"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (2021-ലെ പ്രവർത്തനങ്ങൾ എന്ന താൾ എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു) |
||
(വ്യത്യാസം ഇല്ല)
|
01:10, 5 ജൂലൈ 2022-നു നിലവിലുള്ള രൂപം
- പരിസ്ഥിതി ദിനാചരണം
2021-2022 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം വെർച്ചൽ ആയി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ പി.തോമസ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോഡിനേറ്റർ ശ്രീ.ശ്യാംകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ബഹുമാന്യനായ റവ. മാത്യു. കെ. ജാക്സൺ , സ്കൂളിന്റെ തുടർപ്രവർത്തനം ആയ 'പച്ചക്കുട 'പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി ജിഷ , അധ്യാപകരായ ശ്രീ ജിജു ജോൺ ശ്രീമതി ലിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
https://www.youtube.com/watch?v=1luM-nxLAKQ, https://www.youtube.com/watch?v=_PlsXVN6Pyw
- അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
- ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു പ്രോജക്ട് അവതരണം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം, പ്രാദേശിക ചരിത്ര രചന ,ശാസ്ത്ര ലേഖനം, എന്റെ ശാസ്ത്രജ്ഞൻ _ ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ഗ്രന്ഥ ആസ്വാദനം, ഗണിത ആശയ അവതരണം എന്നീ മേഖലകളിൽ സ്കൂൾതല പ്രവർത്തനങ്ങൾ നടത്തി ഇവയിൽ ഏറ്റവും മികച്ചത് ഉപജില്ല യിലേക്ക് തെരഞ്ഞെടുത്ത് അയച്ചു.
- വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം
വായനാ ദിനത്തോട് അനുബന്ധിച്ച് റവ: മാത്യു കെ ജാക്സൺ (മാനേജർ , എം.റ്റി സ്ക്കൂൾസ് ) അദ്ധ്യക്ഷനായും ശ്രീ റെനി ആന്റണി (സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) ഉദ്ഘാടനവും നടത്തിയ ഗൂഗിൾ മീറ്റ് നടത്തുകയുണ്ടായി. ഇതോടൊപ്പം കുട്ടികളിലെ വായന കാര്യക്ഷമമാക്കുവാനായി ഓപ്പൺ ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഒരാഴ്ച കാലത്തേക്ക് വായനക്കുറിപ്പ്,കഥാരചന ,പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളറിംഗ് , നാടൻപാട്ട്, കവിതാപാരായണം, കവിതാ രചന, പ്രസംഗം തുടങ്ങിയ വിവിധ മൽസരങ്ങളും പരിപാടികളും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ അടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തി വിജയികൾക്ക് ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരം നൽക്കുന്നതിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ നടത്തി
- ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സുകളിൽ ചാന്ദ്രദിന പോസ്റ്റർ നിർമാണം, ചാന്ദ്രദിനത്തെ കുറിച്ച് കുറുപ്പ് എഴുതൽ, വീഡിയോ പ്രെസന്റ്റേഷൻ, ഓൺലൈനായി പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തി. വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,https://www.youtube.com/watch?v=9mIEYS0GbeQ
- ഓപ്പൺ ലൈബ്രറി
കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടി 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയം കുട്ടികൾക്ക് വന്ന് പുസ്തകം എടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
- ഹിരോഷിമ -നാഗസാക്കി ദിനം
-
1
-
2
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ചിത്രങ്ങളും വിവരണങ്ങളും അനന്തരഫലങ്ങളും എല്ലാം കുട്ടികളിൽ എത്തിക്കുന്നതിന് ക്ലബ്ബിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വീഡിയോ , യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, ക്വിസ് മത്സരം,യുദ്ധം വെല്ലുവിളികൾ "എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി പ്രസംഗ മത്സരം എന്നി പ്രവർത്തനങ്ങൾ നടത്തി.
- കർഷക ദിനം
കർഷക ദിനത്തോടനുബന്ധിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകി. കൃഷിപ്പാട്ട്, കർഷകരുടെ വേഷം, വിവിധയിനം പച്ചക്കറികൾ പച്ചക്കറി തൈകൾ നടുന്ന ഫോട്ടോ എന്നീ പ്രവർത്തനങ്ങൾ ചെയ്തു.
- സ്വാതന്ത്ര്യദിനാഘോഷം
കുണ്ടറ മാർത്തോമ്മാ ഹൈസ്കൂളിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളിലൂടെ സമുചിതമായി ആഘോഷിക്കുകയുണ്ടായി.ചിത്രങ്ങളും ,വീഡിയോകളും കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=M57ggVi_3Ck,https://www.youtube.com/watch?v=4pxvLX3xysghttps://www.youtube.com/watch?v=7eAzsU7_aLU
- ഓണാഘോഷം
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പാട്ട്, മലയാളിമങ്ക, മാവേലി ഒരുക്കൽ,അത്തപ്പൂക്കളം നിർമ്മാണം മുതലായ മത്സര ഇനങ്ങൾ നടത്തുകയുണ്ടായി. ചിത്രങ്ങളും ,വീഡിയോകളും കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക,https://www.youtube.com/watch?v=rEGrJYzCa-k
- ജൂനിയർ റെഡ്ക്രോസ്
സ്വതന്ത്ര്യലബ്ധിയുടെ 75ാം വാർഷികത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്ന സന്ദർഭത്തിൽ HS Cadets കൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇതിൽ ഒന്നാമതെത്തിയ ADITHYA L എന്ന Cadet നെ ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
- മക്കൾക്കൊപ്പം HS&UP.
ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വം നൽകി നടപ്പിലായ മക്കൾക്കൊപ്പം എന്ന രക്ഷകർതൃ ശാക്തീകരണ വിദ്യാഭ്യാസ പരിപാടി ഗൂഗിൾ മീറ്റ് വഴി എൽപി യുപി എച്ച്എസ് എന്ന രീതിയിൽ വ്യത്യസ്ത ദിവസങ്ങളിൽ ക്രമീകൃതമായി നടത്തി.
- അദ്ധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുകയുണ്ടായി. എൽ. പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്. കവിതാരചന, കഥാരചന, പോസ്റ്റർ നിർമ്മാണം, ഓൺലൈൻ പോസ്റ്റർ നിർമ്മാണം, നൃത്താവിഷ്കാരം, കുട്ടികളുടെ ഡെമോ ക്ലാസുകൾ, പ്രസംഗം, ഫാൻസി ഡ്രസ്സ് എന്നീ ഇനങ്ങളാണ് അധ്യാപക ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.
- ഹിന്ദി ദിനാചരണം
- ഓസോൺ ദിനാചരണം
സെപ്റ്റംബർ 14 ഓസോൺ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ഓസോൺ ദിന പ്രസംഗ മത്സരം, ക്വിസ് മത്സരം, വീഡിയോ പ്രെസന്റ്റേഷൻ, ഓസോൺ ദിന പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി.
- പോഷണ വാരാചരണം
നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശീയ പോഷക മാസമായി ആചരിച്ചു. പോഷകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള അറിവുകൾ കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിന് കോസ്മെറ്റിക് ഡെന്റിസ്റ്റും ടിവി anchor ആയ ഡോക്ടർ മനോജ് വർഗീസ് നേതൃത്വം നൽകി.
- ലോക ബധിര ദിനം
സ്ഥിര പരിശ്രമം വഴി ജീവിതത്തിൽ മഹാ വിജയം നേടിയ അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ ജീവിതകഥ വീഡിയോ പ്രെസന്റ്റേഷനിലൂടെ കുട്ടികളിൽ എത്തിച്ചു.
- ഗാന്ധി ജയന്തി
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി അനുബന്ധിച്ചു നടത്തിയ പ്രവർത്തങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക ,https://www.youtube.com/watch?v=HbKBR1P-ubA
- ബഹിരാകാശാ വാരാചരണം
ഒക്ടോബർ 4 മുതൽ 10 വരെ നടന്ന ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് നിർമ്മാണ മത്സരം, ബഹിരാകാശ സഞ്ചാരികളുടെe-പതിപ്പ് നിർമ്മാണം,വീഡിയോ പ്രെസന്റ്റേഷൻ തുടങ്ങിയവ നടത്തി.
- പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്
ഒന്നരവർഷമായി അടഞ്ഞുകിടന്ന സ്കൂൾ പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. നവംബർ ഒന്നിന് വിപുലമായ പരിപാടികളാണ് പ്രഥമാധ്യാപിക യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. അതിനായി കുരുത്തോലകളാലും തോരണങ്ങളാലും സ്കൂൾ അലങ്കരിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയും, മാർത്തോമ സ്കൂൾസ് മാനേജർ റവ. മാത്യു കെ ജാക്സൺ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു
- ക്രിസ്മസ് ആഘോഷം
വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,https://www.youtube.com/watch?v=basR6CPZFrA&t=182s