"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 393: വരി 393:


https://www.facebook.com/groups/1415896288565493/permalink/2301809873307459/
https://www.facebook.com/groups/1415896288565493/permalink/2301809873307459/
=== '''പേപ്പർ ബാഗ് നിർമ്മാണം''' ===
പേപ്പർ ബാഗുകൾ ഇപ്പോൾ എല്ലാ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞതാണ് ഇതിന് പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നൽകാനുള്ള സർക്കാരിന്റെ ഉദ്ദേശ്യവും പേപ്പർ ബാഗുകളുടെ വികാസത്തിന് കാരണമായി.
സമൂഹത്തിലെ എല്ലാ മേഖലകളും പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നു, യഥാർത്ഥ ഉപയോഗമോ ഉദ്ദേശ്യമോ ഓരോന്നിനും വ്യത്യസ്തമാണ്. മെഡിക്കൽ ഇനങ്ങൾ പോലും പായ്ക്ക് ചെയ്യാൻ പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നു. എന്നാൽ ഉൽപ്പാദിപ്പിക്കുമ്പോൾ ഗുണനിലവാരവും ശുചിത്വവും നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഉൽ‌പാദനത്തിനുള്ള ശരിയായ മാർ‌ഗ്ഗങ്ങൾ‌ തിരഞ്ഞെടുക്കുക, ഭക്ഷ്യ ഉൽ‌പ്പന്നങ്ങൾ‌ പായ്ക്ക് ചെയ്യുന്നതിനായി ബാഗുകൾ‌ നിർമ്മിക്കുമ്പോൾ‌ ബാഗുകളുടെ ഗുണനിലവാരം പതിവായി പരിശോധിക്കുക.
==== '''പേപ്പർ ബാഗുകൾ ഉപയോഗിക്കുന്ന ചില മേഖലകൾ:''' ====
– ഷോപ്പിംഗ് ബാഗുകൾ
– ഭക്ഷ്യവസ്തുക്കൾക്കുള്ള പേപ്പർ ബാഗുകൾ
– മെഡിക്കൽ ഉപയോഗത്തിനായി പേപ്പർ ബാഗുകൾ
– പാർട്ടി ബാഗുകൾ
– പൊതു ഉപയോഗം
– വ്യവസായങ്ങൾക്ക് അവരുടെ സെമി–ഫിനിഷ്ഡ് സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനുള്ള പേപ്പർ ബാഗുകൾ .
പേപ്പർ ബാഗ് എന്നത് പേപ്പർ കൊണ്ട് നിർമ്മിച്ച ഒരു ബാഗാണ് , സാധാരണയായി ക്രാഫ്റ്റ് പേപ്പർ . ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിർജിൻ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത നാരുകൾ ഉപയോഗിച്ച് പേപ്പർ ബാഗുകൾ നിർമ്മിക്കാം. പേപ്പർ ബാഗുകൾ സാധാരണയായി ഷോപ്പിംഗ് ക്യാരിബാഗുകൾ ആയും ചില ഉപഭോക്തൃ വസ്തുക്കളുടെ പാക്കേജിംഗിനും ഉപയോഗിക്കുന്നു. പലചരക്ക് സാധനങ്ങൾ, ഗ്ലാസ് ബോട്ടിലുകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ടോയ്‌ലറ്ററികൾ, ഇലക്‌ട്രോണിക്‌സ്, മറ്റ് വിവിധ സാധനങ്ങൾ എന്നിവയിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവർ വഹിക്കുന്നു, കൂടാതെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗതാഗത മാർഗ്ഗമായി പ്രവർത്തിക്കാനും കഴിയും.
==== നിർമ്മാണം ====
സാധാരണ ബ്രൗൺ പേപ്പർ ബാഗുകൾ ക്രാഫ്റ്റ് പേപ്പറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് . ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ അല്ലെങ്കിൽ ഗിഫ്റ്റ് ബാഗുകൾ പോലെയുള്ള ടോട്ട്-സ്റ്റൈൽ പേപ്പർ ക്യാരിബാഗുകൾ, ഏത് തരത്തിലുള്ള പേപ്പറിൽ നിന്നും നിർമ്മിക്കാം, ഏത് നിറത്തിലും വരാം. പേപ്പർ കാരിയർ ബാഗുകൾക്കായി രണ്ട് വ്യത്യസ്ത ശൈലിയിലുള്ള ഹാൻഡിലുകൾ ഉണ്ട്: ഫ്ലാറ്റ് ഹാൻഡിലുകളും കോർഡ് ഹാൻഡിലുകളും. വിർജിൻ ക്രാഫ്റ്റ് പേപ്പറിൽ നിന്ന് നിർമ്മിച്ച പേപ്പർ കാരിയർ ബാഗുകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്ന പാക്കേജിംഗിനായി വികസിപ്പിച്ചെടുത്തതാണ്. റീസൈക്കിൾ ചെയ്ത പേപ്പറിൽ നിന്ന് പേപ്പർ ബാഗുകൾ നിർമ്മിക്കാം , ചില പ്രാദേശിക നിയമങ്ങൾ അനുസരിച്ച്, ഉപഭോക്താവിന് ശേഷമുള്ള റീസൈക്കിൾ ചെയ്ത ഉള്ളടക്കത്തിന്റെ ഏറ്റവും കുറഞ്ഞ ശതമാനം ബാഗുകൾക്ക് ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് ബാഗുകളേക്കാൾ കൂടുതൽ സമ്മർദ്ദമോ ഭാരമോ താങ്ങാൻ പേപ്പർ ബാഗുകൾ നിർമ്മിക്കാം.
https://www.facebook.com/groups/1415896288565493/permalink/2301557029999410/
https://www.facebook.com/groups/1415896288565493/permalink/2301662343322212/

12:58, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

      ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

എസ് ആർ ജി

എസ് ആർ ജി അക്കാദമിക മികവ്

1. ഓരോ കുട്ടിയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ എസ് ജിയുടെ പങ്ക് ബോധ്യപ്പെടുക ലക്ഷ്യങ്ങളിൽ വ്യക്തതയുണ്ടാകുക.

2. എസ്. ആർ ജി കൺവീനറുടെയും പ്രധാന അധ്യാപികയുടെയും ചുമതലകൾ സംബന്ധിച്ച് വ്യക്തത നേടുക.

3. എസ് ആർ ജിയുടെ പ്രക്രിയ ആസൂത്രണം നിർവഹണം തീരുമാനമെടുക്കൽ നടപ്പിലാക്കൽ അവലേക നം ആസൂത്രണം ബോധ്യപ്പെടുക.

4. എസ് ആർ ജിയെ അക്കാദമിക പ്രശ്ന പരിഹരണത്തിനുള്ള ആസൂത്രണ വേദിയായി മാറ്റിയെടുക്കുക.

എസ് ആർ ജി ചർച്ചകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

1. ടീച്ചിങ് മാനുവൽ എസ് ആർ ജിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ കുറിക്കുന്ന അധ്യാപിക-നോട്ടുബുക്കിൽ എഡിറ്റിംഗ് നടത്തണം ഒന്നാം ക്ലാസ് വായന സാമഗ്രി തയ്യാറാക്കി നൽകാൻ തീരുമാനിക്കൽ രണ്ടാം ക്ലാസിൽ സ്വാതന്ത്ര്യ രചന പദസൂര്യൻ അധ്യാപികയുടെ എഡിറ്റിംഗ് മൂന്നാം ക്ലാസ് വായന സാമഗ്രി സ്വതന്ത്ര രചന നാലാം ക്ലാസ് സംഘപടനം സ്വതന്ത്ര രചന അധിക വായന അവസരം ക്ലാസ് ലൈബ്രറി പുസ്തകത്തെ ആസ്പദമാക്കി റോൾപ്ലേ കുറുപ്പ് കഥാപാത്ര തിരുവനന്തപുരം കവിത പൂർണ്ണം ഒന്ന് രണ്ട് ക്ലാസുകളിൽ കു ട്ടിക്കഥകളും കവിതകളും ശേഖരിക്കാൻ തീരുമാനിക്കൽ ലേഖന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ ഒരിക്കൽ കുട്ടികളുടെ ഭാഷാ നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തൽ ക്ലാസ് പിടിഎ സംഘടിപ്പിക്കുക കുട്ടികൾ പഠന നേട്ടങ്ങൾ നേടിയോ എന്ന് ടീച്ചിങ് മാനുവലിൽ രേഖപ്പെടുത്തുക പോരായ്മകൾ കണ്ടെത്തി എസ് ആർ ജിയിൽ അവതരിപ്പിക്കുക.

2. ക്ലസ്റ്ററിലെ ആശയങ്ങളെ എസ് ആർ ജി തീരുമാനങ്ങൾ ആക്കുന്നു.

ഇതോടൊപ്പം എസ് ആർ ജി മിനിറ്റ്സ്, പ്രധാന അധ്യാപികയുടെ കൂട്ടിച്ചേർക്കൽ, എസ്. ആർ ജി തീരുമാനങ്ങളിൽ ഒരു പരിഹാര പ്രവർത്തന പാക്കേജിന്റെ വിശദാംശങ്ങൾ, എസ് ആർ ജി തീരുമാനങ്ങളിൽ അവലോകനദിനം വരെ സൂചിപ്പിക്കുക, കൂടാതെ വിദ്യാലയത്തിന്റെ അനുഭവം.

എസ്. ആർ ജിയുടെ ലക്ഷ്യങ്ങൾ.

1. ഓരോ വിഷയത്തിന്റെയും ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മികവുകൾ തെളിവുകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ നിർദിഷ്ട പഠന നേട്ടം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ രീതി നിരന്തരം വികസിപ്പിക്കുക.

2. അനുയോജ്യമായ പരിഹാര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്തു അക്കാദമിക പ്രശ്നങ്ങൾ പരിമിതികൾ എന്നിവ മറികടക്കാൻ അധ്യാപകരെ സഹായിക്കുക.

3. അധ്യാപക പരിശീലന അനുഭവങ്ങളുടെ പങ്കിടൽ വ്യക്തിഗത ആവശ്യമായി വരുന്ന കാര്യങ്ങൾ ചർച്ച ചെയ്തു ക്ലാസ് റൂമും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കൽ ഗവേഷണാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ അധ്യാപകരുടെ കാര്യക്ഷമത ഉയർത്താൻ അവസരം ഒരുക്കുക.

4. ഫലപ്രദമായ ആസൂത്രണം നടത്തി ക്ലാസ് പിടിഎ യുടെ സംഘാടനം ഉള്ളടക്കം വിനിമയം എന്നിവ മെച്ചപ്പെടുത്തുകയും അക്കാദമിക കാര്യങ്ങൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിൽ മാതൃകാ സൃഷ്ടിക്കുകയും ചെയ്യുക.

5. അവലോകന റിപ്പോർട്ട് വിദ്യാലയ വാർഷിക റിപ്പോർട്ട് എന്നിവ തയ്യാറാക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകിയും അക്കാദമിക നേട്ടങ്ങൾ ഉൾപ്പെടുത്തിയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.

6. പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾതല ഏകോപനം സാധ്യമാക്കുക.

7. നിരന്തരം മൂല്യനിർണയം മൂല്യനിർണയം എന്നിവ പ്രയോഗമാക്കുന്നതിന്

8. ക്ലാസ് റൂം അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് പ്രതിമാസ പ്രവർത്തന കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾ കലാകായിക പ്രവർത്തി പരിചയ പ്രവർത്തനങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കുക.

9. എസ് ആർ ജിയുടെ പ്രവർത്തനഫലമായി ഉണ്ടായ വിദ്യാലയം മികവുകൾ ഡോക്യുമെന്റ് ചെയ്ത് പൊതുവിദ്യാലയത്തിന്റെ മേന്മകൾ സമൂഹത്തെയും അക്കാദമിക സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്താൻ നേതൃത്വം വഹിക്കുക.

എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ സ്വയം വിലയിരുത്തുക പരിശോധന പട്ടിക

1. എസ്.ആർജിയുടെ തീയതികൾ മാസാദ്യം തീരുമാനിക്കുക.

2. സഹായ അധ്യാപകമാരും പ്രധാനാധ്യാപികമായും ചർച്ച നടത്തി നിശ്ചിത മുൻഗണനയുടെ അടിസ്ഥാനത്തിൽ അജണ്ട തീരുമാനിക്കുക.

3. അജണ്ട ഉൾപ്പെടുത്തിയ അറിയിപ്പ് അംഗങ്ങൾക്ക് നൽകുക

4. മുനിസാർ ജിയും ആസൂത്രണ ചെയ്ത പദ്ധതികളും പുരോഗതി ബോധ്യപ്പെടുത്തുന്നതിനുള്ള അനൗപചാരിക അന്വേഷണം നടത്തുക.

5. എസ് ആർ ജിയിൽ ഓരോ അംഗവും പങ്കുവയ്ക്കേണ്ട തെളിവുകൾ ഉറപ്പാക്കുക.

6. സ്കൂൾ ഏറ്റെടുത്ത് തനത് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തൽ ഉദാഹരണം വാർഷിക കലണ്ടർ പ്രകാരം നവംബർ മാസത്തിൽ നടത്തേണ്ട ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ക്രിയാ ഗവേഷണ പ്രവർത്തനങ്ങൾ.

7. എസ് ആർ ജിയിലെ ചർച്ചകളെ ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കുക.

8. മിനിറ്റ് തഝയം രേഖപ്പെടുത്തി അംഗീകരിക്കുക.

9.പൊതുസമൂഹത്തിലുംക്ലസ്റ്റർ ക്ലാസിലും പങ്കുവെക്കേണ്ട സ്കൂളിലെ മികവുകളെ ഡോക്യുമെന്റേഷൻ നടത്തുക.

10.എസ്.ആർ ജി പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ സജീവമായി പങ്കെടുക്കുക.

11.പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ ചർച്ച ചെയ്തു അക്കാദമിക കാര്യങ്ങൾ സ്കൂൾതലത്തിൽ പങ്കുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകുക.

എസ് ആർ ജി കൺവീനർ :ശ്രീമതി. സമീനാ .എ

എസ് ആർ ജി അസിസ്റ്റൻറ് കൺവീനർ :ശ്രീമതി സക്കീന .എസ്

വിദ്യാലയ തനത് പ്രവർത്തനം.

1.വിദ്യാരംഗം

കൺവീനർ : ശ്രീമതി.എ.സമീന

ശ്രീമതി.എസ്.ഷക്കീന

2.സോഷ്യൽ ക്ലബ്ബ്

ശ്രീമതി.സജിനാ എസ് (കൺവീനർ)

ശ്രീമതി .മായ

ശ്രീ .ഫെമിൽ .പി

3.സയൻസ് ക്ലബ്

ശ്രീമതി സുമതി. വി (കൺവീനർ)

ശ്രീമതി. ലത

ശ്രീമതി.ഷീന.

4.ഗണിത ക്ലബ്ബ്

ശ്രീമതി. ശ്രീകുമാരി (കൺവീനർ)

ശ്രീ. രഘുപതി .ആർ

ശ്രീമതി. ഷിജിനി എസ്

ശ്രീമതി. ഷെഫിനി.എസ്

5.ഐടി ക്ലബ്ബ്

ശ്രീമതി. ഷെഫിനി .എസ് (കൺവീനർ)

ശ്രീമതി.ഷീന

ശ്രീമതി.സഫ്ന

ശ്രീമതി.സജ്ന

6.തമിഴ് സെൻട്രൽ

ശ്രീമതി.ജയലക്ഷ്മി.എം (കൺവീനർ)

ശ്രീമതി.പത്മപ്രിയ

7.ഹെൽത്ത് ക്ലബ്ബ്

ശ്രീമതി.മായ (കൺവീനർ )

ശ്രീ.ഫെമിൽ .പി

ശ്രീ .രഘുപതി . ആർ

8.അലിഫ് ക്ലബ്

ശ്രീമതി. സഫ്ന (കൺവീനർ)

ശ്രീമതി.ഫൗസിയ

9. ഐ. ഇ.ഡി.സി

ശ്രീമതി .സ്മിതാ (കൺവീനർ )

ശ്രീ . ഫെമിൽ . പി

10.ഹലോ ഇംഗ്ലീഷ്

ശ്രീമതി .സുഗന (കൺവീനർ)

ശ്രീമതി. ഷെഫിനി.എസ്

11.കലാകായികം

ശ്രീമതി. സ്മിതാ (കൺവീനർ)

ശ്രീമതി. സക്കീന

ശ്രീമതി .സുമതി

ശ്രീമതി. ലത

ശ്രീമതി. മായ

ശ്രീ. രഘുപതി .ആർ

ശ്രീ .ഫെമിൽ . പി

12.പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി. സ്മിതാ (കൺവീനർ )

ശ്രീമതി.സുമതി

13.സ്റ്റാഫ് സെക്രട്ടറി

ശ്രീ.ഫെമിൽ .പി

പ്രവേശനോത്സവം

പ്രവേശനോത്സവം വിദ്യാർഥികൾ ഏറ്റെടുത്തു അതു വിജയകരമായി വിപുലമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വലിയ പരിപാടികളും ഒന്നാന്തരം വിദ്യാർത്ഥികളെ വരവേൽപ്പും ഉപ്പും പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. അധ്യാപകർ ഒന്നുകൂടി പഞ്ചായത്ത് പ്രസിഡൻറ് ശിവദാസൻ പി .എസ് അവർകളെ സ്വീകരിക്കുകയും തുടർന്നു പ്രാർത്ഥന ഗാനം ആലപിച്ചും,ബഹുമാനപ്പെട്ടശ്രീമതി. റഹ്മത്ത് നീസ കെ. സ്വാഗത പ്രസംഗം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികളുടെ കലാപരിപാടികൾ കൾ ഒരുക്കിയും അതിഗംഭീരമായിത്തന്നെ ഒന്നാന്തരം കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ഗാനം ആലപിച്ചത് സ്കൂൾ മുഴുവനും ഓളം കൊള്ളിച്ചു.

രക്ഷിതാക്കൾ അടങ്ങുന്ന ഒരു സദസ്സ് പ്രസിഡൻറ് എൻറെ വരവും കാത്ത് ഒരുങ്ങി നിന്നു .തുടർന്നുള്ള പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ,ബഹുമാനപ്പെട്ട ശ്രീ. ശിവദാസൻ അവർകൾ,തമിഴ് മലയാളം മീഡിയം കുട്ടികൾക്കുള്ള ദിനപത്രം ഒരു വർഷത്തേക്ക് സംഭാവന ചെയ്യുകയും ചെയ്തു.തുടർന്ന് പാഠപുസ്തക വിതരണം ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ടിനെ തനതായ ശൈലിയിലുള്ള ഉള്ള നല്ല പ്രസംഗം കാഴ്ചവെച്ചു കൊണ്ട് വിദ്യാലയത്തിലെ ഉന്നത പ്രവർത്തനങ്ങളിൽ ഇതിൽ പി ടി എ യുടെ കരങ്ങൾ എന്നും ഉണ്ടാവും എന്ന് വാഗ്ദാനം നൽകി. 2022 -2023 അധ്യായന വർഷത്തിൽ അധ്യാപക പരിശീലനത്തിന് ചുരുക്കവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിൻറെ പ്രാധാന്യവും വും എല്ലാ രക്ഷിതാക്കളെയും അറിയിച്ചുകൊണ്ടുള്ള ഉള്ള ലളിതമായ ഒരു പ്രസംഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ . പി പങ്കുവെച്ചു.

നവാഗതർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ശ്രീമതി. ഷെഫിനി എസ് ടീച്ചറും ശ്രീമതി സമീന ടീച്ചറും ഈ അധ്യായന വർഷത്തിൽ വിദ്യാലയം ഏറ്റു നടത്താൻ പോകുന്ന തനതു പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2268210410000739/പ്രവേശനോത്സവം

https://www.facebook.com/groups/1415896288565493/permalink/2268205216667925/

https://www.facebook.com/groups/1415896288565493/permalink/2268217843333329/

https://www.facebook.com/groups/1415896288565493/permalink/2268208616667585/

എസ് ആർ ജി മീറ്റിംഗ്

(3 - 6 -2022)

പ്രവേശന ഉത്സവം ചർച്ചചെയ്തു അക്കാദമിക് മാസ്റ്റർ പ്ലാൻ ക്ലാസ് ടൈംടേബിൾ ടീച്ചിങ് മാനുവൽ എന്നിവയുടെ തയ്യാറാകലുകൾ വിലയിരുത്തി.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറിന് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമാണം എന്നിവ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു ജൂൺ 14 രക്തദാന ദിനം ജൂൺ 15ന് ലോക വയോജന ചൂഷണ വിരുദ്ധ ദിനം എന്നിവ ആചരിക്കുവാൻ തീരുമാനിച്ചു.ജൂൺ ആറിന് നടന്ന പരിസ്ഥിതി ദിന ക്വിസ് ക്വിസ് വിജയികളെ അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

വിജയികൾ

ഒന്നാം സ്ഥാനം

സനൂജ- 4 B

രണ്ടാം സ്ഥാനം

ശ്രേയ ദാസ് -4 C

മൂന്നാം സ്ഥാനം

ശ്രീദേവ്. ആർ- 4 C

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.പരിസ്ഥിതി ദിനം. (ജൂൺ 5 )

പരിസ്ഥിതി ദിനം

വിദ്യാലയത്തിന്റെ അംഗനത്തിൽ തന്നെ അതിഗംഭീരമായ ആഘോഷിക്കുകയുണ്ടായി മരതൈകൾ നട്ടും പരിസ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റർ കളും പതിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കി പരിസ്ഥിതി ക്ലബ്ബിൽ അവതരിപ്പിച്ചു.തമിഴ് വിദ്യാർത്ഥികൾ" മരം ഒരു വരം" എന്ന് ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂൾ അംഗനത്തിലുള്ള മരത്തിൽ തമിഴ് അക്ഷരങ്ങളെയും വാക്കുകളെയും അടയിൽ എഴുതി തൂക്കിയിടുകയും ചെയ്തു മരത്തിൻറെ പ്രാധാന്യവും പരിസ്ഥിതിയെക്കുറിച്ചുള്ള നന്മയും ശുദ്ധിയായി സൂക്ഷിക്കേണ്ട ആവശ്യകതയും കുറിച്ച് അധ്യാപകർ വിശദീകരിച്ചു കൊടുത്തു.

https://www.facebook.com/groups/1415896288565493/permalink/2272088689612911/

https://www.facebook.com/groups/1415896288565493/permalink/2271365809685199/

https://www.facebook.com/groups/1415896288565493/permalink/2272156529606127/

പഠന കിറ്റ് വിതരണം .

വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി.1 2 ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ജോമട്രി ബോക്സ് സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2272104466278000/

https://www.facebook.com/groups/1415896288565493/permalink/2272105216277925/

ക്ലാസ് മുറി പഠന പ്രവർത്തനങ്ങൾ .

ഓരോ ക്ലാസിലും പാഠങ്ങളോട് ചേർന്ന് തനത് പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.

https://www.facebook.com/groups/1415896288565493/permalink/2272105216277925/

https://www.facebook.com/groups/1415896288565493/permalink/2272760482879065/

https://www.facebook.com/groups/1415896288565493/permalink/2290506421104471/

https://www.facebook.com/groups/1415896288565493/permalink/2288773371277776/

ലോക രക്തദാന ദിനം ജൂൺ 14.

ലോക രക്തദാന ദിനത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.തുടർന്ന് നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റലിൽ ഉള്ള മെഡിക്കൽ ടീം സ്കൂളിലേക്ക് വരികയും,കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച രക്തക്കുറവ് മുതലായ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.മെഡിക്കൽ ടീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ് കൊടുക്കുകയും ചെയ്തു.രക്തദാനം എന്താണെന്നും രക്തദാനത്തിന്റെ ഗുണങ്ങളും രക്തദാനത്താൽ ഒരു ജീവനെ രക്ഷിക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.രക്തദാനത്തെ തുടർന്നുള്ള സംശയങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.ജിഎച്ച്എസ് നന്ദിയോട് മെഡിക്കൽ ടീം കുട്ടികളുടെ ഉയരം ഭാരം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് ഒരു കുട്ടിക്ക് വേണ്ട ആരോഗ്യസ്ഥിതിയെയും ,പോരായ്മകളെയും ,വിളച്ച മറികടക്കാനുള്ളആശയങ്ങളും പങ്കുവെച്ചു.

https://www.facebook.com/groups/1415896288565493/permalink/2278377988983981/

https://www.facebook.com/groups/1415896288565493/permalink/2278461692308944/

ഒന്നാം തരം വ്യായാമങ്ങൾ .

ഒന്നാന്തരം കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അധ്യാപകർ ഒരുക്കുന്ന കളികൾ വ്യത്യസ്തമായ അനുഭവമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.യോഗ എക്സസൈസ് മെഡിറ്റേഷൻ തുടങ്ങിയവ കുട്ടികളിൽ ഓർമ്മശക്തി നിലനിർത്താനും ആരോഗ്യപരമായ ചിന്താഗതിക്കും വീക്ഷണത്തിനും വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.എന്നും വൈകുന്നേരങ്ങളിൽ 30 മിനിറ്റ് ഒന്നാംതരം കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി രക്ഷിതാക്കൾക്കിടയിൽ വലിയൊരു ആദരവിനെയാണ് തന്നിട്ടുള്ളത്.ആകാംക്ഷയോടെയും ആഗ്രഹത്തോടെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നു.കുട്ടികളെ കൂടുതൽ അറിയുക എന്ന് ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ വിദ്യാർത്ഥികളിൽ കൂടുതൽ അടുക്കുവാനും ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.

https://www.facebook.com/groups/1415896288565493/permalink/2278463725642074/

https://www.facebook.com/groups/1415896288565493/permalink/2278466405641806/

ജൂൺ 15 ലോക വയോജക ചൂഷണവിരുദ്ധ ദിനം - 2022

ലോകവയോജക ചൂഷണ വിരുദ്ധ ദിനത്തിൽ പ്രത്യേക ഉണ്ടായിരുന്നു സ്കൂൾ അസംബ്ലിയിൽ പൊതുവായി എല്ലാ വിദ്യാർത്ഥികൾക്കും വായിച്ചു കൊടുക്കുകയും വിദ്യാർത്ഥികളോട് പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു.വയോജകരെ ചൂഷണം ചെയ്യുന്നകാര്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ചകൾക്കു ഉൾപ്പെടുത്തി.വയോദകരെ നാം സംരക്ഷിക്കണമെന്നും സ്നേഹിക്കണം എന്നും പരിപാലിക്കണം എന്നും വിദ്യാർത്ഥികളിൽ എടുത്തുപറഞ്ഞു.വയോജകരെ സംരക്ഷണം എല്ലാ വീടുകളിലും ഉറപ്പുവരുത്തണമെന്ന് പ്രധാന അധ്യാപിക ശ്രീമതി.റഹ്മത്തിന് നീസ അവർകൾ ഊന്നൽ നൽകുകയും ചെയ്തു.തുടർന്ന് മുത്തശ്ശി മുത്തശ്ശന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുകയും കവിത ചൊല്ലി കൊടുക്കുകയും കുട്ടികൾക്ക് ഈ പ്രായത്തിൽ ആവശ്യമായ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ പലരും മുത്തശ്ശി മുത്തശ്ശന്മാരെ വളരെ ആദരവോടെ വരവേറ്റു.അവർകളുടെ വാക്കുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.ഇന്നത്തെ തലമുറയാണ് നാളത്തെ പൗരന്മാർ എന്നതിന്റെ അടിസ്ഥാനത്തിൽ വയോജന ചൂഷണവിരുദ്ധ ദിനം ആചരിച്ചു.

https://www.facebook.com/groups/1415896288565493/permalink/2279310442224069/

എ പ്ലസ് (A+)വിജയ ജേതാക്കൾ .

കെ കെ എം എച്ച് എസ് എസിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ അങ്കനത്തിൽ വച്ച് ബോർഡ് ഓഫ് മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,ഹൈസ്കൂൾ എച്ച് എം,എൽ പി എച്ച് എം,പി. ടി. എ. അംഗങ്ങൾ മറ്റ് അധ്യാപകർ,പൂർവ്വ വിദ്യാർത്ഥി സംഗമം അംഗങ്ങൾ,സാമൂഹിക വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ഒന്നടങ്കം ഒത്തുകൂടി എല്ലാ സബ്ജക്ടിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് നടത്തി. എല്ലാവരും സ്കൂളിലെ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു.

https://www.facebook.com/groups/1415896288565493/permalink/2280292648792515/

ജൂൺ 19 വായന ദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.[2] സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിച്ചു.1

947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

https://www.facebook.com/groups/1415896288565493/permalink/2284029495085497/

https://www.facebook.com/groups/1415896288565493/permalink/2286385298183250/

വായനാദിനത്തോട ആസ്പദമാക്കി തമിഴ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ പതിപ്പ്

https://www.facebook.com/groups/1415896288565493/permalink/2297141540440959/

എൽ എസ് എസ് എക്സാമിനേഷൻ .

എൽ പി തലത്തിൽ നടത്തുന്ന എൽ എസ് എസ് എക്സാമിനേഷൻ അവസാനഘട്ട പരിശീലനം വിദ്യാലയത്തിൽ പോയ കൊല്ലത്തെ നാലാം ക്ലാസ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് പരിശീലനം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോവുകയുണ്ടായി.അവസാന ഘട്ടത്തിൽ ആവേശം പരിശീലനമാണ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകിയത്.ഓരോ വിഷയത്തിനും ഒരു അധ്യാപകർ വീതം ആയിരുന്നു പരിശീലനം നൽകിയിരുന്നത്.കണക്ക് വിഷയത്തിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളെ മുന്നോട്ടു നയിച്ചത്.കെ കെ എം എച്ച് സിലുള്ള യുപി അധ്യാപകർ കണക്ക് വിഷയത്തെ കൂടുതൽ ഊന്നൽ നൽകുവാൻ സഹായിച്ചു.

https://www.facebook.com/groups/1415896288565493/permalink/2283904255098021/

യോഗാദിനം ജൂൺ 21

ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.5000ത്തോളം വർഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീർണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങൾ കൂടിയാണിത്.

എട്ട്‌ ഘടകങ്ങൾ (അംഗങ്ങൾ) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്‌.അപ്പോൾ എന്താണ്‌ 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.

'യോഗ' ഒരു ദർശന (philosophy) മാണ്‌. ആറു ദർശനങ്ങളാണ്‌ ഭാരതത്തിൽ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂർവ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ. പതഞ്ജലി മഹർഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യൻ. പൂർണമായ ഒരു ചികിൽസാ ശാസ്ത്രമല്ല 'യോഗ'. എന്നാൽ നിരവധി രോഗങ്ങളിൽ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയിൽ പറഞ്ഞിരിക്കുന്ന ചില നിർവചനങ്ങൾ:

ഒരാളുടെ കർമങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗ'. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ'. ഫലം ഇച്ഛിച്ചു ചെയ്യുന്ന കർമങ്ങൾ കർമഫലം ഉണ്ടാക്കുന്നു. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ'. ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ'.ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ.

https://www.facebook.com/groups/1415896288565493/permalink/2283885871766526/

https://www.facebook.com/groups/1415896288565493/permalink/2283946955093751/

മനസ്സും നിറഞ്ഞു വയറും നിറഞ്ഞു .

കെ കെ എം എൽ പി എസ്  ഉച്ചഭക്ഷണ പദ്ധതി വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നു ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് പയറുവർഗ്ഗങ്ങളും ചീര കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്.ദിനം ഒരു രുചി നോക്കൽ എന്ന ആശയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ വിദ്യാലയത്തിൽ എത്തുകയും ഉച്ചഭക്ഷണം സ്വയം എടുത്ത് കഴിച്ചു നോക്കുകയും ചെയ്തുവരുന്ന അതിൽ ഓരോരോ രക്ഷിതാക്കളും അവരവരുടെ അഭിപ്രായങ്ങൾ സ്കൂളിൽ ടെസ്റ്റ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.അഭിപ്രായങ്ങളിൽ ഉച്ചഭക്ഷണം എങ്ങനെ സ്വാദിഷ്ടമാക്കാം എന്നതിനെക്കുറിച്ചുള്ള കൂട്ടിച്ചേർക്കാനും പ്രധാന അധ്യാപിക ശ്രദ്ധിക്കാറുണ്ട്.

https://www.facebook.com/groups/1415896288565493/permalink/2289493344539112/

അക്ഷരക്കൂട്ടം

ക്ലാസ് റൂമുകളിൽഅക്ഷരങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകളിലും നൽകിവരുന്നു.കാലത്തും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളെ ഊന്നൽ കൊടുത്തു കൊണ്ടുള്ള ഭാഷാ കളികളും ,പഠനപ്രക്രിയകളും ,എഴുത്തിനുള്ള സാധ്യതകളും ഉറപ്പുവരുത്തി കൊണ്ട് ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം മാറ്റിനിർത്താതെ എല്ലാ കുട്ടികളെയും ഒരേ സമയത്ത് വിലയിരുത്തി കൊണ്ട് അക്ഷരക്കൂട്ടം വിജയകരമായി മുന്നോട്ടു പോകുന്നു.

https://www.facebook.com/groups/1415896288565493/permalink/2278419505646496/

ഒന്നാം ക്ലാസിലെ വായന

https://www.facebook.com/groups/1415896288565493/permalink/2298112683677178/

ജൂലൈ

വായന മത്സരം

രണ്ടാം ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് വായന മത്സരം നടത്തി.വായനാ മത്സരം വായനക്കാടുകൾ ഉപയോഗിച്ചു കഥകളെ വായിപ്പിച്ചു ആയിരുന്നു മത്സരം മുന്നോട്ടു പോയത്.മത്സരത്തിൽ കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.മത്സരം കഠിനമേറിയതായിരുന്നു എങ്കിലും വിജയികളായി ഒന്നാം സ്ഥാനം ആദർശ് ,രണ്ടാം സ്ഥാനം മുഹമ്മദ് അയ്ദീൻ,മൂന്നാം സ്ഥാനം നയറയും കരസ്ഥമാക്കി.വിജയികളെ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ അറിയിച്ചു.

https://www.facebook.com/groups/1415896288565493/permalink/2292070880948025/

വായനാദിന ക്വിസ് ജൂലൈ 6

വായനാദിനത്തോട് അനുബന്ധിച്ച് ബഷീർ ദിന ക്വിസ് നടത്തി.ആവേശത്തോടെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.ബഷീറുടെ ജീവചരിത്രവും കൃതികളും നോവലുകളും ഉൾപ്പെടുന്നതായിരുന്നു ചോദ്യങ്ങൾ .

https://www.facebook.com/groups/1415896288565493/permalink/2296339943854452/

ബഷീർ ആമുഖം.

ജൂലൈ 5 ന് നടന്ന ബഷീർ ആമുഖം എന്ന പരിപാടി വിദ്യാലയത്തിൽ മികവുറ്റ പരിപാടികളിൽ ഒന്നായി മാറി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായി മാറി.ബഷീറിൻറെ ജീവചരിത്രം വീഡിയോ ഐടി ലാബിൽ വെച്ച് കാണിക്കുകയുണ്ടായി.

ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2295918843896562/

വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥികളും ബഷീർ ദിനത്തിൽ കൃതിയിലെ ഓരോ കഥാപാത്രങ്ങളായി മാറുകയുണ്ടായി അവർക്ക് തയ്യാറാക്കിയ പതിപ്പുകളും കഥാപാത്രത്തിന്റെ വീഡിയോകളും വളരെ രസകരമായിരുന്നു.ഓരോ കഥാപാത്രങ്ങളെയും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും അഭിനന്ദനങ്ങൾ അർപ്പിച്ചു.

https://www.facebook.com/groups/1415896288565493/permalink/2296409620514151/

https://www.facebook.com/groups/1415896288565493/permalink/2296409620514151/

ഒന്നാം ക്ലാസ് കുട്ടികളുടെ വായനാ രീതി

ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും.

ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ആംഗലേയത്തിൽ റീഡ്(ഇംഗ്ലീഷ്: read) എന്നും അറബിയിൽ ഖിറാഅത്ത്(ഇംഗ്ലീഷ്: قرائة) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതും വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.

“    

വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.

വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

— കുഞ്ഞുണ്ണിമാഷിന്റെ കവിത

https://www.facebook.com/groups/1415896288565493/permalink/2296380777183702/

പൂമ്പാറ്റ നിർമ്മാണം

പഠനത്തോടൊപ്പം പാഠ്യേതരാ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കൊണ്ട് പൂമ്പാറ്റയെ നിർമിക്കുന്നത് കുട്ടികൾക്കു മുൻപിലേക്ക് അവതരിപ്പിച്ചത്. ഉപയോഗ ശൂന്യമായ പേപ്പർ  കൊണ്ട് ഭംഗിയുള്ളതായാ പൂമ്പാറ്റയെ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം ഇതിലൂടെ കുട്ടികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കുവാനും സാധിക്കും . പേപ്പറും നൂലും ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. കുട്ടികൾ എല്ലാം തന്നെ വളരെ ശ്രദ്ധ പൂർവ്വം ഇരിക്കുകയും ഞാൻ പറഞ്ഞു കൊടുത്തത് പോലെ പൂമ്പാറ്റയെ നിർമിക്കുകയും ചെയ്തു.

https://www.facebook.com/groups/1415896288565493/permalink/2296352647186515/

നാടകാദിദൃശ്യകല

നാടകാദിദൃശ്യകലകളിൽ കഥാപാത്രങ്ങളെ സാമാജികർക്കു മുമ്പിൽ നടൻ അവതരിപ്പിക്കുന്ന സങ്കേതമാണ് അഭിനയം (ഇംഗ്ലീഷ്:Acting). മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജീവിതാവസ്ഥകൾ, ഭാവങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പ്രതീതി, അംഗചലനങ്ങൾ, ശബ്ദം എന്നിവയിലൂടെ കാഴ്ചക്കാരിൽ ജനിപ്പിക്കുന്ന കലയാണ് അഭിനയം. ശരീരാവയവങ്ങളുടെ ചലനങ്ങൾ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. അഭിനയം അഭിനേതാവിന്റെ കലയാണ്. അഭിനേതാവ് എന്നതിന് സംസ്കൃതത്തിൽ 'നടൻ' എന്ന സംജ്ഞയാണ് സർവസാധാരണമായി ഉപയോഗിച്ചുവരുന്നത്. നൃത് (നൃത്തം ചെയ്യുക) എന്ന ധാതുവിൽനിന്നാണ് നടൻ എന്ന സംജ്ഞ നിഷ്പാദിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഭാരതീയ അഭിനയത്തിന്റെ തുടക്കം നൃത്തവുമായി ബന്ധപ്പെട്ടതാണെന്ന് ഊഹിക്കാം.

ചരിത്രം തിരുത്തുക

ചരിത്രാതീതകാലം മുതല്ക്കേ ഇന്ത്യയിൽ അഭിനയത്തിന് ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നുവെന്നും കുറഞ്ഞത് 2,000 കൊല്ലത്തെ ചരിത്രം ഇതിന് അവകാശപ്പെടാമെന്നും കരുതപ്പെടുന്നു. ഋഗ്വേദത്തിൽ തന്നെ രണ്ടോ അതിലധികമോ കഥാപാത്രങ്ങൾ ഗാനാത്മകമായ സംഭാഷണങ്ങളിൽക്കൂടി കഥാഖ്യാനം നിർവഹിക്കുന്ന സന്ദർഭങ്ങളുണ്ട്. മൂകാഭിനയവും പാവകളിയും ബി.സി. രണ്ടാം ശ.-ത്തിൽ തന്നെ ഭാരതത്തിൽ പ്രചാരത്തിലെത്തിയിരുന്നു. നാടകീയകലയുടെ വികാസത്തെ സൂചിപ്പിക്കുന്നതും ബി.സി. മൂന്നാം ശതകത്തിലേതെന്ന് കരുതപ്പെട്ടുവരുന്നതുമായ ശിലാലിഖിതങ്ങളും ചിത്രാലേഖ്യങ്ങളും ദക്ഷിണബിഹാറിലെ രാംഗഢ്മലകളിലുള്ള ഗുഹകളിൽ കണ്ടെത്തിയിട്ടുണ്ട്.

മതപരമായ ആചാരാനുഷ്ഠാനങ്ങളോടു ബന്ധപ്പെട്ടാണ് ഭാരതീയ അഭിനയവേദി വികാസം പ്രാപിച്ചിട്ടുള്ളത്. എ.ഡി. 2-ാം ശതകത്തോടുകൂടി ഭാരതീയ അഭിനയവേദി ഗണ്യമായി വികസിച്ചു. അഭിനയത്തിന്റെ ധർമത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയിൽ ഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയിൽ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാർഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയിൽ ഉണ്ടെന്ന് നാട്യശാസ്ത്രം തന്നെ സൂചിപ്പിക്കുന്നു്. പുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തിൽ നിന്നാണ് ഭാരതീയാഭിനയം രൂപം കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാനിലും ആവിർഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. അരിസ്റ്റോട്ടിൽ പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. എങ്കിലും അഭിനയസങ്കേതത്തിൽ ഭാരതീയ അഭിനയവേദിയെപ്പോലെ വിപുലവും വിശാലവുമായ ശാസ്ത്രീയവീക്ഷണം പുലർത്തുവാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചർച്ചാവിഷയമാക്കുകയും ചെയ്തു. അഭിനയകലയിൽ വിദഗ്ദ്ധ ശിക്ഷണം നൽകാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉണ്ടായി.ഭാരതീയ അഭിനയകല മൊത്തത്തിൽ സ്വതന്ത്രവും തികച്ചും ഭാരതീയവുമായ സങ്കല്പങ്ങൾ ഉൾക്കൊണ്ട് വികസിച്ചിട്ടുള്ളതാണ്. ഭാരതീയദൃശ്യകലാവേദിയിലെ അഭിനയപ്രധാനമായ കലാരൂപങ്ങളുടെ എല്ലാം സാങ്കേതികാടിസ്ഥാനം മൌലികമായി ഒന്നുതന്നെയാണ്.

ഭാരതീയദൃശ്യകലാവേദിയിലെ ക്ളാസിക് കാലഘട്ടം ഏതാണ്ട് 8-ഉം 11-ഉം ശ-ങ്ങൾക്കിടയിൽ വികാസത്തിന്റെ പരമകാഷ്ഠയെപ്രാപിച്ചിരിക്കുന്നു. 14-ാം ശ.-ത്തോടുകൂടി അത് തകർച്ചയിലേക്ക് വഴുതിവീണു. ഈ കാലഘട്ടങ്ങൾക്കിടയിൽ ഭാവോജ്വലങ്ങളായ നിരവധി കലാസൃഷ്ടികൾക്കും ആകർഷകങ്ങളായ വിവിധ കലാശൈലികൾക്കും രൂപം നല്കുവാനും ആശയാദർശങ്ങൾക്ക് പ്രചാരം നല്കുവാനും അതിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സദാചാരപരവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആയിരുന്നു ഇക്കാലമത്രയും അതു നിലകൊണ്ടിരുന്നത്. സാധാരണക്കാർക്ക് അപ്രാപ്യവും ദുർഗ്രഹവുമായിരുന്ന കലാരൂപങ്ങൾ നിഷ്കൃഷ്ടമായ ശിക്ഷണം ലഭിച്ചിട്ടുള്ള അഭിനേതാക്കളും രംഗശില്പികളും ചേർന്ന് അവതരിപ്പിച്ചു. ഇവ കണ്ട് ആസ്വദിക്കുന്നതിനും ഒരുവക ശിക്ഷണം തന്നെ ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലത്തിന്റെ ആവശ്യം എന്ന നിലയിൽ ഉരുത്തിരിഞ്ഞതാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ക്ളാസിക് കാലഘട്ടത്തിലെ ഭാരതീയ ദൃശ്യകലാവേദിയുടെയും അഭിനയസമ്പ്രദായങ്ങളുടെയും വിപുലമായ വളർച്ചയും വികാസവും പ്രകാശിപ്പിക്കുന്ന മഹത്തായ ഒരു ലക്ഷണഗ്രന്ഥമാണിത്. ഭാരതീയ ക്ളാസിക് അഭിനയകലയുടെ ഉദാത്തമായ സംഭാവനകളിൽ ഒന്നായി നിലകൊള്ളുന്ന നാട്യശാസ്ത്രത്തിന് സമാനമായ മറ്റൊരു ലക്ഷണഗ്രന്ഥം ലോകദൃശ്യകലാരംഗത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. രംഗവേദിയുടെ ശില്പശൈലിതൊട്ട് നൃത്തം, നൃത്യം, നാടകാഭിരൂപകങ്ങൾ എന്നിവയുടെ അവതരണത്തിൽ ദീക്ഷിക്കേണ്ട എല്ലാ കാര്യങ്ങളുടെയും സൂക്ഷ്മാംശംവരെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിനയത്തിൽ വിവിധവികാരങ്ങൾ പ്രകടിപ്പിക്കേണ്ട വിധങ്ങളെക്കുറിച്ചും ശബ്ദം, പ്രകാശം, വർണം, ചമയങ്ങൾ എന്നിവയുടെ ഉപയോഗത്തെപ്പറ്റിയും വിശദമായ നിർദ്ദേശങ്ങൾ ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഭിനയകല പ്രാചീനഭാരതത്തിൽ എത്രമാത്രം വികാസം പ്രാപിച്ചിരുന്നു എന്നതിന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു.

https://www.facebook.com/groups/1415896288565493/permalink/2297250023763444/

https://www.facebook.com/groups/1415896288565493/permalink/2297250023763444/

"സൈബർ ലോകത്തെ സുരക്ഷിത ജീവിതം "

"സൈബർ ലോകത്തെ സുരക്ഷിത ജീവിതം " ലിറ്റിൽ കൈറ്റ് അംഗങ്ങളായ കെ കെ എം എച്ച് എസ് എസ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് .നേതൃത്വം നൽകിയ ബഹുമാനപ്പെട്ട കെ കെ എം എച്ച്എസ്എസിലെ ഹൈസ്കൂൾ അധ്യാപകൻ ശ്രീ സുധീർ സാറിനും ,ക്ലാസ് എടുത്ത് എല്ലാ വിദ്യാർത്ഥികൾക്കും (ലിറ്റിൽ കൈറ്റ് അംഗങ്ങൾ) അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.

https://www.facebook.com/groups/1415896288565493/permalink/2297171523771294/

ജൂലൈ 11 ലോക ജനസംഖ്യ ദിനം

എല്ലാ വർഷവും ജൂലൈ 11 ന് ആചരിക്കുന്ന ഒരു വാർഷിക പരിപാടിയാണ് ലോക ജനസംഖ്യാ ദിനം , ഇത് ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു . 1989 -ൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഗവേണിംഗ് കൗൺസിലാണ് ഈ പരിപാടി സ്ഥാപിച്ചത്. [2] 1987 ജൂലൈ 11-ലെ ഫൈവ് ബില്യൺ ഡേ എന്ന പൊതു താൽപ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ലോക ജനസംഖ്യ അഞ്ച് ബില്യൺ ആളുകളിൽ എത്തിയ ഏകദേശ തീയതി. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം , ലിംഗസമത്വം , ദാരിദ്ര്യം , തുടങ്ങി വിവിധ ജനസംഖ്യാ വിഷയങ്ങളിൽ ജനങ്ങളുടെ അവബോധം വർദ്ധിപ്പിക്കുകയാണ് ലോക ജനസംഖ്യാ ദിനം ലക്ഷ്യമിടുന്നത്.മാതൃ ആരോഗ്യവും മനുഷ്യാവകാശങ്ങളും .

സീനിയർ ഡെമോഗ്രാഫറായി ജോലി ചെയ്തപ്പോൾ ജനസംഖ്യ 500 കോടിയിലെത്തിയ ദിനം ഡോ. ​​കെ.സി.സക്കറിയ നിർദ്ദേശിച്ചു . [4] ആഗോള ജനസംഖ്യയിൽ പത്ര താൽപ്പര്യവും പൊതു അവബോധവും മൊത്തം കോടിക്കണക്കിന് ആളുകളുടെ വർദ്ധനവിൽ കുതിച്ചുയരുമ്പോൾ, ലോക ജനസംഖ്യ ഏകദേശം 14 മാസം കൂടുമ്പോൾ 100 ദശലക്ഷം വർദ്ധിക്കുന്നു. 2016 ഫെബ്രുവരി 6-ന് ലോകജനസംഖ്യ 7,400,000,000 ആയി കണക്കാക്കപ്പെട്ടിരുന്നു, 2017 ഏപ്രിൽ 24-ന് അത് 7,500,000,000 ആയി. 2019-ൽ ലോക ജനസംഖ്യ 7,700,000,000 ആയി .

2020 നവംബറിൽ, യുഎൻഎഫ്പിഎ , കെനിയ , ഡെന്മാർക്ക് ഗവൺമെന്റുകൾക്കൊപ്പം നെയ്‌റോബിയിൽ ഒരു ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടി, ഈ കൈവരിക്കാത്ത ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നു. ലോക ജനസംഖ്യാ ദിനത്തിൽ, ലോകമെമ്പാടുമുള്ള അഭിഭാഷകർ, എല്ലാവരുടെയും പ്രത്യുത്പാദന ആരോഗ്യവും അവകാശങ്ങളും യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നതിന് നേതാക്കൾ, നയരൂപകർത്താക്കൾ, താഴേത്തട്ടിലുള്ള സംഘാടകർ, സ്ഥാപനങ്ങൾ എന്നിവരോട് ആവശ്യപ്പെടുന്നു.

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

https://www.facebook.com/groups/1415896288565493/permalink/2301020540053059/

ജൂലൈ 12 വേൾഡ് പേപ്പർ ബാഗ് ഡേ .

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണ്. അതിനാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ അപകടകരവും അപകടകരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്.

എല്ലാ വർഷവും ജൂലെെ 12നാണ് ലോക പേപ്പർ ബാഗ് ദിനം (World Paper Bag Day) ആചരിക്കുന്നത്. പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണ്. അതിനാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ അപകടകരവും അപകടകരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്.

2022 ലെ ലോക പേപ്പർ ബാഗ് ദിനം ജൂലൈ 12 ചൊവ്വാഴ്ച ആഘോഷിക്കും. എന്നിരുന്നാലും, ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ ദിവസം ആചരിക്കുന്നു. തീയതികൾ പരിഗണിക്കാതെ തന്നെ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക പേപ്പർ ബാഗ് ദിനത്തിന്റെ പ്രധാന ലക്ഷ്യം. If You’re ‘Fantastic’, Do Something ‘Dramatic’ To Cut the ‘Plastic’, Use ‘Paper Bags’." എന്നതാണ് ഈ വർഷത്തെ ലോക പേപ്പർ ബാഗ് ദിനത്തിന്റെ പ്രമേയം.

https://www.facebook.com/groups/1415896288565493/permalink/2301555339999579/

'ഒരു പൂർണക്രിയയുടെ അനുകരണം'

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്.

നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.

https://www.facebook.com/groups/1415896288565493/permalink/2301615529993560/

ബഷീർ ദിനാചരണം

പ്രണയത്തിന്റെ എഴുത്തുകാരിയെ മാത്രമേ നാം അടയാളപ്പെടുത്തിയുള്ളൂ. എന്നാൽ ഏറ്റവും സത്യസന്ധമായി പ്രണയത്തെ എഴുതി വച്ച ബഷീറിയൻ പ്രണയ ലേഖനങ്ങൾ അതിന്റെ ശുദ്ധത കൊണ്ടും ഉദാത്ത കൊണ്ടും മറക്കാൻ വയ്യാത്തവയാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ....ബഷീർ ദിനാചരണം സംഘടിപ്പിച്ചു.

https://www.facebook.com/groups/1415896288565493/permalink/2301809873307459/

പേപ്പർ ബാഗ് നിർമ്മാണം

പേപ്പർ ബാഗുകൾ ഇപ്പോൾ എല്ലാ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞതാണ് ഇതിന് പ്രധാന കാരണം. പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നൽകാനുള്ള സർക്കാരിന്റെ ഉദ്ദേശ്യവും പേപ്പർ ബാഗുകളുടെ വികാസത്തിന് കാരണമായി.

സമൂഹത്തിലെ എല്ലാ മേഖലകളും പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നു, യഥാർത്ഥ ഉപയോഗമോ ഉദ്ദേശ്യമോ ഓരോന്നിനും വ്യത്യസ്തമാണ്. മെഡിക്കൽ ഇനങ്ങൾ പോലും പായ്ക്ക് ചെയ്യാൻ പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നു. എന്നാൽ ഉൽപ്പാദിപ്പിക്കുമ്പോൾ ഗുണനിലവാരവും ശുചിത്വവും നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഉൽ‌പാദനത്തിനുള്ള ശരിയായ മാർ‌ഗ്ഗങ്ങൾ‌ തിരഞ്ഞെടുക്കുക, ഭക്ഷ്യ ഉൽ‌പ്പന്നങ്ങൾ‌ പായ്ക്ക് ചെയ്യുന്നതിനായി ബാഗുകൾ‌ നിർമ്മിക്കുമ്പോൾ‌ ബാഗുകളുടെ ഗുണനിലവാരം പതിവായി പരിശോധിക്കുക.

പേപ്പർ ബാഗുകൾ ഉപയോഗിക്കുന്ന ചില മേഖലകൾ:

– ഷോപ്പിംഗ് ബാഗുകൾ

– ഭക്ഷ്യവസ്തുക്കൾക്കുള്ള പേപ്പർ ബാഗുകൾ

– മെഡിക്കൽ ഉപയോഗത്തിനായി പേപ്പർ ബാഗുകൾ

– പാർട്ടി ബാഗുകൾ

– പൊതു ഉപയോഗം

– വ്യവസായങ്ങൾക്ക് അവരുടെ സെമി–ഫിനിഷ്ഡ് സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനുള്ള പേപ്പർ ബാഗുകൾ .

പേപ്പർ ബാഗ് എന്നത് പേപ്പർ കൊണ്ട് നിർമ്മിച്ച ഒരു ബാഗാണ് , സാധാരണയായി ക്രാഫ്റ്റ് പേപ്പർ . ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിർജിൻ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത നാരുകൾ ഉപയോഗിച്ച് പേപ്പർ ബാഗുകൾ നിർമ്മിക്കാം. പേപ്പർ ബാഗുകൾ സാധാരണയായി ഷോപ്പിംഗ് ക്യാരിബാഗുകൾ ആയും ചില ഉപഭോക്തൃ വസ്തുക്കളുടെ പാക്കേജിംഗിനും ഉപയോഗിക്കുന്നു. പലചരക്ക് സാധനങ്ങൾ, ഗ്ലാസ് ബോട്ടിലുകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ടോയ്‌ലറ്ററികൾ, ഇലക്‌ട്രോണിക്‌സ്, മറ്റ് വിവിധ സാധനങ്ങൾ എന്നിവയിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവർ വഹിക്കുന്നു, കൂടാതെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗതാഗത മാർഗ്ഗമായി പ്രവർത്തിക്കാനും കഴിയും.

നിർമ്മാണം

സാധാരണ ബ്രൗൺ പേപ്പർ ബാഗുകൾ ക്രാഫ്റ്റ് പേപ്പറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് . ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ അല്ലെങ്കിൽ ഗിഫ്റ്റ് ബാഗുകൾ പോലെയുള്ള ടോട്ട്-സ്റ്റൈൽ പേപ്പർ ക്യാരിബാഗുകൾ, ഏത് തരത്തിലുള്ള പേപ്പറിൽ നിന്നും നിർമ്മിക്കാം, ഏത് നിറത്തിലും വരാം. പേപ്പർ കാരിയർ ബാഗുകൾക്കായി രണ്ട് വ്യത്യസ്ത ശൈലിയിലുള്ള ഹാൻഡിലുകൾ ഉണ്ട്: ഫ്ലാറ്റ് ഹാൻഡിലുകളും കോർഡ് ഹാൻഡിലുകളും. വിർജിൻ ക്രാഫ്റ്റ് പേപ്പറിൽ നിന്ന് നിർമ്മിച്ച പേപ്പർ കാരിയർ ബാഗുകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്ന പാക്കേജിംഗിനായി വികസിപ്പിച്ചെടുത്തതാണ്. റീസൈക്കിൾ ചെയ്ത പേപ്പറിൽ നിന്ന് പേപ്പർ ബാഗുകൾ നിർമ്മിക്കാം , ചില പ്രാദേശിക നിയമങ്ങൾ അനുസരിച്ച്, ഉപഭോക്താവിന് ശേഷമുള്ള റീസൈക്കിൾ ചെയ്ത ഉള്ളടക്കത്തിന്റെ ഏറ്റവും കുറഞ്ഞ ശതമാനം ബാഗുകൾക്ക് ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് ബാഗുകളേക്കാൾ കൂടുതൽ സമ്മർദ്ദമോ ഭാരമോ താങ്ങാൻ പേപ്പർ ബാഗുകൾ നിർമ്മിക്കാം.

https://www.facebook.com/groups/1415896288565493/permalink/2301557029999410/

https://www.facebook.com/groups/1415896288565493/permalink/2301662343322212/