"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<big>പോയകാലത്തെ ഓർമ്മകളിൽ തിരയുമ്പോൾ നൊച്ചാട് സ്‍കൂളിലെ 8 മുതൽ 10 വരെയുള്ള കാലത്തിൽ നീലയും ക്രീമും കലർന്ന യൂണിഫോമിൽ പല മുഖങ്ങൾ ഉള്ളിൽ നിറയുന്നുണ്ട് സ്‍നേഹം കൊണ്ടും, ശ്രദ്ധകൊണ്ടും, കാർക്കശ്യം കൊണ്ടും ജീവിതത്തിൽ അടയാളം വെച്ചുപോയ പല അധ്യാപകർ... പലതരം ഓർമ്മകളുടെ ഒരു കാലം .</big> | <big>പോയകാലത്തെ ഓർമ്മകളിൽ തിരയുമ്പോൾ നൊച്ചാട് സ്‍കൂളിലെ 8 മുതൽ 10 വരെയുള്ള കാലത്തിൽ നീലയും ക്രീമും കലർന്ന യൂണിഫോമിൽ പല മുഖങ്ങൾ ഉള്ളിൽ നിറയുന്നുണ്ട് സ്‍നേഹം കൊണ്ടും, ശ്രദ്ധകൊണ്ടും, കാർക്കശ്യം കൊണ്ടും ജീവിതത്തിൽ അടയാളം വെച്ചുപോയ പല അധ്യാപകർ... പലതരം ഓർമ്മകളുടെ ഒരു കാലം .</big> | ||
<big> | <big> കടുത്ത അപകർഷങ്ങളിലൂടെ കടന്നുപോയ സ്‍കൂൾ കാലമായിരുന്നു അത്. പഠനത്തിൽ ആവറേജ് ആയിരുന്ന എനിക്ക് നന്നെ മിടുക്കിയായ അനിയത്തിയുടെയും ചേച്ചിയുടെയും പഠന നേട്ടങ്ങളുമായി താരതമ്യപ്പെടേണ്ടി വരികയെന്ന സങ്കടം കൂടി അക്കാലത്തുണ്ടായിരുന്നു. ഓരോ മനുഷ്യരും വ്യത്യസ്‍തരാണെന്നും ഒരു വ്യക്തിയുടെ ഒരു നിമിഷത്തെയോ ജീവിതത്തെയോ മറ്റൊരാളുടേതുമായി ഒരു തരത്തിലും താരതമ്യപ്പെടുത്തരുതെന്നുമൊക്കെയുള്ള ബോധ്യങ്ങൾ പോലും ആ കാലം തന്നതാവും. അനുഭവത്തെക്കാൾ വലിയ പാഠങ്ങൾ മറ്റെന്തുണ്ട്! അക്കാലത്ത് കുറേ പുസ്‍തകങ്ങൾ വായിച്ചിരുന്നു. വായിച്ച പുസ്‍തകങ്ങളിലെ കഥാപാത്രങ്ങളിൽ പലരും വളരെ അടുപ്പമുള്ളവരെന്ന പോലെ ഉള്ളിൽ നിറഞ്ഞു. ആന്തരിക ലോകത്തിൽ അവരെ ഓർത്തും അവർക്കൊപ്പം നടന്നും അവരോട് മിണ്ടിയും കടന്നുപോയ നേരങ്ങളുണ്ടായിരുന്നു .</big> | ||
<big> | <big> ഒരു പക്ഷെ സ്‍കൂളിന്റെ പടിയിറങ്ങിയതിനുശേഷമാണ് പല അധ്യാപകരോടുമുള്ള സ്‍നേഹം ഉള്ളിൽ നിറയാൻ തുടങ്ങിയത്. കുറേ കാലങ്ങൾക്കിപ്പുറം പഴയ പത്താം ക്‌ളാസ്‍സുകാരുടെ വാട്സാപ്പ് കൂട്ടായ്‍മയിൽ ആ കാലം തൊടുന്നത് ഏറെ സന്തോഷത്തോടെയാണ് അറിഞ്ഞത്. പല ദിക്കിൽ, പല ജോലികളിൽ, പല രാജ്യങ്ങളിൽ നിന്ന് സ്‍കൂൾ മുറ്റത്തെന്നപോലെ ഞങ്ങൾ ഒത്തുകൂടി.</big> | ||
<big> | <big> പത്ത് കഴിഞ്ഞതിൽ പിന്നെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങനെ ചിലർ പഴയതു പോലെ സംസാരിച്ചു കൊണ്ട് ഒപ്പം നടക്കുന്നു എന്നതും ഒരാനന്ദമാണ്!. ഒപ്പം നടക്കലുകൾ നന്നേ കുറഞ്ഞു പോവുന്ന ഒരു കാലത്ത് ദൂരങ്ങളെ സ്‍നേഹം കൊണ്ട് മറികടക്കാമെന്ന് ഓൺലൈനിലെ പച്ച വെളിച്ചങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. കാലം ഒഴുകിക്കൊണ്ടേയിരിക്കും കൈക്കുടന്നയിൽ കോരിയെടുക്കാവുന്ന ജലം പോലെ നിമിഷങ്ങൾ കടന്നു പോകും. അപ്പോഴും ബാക്കിയാവുന്ന സ്‍നേഹങ്ങൾ, ഇഷ്‍ടങ്ങൾ, ഓർമ്മകൾ, ചില മനുഷ്യർ.... അതു തന്നെയാണ് സ്‍കൂൾ കാലത്തിന്റെ നീക്കിയിരിപ്പ്.</big> | ||
<big> | <big> ജീവിതത്തിന്റെ പല തിരിവുകളിൽ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചില മനുഷ്യർ സ്‍നേഹവുമായി പ്രത്യക്ഷപ്പെടുമെന്ന്, ഏത് വേനലിലും ജീവിതം തളിർക്കുമെന്ന് ഞാൻ സ്വപ്‍നം കാണുന്നു. കാരണം സ്‍നേഹം തേടിയുള്ള യാത്രകളാണ് ഓരോ മനുഷ്യ ജീവിതവും. മണ്ണിനടിയിലെ ജലം പോലെ അതെന്നും പ്രാണനിൽ അമർന്നലിഞ്ഞു കിടക്കട്ടെ. സ്‍നേഹത്തോളം മോഹിപ്പിക്കുന്ന, സ്‍നേഹമില്ലായ്‍മയോളം വേദനിപ്പിക്കുന്ന മറ്റെന്തുണ്ട്.... ഈ ലോകത്ത്.</big> |
21:01, 27 നവംബർ 2022-നു നിലവിലുള്ള രൂപം
ആർ. തുഷാര (എഴുത്തുകാരി) സ്‍കൂൾ പൂർവ്വ വിദ്യാർത്ഥിനി
പോയകാലത്തെ ഓർമ്മകളിൽ തിരയുമ്പോൾ നൊച്ചാട് സ്‍കൂളിലെ 8 മുതൽ 10 വരെയുള്ള കാലത്തിൽ നീലയും ക്രീമും കലർന്ന യൂണിഫോമിൽ പല മുഖങ്ങൾ ഉള്ളിൽ നിറയുന്നുണ്ട് സ്‍നേഹം കൊണ്ടും, ശ്രദ്ധകൊണ്ടും, കാർക്കശ്യം കൊണ്ടും ജീവിതത്തിൽ അടയാളം വെച്ചുപോയ പല അധ്യാപകർ... പലതരം ഓർമ്മകളുടെ ഒരു കാലം .
കടുത്ത അപകർഷങ്ങളിലൂടെ കടന്നുപോയ സ്‍കൂൾ കാലമായിരുന്നു അത്. പഠനത്തിൽ ആവറേജ് ആയിരുന്ന എനിക്ക് നന്നെ മിടുക്കിയായ അനിയത്തിയുടെയും ചേച്ചിയുടെയും പഠന നേട്ടങ്ങളുമായി താരതമ്യപ്പെടേണ്ടി വരികയെന്ന സങ്കടം കൂടി അക്കാലത്തുണ്ടായിരുന്നു. ഓരോ മനുഷ്യരും വ്യത്യസ്‍തരാണെന്നും ഒരു വ്യക്തിയുടെ ഒരു നിമിഷത്തെയോ ജീവിതത്തെയോ മറ്റൊരാളുടേതുമായി ഒരു തരത്തിലും താരതമ്യപ്പെടുത്തരുതെന്നുമൊക്കെയുള്ള ബോധ്യങ്ങൾ പോലും ആ കാലം തന്നതാവും. അനുഭവത്തെക്കാൾ വലിയ പാഠങ്ങൾ മറ്റെന്തുണ്ട്! അക്കാലത്ത് കുറേ പുസ്‍തകങ്ങൾ വായിച്ചിരുന്നു. വായിച്ച പുസ്‍തകങ്ങളിലെ കഥാപാത്രങ്ങളിൽ പലരും വളരെ അടുപ്പമുള്ളവരെന്ന പോലെ ഉള്ളിൽ നിറഞ്ഞു. ആന്തരിക ലോകത്തിൽ അവരെ ഓർത്തും അവർക്കൊപ്പം നടന്നും അവരോട് മിണ്ടിയും കടന്നുപോയ നേരങ്ങളുണ്ടായിരുന്നു .
ഒരു പക്ഷെ സ്‍കൂളിന്റെ പടിയിറങ്ങിയതിനുശേഷമാണ് പല അധ്യാപകരോടുമുള്ള സ്‍നേഹം ഉള്ളിൽ നിറയാൻ തുടങ്ങിയത്. കുറേ കാലങ്ങൾക്കിപ്പുറം പഴയ പത്താം ക്‌ളാസ്‍സുകാരുടെ വാട്സാപ്പ് കൂട്ടായ്‍മയിൽ ആ കാലം തൊടുന്നത് ഏറെ സന്തോഷത്തോടെയാണ് അറിഞ്ഞത്. പല ദിക്കിൽ, പല ജോലികളിൽ, പല രാജ്യങ്ങളിൽ നിന്ന് സ്‍കൂൾ മുറ്റത്തെന്നപോലെ ഞങ്ങൾ ഒത്തുകൂടി.
പത്ത് കഴിഞ്ഞതിൽ പിന്നെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങനെ ചിലർ പഴയതു പോലെ സംസാരിച്ചു കൊണ്ട് ഒപ്പം നടക്കുന്നു എന്നതും ഒരാനന്ദമാണ്!. ഒപ്പം നടക്കലുകൾ നന്നേ കുറഞ്ഞു പോവുന്ന ഒരു കാലത്ത് ദൂരങ്ങളെ സ്‍നേഹം കൊണ്ട് മറികടക്കാമെന്ന് ഓൺലൈനിലെ പച്ച വെളിച്ചങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. കാലം ഒഴുകിക്കൊണ്ടേയിരിക്കും കൈക്കുടന്നയിൽ കോരിയെടുക്കാവുന്ന ജലം പോലെ നിമിഷങ്ങൾ കടന്നു പോകും. അപ്പോഴും ബാക്കിയാവുന്ന സ്‍നേഹങ്ങൾ, ഇഷ്‍ടങ്ങൾ, ഓർമ്മകൾ, ചില മനുഷ്യർ.... അതു തന്നെയാണ് സ്‍കൂൾ കാലത്തിന്റെ നീക്കിയിരിപ്പ്.
ജീവിതത്തിന്റെ പല തിരിവുകളിൽ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചില മനുഷ്യർ സ്‍നേഹവുമായി പ്രത്യക്ഷപ്പെടുമെന്ന്, ഏത് വേനലിലും ജീവിതം തളിർക്കുമെന്ന് ഞാൻ സ്വപ്‍നം കാണുന്നു. കാരണം സ്‍നേഹം തേടിയുള്ള യാത്രകളാണ് ഓരോ മനുഷ്യ ജീവിതവും. മണ്ണിനടിയിലെ ജലം പോലെ അതെന്നും പ്രാണനിൽ അമർന്നലിഞ്ഞു കിടക്കട്ടെ. സ്‍നേഹത്തോളം മോഹിപ്പിക്കുന്ന, സ്‍നേഹമില്ലായ്‍മയോളം വേദനിപ്പിക്കുന്ന മറ്റെന്തുണ്ട്.... ഈ ലോകത്ത്.