"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
പ്രമാണം:WhatsApp Image 2022-08-05 at 5.34.55 PM.jpeg | പ്രമാണം:WhatsApp Image 2022-08-05 at 5.34.55 PM.jpeg | ||
പ്രമാണം:WhatsApp Image 2022-08-05 at 5.35.13 PM.jpeg | പ്രമാണം:WhatsApp Image 2022-08-05 at 5.35.13 PM.jpeg | ||
</gallery> | |||
== സത്യമേവ ജയതേ == | |||
ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.<gallery widths="350" heights="350"> | |||
പ്രമാണം:WhatsApp Image 2022-08-05 at 6.08.35 PM.jpg | |||
</gallery> | </gallery> |
18:11, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ സ്കൂൾതല പ്രവേശനോത്സവം ജൂൺ 1 ന് ബഹുമാനപ്പെട്ട MLA ശ്രീ എം എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 അവധിദിനമായിരുന്നതിനാൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.
വീഡീയോ ലിങ്ക് https://youtu.be/ONEGeOPrjfA
വായന ദിനാഘോഷം
ജൂൺ 19-വായന ദിനത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ബഹു. ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സാർ,അധ്യാപക പരിശീലകനും, വാഗ്മിയുമായ ബഹു. ശ്രീ അനിൽ പ്രസാദ് സാർ എന്നിവർ വായന ദിന ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് സംവദിച്ചു. ശ്രീ അനിൽ പ്രസാദ് സാർ കുട്ടികളുമായി പങ്കുവെച്ച നാടൻ പാട്ടുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി
വീഡീയോ ലിങ്ക് https://youtu.be/1VHtjIknvr8
അന്താരാഷ്ട്ര യോഗാദിനം
ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു.'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .
വായനക്കളരി ഉദ്ഘാടനം
ജൂൺ 28 ന് മലയാള മനോരമയും, ചാരുംമൂട് കരുവേലിൽ ജ്യൂവലേഴ്സും ചേർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'വായനക്കളരി' പദ്ധതി ചുനക്കര ഗവ. VHSS ൽ 10 ദിനപത്രങ്ങൾ നൽകികൊണ്ട് ജ്വല്ലറി മാനേജർ ശ്രീ ഷിബു ഡാനിയേൽ, മനോരമ സർക്കുലേഷൻ റെപ്രസന്റേറ്റീവ് ശ്രീ ബിജു റ്റി എന്നിവർ ചേർന്ന് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ടീച്ചറിന് നൽകി ഉദ്ഘാടനം ചെയ്തു.
ബഷീർ ദിനാചരണം
ജൂലൈ 5 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു
വീഡീയോ ലിങ്ക് https://youtu.be/bTT_CqHZs-U
ചാന്ദ്രദിനാഘോഷം
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ , ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.
മക്കളെയറിയാൻ- അമ്മമാർക്കു വേണ്ടി
ജൂലൈ 25ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ 'മക്കളെയറിയാൻ' കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക ശ്രീമതി. ദിവ്യ ദേവകി നയിക്കുകയുണ്ടായി. മാറിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ എങ്ങനെ നേർവഴി നടത്താം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് 'മക്കളെയറിയാൻ ' എന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടി.മാറിയ കാലത്തിലെ സോഷ്യൽ മീഡിയ / ഇന്റർനെറ്റ് അതിപ്രസരം, മദ്യം / മയക്കുമരുന്നുകളുടെ അടിമത്തം, മൊബൈൽഗയിമിംഗ്, മറ്റ് അനാശാസ്യ പ്രവണതകൾ എന്നിവയിൽ അടിമപ്പെടാതെ നമ്മുടെ കുരുന്നുകൾക്ക് എങ്ങനെ കരുതലൊരുക്കാം എന്നത് നാമോരോരുത്തരും ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയാണ്.രക്ഷകർത്താക്കളെ ഇതിനു പ്രാപ്തരാക്കുമാറ് സംഘടിപ്പിക്കപ്പെടുന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ 'മക്കളെയറിയാൻ' എന്ന പ്രോഗ്രാമിന്റെ കാലികപ്രസക്തി തിരിച്ചറിഞ്ഞ് 'കരുത്തും കരുതലുമായി കുഞ്ഞുങ്ങൾക്കൊപ്പം' നിൽക്കാൻ ഇത് അവസരമൊരുക്കി.
വീഡീയോ ലിങ്ക് https://youtu.be/e5yjw-hb0hA
പരിസര ശുചീകരണം
ജൂലൈ 30 ന് Gvhss ചുനക്കര സ്കൂൾ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ NCC,NSS, SPC, JRC, Scouts &Guides തുടങ്ങിയ യുണിറ്റുകളിലെ വിദ്യാർത്ഥികൾ അധ്യാപക-അനധ്യാപകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ നടത്തിയ സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ...
സത്യമേവ ജയതേ
ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.