"സംവാദം:എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' 2022-2023 അധ്യയന വർഷം സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(→ജൂൺ 2022 പരിസ്ഥിതിദിനം: പുതിയ ഉപവിഭാഗം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 19: | വരി 19: | ||
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു . | മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു . | ||
== ജൂൺ 2022 പരിസ്ഥിതിദിനം == | |||
"ഒരേയൊരു ഭൂമി"എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി............. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു. | |||
അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ഡോക്ടർ സി പി ഷാജി സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. | |||
പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | |||
ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു. | |||
തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു. | |||
ഔഷധോദ്യാന നവീകരണം | |||
അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു. [[ഉപയോക്താവ്:Scghsmala|Scghsmala]] ([[ഉപയോക്താവിന്റെ സംവാദം:Scghsmala|സംവാദം]]) 00:41, 16 ഓഗസ്റ്റ് 2022 (IST) |
00:41, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-2023 അധ്യയന വർഷം
സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള
പ്രവേശനോത്സവം 2022
രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു .
എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.പ്രവേശനോത്സവഗാനത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരുമുറ്റത്ത് അലയടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി ..
വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തികൊണ്ട് എൽ.പി അധ്യാപിക റാണി ടീച്ചർ വിദ്യാരംഭം കുറിച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തകങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി.
മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന ,സി. മാരിസ് എന്നിവർ തിരി തെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .
ഈ വർഷം സൊക്കോർസോയിലെ നവസാരഥികളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്,എൽ.പി ഹെഡ്മിസ്ട്രസ് സി.മാരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു .
ജൂൺ 2022 പരിസ്ഥിതിദിനം
"ഒരേയൊരു ഭൂമി"എന്ന പ്രപഞ്ചസത്യം -ഈ വർഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഭൂമി എന്ന നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിൽ നാം എത്രമാത്രം ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു പരിസ്ഥിതി ദിനം ....നല്ല നാളേക്ക് വേണ്ടി............. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനും, ഈ ദിനാചരണം നമ്മുടെ ജീവിതരീതികളുടെ പരിവർത്തനത്തിന് കാരണം ആകണം എന്നും,നാമെല്ലാവരും പരിസ്ഥിതിസൗഹൃദ വ്യക്തികൾ ആകണമെന്ന് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം കൂടിയാണെന്ന് തിരിച്ചറിയുന്നതിനായി അന്നേദിവസം സമുചിതമായി ആചരിച്ചു.
അനുഭവങ്ങളുടെ, തീവ്രമായ പരിസ്ഥിതി സ്നേഹത്തിന്റെ അതോടൊപ്പം തന്നെ തന്റെ ഡോക്ടറേറ്റ് പഠനത്തിലൂടെ പരിസ്ഥിതിയെ ആഴത്തിൽ അറിയുകയും ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ഡോക്ടർ സി പി ഷാജി സാർ ആണ് ഈ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
പുസ്തകങ്ങളെകാൾ കൂടുതൽ പ്രകൃതിയെ അറിയുന്നത് അടുക്കളയിൽ നിന്നും, തൊടിയിൽ നിന്നും, കാൽനട യാത്രയിൽ നിന്നും പ്രകൃതിയുടെ സങ്കേതങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിൽ നിന്നും ആണെന്ന് വളരെ രസകരമായി കുട്ടികളെ ബോധ്യപ്പെടുത്തി. സ്നേഹം തുളുമ്പുന്ന നമ്മുടെ ഭാഷയും,കവിതയും സാഹിത്യവും കൂട്ടുപിടിച്ചുകൊണ്ട് പ്രകൃതിയിൽനിന്ന് ഭാഷയിലേക്കും ഇതിൽ നിന്ന് ഗഹനമായ ശാസ്ത്ര-ഗണിത വിഷയങ്ങളിലേക്കും എത്തിച്ചേരാം എന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഉദ്ഘാടനചടങ്ങിനെ തുടർന്ന് പരിസ്ഥിതിദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനറും പ്ലക്കാർഡുകളും കയ്യിലേന്തി കൊണ്ട് കുട്ടികൾ പരിസ്ഥിതി സംരക്ഷണം അവബോധം ഉണർത്തുന്നതിനായുള്ള റാലി സംഘടിപ്പിച്ചു. തുടർന്ന് പ്രകൃതിയെ അടുത്തറിയുന്നതിനുള്ള വാതായനങ്ങളാകുന്ന പ്രകൃതിയുടെ വിവിധ സ്രോതസ്സുകളെ കുറിച്ച്,നമ്മുടെ ചുറ്റുപാടിൽ നിന്നും നാം മനസ്സിലാക്കേണ്ട ബോധ്യങ്ങളെകുറിച്ചും അതിലൂടെ എങ്ങനെയെല്ലാം പ്രകൃതിയെ സംരക്ഷിക്കണമെന്നും വളരെ രസകരമായി ,മനോഹരമായ ദൃശ്യങ്ങളിലൂടെ ഒന്നര മണിക്കൂർ നീളുന്ന പ്രഭാഷണം വഴി സാർ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുത്തു. ഔഷധോദ്യാന നവീകരണം അന്നേ ദിനം നമ്മുടെ വിദ്യാലയത്തിലെ ഔഷധ തോട്ടത്തെ പരിചയപ്പെടാനും അതിലെ ഔഷധച്ചെടികൾ മനസ്സിലാക്കാനും വിദ്യാർഥികൾ ഔഷധത്തോട്ടം സന്ദർശിക്കുകയും അതിലെ ഔഷധ ചെടികൾ പരിചയപ്പെടുകയും കുറവുള്ള ഔഷധച്ചെടികൾ നട്ട് അതിനെ വിപുലമാക്കുകയും ചെയ്തു. Scghsmala (സംവാദം) 00:41, 16 ഓഗസ്റ്റ് 2022 (IST)