"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
== അവലംബം ==
== അവലംബം ==
{{reflist|2}}
{{reflist|2}}
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]

10:34, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം


കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം:31 ഒക്ടോബർ,1943). 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.[1] തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011)[2] എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിത രേഖ

1943 ഒക്ടോബർ 31ന് ജനനം. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി, ബേബി ചാണ്ടിഎന്നിവർ മാതാപിതാക്കൾ. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്വകാര്യ ജീവിതം

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.


പദവികൾ

  • 2011-2016 - മുഖ്യമന്ത്രി
  • 2006-2011 - പ്രതിപക്ഷ നേതാവ്
  • 2004 -2006 - മുഖ്യമന്ത്രി
  • 1991-1994 - ധനകാര്യവകുപ്പ് മന്ത്രി
  • 1982 - ആഭ്യന്തരവകുപ്പ് മന്ത്രി
  • 1977-1978 - തൊഴിൽ വകുപ്പ് മന്ത്രി
  • 1970-മുതൽ - നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം

അവലംബം

"https://schoolwiki.in/index.php?title=ഉമ്മൻ_ചാണ്ടി&oldid=1836713" എന്ന താളിൽനിന്ന് ശേഖരിച്ചത്