"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 129: | വരി 129: | ||
പ്രമാണം:39005-onam22-7.png | പ്രമാണം:39005-onam22-7.png | ||
</gallery> | </gallery> | ||
=='''SPC ഓണക്കാല അവധിക്കാലക്യാമ്പ് '''== | |||
SPC ഓണക്കാല അവധിക്കാലക്യാമ്പ് സെപ്റ്റംബർ 4,5,6 തിയതികളിൽ സ്കൂൾ ക്യാമ്പസിൽ വച്ചുനടന്നു.ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്താൻ കേഡറ്റുകൾക്ക് പ്രേരണ നൽകുക,സ്വയം സ്നേഹിക്കാനും മറ്റുള്ളവരിലേക്ക് സ്നേഹവും സഹാനുഭൂതിയും പകരാനും കേൃഡറ്റുകൾക്ക് പ്രചോദനം നൽകുക,സമൂഹത്തിൽ കാവലും കരുതലും ആവശ്യമുള്ളവർക്ക് പ്രതീക്ഷയേകാൻ കേഡറ്റുകളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാമ്പിനുണ്ടായിരുന്നത്.ശ്രീ ജോസഫ് ലിയോൺ(SHOശൂരനാട് പൊലീസ് സ്റ്റേഷൻ PLO,SPC പ്രോജക്ട്.)പതാക ഉയർത്തി.പി റ്റി എ പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ഡോ.സന്ധ്യകുമാരി സ്വാഗതം പറഞ്ഞു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.മോട്ടിവേഷൻ ക്ലാസ്,ഹോണസ്റ്റി ഷോപ്പ്,കൗമാരപ്രശ്നങ്ങൾ എങ്ങനെ പരിരിക്കാം എന്ന വിഷയത്തിൽ ബോധവൽകരണം,ഗുരുവന്ദനം,'ജീവിതമാണ് ലഹരി' ബോധവൽകരണ ക്ലാസ്,ഭരണഘടന പരിചയം,വൃദ്ധജനങ്ങളെ ആദരിക്കൽ ഓർമകൾ പങ്കുവയ്ക്കൽ,ഫീൽഡ് വിസിറ്റ്,അർഹതപ്പെട്ടവർക്ക് ഓണക്കിറ്റു നൽകൽ,കലാപരിപാടികൾ,സ്കൂൾശുചീകരണം എന്നീ ക്രിയാത്മക പ്രവർത്തനങ്ങളോടെ ക്യാമ്പ് വിജയകരമായി നടന്നു. |
22:17, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
SPC പാസിംഗ് ഔട്ട് പരേഡ്
ഈ വർഷത്തെ എസ് പി സി പാസിംഗ്ഔട്ട് പരേഡ് ലളിതവും എന്നാൽ ഗംഭീരവുമായിരുന്നു.പ്രയാസമേറിയ പരേഡും കമാന്റുമെല്ലാം കുട്ടികൾ നല്ല രീതിയിൽ ചെയ്തു.അധ്യാപകതരുടെയെല്ലാം പൂർണമായ
സഹകരണമുണ്ടായിരുന്നു. സ്കൂൾലെവൽ CPOs ആയ ഷൈലജറ്റീച്ചറും,ശിവപ്രസാദ് സാറും നേതൃത്വം നൽകി.</gallery>
ചാന്ദ്രദിനം-2022
ജൂലൈ 21ചാന്ദ്രദിനം സർഗാത്മകമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രദിന സ്പെഷൽ അസംബ്ളി സംഘടിപ്പിചിചു... അവതാരകയായത് 10 D ക്ലാസ്സിലെ ഹയയായിരുന്നു. ശാസ്ത്ര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ളിയിൽ 7 B ക്ലാസ്സിലെ ആർദ്ര നീലാം സ്ട്രോങ്ങിന്റെ ചാന്ദ്രയാത്രാനുഭവങ്ങൾ പങ്കു വച്ചു. ബഹിരാകാശ യാത്രികന്റെ വേഷ പകർച്ചയോടെയാണ് ആർദ്ര എത്തിയത്. കൂടെ 10 D യിലെ ദേവനന്ദയുമുണ്ടായിരുന്നു. 6 Cയിലെ അനുമിത അമ്പിളി അമ്മാവനെക്കുറിച്ചുള്ള ഒരു ഗാനം ആലപിച്ചു. .ശേഷം 9 A യിലെ അനുശ്രീ ചാന്ദ്രദിന പ്രസംഗം നടത്തി.ട സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, സ്റ്റഫ് സെക്രട്ടറി കൃഷ്ണകുമാർ സാർ,സയൻസ് ക്ലബ്ബ് കൺവീനർ ശിവപ്രസാദ് സർ എന്നിവർ ചാന്ദ്രദിന സന്ദേശം നൽകി. up, HS വിഭാഗങ്ങളിലെ ഭൂരിഭാഗം കുട്ടികളും ചിത്രരചന ,പോസ്റ്റർ രചന | റോക്കറ്റ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, അവരുടെ സൃഷ്ടികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ദേശീയ ഗാനത്തോടു കൂടി അസംബ്ളി അവസാനിച്ചു. അസംബ്ളിക്ക് ശേഷം ഓരോ ക്ലാസ്സിലും ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ഉച്ചക്ക് ക്ലാസ്സ് തല ക്വിസ് മത്സരവിജയികളെ പങ്കെടുപ്പിച്ച് സ്കൂൾ തല മത്സരവും നടത്തി വിജയികളെ കണ്ടെത്തി.ജില്ലാതല ഐ റ്റി മേളയിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ പങ്കെടുത്ത മുഹമദ്ഷാഫിക്കും,അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത ജിയയ്ക്കും സമ്മാനം നൽകി അഭിനന്ദിച്ചു
കരനെൽകൃഷിക്കു തുടക്കമായി
മാതൃഭൂമി സീഡ് ന്റെ ശൂരനാട് ഹയർസെക്കന്ററി സ്കൂൾ യൂണിറ്റ് കരനെൽകൃഷിക്കു വിത്തെറിഞ്ഞു.സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ രാജേന്ദ്രൻസാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്നാണ് നൂറ്റിയിരുപത് ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ എന്നയിനം നെൽവിത്ത് സ്കൂളിനുസമീപത്തുള്ള നിലത്തിൽ പാകിയത്.
ലോക ജനസംഖ്യാദിനം
ജനസംഖ്യാവർദ്ധനവ് കോട്ടങ്ങളുണ്ട് നേട്ടങ്ങളുണ്ടോ ---സംവാദം സ്കൂൾ എൻ സി സി സീനിയർ കേഡറ്റ്സ് .ജൂനിയർകേഡറ്റ്സ് അതിൽ പങ്കാളികളായി.സോഷ്യൽസയൻസ് ക്ലബ്ബിന്റെ ഭാഗമായി ചവറ BJMകോളേജ് അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.റഹീം പ്രഭാഷണം നടത്തി.
കരുക്കൾ നീക്കി കൂട്ടുകാർ
അണ്ടർ 18 സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻ നഫീന സമീർ നയിച്ച ചെസ്സ് പരിശീലനത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്തു.ഇരുപതോളം കുട്ടികളൾക്കും മുതിർന്നവർക്കും എതിരാളിയായി നഫീന കരുക്കൾ നീക്കി.മത്സരബുദ്ധിയോടെ കുട്ടികൾ കഴിയുന്ന വിധത്തിൽ നഫീനയോട് പിടിച്ചുനിന്നു.
അർഷാദ്ബത്തേരിയുമായി ഒരു അഭിമുഖം
മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയുടെ ആസ്വാദനക്കുറുപ്പെടഴുതി അർഷാദ് ബത്തേരിയുമായി അഭിമുഖം നടത്താൻ ഞങ്ങളുടെ സ്കൂളിലെ ഏഴ് എ യിലെ കീർത്തനചന്ദ്രന് അവസരം ലഭിച്ചു.വായനമാസാചരണത്തോടനുബന്ധിച്ച് ബി ആർ സി ശാസ്താംകോട്ട ഗവ എച്ച് എസ് പോരുവഴി സ്കൂളിൽ സംഘടിപ്പിച്ച മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പരിപാടിയിലാണ് കീർത്തനയ്ക്കിതിനു അവസരം ലഭിച്ചത്.
>
തപ്പും തുടിയും
ശൂരനാട് ഗവ ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സ്കൂൾ മാതൃഭൂമി സീഡ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ നാടകസഹവാസ ക്യാമ്പും നാടൻപാട്ട് കളരിയും നടന്നു.സ്കൂൾ വിദ്യാരംഗം കൺവീനറും ,മാതൃഭൂമി സീഡ് കോഡിനേറ്ററുമായ ശൂരനാട് രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രശസ്തനായ നിരൂപകനും,കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ.സി ഉണ്ണികൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പി റ്റി എ വൈസ് പ്രസിഡന്റ് ഒ എൻ പ്രകാശ് അധ്യക്ഷനായിരുന്നു.നാടകക്യാമ്പിൽ കുട്ടികളൊപ്പം ഇടപെട്ട് അവർക്കൊപ്പം അഭിനയകലയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത് നാടക പരിശീലകനും സംവിധായകനും അധ്യാപകനുമായ ശശിനാരായണൻ സാറാണ്.നാടൻപ്പാട്ടിന്റെ തുടിക്കൊപ്പം സുനിൽ വള്ളോന്നി(സാംസ്കാരിക വകുപ്പ് രജതജൂബിലി ഫെല്ലോഷിപ്പ് ജേതാവും,കലാഭവൻ മണി ഓടപ്പഴം പുരസ്കാരജേതാവും)ശ്രീ ബാബു നാരായണൻ(ഗാനരചയിതാവ്,സംവിധായകൻ)ശൂരനാട് രാംകൃഷ്ണ(ക്ഷേത്ര കലാപീഠം)എന്നീ കലാകാരന്മാർ കുട്ടികളെ കൊണ്ടുപോയി.സുനിൽവള്ളോന്നിയുടെ മാസ്മരിക ശബ്ദത്തിലലിഞ്ഞ് കുട്ടികൾ കൂടെ പാടുകയും നത്തം ചെയ്യുകയും ചെയ്തു.ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ ,വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാകമ്മിറ്റി അംഗം സൂരജ് കുമാർ,ശാസ്താംകോട്ട സബ്ജില്ലാ കൺവീനർ ബിനു ബി ,എസ് ആർ ജി കൺവീനർ ഹരികുമാർ, ഗോപാലകൃഷ്ണൻസാർ,ലതറ്റീച്ചർ എന്നിവർ ആശംസ പറഞ്ഞു.വിദ്യാരംഗം കൺവീനർ ജയ കെ നന്ദി പറഞ്ഞു.അധ്യാപകരും മറ്റു സ്കൂൾജീവനക്കാരും പരിപാടിയിലുടനീളം ആസ്വാദകരായി ഉണ്ടായിരുന്നു.
സത്യമേവജയതേ
ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് 'സത്യമേവ ജയതേ' അധ്യാപകർ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ കൂട്ടുകാർക്ക് മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും നൽകി.മേഘ എസ് ,മാളവിക എന്നീകൂട്ടുകാരാണ് കൂട്ടുകാരുമായി വിവരങ്ങൾ പങ്കുവച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് മാരായ ഗായത്രിറ്റീച്ചർ,രമണിറ്റീച്ചർ എന്നിവർ നേതൃത്വം നൽകി
ഹിരോഷിമ, നാഗസാക്കി ദിനാചരണം
ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രത്യേക അസംബ്ലി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10/ 8/ 2022 ൽ നടത്തുകയുണ്ടായി. സ്ക്കൂളിലെ 5 മുതൽ 12 വരെയുള്ള കുട്ടികൾ പങ്കെടുത്തു. 8 F ലെ ഷാലിയ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. 7 C യിലെ ആർദ്ര പത്രവാർത്ത വായിച്ചു. 'ഇന്നത്തെ ചിന്താവിഷം, 7D യിലെ ഗ്രീഷ്മയും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ 9 C യിലെ ചന്ദനയും അവതരിപ്പിച്ചു. പിന്നീട് ബിന്ദു ടീച്ചർ യുദ്ധത്തിന്റെ ഭീകരതയും അതുണ്ടാക്കുന്ന അരാജകത്വത്തെക്കുറിച്ചും സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ 'യുദ്ധവിരുദ്ധ പതിപ്പ്, SRG കൺവീനർ ഹരികുമാർ സാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു.യുദ്ധത്തിന്റെ ഭീകരതയെ 'സാക്ഷി, എന്ന ഏകാഭിനയത്തിലൂടെ 7 A യിലെ കീർത്തന ഭംഗിയായി വ്യക്തമാക്കി. HSS സീനിയർ അധ്യാപകൻ അനിൽ സർ , സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ സർ എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയുണ്ടായി. 10 D യിലെ തിങ്കൾ S അജിത്ത് ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയുണ്ടായി.ജനസംഖ്യദിനം, ചാന്ദ്രദിനം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി.കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകൾ , പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ദേശീയഗാനാലപനത്തോടെ അസംബ്ളി അവസാനിച്ചു.
ചരിത്രയാത്ര
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാർഷികം പ്രമാണിച്ച് ഞങ്ങൾ മണ്ണടിയിലെ വേലുത്തമ്പിദളവ സ്മാരകത്തിലേക്ക് യാത്രപോയി.വേലുത്തമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ്. മ്യൂസിയം,ലൈബ്രറി,സ്മാരകം എന്നിവ കണ്ടുമനസിലാക്കി.പഴയകാല ഉപകരണങ്ങളും ,യുദ്ധത്തിനു ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവിടെ പ്രദർശിപ്പിച്ചിരുന്നു.മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു ഈ മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണലുവാരുന്നവർക്ക് ലഭിച്ച അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ബുദ്ധപ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്
സംസ്കൃതദിനാചരണം
സംസ്കൃതദിനത്തോടനുബന്ധിച്ച്സശ്രാവണപൂർണിമദിനമായ 12/08/22 ന് സംസ്കൃത അസംബ്ലി നടന്നു.പൂർണമായും സംസ്കൃതഭാഷയിലായിരുന്നു അസംബ്ലി നടന്നത്.പത്താംക്ലാസിലെ അമൃത ബി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മേഘയും ആദിത്യയും മഹത്‍വചനം അവതരിപ്പിച്ചു.സംസ്കൃതക്ലബ്ബിലെ കുട്ടികൾ സംസ്കൃതഗാനാലാപനം നടത്തി.ഹയർസെക്കന്ററി വിദ്യാർത്ഥികളായ കൃഷ്ണ എസ് ജി യും ഗോപികയും സുഭാഷിതങ്ങളാലപിച്ചു.ദേവനന്ദ ആർ എസ് സംസ്കൃതദിന പ്രഭാഷണം നടത്തി.അപർണ എസ് കുമാർ,ഗായത്രിദേവി എന്നിവർ അസംബ്ലി നിയന്ത്രിച്ചു.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഡോ.സന്ധ്യ കുമാരി,ഹെഡ്മിസ്ട്രസ്സ് ബിന്ദു റ്റി എസ്,സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ,മറ്റ് അധ്യാപകർ അവർക്കൊപ്പം കൂടി.
കുട്ടികൾക്കുള്ള പതാകവിതരണം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷം പ്രമാണിച്ച് വീടുകളിൽ പതാക ഉയർത്തുന്നതിനായി ഹർ ഘർ തിരംഗ് പഞ്ചായത്തിൽനിന്നും ലഭിച്ച പതാക കുട്ടികൾക്കു വിതരണം ചെയ്തു.സ്കൂൾ അസംബ്ലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് എസ് ഹാരിസ്,ഗ്രാമപഞ്ചായത്ത് അംഗം എസ് സൗമ്യ,പി ടി എ അംഗം പ്രകാശ് എന്നിവർ പങ്കെടുത്തു.
ഭരണഘടന ആർട്ടിക്കിൾ 14 ബോധവൽകരണം
ഞങ്ങളുടെ അധ്യാപകർ ഇന്നലെ ക്ലാസിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പരിചയപ്പെടുത്തി.ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ തുല്യമായ നിയമസംരക്ഷണമോ നൽകുന്നതാണ് ആർട്ടിക്കിൾ പതിനാല്.അതായത് സാധാരണനിയമത്തിനു മുന്നിൽ എല്ലാ വിഭാഗക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കുംഎന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്നും ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു.കുട്ടികൾ വിടുകളിലും അയൽപക്കക്കാർക്കും ആർട്ടിക്കിൾ 14 മായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞുകൊടുത്തു.ആദിത്യ,അനുശ്രി,ദേവനന്ദ.
സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും
ഇന്നത്തെ മുഖ്യാതിഥി പരിമിതികളെ പൊരുതിതോൽപിച്ച് മുന്നേറിയ കൺമണിയായിരുന്നു.ഏതൊരു ദുരന്തത്തേയും മനക്കരുത്തോടെ നേരിട്ടു ജയിക്കാമെന്ന സന്ദേശമാണ് കൺമണി കുട്ടികൾക്കു പകർന്നുനൽകിയത്.പതാകയുയർത്തലിനു ശേഷം കുട്ടികളുടെ വർണശബളമായ റാലി ഉണ്ടായിരുന്നു.എൻ എസ് എസ് വാളന്റിയേർസ്,എസ് പി സി,എൻ സി സി ,ജെ ആർ സി, ലിറ്റിൽകൈറ്റ്സ് ,ഭൂമിത്രസേന തുടങ്ങിയ സ്കൂൾക്ലബ്ബുകളുടെ മികവാർന്ന പ്രകടനവും,കുട്ടികളുടെ കലാപരിപാടികളും ,പാല്ഈപായസവും ദിനം കൂടുതൽ സുന്ദരമാക്കി.
ഞങ്ങളും കൃഷിയിലേക്ക്
കേരള സർക്കാരിൻറെ രണ്ടാം നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ശൂരനാട് വടക്ക് കൃഷിഭവൻ, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശൂരനാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് നടപ്പിലാക്കി.അധ്യക്ഷൻ ശ്രീ. എസ്. ഹാരീസ് (ബഹു. PTA പ്രസിഡന്റ്).സ്വാഗതം - ശ്രീമതി. ബിന്ദു ടീച്ചർ (HM, GHSS , ശൂരനാട്).. ശ്രീമതി ശ്യാമളയമ്മ (ബഹു .ജില്ലാ പഞ്ചായത്ത് മെമ്പർ )ഉദ്ഘാടനം ചെയ്തു.പശ്രീ .എസ് ശ്രീകുമാർ (പ്രസിഡന്റ്ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്)പച്ചക്കറി തൈ വിതരണം നടത്തി. ശ്രീ.എസ്.ശ്രീകുമാർ (PTA വൈസ് പ്രസിഡന്റ്)ശ്രീ. ഒ .എൻ . പ്രകാശ് (പി.ടി .എ മെമ്പർ )ശ്രീ .കെ . കൃഷ്ണകുമാർ (സ്റ്റാഫ് സെക്രട്ടറി)ശ്രീ .എസ് .ഹരികുമാർ (എസ് ആർ ജി കൺവീനർ) എസ് എസ് അധ്യാപകൻ ഗോപാലകൃഷ്ണൻ എന്നിവർ ആശംസ പറഞ്ഞു.(സീഡ് കോഡിനേറ്റർ).ശ്രീ .ശൂരനാട് രാജേന്ദ്രൻ കൃതജ്ഞത പറഞ്ഞു.
സീഡ് ക്ലബ്ബ് മത്സ്യകൃഷി
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഞങ്ങളുടെ സ്കൂളിനു വിട്ടുതന്ന മഠത്തിൽ കുളത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് മത്സ്യ കൃഷി ആരംഭിച്ചു.. 27 -08 - 2022 രാവിലെ 9.30 ന് ബഹു. PTA പ്രസിഡന്റ് എസ്. ഹാരീസിന്റെ അധ്യക്ഷതയിൽ കുന്നത്തൂർ MLA ബഹു: കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത്, PTA പ്രതിനിധികൾ ,സീഡ് ക്ലബ്ബ് അംഗങ്ങൾ,അധ്യാപകർ സീഡ് കോർഡിനേറ്റർ രാജേന്ദ്രൻസാർ എന്നിവർ പങ്കെടുത്തു.കുട്ടികളും മുതിർന്നവരും ചേർന്ന് മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു.
ഓണാഘോഷം-22
തിരുവാതിരയും .മാവേലിയും,കണ്ണുകെട്ടി കലമുടയ്ക്കലും,കസേരകളിയും ,സുന്ദരിയ്ക്കു പൊട്ടുതൊടീലുമൊക്കെയായി ഇത്തവണത്തെ ഓണം രസകരമായി ആഘോഷിച്ചു.കളികൾക്കു ശേഷം സദ്യയും കഴിച്ചു ഓണവധിക്കായി പിരിഞ്ഞു.അർഹരായ കുട്ടികൾക്ക് അധ്യാപകർ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
SPC ഓണക്കാല അവധിക്കാലക്യാമ്പ്
SPC ഓണക്കാല അവധിക്കാലക്യാമ്പ് സെപ്റ്റംബർ 4,5,6 തിയതികളിൽ സ്കൂൾ ക്യാമ്പസിൽ വച്ചുനടന്നു.ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്താൻ കേഡറ്റുകൾക്ക് പ്രേരണ നൽകുക,സ്വയം സ്നേഹിക്കാനും മറ്റുള്ളവരിലേക്ക് സ്നേഹവും സഹാനുഭൂതിയും പകരാനും കേൃഡറ്റുകൾക്ക് പ്രചോദനം നൽകുക,സമൂഹത്തിൽ കാവലും കരുതലും ആവശ്യമുള്ളവർക്ക് പ്രതീക്ഷയേകാൻ കേഡറ്റുകളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്യാമ്പിനുണ്ടായിരുന്നത്.ശ്രീ ജോസഫ് ലിയോൺ(SHOശൂരനാട് പൊലീസ് സ്റ്റേഷൻ PLO,SPC പ്രോജക്ട്.)പതാക ഉയർത്തി.പി റ്റി എ പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ഡോ.സന്ധ്യകുമാരി സ്വാഗതം പറഞ്ഞു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ പി ശ്യാമളയമ്മ പരിപാടി ഉദ്ഘാടനം ചെയ്തു.മോട്ടിവേഷൻ ക്ലാസ്,ഹോണസ്റ്റി ഷോപ്പ്,കൗമാരപ്രശ്നങ്ങൾ എങ്ങനെ പരിരിക്കാം എന്ന വിഷയത്തിൽ ബോധവൽകരണം,ഗുരുവന്ദനം,'ജീവിതമാണ് ലഹരി' ബോധവൽകരണ ക്ലാസ്,ഭരണഘടന പരിചയം,വൃദ്ധജനങ്ങളെ ആദരിക്കൽ ഓർമകൾ പങ്കുവയ്ക്കൽ,ഫീൽഡ് വിസിറ്റ്,അർഹതപ്പെട്ടവർക്ക് ഓണക്കിറ്റു നൽകൽ,കലാപരിപാടികൾ,സ്കൂൾശുചീകരണം എന്നീ ക്രിയാത്മക പ്രവർത്തനങ്ങളോടെ ക്യാമ്പ് വിജയകരമായി നടന്നു.