"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 53: വരി 53:
== ഉപജില്ലാ കായികമേള ==
== ഉപജില്ലാ കായികമേള ==
[[പ്രമാണം:35221 178.jpg|ലഘുചിത്രം|50m 1st]]
[[പ്രമാണം:35221 178.jpg|ലഘുചിത്രം|50m 1st]]
[[പ്രമാണം:35221 174.jpg|ലഘുചിത്രം|100m 1st]]


=== 50m ,100m ,ലോങ് ജമ്പ് ,ബ്രോഡ് ജമ്പ് ,റിലേ ബോയ്സ് ,റിലേ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങി കുട്ടികൾ സ്കൂളിന് അഭിമാനതാരങ്ങളായി . ===
=== 50m ,100m ,ലോങ് ജമ്പ് ,ബ്രോഡ് ജമ്പ് ,റിലേ ബോയ്സ് ,റിലേ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങി കുട്ടികൾ സ്കൂളിന് അഭിമാനതാരങ്ങളായി . ===

11:43, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൂർവവിദ്യാർഥി സംഗമം

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [1].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [2]

ബോരഓണാഘോഷം

രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [3].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി  ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[4]

ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്‌തരാകാൻ ഇത്തരം മേളകൾ സഹായിക്കും .

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [5]

ലഹരി വിമുക്ത തീരം,സുന്ദര തീരം-ഉണർവ്

ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്‌സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു.

ശിശുദിനാഘോഷം

മനോഹരമായ ശിശുദിനറാലിയിൽ വിവിധ വേഷങ്ങളിൽ ഒരുങ്ങിയും ചാച്ചാജിക്ക് ജയ് വിളിച്ചും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു പ്ലക്കാർഡുകൾ പൂക്കൾ,ബലൂണുകൾ ഇവ കൈയിലേന്തികൊണ്ടാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത് .[6]ശിശുദിനത്തോടനുബന്ധിച്ച നടത്തിയ പ്രസംഗ മത്സരത്തിന്റെ സമ്മാനങ്ങൾ ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ ശ്രീ.ജി.രാജേന്ദ്രൻ വിതരണം ചെയ്തു .

തീരത്തെ മുത്തുകൾ പ്രതിഭാസംഗമം

വിദ്യാലയ ശതാബ്ദിയോടനുബന്ധിച്ചു ദേശീയ സംസ്ഥാന തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയകലാകാരൻമാർ ,കായിക പ്രതിഭകൾ ,പ്രൊഫെഷണൽ രംഗത്തെ മികവ് തെളിയിച്ചവർ തുടങ്ങി പൂർവവിദ്യാർഥികളായ പ്രതിഭകളെ ശിശുദിനത്തിൽ ആദരിക്കുകയുണ്ടായി .ജില്ലാ സ്പോർട്സ് കൌൺസിൽ സെക്രട്ടറി ശ്രീ പ്രദീപ്കുമാർ മുഖ്യാതിഥി ആയ ചടങ്ങ് അണ്ടർ സെക്രട്ടറി ശ്രീ .സെബാസ്റ്റ്യൻ സി.പി.ഉദ്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേവീട്ടിൽ,പി.ടി.എ.പ്രസിഡന്റ് ശ്രീ.ജോസഫ് പറയകാട്ടിൽ ,ഹെഡ്മിസ്ട്രസ് സൂസൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.[7]

ഉപജില്ലാ കായികമേള

50m 1st
100m 1st

50m ,100m ,ലോങ് ജമ്പ് ,ബ്രോഡ് ജമ്പ് ,റിലേ ബോയ്സ് ,റിലേ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം വാങ്ങി കുട്ടികൾ സ്കൂളിന് അഭിമാനതാരങ്ങളായി .