ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
[[പ്രമാണം:15051 ncc 7778.jpg|ലഘുചിത്രം|233x233ബിന്ദു|പരേഡ് ]]
[[പ്രമാണം:15051 ncc 7778.jpg|ലഘുചിത്രം|233x233ബിന്ദു|പരേഡ് ]]
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|425x425ബിന്ദു|ഗ്രൂപ്പ് ഫോട്ടോ.]]
[[പ്രമാണം:15051 ncc 765.png|ഇടത്ത്‌|ലഘുചിത്രം|429x429px|ഗ്രൂപ്പ് ഫോട്ടോ.]]
[[പ്രമാണം:15051 dinachar.jpg|നടുവിൽ|ലഘുചിത്രം|347x347ബിന്ദു|സ്വാതന്ത്ര്യ ദിനാചരണം..]]
[[പ്രമാണം:15051 independan.jpg|പകരം=|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്വാതന്ത്ര്യ ദിനാചരണം..]]

== എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. ==
== എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി. ==

13:34, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

അസംപ്ഷൻ സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം.

1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് . സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും  റിപ്പബ്ലിക്  പരേഡ്കളിൽ  പങ്കെടുക്കുന്നതിന്  അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി .

ഗോകുൽ കൃഷ്ണ

ഗോകുൽ കൃഷ്ണയ്ക്ക് മികച്ച നേട്ടം

ട്രോഫിയുമായി..

സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ദേശീയതലത്തിലേക്ക് പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത് .

പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം.

സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാനായി .ദേശീയതലത്തിൽനടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച നേട്ടത്തിന് അർഹനായി. മികച്ചനേട്ടം കൈവരിച്ച ഗോകുൽ കൃഷ്ണയെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു .

സാമൂഹ്യ സേവനം, വൃദ്ധസദന സന്ദർശനം

ക്ലാസ്സുുകൾ.

എൻ.സി.സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന ST.മാത്യൂസ് വൃദ്ധസദനം സന്ദർശിക്കുകയും,അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. . പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായുള്ള കലാപരിപാടികൾ അവതരിപ്പിച്ചു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .അർജുൻ മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

പരേഡ് പരിശീലനം

ക്ലാസ്സുുകൾ.

വിദ്യാർത്ഥികൾക്ക് ക്ലാസ്സുുകൾ.

എട്ടാംക്ലാസിൽ പ്രവേശനം ലഭിക്കുന്ന ഒരു എൻ സി സി വിദ്യാർത്ഥിക്ക്  വിധങ്ങൾ ആയിട്ടുള്ള ക്ലാസ്സുകളും പരിശീലന പരിപാടികളും സംബന്ധികേകേണ്ടതായിട്ടുണ്ട് . അത് സ്കൂൾ കോമ്പൗണ്ട് പരിസരത്തോ പുറത്തോ ആവാം.  ധീരനായ ഒരു രാജ്യസ്നേഹിയാക്കി മാറ്റുന്നതിനുള്ള പരിശീലനം കൂടിയാണിത്. വ്യത്യസ്തങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് പരിശീലന ക്ലാസുകളും നൽകുന്നു.   പരേഡ്കളുടെ പരിശീലനത്തിനായി കോഴിക്കോട് നിന്നും മിലിറ്ററി ഓഫിസർമാർ സ്കൂളിൽ എത്തുന്നു. എൻസിസി യൂണിറ്റിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്  ജീവിതത്തിൽ ക്രമവും അടുക്കും ചിട്ടയും, ഒപ്പം രാജ്യ സ്നേഹവും വളരുന്നു.എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വിദ്യാർഥികൾക്കായി പരേഡു നടത്തുന്നു

ദിനാചരണം.

എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്ത നങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

ബോധവൽക്കരണ പരിപാടികൾ

പരേഡ്

സമൂഹം ,പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ,നേരിടുന്ന  പ്രശ്നങ്ങളെ അതിജീവിക്കുന്നതിന വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. മദ്യം, മയക്കുമരുന്നുകൾ. മറ്റു ലഹരി വസ്തുക്കൾ, എന്നിവയ്ക്കെതിരെ പ്രചാരണ സംഘടിപ്പിക്കുന്നു.

ട്രാഫിക് ചുമതല

പരേഡ്

സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.

ഗ്രൂപ്പ് ഫോട്ടോ.
സ്വാതന്ത്ര്യ ദിനാചരണം..

എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.

പരേഡ് പരിശീലം..
ട്രാഫിക് ചുമതല
ക്ലാസ്സുകൾ..
യൂണിറ്റ് ആദ്യ ഓഫീസർ  --സെലിൻ ടീച്ചർ
എൻസിസി ചാർജ് ഓഫീസർ  --റിജേഷ്
ncc group photo