ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 87: വരി 87:
[[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]'''<u><big>ഫ്ലവർ ഷോ</big></u>'''  
[[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]'''<u><big>ഫ്ലവർ ഷോ</big></u>'''  


മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും  മണത്തിന്റെയും  അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.
മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും  മണത്തിന്റെയും  അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ  കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു
[[പ്രമാണം:26439 flowershow.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26439 flowershow.jpeg|നടുവിൽ|ലഘുചിത്രം]]

21:32, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.എസ് കീച്ചേരി

      2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ 

പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും

ഗവ.യുപിഎസ് കീച്ചേരിയിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും ആഘോഷിച്ചു. രാവിലെ 9.30 മുതൽ കുട്ടികളെ സ്കൂളിലേക്ക് രക്ഷകർത്താക്കൾ എത്തിച്ചു തുടങ്ങി. വാർഡ് മെമ്പർ ശ്രീ.രാജൻ പി  യുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ടീച്ചറും , അധ്യാപകരും ചേർന്ന് Thermal scanner ഉപയോഗിച്ചും Sanitize ചെയ്തു കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് സ്വീകരിച്ച് അതാത് ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി. തുടർന്ന് കോവിഡ് കാലഘട്ടത്തിലെ കുട്ടികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളെ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് വിടുകയും  ചെയ്തു

പ്രവേശനോത്സവം 2021-2022


അതിജീവനം

ഗവ.യു.പി.എസ് . കീച്ചേരി കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട്  കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും  ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ  നടത്താൻ സാധിച്ചു

അതിജീവനം



പ്രീപ്രൈമറി പ്രവേശനോത്സവം

2021 -2022 വർഷത്തെ പ്രീപ്രൈമറി  പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി  ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .

പ്രീപ്രൈമറി പ്രവേശനോത്സവം


മാതൃ ഭാഷ ദിനാചരണം

ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു

മാതൃഭാഷ ദിനാചരണം

ശാസ്ത്ര ദിനം

സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു  കാണിച്ചു .


ശാസ്ത്ര ദിനം 2021-22

ലോക വന്യജീവി ദിനം

ലോക വന്യ ജീവി ദിനമായ മാർച്ച് 3  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി  സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി .

ലോക വന്യജീവി ദിനം2021-22

പ്രവേശനോത്സവം 2022 -23

2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .

                                      ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് ,പൂർവ വിദ്യാർത്ഥി ശ്രീ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ ശ്രീ  സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു .

പ്രവേശനോത്സവം 2022 -23

പരിസ്ഥിതി ദിനാചരണം (ജൂൺ 5 )

  സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി .

                            കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ ,പൂച്ചെടികൾ എന്നിവ സ്കൂൾ അങ്കണത്തിൽ വച്ച് പിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണ പ്രാധാന്യം തുറന്നു കാട്ടുന്ന വീഡിയോ പ്രദർശനം നടത്തി .പരിസ്ഥിദിന ക്വിസ് നടത്തുകയും വിജയി ആയ  കുട്ടികളെ അനുമോദിപ്പിക്കുകയും ചെയ്തു .

പരിസ്ഥിതി ദിനാചരണം 2022-23

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗദിനത്തിൽ  ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ  ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ  പരിശീലിപ്പിക്കുകയും ചെയ്തു .


അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

    ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ ശ്രീമതി യമുന പി നായർ പരിപാടി ഉത്‌ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

വായനാവാരാചരണം

      ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണം ജി യു പി എസ്  കീച്ചേരി സ്കൂളിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി നായർ നിർവഹിച്ചു .ആശംസകൾ ബഹു പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് അർപ്പിച്ചു .എസ്  ആർ ജി കൺവീനർ ശ്രീമതി സെയ് ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു

                      സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം,പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ്

നടത്തിയത് .

വൈക്കം മുഹമ്മദ് ബഷീർ ദിനം

മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ.

നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്‌കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ  എല്ലാ കുട്ടികളും പങ്കാളി ആയി .

ചാന്ദ്രദിനം

'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു.

സ്കൂൾ തലത്തിൽ നടത്തപ്പെടുന്ന പരിപാടികൾ.

▪️വീഡിയോ പ്രദർശനം ▪️കളറിങ്  മത്സരം ▪️ചാന്ദ്രദിന പതിപ്പ് ▪️റോക്കറ്റ് നിർമ്മാണം ▪️ചാന്ദ്രദിന ക്വിസ്

ഫ്ലവർ ഷോ

മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും  മണത്തിന്റെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ  കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു