"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 966: | വരി 966: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-NALIKERA.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-NALIKERA.jpg|ലഘുചിത്രം|.]] | ||
|} | |||
=== കർണ്ണകി ടിവി യിൽ ആഗസ്ത് മാസത്തെ സ്കൂൾ വാർത്തകൾ === | |||
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാർത്തകൾ വായിക്കുന്നത് ശ്രീപദ്മ [https://youtu.be/rQM_ZgN0st8 .വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-augvartha.jpg|ലഘുചിത്രം|.]] | |||
|} | |} |
11:48, 8 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാനവാർത്തകൾ ജൂൺ
പ്രധാനാധ്യാപിക ആയി ശ്രീമതി ആർ. ലത ജൂൺ 01-06-2022നുചുമതലയേറ്റു.
കൃഷ്ണവേണിടീച്ചറിനു മാനേജ്മന്റ് പ്രതിനിധികളും അധ്യാപകരും അനധ്യാപകരും വിദ്യാലയ രക്ഷാകർതൃസമിതിയും ചേർന്ന് സമുചിതമായ യാത്രയയപ്പ് നല്കി കർണകയമ്മൻ ഹൈസ്കൂളിലെ പ്രധാനാധ്യാപിക ആയി ശ്രീമതി ആർ. ലത ജൂൺ 01-06-2022നുചുമതലയേറ്റു.
പ്രവേശനോത്സവം 2022-23
കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബഹു പാലക്കാട് MP ശ്രീ വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കിക്ക് ബോക്സിങ് മൽസരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബഹു MP ചടങ്ങിൽ ആദരിച്ചു.സ്കൂൾ പ്രവേശനോത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു എംപി
June ഒന്നാം തിയതി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ബഹു പാലക്കാട് MP ശ്രീ വി കെ ശ്രീകണ്ഠൻ സ്ക്കൂളിലെ പാചകശാല സന്ദർശിക്കുകയും കൗൺസിലർമാരോടും സ്കൂൾ മാനേജരോടും ഒപ്പമിരുന്നുകൊണ്ട് വിദ്യാർഥികൾക്കായി തയാറാക്കിയ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജാണ് ബഹു MP ക്ക് മുൻപിൽ നിന്ന് കൊണ്ട് ഉച്ചഭക്ഷണത്തെ കുറിച്ച് വിവരിക്കുന്നത്.
സ്കൂൾ പ്രവേശനോത്സവം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
---|
പരിസ്ഥിതിദിനം 05-06-2022
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വൃക്ഷതൈകൾ നടുകയും വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സ്ക്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്സ്, സീനിയർ അദ്ധ്യാപകർ, വിദ്യാർഥികൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
2022-2023 വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, വീട്ടിൽ തൈ നട്ടതിനു ശേഷം തൈയുടെ കൂടെ സെൽഫി, കവിത തുടങ്ങിയ വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. പി.ടി.എ പ്രസിഡന്റ് വൃക്ഷ തൈ നടുകയും തുടർന്ന് മനേജരും എച്ച്. എം ചേർന്ന് കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു.
Elocution competition in connection with World Environment Day was conducted under the auspices of the English club. Most of the students, who participated in the programme were from eighth standard and their performance was good. The competition was helpful to know about our talented students.
വിദ്യാരംഗം കലാസാഹിത്യവേദി 2022-23
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് സ്കൂൾതല യൂണിറ്റിന്റെ രൂപീകരണം നടന്നു. ദശരഥ് കെ (10 e )പ്രസിഡന്റായും, കാർത്തിക് യു (10 b), ശ്രീപദ്മം (8 C)എന്നിവർ സെക്രട്ടറിമാരായും തെ രഞ്ഞെടുക്കപ്പെട്ടു. സാനന്ദ് (10 E), വിഘ്നേഷ്, കൃഷ്ണപ്രസാദ് ( 10 A), വിജയ്( 9 E) എന്നീ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
നവീകരിച്ച കമ്പ്യൂട്ടർലാബ്
പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ വച്ച് മികച്ച കമ്പ്യൂട്ടർലാബ് സൗകര്യമാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത് .
june15- മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
ഗണിതശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ കമലമ്മയെ പൊന്നാടചാർത്തിആദരിച്ചു. പ്രധാനഅധ്യാപികശ്രീമതി R. ലതടീച്ചർ, നിഷടീച്ചർ, വീണ ടീച്ചർ, ഉദയ ടീച്ചർ, ആശ ടീച്ചർ, പ്രസീജ ടീച്ചർ, അരുൺ മാഷ്, ഹരിയേട്ടൻ,അമ്പിളി ടീച്ചർ.... തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിജയഭേരി SSLC & PLUS TWO
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം 2022-23
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന് പ്രിൻസിപ്പാൾ രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു .
ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളമനോരമ സ്നേഹനിധി സ്കോളർഷിപ്പ് വിഘ്നേഷ് .S (10 A )ലഭിച്ചു
വായനാദിനം
ജൂൺ 19 വായനാദി നത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും, വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപികയും വിദ്യാരംഗം കൺവീനറും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.വായനാദിനം പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
നടന്ന പ്രവർത്തങ്ങൾ.
1. പ്രത്യേക അസംബ്ലി
2 വായനദിന പ്രതിജ്ഞ ( വിഘ്നേഷ് ).
3. പ്രസംഗം ( ശ്രീ പദ്മം )
4. കവിത ചൊല്ലൽ ( ദശരഥ് )
5. വായനാമൊഴി ( സഞ്ജയ് )
6. പോസ്റ്റർ പ്രദർശനം
7 വായനാമത്സരം
8.പുസ്തകവിതരണം
ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം 2022-23
ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം ഹെഡ്മിസ്ട്രസ് ആർ .ലത വിദ്യാർത്ഥികൾക്ക് നൽകി ഉദഘാടനം ചെയ്തു .ഇൻചാർജ് അധ്യാപകൻ അനൂപ് മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
യോഗാദിനം 21-06-2022
വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ്മാഷിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു .യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
KHSS Moothanthara Sanskrit Council ജൂൺ 21 യോഗാദിനം
എട്ടാം ക്ലാസിലെ കുട്ടികൾ യോഗ ചെയ്ത് യോഗ ദിനം ആചരിച്ചു. :എല്ലാ കുട്ടികളും സജീവമായി യോഗ ആചരണത്തിൽ പങ്കെടുത്തു.യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഓരോ ആസനങ്ങളുടെ ഗുണങ്ങളെ കുറിച്ചും സംസ്കൃതം അധ്യാപിക സുജാത ടീച്ചർ അവർക്ക് പറഞ്ഞുകൊടുത്തു. യോഗദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു.പ്രവർത്തനങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.
ശുചിത്വം സുന്ദരം നമ്മുടെ KHSS
ലഹരിവിരുദ്ധക്ലബ്ബിന്റെ ഭാഗമായി വിദ്യാലയശുചീകരണം നടന്നു .ലഹരിവിരുധക്ലബ്ബിന്റെ ഇൻചാർജ് അദ്ധ്യാപകൻ അരുൺമാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനവും
വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽപരിശീലനവും കൂടിനേടണം എന്ന ഗാന്ധിമാർഗ്ഗത്തെ അടിസ്ഥാനമാക്കി വിദ്യാലയത്തിലെ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലനങ്ങൾക്ക് തുടക്കമായി .
"ASPIRE " English club 22-06-2022
ASPIRE English club for the academic year 2022-2023 was formed on 22/6/2022. The club consists of 50 Students. The club will be inaugurated along with the Inauguration of Literary Association in our school. As part of the formation of the club , Thirupathi of 9th B was selected as the President of the club and Sujithra of 8C as Secretary. Members were given opportunity to introduce themselves. Teachers of English Department informed the students about the programmes and competitions of the club to be held and ensured their active participation. It is decided to conduct competitions like recitation, essay writing, story writing, versification etc.
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
2022 2023 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രഥമ മീറ്റിംഗ് 24 6 2022 ഉച്ചയ്ക്ക് 1 30 ന് നടന്നു. എഴുപതോളം അംഗങ്ങൾ പങ്കെടുത്തു മീറ്റിംഗ് ഉദ്ഘാടനം നിർവഹിച്ചത് ഞങ്ങളുടെ പ്രധാനഅധ്യാപികയായ. ശ്രീമതി ലത ടീച്ചർ ആയിരുന്നു സ്വാഗത പ്രസംഗം നടത്തിയത് ഉദയ ടീച്ചർ ആയിരുന്നു ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു തുടർന്ന് മഞ്ജു ടീച്ചർ സമകാലിക സമൂഹത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ മൂല്യത്തെ കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി ക്ലബ്ബിൻറെ ഭാവി പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.2022-23 അധ്യയനവർഷത്തിലെ അതിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു to ഇനി യുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരട്ടെ എന്ന ആശംസകളോടെ ക്ലബ്ബിന്റെ നേതൃനിരയിലേക്ക് പുതിയ പ്രസിഡന്റിനെയുംസെക്രട്ടറിയെയും തെരഞ്ഞെടുത്തു പ്രസിഡണ്ടായി 10E യിലെ നയനയെയും സെക്രട്ടറി ആയി 9f ലെ വിഘ്നേഷിനെയും തിരഞ്ഞെടുത്ത് പ്രഥമ മീറ്റിംഗ് പിരിച്ചുവിട്ടു.
പ്രധാനവാർത്തകൾ ജൂലായ്
Recitation competition
Aspire English club conducted recitation competition on 1/7/2022.Nine students from 8th 9th and 10th classes participated in the competition .All the students actively participated and performed well.
ജൂലൈ 1 ദേശീയഡോക്ടേഴ്സ് ദിനം...
ഓരോ ജീവനും രക്ഷിക്കാൻ ഡോക്ടർമാരെടുത്ത പങ്ക് ചെറുതല്ല. അതിനാൽ തന്നെ മനുഷ്യരാശിക്ക് അവർ നൽകിയസംഭാവനകൾക്ക് അവരെ അഭിനന്ദിക്കാനും നന്ദി പറയാനും ഈ ദേശീയ ഡോക്ടർ ദിനം ഉപയോഗിക്കാം.കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ജൂലൈ 1..ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ പാലക്കാട് ജില്ലാആശുപത്രി മുൻ ഡി എം ഒ ആയിരുന്ന Dr. R. രാധാകൃഷ്ണൻ അവർകളെ ആദരിച്ചു.. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന മെഡിക്കൽ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അധ്യാപകരായ ജചന്ദ്രൻ മാഷ്, അനൂപ് മാഷ് എന്നിവർ നേതൃത്വം നൽകി
ഉച്ചഭക്ഷണശാല നവീകരണം
പ്രമുഖപ്രഭാഷകനും,എഴുത്തുകാരനും,filmdirecterഉം ആയ ശ്രീ ശരത് എ ഹരിദാസനും കൂട്ടുകാരും ചേർന്ന് കർണ്ണകയമ്മൻഹയർസെക്കണ്ടറിസ്കൂളിലെ ഉച്ചഭക്ഷണശാലയിലേക്കായി സ്റ്റീൽഡെസ്ക്കുകളുടേയും ബെഞ്ചുകളുടേയും സമർപ്പണം കുട്ടികളുടേയും മാനേജ്മെന്റ്പ്രതിനിധികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയുംസാന്നിധ്യത്തിൽ ജൂലൈ 1 നുനടന്നു.
പിറന്നാളിന് വിദ്യാലത്തിലെ എല്ലാ കുട്ടികൾക്കും പായസവിതരണം നടത്തി ബബിൾ (8D)
Little kites 2022 അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയ്ക്കായി 60 ഓളം കുട്ടികൾ പേര് നൽകിയിരുന്നു അതിൽ 59 കുട്ടികളും പങ്കെടുത്തു. ആദ്യമായി ഒരു കമ്പ്യൂട്ടർ പരീക്ഷ എഴുതിയതിന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക
വിദ്യാരംഗം സബ്ജില്ല ഉദ്ഘാടനം
2/7/22 ന് നൂറണി ജി എൽ പി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സബ്ജില്ല ഉദ്ഘാടന ത്തിലും.. പ്രമുഖ ഭാഷാധ്യാപകനായ ശ്രീ അത്തിപ്പൊറ്റ രവി നയിച്ച കാവ്യാലാപന ശി ൽപ്പശാലയിലും (കാവ്യം സുഗേയം )സ്കൂളിനെ പ്രധിനിധീകരിച്ച് പങ്കെടുത്ത 10 e യിലെ ദശരഥും , സാനന്ത് കൃഷ്ണയും.കൂടുതൽ അറിയാൻ ദശരഥും , കൂടുതൽ അറിയാൻസാനന്ത് കൃഷ്ണയും.
Little Kites (9th batch ) 06-07-2022
ബഹുമാനപ്പെട്ട HM . R ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. SITC മാരായ ട .സജിത ടീച്ചറും C.രാജേഷ് മാഷും കുട്ടികൾക്ക് ആശംസ അർപ്പിച്ചു.🙏. khss ലെ കുട്ടി പട്ടങ്ങൾ റെഡി ആയികഴിഞ്ഞു. ഇനി അവർ ആകാശത്തോളം ഉയരട്ടെ, ഭൂമിയോളം ക്ഷമയുള്ളവർ ആവട്ടെ. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ പ്രയത്നം ആരംഭിച്ചിരിക്കുന്നു കൂടുതൽ അറിയാൻ
JRC കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ആർ .ലത ടീച്ചർ നിർവ്വഹിച്ചു
ബഷീർ ദിനം 05-07-2022
ബഷീർ ദിനം പരിപാടി കൾ
1. ക്വിസ് മത്സരം
2. ബഷീർ പതിപ്പ്
3. ബഷീറിനെ കുറിച്ചുള്ള വീഡിയോ നിർമ്മാണം
4. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ
യദുകൃഷ്ണൻ തയ്യാറാക്കിയ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോധവത്ക്കരണ ക്ലാസ്സ് BMI DATE 08-07-2022
KHSS മാധവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് സങ്കടിപ്പിച്ചു. ഫാർമസിഏരിയ മാനേജർ ജി. വിനോദ് സാർ ആണ് ക്ലാസ്സ് നയിച്ചത്. കുട്ടികൾക്ക് ഉയരത്തിനു ആനുപാതി കമായി ശരീരഭാരം കാണുന്ന വിധം പഠിപ്പിച്ചു. ശരീര ഭാരം കൂടുമ്പോൾ നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങളെ വ്യക്തമായി സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ അവതരിപ്പിച്ചു. സാധാരണ ഒരുവ്യക്തിക്ക് ഹൃദയ മിടിപ്പ് 80 ആണ്. എന്നാൽ ശരീരഭാരം കൂടുമ്പോൾ ഹൃദയ മിടിപ്പ് കൂടുകയും രക്തധമനി കളിലൂടെ രക്തപ്രവാഹത്തിന്റെ അളവ് കൂടുകയും ധമനി കൾപൊട്ടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കൂടുമ്പോൾ രക്തകുഴലുകളിൽ ബ്ലോക്ക് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഭക്ഷണക്രമീകരണം, കലോറി എന്നിവയെ കുറിച്ചും ക്ലാസുകൾ എടുത്തു. പ്രധാന അധ്യാപിക ശ്രീമതി. R. ലതടീച്ചർ, ഗണിത അധ്യാപകരായ വീണ, പ്രസീജ, രാജേഷ്,അരുൺ സജിത എന്നിവരും പങ്കെടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വായനക്കളരി 07-07-2022
കർണകിയമ്മൻ ഹൈസ്കൂളിലെ വായനക്കളരി പദ്ധതി ജോയ് ആലുക്കാസ് ജ്വല്ലറി മാനേജർ എച്ച്.കെ. അൻഹർ വിദ്യാർഥി പ്രതിനിധികളായ എസ്.വിഘ്നഷ്, എസ്.ദേവിക, കെ.പവിത്ര എന്നിവർക്ക് മലയാള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ പ്രധാനാധ്യാപിക ആർ. ലത, അധ്യാപകരായ പി. ലത, കെ.വി. നിഷ, സി.ആർ.രാജേഷ്, ആർ.അനൂപ്, വി.അരുൺകുമാർ, പി.ആർ.ധന്യരാജ്, സി.പ്രീത, എസ്.സന്തോഷ്കുമാർ, വി.ഹരി, കെ. ജയചന്ദ്രകുമാർ ജോയ് ആലുക്കാസ് ജീവനക്കാരായ സ്റ്റെറിൻ തോ മസ്, വി.ബി. സനൂപ്, എസ്. രമ്യ, എം. വിഷ്ണു എന്നിവർ സമീപം. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു സ്കൂളിൽ വായനക്കളരി പദ്ധതി നടപ്പിലാക്കുന്നത്.
എൽഇഡി ബൾബ് വർക്ക്ഷോപ്പ്
എൽഇഡി ബൾബ് വർക്ക്ഷോപ്പ് റിപ്പോർട്ട്. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എൽഇഡി ബൾബ് വർക്ക്ഷോപ്പ് നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത് പത്തിലെ കുട്ടികൾക്ക് പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് . കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന , തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അമ്മമാർക്കും ഇത് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് . അതിലൂടെ സ്കൂളും സമൂഹവുമായി മികച്ച ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരു കൈത്തൊഴിൽ സ്വായത്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു.
മൈലാഞ്ചിയിടൽ മത്സരം ,ആശംസാകാർഡ് നിർമ്മാണം ,മാപ്പിളപ്പാട്ടുമത്സരം 11=07-2022
ഗുരുപൂർണ്ണിമാദിനത്തിൽമുൻഅധ്യാപർക്ക് ആദരം 13-07-2022
ഗുരുപൂർണ്ണിമ ദിനത്തിൽ അറിവിന്റെ വെളിച്ചമേകിയ ഗുരുജനങ്ങളെ സ്നേഹത്തോടെ ഓർത്ത് കൊണ്ട് ... ഓരോരുത്തർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് ... നമ്മുടെ ജയചന്ദ്രൻ മാഷ് രചിച്ച വരികളിലൂടെ നൻമകൾ നേർന്നുകൊണ്ട് ...കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
വ്യക്തിത്വവികസനക്ലാസുകൾ 13-07-2022
വിദ്യാലയ SRG യുടെ നേതൃത്വത്തിൽ വ്യക്തിത്വവികസനക്ലാസുകൾക്ക് KHSS MOOTHANTHARA യിൽ തുടക്കംകുറിച്ചു. ക്ലാസുകൾ നയിച്ചത് സീനിയർ അദ്ധ്യാപിക ആയ പ്രീത ടീച്ചർ ആണ്. പ്രധാനഅധ്യാപിക ലത ടീച്ചർ,അധ്യാപകരായK.V നിഷ, R.നിഷ, അരുൺകുമാർ, രാജേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു
FIRST MID- TERM EVALUATION 19-07-2022 TO 22-07-2022
DATE | FN(VIII) | AN(VIII) | FN (IX) | AN(IX) | FN(X) | AN(X) |
---|---|---|---|---|---|---|
19-07-2022 | FIRST LANGUAGE | SS | FIRST LANGUAGE | MATHS | FIRST LANGUAGE | PHYSICS |
20-07-2022 | ENG | MATHS | SS | BIOLOGY | ENGLISH | SS |
21-07-2022 | BASIC SCIENCE | - | CHEMISTRY | ENGLISH | HINDI | MATHS |
22-07-2022 | HINDI | - | HINDI | PHYSICS | CHEMISTRY | BIOLOGY |
ലോക ജനസംഖ്യ ദിനം ജൂലൈ 11
ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിബേറ്റ് സംഘടിപ്പിക്ക പെടുകയുണ്ടായി ജനസംഖ്യ ഗുണമോ ദോഷമോ എന്ന് വിഷയത്തിൽ ആയിരുന്നു ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത് രണ്ട് ചേരിയിൽ ആയിട്ടാണ് ഡിബേറ്റ് ജനസംഖ്യ ഗുണമാണ് എന്ന ഭാഗത്ത് വാദിച്ചത് വിഘ്നേഷ്,ആദിത്യൻ എന്നിവരും ജനസംഖ്യ ദോഷമാണെന്ന് വാദിച്ചത് ദശരഥ്, സാനന്ത് ,പത്മനാഭൻ അമൽ സുബിൻ എന്നിവരും ആയിരുന്നു
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു.
സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത, ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ, ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണികാരം ഇ-പത്രം | ലക്കം | DATE | |
---|---|---|---|
കർണ്ണികാരം ഇ-പത്രം | ലക്കം 1കാണുന്നതിനായി ക്ലിക്ക് ചെയ്യുക | 18-07-2022 | E-BOOK 1 |
"നിറക്കൂട്ട്" ചിത്രകലാ ,പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ് ഘാടനം 18-07-2022
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ഭാഗമായ ചിത്രകലാ ക്ലബ്ബിന്റെ യും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെ യും ഔപചാരികമായ ഉദ്ഘാടനം 18-7-2022 ന് ബഹുമാനപ്പെട്ട HM - R. ലത ടീച്ചർ നിർവഹിച്ചു. കൂടാതെ സ്കൂൾ വിദ്യാഭ്യാസത്തിൽ ആർട്ട് എഡ്യൂക്കേഷന്റെയും, വർക്ക് എജുക്കേഷന്റെയും പ്രാധാന്യത്തെക്കുറിച്ചും HM സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ആമുഖപ്രഭാഷണം ജയചന്ദ്രൻ മാഷും, ആശംസ പ്രഭാഷണം ശ്രീഹൃദ്യ ടീച്ചറും, അനൂപ് മാഷും നന്ദി പ്രകാശനം വിദ്യാർഥിനിയായ കൃതിക എന്നിവർ നിർവഹിച്ചു. കൂടാതെ 8, 9, 10 ക്ലാസ്സിലെ കുട്ടികളും സന്നിഹിതരായിരുന്നു. ആർട്സ് ക്ലബ് പ്രസിഡന്റായി ഒമ്പതാം ക്ലാസിലെ വിദ്യാർഥിനിയായ കൃതികയെയും സെക്രട്ടറി ആയി ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കാർത്തികയെയും തിരഞ്ഞെടുത്തു.
മാധവഗണിത ക്ലബ്ബ് നടത്തിയ geometric chart മത്സരത്തിൽ നിന്നും....
ഗണിതം ആസ്വദിച്ചു പഠിക്കട്ടെ അവർ മിടുക്കരായി വളരട്ടെ ✨️✨️✨️✨
ജോമെട്രിക്കൽ ചാർട്ട് മത്സരം ഗണിതപ്രവർത്തനങ്ങൾ | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
---|
മാധവഗണിത ക്ലബ്ബ് നടത്തിയ STILL MODEL മത്സരത്തിൽ നിന്നും.
ജൂലൈ 21 ചാന്ദ്രദിനം 21-07-2022
SCIENCE CLUB
ജൂലൈ 21 ചാന്ദ്രദിനം ആകാശത്തെ വിസ്മയം ആയിരുന്ന അമ്പിളിയമ്മാവനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിനം. ഈ ദിവസത്തിൻ്റ ഓർമ്മയ്ക്കായി എല്ലാവർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കാറുണ്ട്. ഈ വർഷവും ചാന്ദ്രദിനം അതിന്റേതായ പ്രൗഢിയോടെ നമ്മുടെ സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലിയിൽ 9A യിലെ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥി ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി .പിന്നീട് 8A യിലെ Bovas k Bobby "ചന്ദ്രനിലേക്ക് ഒരു യാത്ര "_സാങ്കല്പിക യാത്രാവിവരണം വളരെ രസകരമായി നടത്തി . നമ്മുടെ HM, മറ്റു ശാസ്ത്ര അധ്യാപകർ, സയൻസ് ക്ലബ്ബിലെ അംഗങ്ങൾ അവനോടൊപ്പം പങ്ക് ചേർന്നു. കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത് .ജൂലൈ 25 തിങ്കളാഴ്ച ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ചന്ദ്രനെ തേടി എന്ന ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു.ചന്ദ്രനിൽ നിന്നൊരു ഫോൺകാൾ വീഡിയോകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
MATHS CLUB
വർണ്ണാഭമായ റോക്കറ്റ് മാതൃകകളുമായി..ഗണിതരൂപങ്ങളാൽ റോക്കറ്റ് നിർമ്മാണം
ചാന്ദ്രദിനത്തിൽ നമ്മുടെ ഗണിതക്ലബ്ബ് വിദ്യാർത്ഥികൾ.വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
ജൂലൈ 22 പൈ മതിപ്പ് ദിനം
പൈദിനത്തോടനുബന്ധിച്ച് KHSS MATHS CLUB തയ്യാറാക്കിയ പൈദിന പതിപ്പ് പ്രധാനഅധ്യാപികശ്രീമതി ലത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പൈദിനത്തിന്റെ പ്രാധാന്യം രാജേഷ്മാഷ് ,അരുൺ മാഷ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. 22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.
വിഘ്നേഷ് .എസ്സ് | വീഡിയോകാണാൻ ക്ലിക്ക്ചെയ്യുക |
ദേവിക | വീഡിയോകാണാൻ ക്ലിക്ക്ചെയ്യുക |
വൈക്കം മുഹമ്മദ് ബഷീർദിനകൈയെഴുത്തു മാഗസിൻ പ്രകാശനം ജൂലായ് 22
ബഷീർ പതിപ്പ് പ്രകാശനം H.M.. ൽ നിന്ന് വിദ്യാരംഗം പ്രസിഡൻ്റ് ദശരഥ് ,സെക്രട്ടറിമാരായ കാർത്തിക് ,ശ്രീ പത്മ എന്നിവർ ഏറ്റുവാങ്ങുന്നു .. കൺവീനർ ഷിനി ടീച്ചറുടെ സാന്നിധ്യത്തിൽ .
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .
ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് ജി.വിനോദ് സാർ എടുത്തിരുന്നു .ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവ്വേ.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം. ജൂലൈ 27
എ പി ജെ അബ്ദുൽ കലാമിൻ്റെ ഓർമ്മകൾ പുതുക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ നടന്നു.നിഷ ടീച്ചർ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് ചെറിയൊരു വിവരണം കുട്ടികൾക്ക് നൽകി. സ്വപ്നം കാണാൻ പഠിപ്പിച്ച എപിജെ അബ്ദുൽ കലാമിന്റെ ജീവിത വീക്ഷണങ്ങൾ എല്ലാവരും പകർത്തണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ പ്രശസ്ത ഗ്രന്ഥമായ വിങ്ങ്സ് ഓഫ് ഫയർ എന്ന പുസ്തകത്തിൽ നിന്ന് ഏതാനും വരികൾ ഒമ്പത് സി യിലെ ഫർസാന കുട്ടികൾക്ക് പരിചയപ്പെടുത്തി. അബ്ദുൽ കലാമിന്റെ മഹത് വചനങ്ങൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കിയത് വായിച്ച് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു .വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
Aspire English club conducted drawing competition on 27/7/2022
Aspire English club conducted drawing competition on 27/7/2022.Twenty two students from 8th 9th and 10th classes enthusiastically participated in the event. The theme chosen for the competition was textbook oriented. The colour patterns they Used were really pleasing. The competition was so competitive and we had a difficult time in selecting the winners. The competition went smoothly with the students enjoying it to the utmost.വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് രാമായണം അനിമേഷൻ വീഡിയോ പ്രദർശനം സംസ്കൃതം കൗൺസിലിന്റെ നേതൃത്ത്വത്തിൽ നടത്തി.
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം 29-07-2022
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. എച്ച് എം ആർ. ലത ടീച്ചർ നിർവഹിച്ചു. പ്രമുഖ ഹിന്ദി സാഹിത്യകാരനായ മുൻഷി പ്രേംചന്തിന്റെ പേര് നൽകിയ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ നടന്നു.34അംഗങ്ങളുള്ള പ്രേം ചന്ത് ഹിന്ദി മഞ്ജിന്റെ പ്രവർത്തനങ്ങൾ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാസ്റ്റർ വിശദീകരിച്ചു. ഹിന്ദി ക്വിസ് മത്സരം നടന്നു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹിന്ദി അധ്യാപികമാരായ പി.ലത ടീച്ചർ സ്വാഗതവും എം. സവിത ടീച്ചർ നന്ദിയും പറഞ്ഞു.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സയൻസ് ഫോർ ഫൺ
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ഫോർ ഫൺ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ലഘു പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേഷൻ ആരംഭിച്ചു .കുട്ടികൾ തന്നെ തയ്യാറാക്കിയ രസകരമായ ചെറുപരീക്ഷണങ്ങൾ സയൻസ് ക്ലബ് അംഗങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച അതിൻറെ പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ആണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വെള്ളിയാഴ്ചത്തെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത് 9 A യിലേ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിയാണ്. സർഫസ് ടെൻഷൻ എയർ പ്രഷർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള രസകരമായ അഞ്ചു പരീക്ഷണങ്ങൾ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. അതിനു പിന്നിലെ ശാസ്ത്ര തത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് പ്രചോദനം ആകും എന്ന് തന്നെയാണ് വിശ്വാസം ധാരാളം കുട്ടികൾ മുന്നോട്ടു വന്നിട്ടുണ്ട് ശാസ്ത്ര അഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനം രസകരം ആക്കുന്നതിനു വേണ്ടിയാണ് ഈ ഒരു സംരംഭം തുടങ്ങിയിട്ടുള്ളത്.
വിജയത്തിളക്കം
ജൂലായ് 29 നു കാണിക്കമാതാ കോൺവെന്റ് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാംസ്ഥാനവും അഞ്ചാംസ്ഥാനവും കരസ്ഥമാക്കിയ നമ്മുടെവിദ്യാലയത്തിലെ സഞ്ജയ് മണികണ്ഠൻ ,അഖിൽ ...അഭിനന്ദനങ്ങൾ .
വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിൻസെന്റ് വാന്ഗോഗിന്റെ ഓർമ്മദിനത്തിൽ കുട്ടികൾവരച്ച ചിത്രങ്ങൾ
സംസ്കൃതം ക്ലബ്ബിലെ വിദ്യാർത്ഥികൾ ഗീതാപാരായണത്തിൽ പങ്കെടുത്തു
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ കൽപ്പാത്തി മന്ദക്കര ഗണപതി അമ്പലത്തിൽ കുടുംബസമേതം ഗീത പാരായണം ചെയ്യുന്നു..എല്ലാ ഞായറാഴ്ചകളിലും സംസ്കൃതം കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നുണ്ട്.
ആഗസ്റ്റ് വാർത്തകൾ
ആദരം
ശ്രീ ശങ്കര സേവാ സമിതി ട്രസ്റ്റ് .. 2022 SSLC പരീക്ഷയിൽ സംസ്കൃതത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഭഗവത് ഗീത പുസ്തകവും നൽകി ആദരിക്കുന്നു.സംസ്കൃതം അദ്ധ്യാപിക ശ്രീമതി സുജാത ടീച്ചറിനെ പൊന്നാടചാർത്തി ആദരിക്കുന്നു
കുഞ്ഞുകഥ വലിയപാഠം ഹ്രസ്വചിത്രം റിലീസിങ് 01-08-2022
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ അഭിനയിച്ച "ഞാനും നിങ്ങളിലൊരുവൻ "എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ് ഘാടനം വാർഡ് കൗൺസിലർ ശ്രീമതി എ സജിത സുബ്രഹ്മണ്യൻ നിർവ്വഹിച്ചു .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ നമ്മളിലൊരാളായിച്ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഈചിത്രത്തിൽ കെ .കൃഷ്ണപ്രസാദ്,എസ് .വിഘ്നേഷ് ,എസ് .ദേവിക ,കെ.പവിത്ര ,യു .കാർത്തിക് ,മാളവിക .എം ,അശ്വൻ എന്നിവർ പ്രധാനവേഷമിടുന്നു .ചിത്രത്തിന്റെനിർമ്മാണത്തിന് രാജേഷ് .സി ,അരുൺകുമാർ .വി എന്നീ അധ്യാപകർ നേതൃത്വം നൽകി . ഉദഘാടനവേളയിൽ പി .ടി.എ പ്രസിഡന്റ് ശ്രീ .വി .നാഗരാജ് അധ്യക്ഷത വഹിച്ചു .സ്കൂൾമാനേജർ ശ്രീ യു .കൈലാസമണി,പ്രിൻസിപ്പാൾ ശ്രീ വി..കെ രാജേഷ് ,പ്രധാന അദ്ധ്യാപിക ശ്രീമതി ആർ .ലത ,അധ്യാപകരായ ജയചന്ദ്രകുമാർ .കെ,അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു .ഹ്രസ്വചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി ഇവിടെ സന്ദർശിക്കുക
POSTER
ഹ്രസ്വചിത്രം റിലീസിങ്ങിന്റെ പ്രസക്തഭാഗങ്ങൾ കാണുന്നതിനായി ACVNEWS PALAKKAD |
---|
ഇന്റർ സ്കൂൾ ഡിജിറ്റൽ പെയിന്റിങ്ങിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനം
ഇന്റർ സ്കൂൾ ഡിജിറ്റൽ പെയിന്റിങ്ങിൽ വിജയികൾ ആയ സഞ്ജയ് മണികണ്ഠൻ ,അഖിൽ എന്നിവരെ സ്കൂൾ അസ്സംബ്ലിയിൽ വച്ച് ആദരിച്ചു .ആയിരത്തിഅഞ്ഞൂറു രൂപക്യാഷ്അവാർഡും സർട്ടിഫിക്കറ്റുകളും ആണ് നൽകിയത് .
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളുടെ സമ്മാനവിതരണം
സമ്മാനവിതരണത്തിന്റെ കൂടുതൽ ഫോട്ടോസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ENGLISH ASSEMBLY 01-08-2022
ENGLISH ASSEMBLY
--×---×--×--×--×--×--×--×--×
English Assembly was conducted in the auspices of "ASPIRE ENGLISH CLUB " on 1st August 2022. Assembly commenced at 9.55 am with a prayer . Gopika of 8C gave a warm welcome to the HM, Teachers and students . The assembly included various interesting programmes , which encourage the students to develop their skills in English language. Prayer was followed by PLEDGE by Dasarath of 10th E . Vishnu of 9th D read the quotes of some Eminent Personalities as Thought for the Day .Saranya of 10th C gave a brief description of William Words worth, who is known as the "Poet of Nature ". Akshaya of 8C presented important facts about English language , which helped the students to know more about English language. Pavithra of 10th A read News paper headlines. HM gave away prizes to the winners in Elocution, Recitation and Drawing competition held by the English club .
ENGLISH ASSEMBLYകാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Little kites ന്റെ Identity card വിതരണം ചെയ്തു 02-08-2022
2021-24 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഐഡന്റിറ്റി കാർഡിന്റെ വിതരണം നടന്നു. സ്കൂളിലെ സീനിയർ അധ്യാപികയായ കെ വി.നിഷ ടീച്ചറാണ് കുട്ടികൾക്ക് ഐഡന്റിറ്റി കാർഡ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്
രാമായണത്തിലെ ഗണിതം 03-08-2022
മാധവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ ഗണിതം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .എട്ട് മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കെല്ലാംഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി .
ഹിരോഷിമദിനം 06-08-2022
സ്കൂൾഅവധിദിനത്തിലും വിവിധ പരിപാടികളോടെ ഹിരോഷിമദിനം കുട്ടികൾക്ക് അറിവുപകരുന്ന ഒരുദിനം തന്നെ ആയി .വിദ്യാലയത്തിലെ ജയചന്ദ്രൻ മാഷ് രചിച്ച "യുദ്ധംനമുക്കിനിവേണ്ടേ വേണ്ട" എന്നകവിത എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും അയച്ചു .ലിറ്റിൽ കൈറ്റ് അംഗം സഞ്ചയമണികണ്ഠൻ തയ്യാറാക്കിയ വീഡിയോ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമ്മാണം എല്ലാക്ലാസ്സ് ഗ്രൂപ്പിലും അയച്ചു .കുട്ടികളെ കൊണ്ട് കൊക്കിനെ നിർമ്മിക്കുവാനും മറ്റുള്ളവർക്ക് എണ്ണതേദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുവാനും അറിയിച്ചു .വിദ്യാലയത്തിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചർ ഒരാഴ്ച്ച മുൻപുതന്നെ സഡാക്കോ കൊക്കിന്റെ നിർമ്മാണം ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു .ഹിരോഷിമദിന സ്ലൈഡുകളും ,പോസ്റ്ററുകളും തയ്യാറാക്കി
സഞ്ജയ് നിർമ്മിച്ച സഡാക്കോ കൊക്ക് നിർമ്മാണംകാണാൻ ഇവിടെക്ലിക്ക്ചെയ്യുക
ജയചന്ദ്രന്മാഷുടെ കവിതകേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിരോഷിമാ നാഗസാക്കിദിന പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിലെ ഇ-പത്രം കർണ്ണികാരത്തിന്റെ രണ്ടാംലക്കാം പ്രകാശനം
വിദ്യാലയത്തിലെ ഇ-പത്രം കർണ്ണികാരത്തിന്റെ രണ്ടാംലക്കാം പ്രധാനാധ്യാപിക ശ്രീമതി ആർ .ലത ടീച്ചർ പ്രകാശനം ചെയ്തു .വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് പത്രം തയ്യാറാക്കിയത് .എസ് ഐ ടി സി മാരായ രാജേഷ് ,പ്രസീജ ,ചിഞ്ചു വിജയൻ ,സുജാത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
ഇ പത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇ ബുക്ക് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രകാശന വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആസാദി കാ അമൃത് മഹോത്സവ് ,ഹർ ഘർ തിരംഗ ആഘോഷങ്ങൾ
പോസ്റ്ററുകൾ
ജീവിക പദ്ധതി ഉദ്ഘാടനം ചെയ്തു
പാലക്കാട്: കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജീവിക പദ്ധതിയുടെ ഉദ്ഘാടനം ദേശീയ ബാല കോൺഗ്രസ് ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ. ലത അധ്യക്ഷതവഹിച്ചു.
ജീവിത നൈപുണ്യവികസനം ലക്ഷ്യമാക്കി പഠന പ്രവർ ത്തനങ്ങളിലൂടെ കുട്ടികളെ സ്വയംപര്യാപ്തമാക്കുകയാണ് ജീവികയിലൂടെ ലക്ഷ്യമാക്കുന്നത്. തുടർന്ന് പ്രദർശനവും പൂ ർവവിദ്യാർഥികളും കണ്ണകി നാടൻ പാട്ട് കൂട്ടത്തിലെ ഗായ കരുമായ ഗൗതംരാജും കൂട്ടരും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. പ്രിൻസിപ്പൽ വി.കെ. രാജേഷ്, സ്കൂൾ മാനേജർ യു. കൈലാസമണി, കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീ ത എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധയൂണിറ്റുകളുടെ വിതരണോത്ഘാടനം
കയ്യെഴുത്തുമാസിക പ്രകാശനം
തൊപ്പിനിർമ്മാണം
ബുക്ക് ബൈന്റിങ്
വാദ്യോപകരണ മ്യൂസിയം സന്ദർശിച്ചു.
അസാദിക്കാ അമൃത മഹോത്സവത്തിന്റെ ഭാഗമായിസ്കൂൾ PTA യുടെ നേതൃത്യ ത്തിൽ ഹിന്ദി, സയൻസ്, സോഷ്യൽ ക്ലബ്ബുകൾ ചുക്കാൻ പിടിച്ചു കൊണ്ട് KHSS MOOTHANTHARA സ്കൂളിലെ വിദ്യാർത്ഥികൾ വാദ്യോപകരണ മ്യൂസിയം സന്ദർശിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്കൗൺസിലർ മാരുടെ കൂട്ടായ്മ
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു '
കുട്ടികളുടെ ആശംസകൾ അധ്യാപകർ ഏറ്റുവാങ്ങിയപ്പോൾ
ക്യാൻവാസ് ഡ്രോയിങ്
പാലക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാൻവാസ് ഡ്രോയിങ്ങിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾവരച്ചചിത്രങ്ങൾ
വിജയോത്സവം
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യപുരസ്കാർ ജേതാക്കളെ അനുമോദിച്ചു
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷം വിപുലമായ രീതിയിൽ നടന്നു പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു പിടിഎ പ്രസിഡണ്ട് നാഗരാജ് മാനേജർ കൈലാസ മണി മാനേജ്മെന്റ് കമ്മിറ്റി അംഗം രാമചന്ദ്രൻ പ്രിൻസിപ്പൽ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് വിദ്യാർഥികൾ റാലി നടത്തി. കുട്ടികളെ INDIA എന്ന രീതിയിൽ അണിനിരത്തിയത് ഏറെ ആകർഷകമായി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദശപുഷ്പങ്ങൾ പരിചയപ്പെടൽ
കർക്കിടകത്തിൽ എല്ലാ ക്ലാസ്സുകളിലും ദശ പുഷ്പങ്ങളുടെ പേര്, സയന്റിഫിക് name, ഔഷധഗുണങ്ങൾ എന്നിവയെ കുറിച്ച് ഹരിത സേന യുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകൾ ഇന്നലെ പൂർത്തിയായി...
ചിങ്ങം ഒന്ന് കർഷകദിനം 18-08-2022
വിത്തും കൈക്കോട്ടും - കർഷക ദിനാഘോഷം നടത്തി
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം നടത്തി കൃഷിയുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നല്കിയ കർഷൻ ശ്രീ രാധാകൃഷ്ണൻ അവർകളെ ഹെഡ്മിസ്ട്രസ് ആർ. ലത ആദരിച്ചു .നാടൻ പൂക്കളവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ വി. ആർ. ഷിനി വിദ്യാർത്ഥി ബവാസ് .കെ . ബോബി എന്നിവർ സംസാരിച്ചു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്കൃത ദിന ആഘോഷം
സംസ്കൃത ദിനാചരണം നടത്തി.
കർണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി .HM R ലത ടീച്ചറും സ്റ്റാഫ് സെക്രട്ടറി പ്രീത ടീച്ചറും സംസ്കൃത അധ്യാപിക സുജാത ടീച്ചറും.പ്രസംഗിച്ചു. കുട്ടികൾ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ സുഭാഷിതവും സംസ്കൃഭാഷയുടെ മഹത്വത്തെക്കുറിച്ചും അവതരിപ്പിച്ചു . HM ലത ടീച്ചർ സുഭാഷിത സമാഹാരം പ്രകാശനം ചെയ്തു ..സത്യമേവ ജയതേ , സരളം പ്രൗഢം സംസ്കൃതം എന്നീ വിഷയങ്ങളെക്കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.സരള ഭാഷാ സംസ്കൃതം എന്ന . സംഘഗാനം ആലപിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണകി ചാനൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണിക റേഡിയോ കേൾക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
SNUP സ്കൂളിലെ അമ്മമാരെയും സ്മാർട്ട് ആക്കി
19/8/22 ന് 10th ബാച്ചിൽ ഉള്ള 4 വിദ്യാർത്ഥികൾ SNUP സ്കൂളിൽ എത്തി. അവിടുത്തെ അമ്മമാരെയും സ്മാർട്ട് ആക്കി. വളരെ നല്ല അവതരണം ആയിരുന്നു കുട്ടികളുടേത്, കണ്ടിരുന്ന അമ്മമാരും, അധ്യാപകരും കുട്ടികളെ അഭിനന്ദിച്ചു.
ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി
സാങ്കേതികവിദ്യകൾ വികസിച്ചതോടെ ഡിജിറ്റൽ ഡിസൈനിങ് പെയിന്റിങ് എന്നീ രംഗങ്ങൾ കൂടുതൽ സാധ്യത മേഖലകളായി ഉയർന്നുവരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്നതുപോലെ, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ kites ക്ലബ്ബ് ഓരോ ക്ലാസ്സിൽ നിന്നും ഒരു വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി. ഇരുപതോളം ക്ലാസുകളിൽ നിന്നും കുട്ടികൾ പങ്കാളിത്തം ഉണ്ടായിരുന്നു.ഒരു മണിക്കൂർ നേരം നടന്ന മത്സരത്തിൽ school SITC, kites mistress എന്നിവരുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. ജഡ്ജ്മെന്റിനെ എത്തിയത് ഹയർ സെക്കൻഡറിയിലെ പ്രസീജ,സുദേവൻ, ധന്യ എന്നീ അധ്യാപകരാണ്. 1, 2, 3 സ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കണ്ടെത്തുകയും. ഒന്നാം സ്ഥാനം 10. A ക്ലാസ്സിലെ വിഘ്നേഷ്.രണ്ടാം സ്ഥാനം 10. E ക്ലാസ്സിലെ ദശരത്.മൂന്നാം സ്ഥാനം 9 A സഞ്ജയ് ഈ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
സ്കൂൾ വിക്കി പുരസ്കാരം 2021-22
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.
Junior Red Cross കൗൺസിലർമാരുടെ ഏകദിന ശില്പശാല.
പാലക്കാട് ജില്ലയിലെ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ മാർക്കുള്ള ജില്ലാതല ഏകദിന ശിൽപശാല കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറ യിൽ വെച്ച് നടത്തുകയുണ്ടായി.ഉദ്ഘാടനം: ADM K. മണികണ്ഠൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ P. V. മനോജ് കുമാർ മുഖ്യഅതിഥിയായി. ജില്ലാ ചെയർമാനും സ്കൂൾ മാനേജറുമായ U. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി.JRC ജില്ലാ പ്രസിഡണ്ട് M. ദണ്ഡപാണി അധ്യക്ഷത വഹിച്ചു.JRC കോ-ഓഡിനേറ്റർ K.M. ശ്രീധരൻ കണ്ണകിയമ്മൻ HM. R. ലത ടീച്ചർ, സ്കൂൾ സീനിയർ അധ്യാപിക P. ലത ടീച്ചർ എന്നിവർ സംസാരിച്ചു. ഡോക്ടർ അജിത് ( ഓർത്തോ ജില്ല ഹോസ്പിറ്റൽ പാലക്കാട് ) ന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ക്കായി ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാൽ നൽകേണ്ട first aid നെ കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു.
ചരിത്ര ക്വിസ്സ് ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം
ആർകൈവ്സ് വകുപ്പ് നേതൃത്വം നൽകി പാലക്കാട് DEO തലത്തിൽ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. പാലക്കാട് PMG School ൽ വെച്ച് 27.08.2022 (ശനിയാഴ്ച്ച)നടന്ന മത്സരത്തിൽ Palakkad DEO പരിധിയിലെ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ച ടീമുകൾ മേഖലാ തലത്തിൽ പങ്കെടുക്കും.
1st Place: Vignesh D, Sanjay M, KHSS Moothanthara , Pkd. 2 nd place : Shiya Nasrin,Riswana, GHS Bemmanur 3rd Place: Thrayambaka V Biju,Gowri Nandhana D, Kanikkamatha Convent HS Pkd എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശ്രീ വാസുദേവൻ സർ Rtd HST(SS) ക്വിസ് മാസ്റ്റർ, ശ്രീ.ഉണ്ണി സർ (ആർകൈവ്സ് ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), ശ്രീമതി.ശുഭ (സൂപ്രണ്ട് DEO പാലക്കാട് ) ശ്രീമതി.പ്രിയ (സെക്ഷൻ ക്ലാർക്ക് DEO പാലക്കാട്) ശ്രീ.കെ.ശശീധരൻ (സെക്രട്ടറി, സംസ്ഥാന സാമൂഹ്യ ശാസ്ത്ര കൗൺസിൽ), ശ്രീമതി ദീപ ടീച്ചർ HST (SS) PMG HS എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികളായ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.വാർത്ത കർണ്ണിക ടി വി യിൽ
ദേശീയ കായികദിനം ആഗസ്ത് 29
ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്ട്രപതി ഭവൻ ഇൽ വച്ച് സമ്മാനിക്കപെടുന്നു.1905 ഓഗസ്റ്റ് 29-ന് അലഹബാദിൽ സമേശ്വർ സിങ് ശാരദ സിങ് എന്നവരുടെ മകനായിട്ടാണ് ധ്യാൻ ചന്ദ് ജനിച്ചത്. ധ്യാൻചന്ദിൻറെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടത്തായി സ്കൂൾ പഠനം നടത്തിയ ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് തൻറെ പതിനേഴാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ ചേർന്നു. 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ പട്ടാളത്തിന് അകത്തുള്ള റെജിമെൻറുകൾ തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തെരഞ്ഞെടുത്തു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു
കർണ്ണകി ടിവിയിൽ ശ്രീഷ വായിക്കുന്ന കായികദിന വാർത്തകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണിക റേഡിയോവിൽ കായിക അധ്യാപകൻ വിനോദ്കുമാർ.എം ന്റെ വാക്കുകൾ ശ്രവിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക
ചാക്കിൽചാട്ടം മത്സരം നടത്തി
ദേശീയകായികദിനത്തോടനുബന്ധിച്ച് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ഫൺ ആക്ടിവിറ്റി ഗെയിം 'ചാക്കിൽ ചാട്ടം 'സ്കൂളിനും sack race വിജയികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
. |
---|
aeorobic dance
ദേശീയ കായിക വരാഘോഷത്തോടെനുബന്ധിച്ച് കർണ്ണക യമ്മൻ ഹയർസെക്കന്ററി സ്കൂളിൽ നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത aeorobic dance നടത്തി.. പ്രസീജ ടീച്ചർ, സജിത ടീച്ചർ, ശ്രീഹൃദ്യടീച്ചർ എന്നിവർ നേതൃത്വം നൽകി..വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
നാരങ്ങയും സ്പൂണും
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ഇന്ന് വിദ്യാർത്ഥികൾക്കായി നാരങ്ങയും സ്പൂണും മത്സരം നടത്തി. സവിത ടീച്ചർ, മീനാക്ഷി ടീച്ചർ, ജയചന്ദ്രൻ മാഷ് എന്നിവർ നേതൃത്വം നൽകി
പെനാൽട്ടി ഷൂട്ട് ഔട്ട്
ദേശീയ കായികദിന വാരാഘോഷവുമായി ബന്ധപ്പെട്ട് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പെനാൽട്ടി ഷൂട്ട്ഔട്ട് മത്സരം നടന്നു. പ്രധാനഅധ്യാപിക ലത ടീച്ചർ ആദ്യപന്ത് തട്ടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനോദ് കുമാർ, അരുൺ, ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി....വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
സെപ്റ്റംബർ മാസത്തെ വാർത്തകൾ
ഓണാഘോഷം 02-09-2022
ഓണത്തപ്പനെ വരവേറ്റ് കർകണ്ണയമ്മൻ ഹയർ സെക്കൻ്ററി സ്കൂൾ
മലയാളിയുടെ മനസ്സുനിറയ്ക്കുന്ന ഓണത്തെ ഇക്കുറി പൂക്കളമിട്ടും വിവിധ ഓണക്കളികളാലും ആഘോഷമാക്കി കർണ്ണകയമ്മൻ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ . മാവേലിയായും വാമനനായും വിഘ്നേഷ് .എസ് ,വിഘ്നേഷ് .ഡി എന്നിവർ വേഷമിട്ടു .ആവേശഭരിതമായ വടംവലി മത്സരത്തിൽ ആൺ - പെൺ വിദ്യാർത്ഥികൾ പ്രത്യേകം പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ക്ലാസ്സ്തല പൂക്കളങ്ങളിൽ കുട്ടികളുടെ ഭാവനയും സൃഷ്ടിപരതയും പ്രകടമായിരുന്നു . സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെ സന്ദേശം ,നല്ല നാളേക്കുള്ള ആശംസകൾ ഇങ്ങനെ വർണ്ണാഭമായ ഓണാഘോഷത്തിന് നേതൃത്വം നല്കിയത് സ്കൂൾ മാനേജർ യു.കൈലാസ മണി ,ഹെഡ്മിസ്ട്രസ് ആർ. ലത ,പ്രിൻസിപ്പാൾ വി.കെ. രാജേഷ് ,വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ ,പി.ടി.എ പ്രസിഡൻറ് വി.നാഗരാജ് ,എസ്. എം.സി.ചെയർപേഴ്സൺ എന്നിവരായിരുന്നു .
ഓണാഘോഷം വീഡിയോകൾ ഇവിടെ കാണാം .
1 | വരവേൽപ്പ് | ഇവിടെ ക്ലിക്ക് ചെയ്യുക |
2 | ചെണ്ടമേളം | ഇവിടെ ക്ലിക്ക് ചെയ്യുക |
3 | വഞ്ചിപ്പാട്ട് JCK | ഇവിടെ ക്ലിക്ക് ചെയ്യുക |
4 | ആൽ ആയാൽ തറവേണം ...ശ്രുതി | ഇവിടെ ക്ലിക്ക് ചെയ്യുക |
5 | വടംവലി ഫൈനൽ HS | ഇവിടെ ക്ലിക്ക് ചെയ്യുക |
6 | ഓണപ്പൂക്കളങ്ങൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
7 | വടംവലി ഫൈനൽ HS GIRLS | ഇവിടെ ക്ലിക്ക് ചെയ്യുക |
8 | ALL IN ONE | ഇവിടെ ക്ലിക്ക് ചെയ്യുക |
9 | കൈകൊട്ടിക്കളി | ഇവിടെ ക്ലിക്ക് ചെയ്യുക |
നാളികേരദിനം
ലോക നാളികേര ദിനത്തോടനുബന്ധിച്ച് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്ക്കൂളിൽ മാതൃഭൂമി സീഡിന്റെ ഭാഗമായി കേരോൽപന്നങ്ങളുടെ പ്രദർശനം നടത്തി. പ്രധാനധ്യാപികയായ ശ്രീമതി.ലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൗൺസലർമാരായ സജിത സുബ്രഹ്മണ്യൻ, ജയ കണ്ണൻ, പി.ടി.എ.പ്രസിഡന്റ് നാഗരാജ്, സീനിയർ ടീച്ചർ നിഷ ടീച്ചർ, സീഡ് കോർഡിനേറ്റർമാരായ ദിവ്യ ടീച്ചർ, സജിത ടീച്ചർ എന്നിവർ പങ്കെടുത്തു.
കർണ്ണകി ടിവി യിൽ ആഗസ്ത് മാസത്തെ സ്കൂൾ വാർത്തകൾ
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാർത്തകൾ വായിക്കുന്നത് ശ്രീപദ്മ .വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക