"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്,  പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery widths="250" heights="250">
ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്,  പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ  മത്സരങ്ങൾ സംഘടിപ്പിച്ചു.
 
വീഡീയോ ലിങ്ക്  <gallery widths="250" heights="250">
പ്രമാണം:36013.env.jpeg
പ്രമാണം:36013.env.jpeg
പ്രമാണം:36013env3.jpg
പ്രമാണം:36013env3.jpg

22:45, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ സ്കൂൾതല പ്രവേശനോത്സവം ബഹുമാനപ്പെട്ട MLA ശ്രീ എം എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വീഡീയോ ലിങ്ക്

വായന ദിനാഘോഷം

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്

ബഷീർ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയ‍ുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാ‍ർ നന്ദി പറഞ്ഞു.

ചാന്ദ്രദിനാഘോഷം

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, 'അമ്പിളി' എന്ന കവിതാലാപനം, ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം, ചാന്ദ്രദിനപ്പാട്ട്, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ബീന കെ പി, പി.ടി.എ പ്രസിഡന്റ് ശ്രീ ഗ്ലിസ്റ്റസ് ഇടമല എന്നിവർ ആശംസകളും, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് നന്ദിയും രേഖപ്പെടുത്തി.