"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/75th സ്വാതന്ത്ര്യദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പ്രമാണം:42036india8.jpeg | പ്രമാണം:42036india8.jpeg | ||
പ്രമാണം:42036indi9.jpeg | പ്രമാണം:42036indi9.jpeg | ||
പ്രമാണം:42036indip3.jpeg | |||
</gallery> | </gallery> |
20:50, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വീണ്ടും സ്വാതന്ത്ര്യ ദിനമെത്തി,75-ാം സ്വാതന്ത്ര്യ ദിനം .... അനേകം പ്രശസ്തരും അപ്രശസ്തരുമായ ദേശസ്നേഹികളുടെ സഹനതയുടെയും രക്തത്തിന്റെയും ജീവത്യാഗത്തിന്റെയും വിലയായി നമുക്ക് ലഭിച്ചതാണ് മഹത്തായ ഈ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെ പേരിൽ നമ്മെ ബോധപൂർവ്വം അസ്വാതന്ത്ര്യത്തിലേക്ക് വലിച്ചെറിയുന്നവർക്കെതിരെ, തീവ്രവാദത്തിനെതിരെ, അഴിമതിക്കെതിരെ, വർഗ്ഗീയതയ്ക്കെതിരെ, ദേശസ്നേഹികളെന്നു പറഞ്ഞ് മഹത്തായ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെച്ച് നാടിനെയും നാട്ടാരെയും വിറ്റുതിന്നുന്ന കപട രാഷ്ട്രീയക്കാർക്കെതിരെ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് അണിചേരാം. എന്താണു യഥാർത്ഥത്തിൽ സ്വാതന്ത്ര്യം? ഭയത്താൽ നിയന്ത്രിതമായി പെരുമാറുക എന്നതല്ല സ്വാതന്ത്ര്യംകൊണ്ടു വിവക്ഷിക്കുന്നത്.പൊതുനന്മയ്ക്കു കോട്ടം വരാത്ത നിലയിൽ ഒരു വ്യക്തിയുടെ സമഗ്രവളർച്ചയ്ക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഉപയോഗിക്കുവാനുള്ള അവകാശമാണു സ്വാതന്ത്ര്യം.സ്വാതന്ത്ര്യത്തിൻറെ ലക്ഷ്യം ഓരോരുത്തരും അവരവരുടെ ധർമ്മം ശരിയായി ചെയ്യുക എന്നതാണ്. സ്വധർമ്മബോധവും പരസ്പരബഹുമാനവും ഉണ്ടാകുമ്പോഴാണു സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കപ്പെടുന്നത്. 2022 ആഗസ്റ്റ് 15 ...... 75-ാം സ്വാതന്ത്ര്യ ദിനം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ഹർ ഘർ തിരംഗ സംസ്ഥാനത്ത് വിപുലമായി ആഗസ്റ്റ് 13 മുതൽ 15 വരെ തീയതികളിൽ നടത്തുകയുണ്ടായി ... ഈ വർഷത്തെ വാർഷികാഘോഷങ്ങൾ ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ അറിയപ്പെടുന്നു..........