"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 108: വരി 108:
പ്രമാണം:Cyber114.jpg
പ്രമാണം:Cyber114.jpg
പ്രമാണം:Cyber115.jpg
പ്രമാണം:Cyber115.jpg
പ്രമാണം:Cyber4444.jpg
</gallery>
</gallery>



23:08, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെ‍ടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഹൈടെക് പദ്ധതികളിലൂടെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പി ടി എ പ്രസിഡന്റ് ചെയർമാനും, എച്ച് എം കൺവീനറും, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിന്റ് കൺവീനറും ,എസ് ഐ റ്റി സി സാങ്കേതിക ഉപദേഷ്ടാവും, കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡറും ആണ്. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. . 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ് വെയ‍ർ,മലയാളം കമ്പ്യൂട്ടിംഗ് ,ഡി റ്റി പി ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആകെ ഏഴ് മൊഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് മാസറ്റേഴ്സ്

സാങ്കേതിക ഉപദേഷ്ടാവ്

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

പുതിയ ബാച്ചിലേക്ക് 49 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുകയും ചെയ്തു. 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 54കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട സീറ്റിലേക്ക് ആദ്യ 38റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2021-24)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്ലാസ്സ്

2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ച്പ്രവർത്തനങ്ങൾ

2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി അഭിരുചി പരീക്ഷ എഴുതിയ 40 കുട്ടികൾ അംഗത്വം നേടി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്ലാസ്സ്

സ്കൂൾ ലെവൽ ക്യാമ്പ്

2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ രഘുദാസ് കെ വി പ്രോഗ്രാമിങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മിസ്ട്രസ് ശ്രീമതി ലേഖ സ്വാഗതവും ലീഡർ ഗോപിക നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു

ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആദർശ് ,അ‍ർജുൻ,കാശിനാഥ്,ഗോപിക,ഭാമ,അർച്ചന,ശിവാനി,സംഘപാൽ എന്നിവർ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സൈബർ സെക്യൂരിറ്റി ക്ലാസ്സ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു


2019-22 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് വെബിനാർ

വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ് വെബിനാർ ഉദ്ഘാടനം ചെയ്തു

വെബിനാർ ലിങ്ക് : https://youtu.be/vkgRCwgVOFM

ഡിജിറ്റൽ മാഗസിൻ:

ജ്വാല

സ്കൂൾ പത്രം

സ്കൂൾ റേഡിയോ

https://zeno.fm/gvhss-chunakkara-lk-36013

സ്കൂൾ ബ്ലോഗ്

http://govtvhsschunakkara.blogspot.com/2020/12/theatre-club-activities.h