"സംവാദം:Say No To Drugs/തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരി മുക്ത നാടിനായ് കൂട്ടയോട്ടം സംഘടിപ്പിച്ച് ചെറുമിറ്റം യുപി സ്കൂൾ)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സംവാദം:Say No To Drugs Campaign എന്ന താൾ സംവാദം:Say No To Drugs/തിരുവനന്തപുരം എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

09:32, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ കൂട്ടയോട്ടം

ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിൽ 'കൈകോർക്കാം ലഹരി മുക്ത നാടിനായ് 'എന്ന പ്രമേയത്തിൽ 22/09/2022 കൂട്ടയോട്ടം സംഘടിപ്പിച്ചു. മൂന്നാം വാർഡ് മെമ്പർ ശ്രീ സിപി ശങ്കരൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.കൂട്ടയോട്ടത്തിൽ കുട്ടികൾ,അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, നാട്ടുകാർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്ന കൂട്ടയോട്ടം നാടിനെ ഉണർത്തി.ഫ്ലാഗ് ഓഫ് കർമ്മത്തിന് ഉരുണ്ടടി പ്രദേശത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ലഹരി മുക്ത നാടിനായ് *ജേഴ്സിയിൽ വിവിധ സന്ദേശങ്ങൾ പതിച്ചും വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. മാനു ചോലയിൽ,ഗഫൂർ മായക്കര,വേലായുധൻ, ബഷീർ എന്നിവർ പങ്ക് ചേർന്നു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും പി.ടി.എ കമ്മിറ്റിയുടെ ശീതളപാനീയ വിതരണവും നടന്നു. സ്കൂളിൽ നടന്ന സമാപന സംഗമം പ്രധാനാധ്യാപിക സി.എ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർ എം.സി മിസ്ന ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.ലഹരി വിരുദ്ധ ഗാനത്തിന് ഫാത്തിമ സന എ.കെ നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻ്റ് സി പ്രമേഷ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി പി അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ.എ ഉസ്മാൻ മാസ്റ്റർ,കെ.പി അബ്ബാസ് മാസ്റ്റർ,എസ്.ആർ.ജി കൺവീനർമാരായ പി.വി ജമീല ടീച്ചർ,പി.ടി ഷീബ ടീച്ചർ,പി.ടി.എ വൈസ് പ്രസിഡൻ്റ് എം.സി ലത്തീഫ്,ചെറുമിറ്റം കുടുംബശ്രീ സെക്രട്ടറി ചുണ്ടത്തിൽ ഖദീജ, പ്രസിഡൻ്റ് സുഭാഷിണി, ആറാം വാർഡ് എ.ഡി.എസ് മെമ്പർ ഗീത എന്നിവർ ആശംസയർപ്പിച്ചു. കെ.പി മുനീർ മാസ്റ്റർ,കെ.പി മാജിദ് മാസ്റ്റർ,കെ നുസ്റത്ത് ടീച്ചർ,കെ.വി റിയാസ് മാസ്റ്റർ,പി.കെ ജലീൽ മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.