"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രേവേശനോത്സവം2022-23)
(ഉയിർപ്പ് 2022 - 23)
വരി 102: വരി 102:
പ്രമാണം:17243 PRAV4.jpeg
പ്രമാണം:17243 PRAV4.jpeg
പ്രമാണം:17243 PRAV5.jpeg
പ്രമാണം:17243 PRAV5.jpeg
</gallery>എ.ഇ.ഒജയകൃഷ്ണൻ മാസ്റ്റർ ,പിടിഎ ,എസ്എംസി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പൂർവ വിദ്യാർത്ഥിയായ വിഷ്ണു ഒടുമ്പ്ര നയിച്ച ശിങ്കാരിമേളവും ,കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പുതിയ കുട്ടികൾക്ക് കുടയും സമ്മാനപ്പൊതികളും മധുരം നുണയാൻ പായസവും നൽകി.
</gallery>എ.ഇ.ഒജയകൃഷ്ണൻ മാസ്റ്റർ ,പിടിഎ ,എസ്എംസി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പൂർവ വിദ്യാർത്ഥിയായ വിഷ്ണു ഒടുമ്പ്ര നയിച്ച ശിങ്കാരിമേളവും ,കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പുതിയ കുട്ടികൾക്ക് കുടയും സമ്മാനപ്പൊതികളും മധുരം നുണയാൻ പായസവും നൽകി.                                                 
 
 
'''<big>ഉയിർപ്പ് 2022 - 23</big>'''
 
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും കഴിയാത്ത എന്ന ദൃഢനിശ്ചയത്തിൽ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകമായി അറിവ് നൽകുക എന്ന പദ്ധതിയാണ് "ഉയിർപ്പ്". ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ average, above average, below average എന്നിങ്ങനെ കുട്ടികളെ കണ്ടെത്തി ക്ലാസുകൾ നടത്തി വരുന്നു. രക്ഷിതാക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ്‌ ഉയിർപ്പ് പദ്ധതിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഏറെ സന്തോഷം തരുന്നു.

15:08, 18 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മണ്ണറിവ്    രണ്ടാം ഘട്ടം

വീട്ടു മുറ്റത്തൊരു പച്ചക്കറിത്തോട്ടം

മണ്ണറിവ് 2021.. വീട്ടിലൊരു ജൈവകൃഷി പദ്ധതി

.............................................

കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ  പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു  എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന്  തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ  ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT,            യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന,  സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത  കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു.

പ്രേവേശനോത്സാവം

കോവിഡ് രോഗ ഭീതിയിൽയിൽ നാം സഞ്ചാരസ്വാതന്ത്ര്യമില്ലാതെ ചുമരുകൾക്കകത്തു ബന്ധിതരായ പോലെ കഴിയേണ്ടി വരുന്ന കാലത്ത് പ്രത്യാശയുടെയും ഉൽസാഹത്തിന്റെയും ഒരു നാളെ സ്വപ്നം കാണാൻ ജിയുപിഎസ് തിരുവണ്ണൂരിൽ വെർച്ച്വൽ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.

വാർഡ് കൗൺസിലർ ശ്രീമതി നിർമല . കെ  , HM in charge ചാർജ് മണി പ്രസാദ് സർ ,പൂർവ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട എം എൽ എ യുമായ സച്ചിൻ ദേവ് , സിനി ആർട്ടിസ്റ്റ് ജോയ്മാത്യു , പി ടി എ പ്രസിഡണ്ട്  ശ്രീ. പ്രദീപ് പി.കെ   BPC ശ്രീ ഷഫീഖ് അലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട  തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നാടൻപാട്ട് ഗവേഷകനും ഗായകനുമായ മാത്യൂസ് വയനാട് നടത്തിയ കലാവിരുന്ന് പ്രവേശനോത്സത്തെ തിളക്കമാർന്ന അനുഭവമായി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആസ്വദിച്ചു. എൽ.കെ.ജി.മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികളും നടന്നു. ശേഷം വീട് തലത്തിൽ  മധുരം വിതരണം ചെയ്തും പ്രവേശനോത്സവം ആഘോഷിച്ചു.


അധ്യാപക കൂട്ടായ്മയു ടെ  ഡിജിറ്റൽ കൈത്താങ്ങ്👍

ഡിജിറ്റൽ വിദ്യാഭ്യാസ സ്കൂൾ തല സമിതി രൂപീകരണം

ഡിജിറ്റൽ വിദ്യാഭ്യാസ സ്കൂൾ തല സമിതി രൂപീകരണം ജൂലൈ 14 7 മണിക്ക് ബഹുമാനപ്പെട്ട മ്യൂസിയം തുറമുഖ വകുപ്പുമന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ശ്രീ മണി പ്രസാദ് എൻ എം(എച്ച് എം ഇൻചാർജ് )സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ കെ നിർമ്മല അധ്യക്ഷതവഹിച്ചു.നികുതി അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി പി കെ നാസർ മുഖ്യാതിഥിയായ ചടങ്ങിൽ ശ്രീ പ്രദീപ് (പി ടി എ പ്രസിഡന്റ്‌ )എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതി 16.6 2021 ബഹുമാനപ്പെട്ട തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി പ്രദേശത്തെ എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ഹാരിസ് പി ടി മന്ത്രിക്ക് കൈമാറി.സ്കൂൾവികസനത്തി നുള്ള നിവേദനം HM മണിപ്രസാദ് മാസ്റ്റർക്ക് കൈമാറി.ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കായി വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്‌ത മൊബൈൽഫോണുകൾ മണി പ്രസാദ് മാസ്റ്റർ ഏറ്റുവാങ്ങി.ചിത്രകലാ അധ്യാപകൻ ദിനേശ് കെ ടി വരച്ച മന്ത്രിയുടെ കാരിക്കേച്ചർ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി നിർമ്മല കെ അധ്യക്ഷത വഹിച്ചു. മണി പ്രസാദ് എൻ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി രേഖ സി., പ്രദീപ് എൻ എം, സി വി ഗിരീഷ്,രാജേന്ദ്രൻ എന്നിവർ സന്നിഹിതരായി.


അറിവരങ്ങ്

  കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തുന്നതിനും പത്രവായനയിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള ചോദ്യോത്തര പരിപാടിയാണ് അറിവരങ്ങ് .

ഓരോ ദിനാചരണത്തോടനുബന്ധിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ചോദ്യങ്ങൾ നൽകി ക്വിസ് മത്സരം നടത്തുന്നു.

അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്.

സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.


സ്വയംപ്രതിരോധത്തിൻ്റെ

തിരുവണ്ണൂർ ചുവടുകൾ

പെൺകുട്ടികളുടെ നേരെയുള്ള നിരന്തര  ആക്രമണങ്ങൾ നടപ്പുകാലത്തിൻ്റെ നേർക്കാഴ്ചകളായി നമുക്കു ചുറ്റിലും അസഹ്യമായ വേദന പടർത്തുമ്പോൾ  നമ്മുടെ പെൺകുട്ടികൾ ശാരീരികമായും മാനസികമായും കരുത്തു നേടേണ്ടതുണ്ട്.

കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിയുടെ മെയ് വഴക്കവും ശരീരവേഗവും മനസ്സിനൊപ്പം ആരോഗ്യത്തെ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കും.

തുമ്പപ്പൂ 2021

    ഓണാഘോഷം

സ്കൂളിലെ വിവിധ ക്ലബ്ബുകൾ ഒന്നിച്ച് ഏറ്റെടുത്ത് നടത്തിയ ഒരു ത്സവമാണ് ഈ വർഷത്തെ തുമ്പപ്പൂ 2021 .വൈവിധ്യം കൊണ്ടും വൈപുല്യം കൊണ്ടും ഒരുത്സവമാക്കാൻ ഓണാഘോഷത്തിന് കഴിഞ്ഞു.

   പതിവ് ഓണപ്പതിപ്പ് നിർമ്മാണത്തിന് അവധി കൊടുത്തുകൊണ്ട് ഓണത്തിൻ്റെ ഐതിഹ്യം, ഓണച്ചൊല്ലുകൾ, ഓണവിശേഷങ്ങൾ തുടങ്ങി ഓണവുമായി ബന്ധപ്പെട്ടവ നോട്ട് ബുക്കിൽ എഴുതാനും ഓണത്തിന് ഓരോ വീട്ടിൽ നിന്നും ഒരോണപത്രം തയ്യാറാക്കുകയും ചെയ്തു. ഓണനാളുകളിലെ വീട്ട് വിശേഷങ്ങളും പരിസര വാർത്തകളും രക്ഷിതാക്കളുടെ രചനകളും മറ്റും വളരെ രസകരമായി അവർ തയ്യാറാക്കി. കുടുംബത്തിൻ്റെ പത്രം എന്ന നിലയിൽ നല്ലപോലെ ഓരോ വീടും ഈ പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. വായ്ത്താരി, ഓണപ്പാട്ടുകൾ, ഓണപൂക്കളുടെ വിശേഷങ്ങൾ പറയൽ തുടങ്ങിയ മറ്റ് മത്സരങ്ങളും വിദ്യാരംഗം ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയത് ഏറെ ചരിതാർത്ഥ്യം നൽകി.

തിരികെ വിദ്യാലയത്തിലേക്ക്

ജി യു പി എസ് തിരുവണ്ണൂർ 2022 23             ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.  ഊഷ്മളമായ വരവേൽപ്പാണ് നവാഗതർക്ക് നൽകിയത്. മഹാമാരിയെ തുടർന്ന് രണ്ടുവർഷത്തോളം നിശ്ചലമായിരുന്ന വിദ്യാലയങ്കണംകുട്ടികളുടെ കളിചിരികളാൽ മുഖരിതമായി .പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരിയും കോളേജ് അധ്യാപികയുമായ ശ്രീമതി ആര്യ ഗോപിയായിരുന്നു .വാർഡ് കൗൺസിലർ ശ്രീമതി നിർമല കെ ,കോഴിക്കോട് സിറ്റി

എ.ഇ.ഒജയകൃഷ്ണൻ മാസ്റ്റർ ,പിടിഎ ,എസ്എംസി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .പൂർവ വിദ്യാർത്ഥിയായ വിഷ്ണു ഒടുമ്പ്ര നയിച്ച ശിങ്കാരിമേളവും ,കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. പുതിയ കുട്ടികൾക്ക് കുടയും സമ്മാനപ്പൊതികളും മധുരം നുണയാൻ പായസവും നൽകി.


ഉയിർപ്പ് 2022 - 23

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും കഴിയാത്ത എന്ന ദൃഢനിശ്ചയത്തിൽ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകമായി അറിവ് നൽകുക എന്ന പദ്ധതിയാണ് "ഉയിർപ്പ്". ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ average, above average, below average എന്നിങ്ങനെ കുട്ടികളെ കണ്ടെത്തി ക്ലാസുകൾ നടത്തി വരുന്നു. രക്ഷിതാക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ്‌ ഉയിർപ്പ് പദ്ധതിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഏറെ സന്തോഷം തരുന്നു.