"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള 27/9/22 ചൊവ്വാഴ്ച നടത്തി. ക്ലാസ്സ് തലത്തിൽ പ്രദർശനം ക്രമീകരിച്ചു. മികച്ച കണ്ടുപിടിത്തങ്ങൾ സബ് ജില്ലായിലേക്ക് തിരഞ്ഞെടുത്തു. | സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള 27/9/22 ചൊവ്വാഴ്ച നടത്തി. ക്ലാസ്സ് തലത്തിൽ പ്രദർശനം ക്രമീകരിച്ചു. മികച്ച കണ്ടുപിടിത്തങ്ങൾ സബ് ജില്ലായിലേക്ക് തിരഞ്ഞെടുത്തു. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[പ്രമാണം:44066 mela1.png|thumb|200px|center|]] | |[[പ്രമാണം:44066 mela1.png|thumb|200px|center|]] | ||
|} | |} | ||
വരി 100: | വരി 100: | ||
ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തി. ഗാന്ധിജിയുടെ ജീവിതം പ്രവർത്തനങ്ങൾ എന്നിവ അസംബ്ലിയിൽ കൺവീനർ ഷാജു സാർ പറഞ്ഞു. ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന, ഗാന്ധി പുസ്തക പ്രദർശനം, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി. | ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തി. ഗാന്ധിജിയുടെ ജീവിതം പ്രവർത്തനങ്ങൾ എന്നിവ അസംബ്ലിയിൽ കൺവീനർ ഷാജു സാർ പറഞ്ഞു. ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന, ഗാന്ധി പുസ്തക പ്രദർശനം, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[പ്രമാണം:44066 oct 2.png|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
|} | |} |
15:15, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മികവ് പ്രവർത്തനങ്ങൾ 2022-23
- സർഗ്ഗ സംഗമം(അവധിക്കാല ക്യാമ്പ്)
2022 മെയ് 16,17 തീയതികളിലായി യു.പി. ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പീച്ചു. രാവിലെ 10മണിക്ക് വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്യാമ്പ് ആരംഭിച്ചു. ആര്യൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജകുമാരി ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോണി (വാർഡ് മെമ്പർ) ,റവ.സുരേഷ് കുമാർ(ലോക്കൽ മാനേജർ), ശ്രീ.ജോസ് രാജൻ(പ്രിൻസിപ്പൽ), ശ്രീ.റാബി(എസ്.പി.ജി.വൈസ് പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു. ഒന്നാം ദിവസത്തെ ക്യാമ്പിൽ മലയാളം,ഹിന്ദി, ഗണിതം, എന്നീ വിഷയാടിസ്ഥാനത്തിലെ ക്ലാസുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നൽകി. രണ്ടാം ദിവസത്തെ ക്ലാസിൽ ഈസി ഇംഗ്ലീഷ് ,പ്രാപഞ്ചികം, മധുരിമ ചിത്രക്കൂട് ,എയ്റോബിക് എന്നിവയിൽ പരിശീലനം നൽകി. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.
- മികവുത്സവം
30/4/2022 യു.പി. വിഭാഗം കുട്ടികളുടെ അക്കാദമിക മികവിനെ പരിപോഷിപ്പിക്കാനും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും മികവുത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് അനുമോദനം നൽകി. 2021-22 അധ്യയനവർഷം എൽ.എസ്.എസ്., സംസ്കൃതോത്സവം സ്കോളർഷിപ്പ് ഇൻസ്പെയർ അവാർഡ് സംസ്ഥാന ഗുസ്തി മത്സരം എന്നിവയിൽ വിജയികളായവരെ അനുമോദിച്ചു.
- പ്രവേശനോത്സവം
സ്കുൂളിലെ 2022-23 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സുരേഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രി.സ്റ്റാൻലി ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുഹിത കുമാരി(ഹെഡ് മിസ്ട്രസ്) സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അൻസജിതാ റസ്സൽ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രമേശനോത്സവ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ.ശ്രീ.ജോസ് രാജൻ, വാർഡ് മെമ്പർ ശ്രീ.ജോണി എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ശ്രീ.ഷാജു സാമുവൽ കൃതഞ്ജത അർപ്പിച്ചു. എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു.
- പരിസ്ഥിതി ദിനാചരണം
ജൂൺ 6 ലോകപരിസ്ഥിതി ദിനം എക്കോ ക്ലബ്ബിന്റെയും സയൻസ് ക്ളബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. പച്ചനിറത്തിലുള്ള ബാഡ്ജ് ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തി ന്റെ പ്രാധാന്യം അറിയിച്ചു. വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന,ചിത്രരചന,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
- വായനാദിനം
ജൂൺ 19 വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വായനാദിന ഉദ്ഘാടനവും വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനവും 21/6 തിങ്കളാഴ്ച ഹെഡ് മിസ്ട്രസിന്റെ അധ്യക്ഷതയിൽ നടന്നു. ചെറുകഥാകൃത്ത് ശ്രീ വിജയ് കരുൺ ഉദ്ഘാടനം ചെയ്തു.ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഴൈസ് പ്രസിഡന്റ് ശ്രീ.ജീവൽ കുമാർ , വികസനകാര്യ ചെയർപേഴ്സൺ അൽഫോൺസ് എന്നിവർ ആശ്സകൾ അറിയിച്ചു. ചിത്രരചന,ക്വിസ് മത്സരം, ഉപന്യാസം കുട്ടികൾക്കായി സംഘടിപ്പിച്ചു.
- ലഹരി വിരുദ്ധ ദിനാചരണം
27/6/2022 തിങ്കളാഴ്ച ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ലഹരിയും യുവാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗം പുതിയ തലമുറയെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നു എങ്ങനെ പ്രതിരോധിക്കാം എന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷിബു സാർ ക്ലാസുകൾ എടുത്തു. ആര്യൻകോട് പോലീസ് സ്റ്റേഷൻ ഉദ്വേഗസ്ഥർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഉച്ചക്ക് ശേഷം സ്കൂളിൽ നിന്നും സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി കുട്ടികളും അധ്യാപകരും പങ്കെടുത്തു. ആര്യൻകേട് പോലീസ് സ്റ്റേഷനിലെ ഉദ്വോഗസ്ഥരുടെ പിത്നുണയും ഉണ്ടായിരുന്നു.
[[|thumb|200px|center|]] |
- ചാന്ദ്രദിനാചരണം
ഈ വർഷത്തെ ചാന്ദ്രദിനാചരണം ജൂലൈ 21 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. യു.പി.,ഹൈസ്കൂൾ കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണമത്സരം എന്നിവ സംഘടിപ്പിച്ചു.
- ഹിരോഷിമാദിനം
ആഗസ്റ്റ് 6 ഹിരോഷിമാദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ ശാന്തിഗീതം ആലപിച്ചു തുടർന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമാദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് അധ്യാപിക ഫാൻസി ലത ടീച്ചർ ഹിരോഷിമാദിന പ്രാധാന്യം കുട്ടികലെ അറിയിച്ചു. ഹിരോഷിമാദിന പ്രതിജ്ഞ എടുത്തു .സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
[[|thumb|200px|center|]] | [[|thumb|200px|center|]] |
- വയോജന മന്ദിര സന്ദർശനം
30/8/22 ശനിയാഴ്ച കാട്ടാക്കട വയോജന മന്ദിര സന്ദർശനം മലയാളം അധ്യാപിക നിർമ്മല ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി.ഹൈസ്ക്കൂളിലെ 45കുട്ടികളും 6അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് വയോജന മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് മടങ്ങി.
[[|thumb|200px|center|]] | [[|thumb|200px|center|]] |
- സംസ്കൃത ദിനാചരണം
സംസ്കൃത അധ്യാപിക ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി കുട്ടികൾ നടത്തി. സംസ്കൃത ദിനാചരണരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന ,സ്സ്കൃത ക്വിസ് എന്നിവ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
- സ്വാതന്ത്രദിനാഘോഷം
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് പതാക ഉയർത്തി. എൻ.സി.സി. കുട്ടികളുടെ പരേഡ് നടത്തി, എൻ.എസ്.എസ്, എൻ.സി.സി., റെഡ്ക്രോസ്സ് , ലിറ്റിൽ കൈറ്റ് വിദ്യത്ഥികൾ അധ്യാപകർ എന്നിവർ അണിനിരന്ന വർണശബളമായ റാലിയും ചെമ്പൂര് ജംഗ്ഷൻ വരെ നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ദേശഭക്തി ഗാനം, നൃത്തം, സ്കിറ്റ്, മൈം, എന്നിവ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കുട വിവതരണം ചെയ്തു. എല്ലാവർക്കും പായസം നൽകി 12.30 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.
- ചങ്ങാതിക്കൂട്ടം
കാട്ടാക്കട ബി.ആർ.സി. യുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭവനത്തിൽ ഓണാഘോഷ പരിപാടിയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളും അധ്യാപകരും ബി.ആർ.സി അധ്യാപിക പദ്മ പ്രിയ ടീച്ചർ, ജനപ്രതിനിധി, എസ്.എസ്.കെ. പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഓണസമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു.
[[|thumb|200px|center|]] |
- ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷവും വിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, തിരുവാതിര, വള്ളംകളി, മാവേലി, ഊഞ്ഞാൽ,ഓണപ്പാട്ട്, എന്നീ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. വിവിധ കൃബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഓണ സദ്യയും നൽകി.
[[|thumb|200px|center|]] |
- ഹിന്ദി ദിനാചരണം
ഹിന്ദി ദിവസ് ദിനാചരണമായ സെപ്റ്റംബർ 14 ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു. ഹിന്ദി ഗാനം, പോസ്റ്റർ രചന, ഹിന്ദി പ്രസംഗം, എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
- കായികമേള
സെപ്റ്റംബർ 23-26 വരെ ഈ വർഷത്തെ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. യു.പി.,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ കായികാധ്യാപകൻ ജോയ്.സി.രാജ് സാറിന്റെ നേതൃത്വത്തിൽ നടന്നു
.
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള
സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള 27/9/22 ചൊവ്വാഴ്ച നടത്തി. ക്ലാസ്സ് തലത്തിൽ പ്രദർശനം ക്രമീകരിച്ചു. മികച്ച കണ്ടുപിടിത്തങ്ങൾ സബ് ജില്ലായിലേക്ക് തിരഞ്ഞെടുത്തു.
[[|thumb|200px|center|]] |
- പോഷൻ അഭിയാൻ
യു.പി. വിഭാഗം കുട്ടികൾക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയ പോഷൻഅഭിയാൻ പദ്ധതിയുടെ ഭാഗമായി 26/9/22 ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ഡോ.പ്രിയങ്ക, നഴ്സ് അശ്വതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പോഷകാഹാരത്തിന്റെ പ്രധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
- ഗാന്ധിജയന്തി ദിനാഘോഷം
ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമായി നടത്തി. ഗാന്ധിജിയുടെ ജീവിതം പ്രവർത്തനങ്ങൾ എന്നിവ അസംബ്ലിയിൽ കൺവീനർ ഷാജു സാർ പറഞ്ഞു. ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന, ഗാന്ധി പുസ്തക പ്രദർശനം, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി.
[[|thumb|200px|center|]] |
- സ്കൂൾ കലോത്സവം
ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 6,7 തീയതികളിലായി നടത്തുകയുണ്ടായി .കലാമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു.
[[|thumb|200px|center|]] |
- വിനോദയാത്ര
ഈ വർഷത്തെ വിനോദയാത്ര 28/10/22 വെള്ളിയാഴ്ച തിരുവനന്തപുരം കേന്ദ്രമാക്കി സ്ഘടിപ്പിച്ചു. നിയമസഭാമന്ദിരം ,മ്യൂസിയം, പ്ലാനിറ്റോറിയം, വേളി, എന്നിവ സന്ദർശിച്ചു.
[[|thumb|200px|center|]] | [[|thumb|200px|center|]] |
മികവ് പ്രവർത്തനങ്ങൾ 2021-22 =
- SSLC -2022 തീവ്രപരിശീലന ക്യാമ്പ് .....രാവിലെ 8 മണി മുതൽ രാത്രി 8 വരെ........
മാർച്ച് 2 മുതൽ മാർച്ച് 15 വരെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി തീവ്രപരിശീലന ക്ളാസ്സ് ആരംഭിച്ചു. വൈകുന്നേരം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുന്നു..മാർച്ച് 2 -ാം തീയതി വൈകുന്നേരം മണിയ്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .ഗിരിജകുമാരി ഉത്ഘാടനം നടത്തുകയുണ്ടായി. ലോക്കൽമാനേജർ ,വാർഡ് മെമ്പർ ശ്രീ.ജോണി പി.ടി.എ.പ്രസിഡന്റ് വൈസ് പ്രസിഡന്റ് മദർ പി.ടി.എ. പ്രസിഡന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.....
- ക്രിസ്തുമസ് ആഘോഷം...
2021-22 അധ്യയനവർഷത്തെ ക്രിസ്തുമസ് ആഘോഷം ---കോവിഡ് - മൂന്നാം തരംഗത്തിനിടയിലും എല്ലാവർക്കും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചു. കുട്ടികൾക്ക് പായസവും കേക്കും നൽകി . ക്രിസ്തുമസ് കാർഡ് , സ്റ്റാർ നിർമ്മാണ മത്സരങ്ങൾ നടത്തി . സമ്മാനങ്ങൾ നൽകി ..
- തിരികെ വിദ്യാലയത്തിലേക്ക് 21
2021 ഒക്ടോബർ മാസം മുതൽ അധ്യാപകർ സ്ക്കൂളിലെത്തി ഒരുക്കങ്ങൾ ആരംഭിച്ചു. സ്ക്കൂൾ തല ജാഗ്രതാസമിതി രൂപീകരിച്ചു.അധ്യാപകർക്കുള്ള ക്ളസ്റ്റർ ക്ളാസ്സുകൾ ആരംഭിച്ചു. നവംബർ 1 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ 5 മുതൽ 10 വരെയുള്ള കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി .
- നവംബർ 1 പ്രവേശനോത്സവവും കേരളപ്പിറവിദിനാഘോഷവും
കോവിഡ് -19 ഒരു അവലോകനം
കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ നിന്ന് ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി. സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ചു .....മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു. ആദ്യഘട്ടത്തിൽ രോഗം മറ്റാരിലേക്കും പടരാതെ രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ഘട്ടത്തിൽ രോഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും... Break the chain കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും പ്രവേശിച്ചാൽ നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ 20 സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തുന്നു.... നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഷെർവിൻ സർ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമി യിലും വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.
അക്ഷരവൃക്ഷം...രചനകൾ
അക്ഷരവൃക്ഷം---രചനകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക https://schoolwiki.in/%E0%B4%8E%E0%B5%BD.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82