"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (മികവ് പ്രവർത്തനങ്ങൾ 2019-20 എന്ന താൾ എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2019-20 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
 
(വ്യത്യാസം ഇല്ല)

00:01, 3 ജൂലൈ 2022-നു നിലവിലുള്ള രൂപം

==റിപ്പബ്ളിക്ക് ദിനാഘോഷം ==

republic day
  ജനുവരി 26 ന് നടന്ന ആഘോഷത്തിൽ  എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.  കുട്ടികൾക്ക് മധുരവും നൽകി.

==ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം ==

    എല്ലാ ക്ളാസ്സുകളിലും  ഒരു അലമാര അധ്യാപകർ  സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി  നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ്  സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി. 

== പാഠം.ഒന്ന് പാടത്തേക്ക് - കരനെൽകൃഷി -കൊയ്ത്തുൽസവം-- ==

      സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ  കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു.  സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. 

== വിദ്യാജ്യോതി ക്ലാസ്സുകൾ ==

       SSLC വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉറപ്പാക്കുന്നതിലേയ്ക്കായി   കണക്ക്, സോഷ്യൽസയൻസ്, സയൻസ്, ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളിൽ  പ്രത്യേക ക്ലാസ്സുകൾ നൽകി. ഇതിന് പി.ടി.എ.,  മദർ പി.ടി.എ.  അംഗങ്ങൾ നൽകുന്ന  സഹകരണം വിലമതിക്കാനാവാത്തതാണ്. 

== സ്ക്കുൾ വാർഷികം --07-02- 2020 ==

    ഈ വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ,  എം.എൽ.എ. ശ്രീ.സി.കെ.ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. മുഖ്യ അതിഥികളായി  ഡോ.ബോബി ചെമ്മണ്ണൂർ , സിനി ആർട്ടിസ്റ്റ്  മനു വർമ്മ  വിളപ്പിൽശാല   അഭിജിത്ത് എന്ന ആർട്ടിസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു. 

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2019-20/തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു| തുടർന്ന് വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യു]]


== പഠനോത്സവം---29-02- 2020 ==

   ഈ അധ്യന വർഷത്തെ പ്രവർത്തനങ്ങൾ-- കുട്ടികൾ നേടിയ ശേഷികൾ -പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഈ പഠനോത്സവം. 29-2-20 ശനിയാഴ്ച രാവിലെ 10 മണിയ്ക് കരിക്കോട്ടുകുഴി-വലിയവിളപ്പുറം  എന്നസ്ഥലത്ത് സ്റ്റേജ് കെട്ടി നടത്തിയ ഈ പഠനോത്സവ ത്തിൽ കാട്ടാക്കട ബി.പി.ഒ സതീഷ് സർ , പ്രിൻസിപ്പൾ .സജീവ് സർ , പി.ടി.എ. പ്രസിഡൻ്റ്  ശ്രീ.സ്റ്റാൻലി ,  എം.പി.ടി.എ. പ്രസിഡൻ്റ്   ശ്രീമതി. ഷീബാറാണി, ആര്യൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീല , വാർഡ് മെമ്പർ തുടങ്ങിയവർ   പങ്കെടുത്തു.