"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വൃക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശമാണ് പരിസ്ഥിതിക്കെന്റെ സമ്മാനമെന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നത്. ദിനാചരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്തിന്റെ വക സ്കൂളിന് തൈകൾ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈ നടൽ, പരിസ്ഥിതി പരിചയം, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ, രമ്യ, സജിത, സുഷിത, അഞ്ജു, റംസീന, സമീഹത്ത്, നസീറ എന്നിവർ പങ്കെടുത്തു. | പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വൃക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശമാണ് പരിസ്ഥിതിക്കെന്റെ സമ്മാനമെന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നത്. ദിനാചരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്തിന്റെ വക സ്കൂളിന് തൈകൾ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈ നടൽ, പരിസ്ഥിതി പരിചയം, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ, രമ്യ, സജിത, സുഷിത, അഞ്ജു, റംസീന, സമീഹത്ത്, നസീറ എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | |||
![[പ്രമാണം:19833- Paristhithi 301.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Paristhithi_301.jpg]] | |||
|} | |||
== 2020-22 == | == 2020-22 == | ||
=== വീടുകളിൽ തൈ നടൽ === | === വീടുകളിൽ തൈ നടൽ === |
16:57, 28 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.
2022-23
പരിസ്ഥിതിക്ക് സമ്മാനങ്ങളുമായി വിദ്യാർത്ഥികൾ
പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ച്ചയുമായി ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ. 'പരിസ്ഥിതിക്കെന്റെ സമ്മാനം' എന്ന പ്രമേയത്തിൽ വൃക്ഷ തൈകളുമായി വിദ്യാലയത്തിലെത്തിയത്.
പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വൃക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശമാണ് പരിസ്ഥിതിക്കെന്റെ സമ്മാനമെന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നത്. ദിനാചരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്തിന്റെ വക സ്കൂളിന് തൈകൾ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈ നടൽ, പരിസ്ഥിതി പരിചയം, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ, രമ്യ, സജിത, സുഷിത, അഞ്ജു, റംസീന, സമീഹത്ത്, നസീറ എന്നിവർ പങ്കെടുത്തു.
2020-22
വീടുകളിൽ തൈ നടൽ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജയികൾക്ക് പോത്സാഹനം നൽകി.
വനമഹോത്സവം
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. ഓരോ ക്ലാസിലും വിജയികളായവർക്ക് എച്ച് എം വേലായുധൻ ഉപഹാരങ്ങൾ നൽകി.
ഓസോൺ സന്ദേശം
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.
വലയം തീർത്ത് ജലദിനാചരണം
ലോക ജല ദിനത്തിൽ വ്യത്യസ്ത രീതിയിൽ ആചരിച്ചു സ്കൂൾ വിദ്യാർഥികൾ. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ 'ഇവിടെ ജലം ജീവനാണ് ' എന്ന പ്രമേയത്തിൽ ജൈവ ഉദ്യാനത്തിലെ കുളത്തിന് ചുറ്റിലുമായി പ്ലക്കാർഡുകളുമായി കരവലയം തീർത്തായിരുന്നു ജല ദിനം ആചരിച്ചത്. 1993 മാർച്ച് 22 മുതലാണ് ഐക്യ രാഷ്ട്ര സഭ ലോക ജലദിനം ആചരിച്ചു വരുന്നത്. വാർഡ് മെമ്പർ തസ്ലീന സലാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ കിളികൾക്ക് തണ്ണീർ കുടവും ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ കെ ശശികുമാർ ജല ദിന സന്ദേശം നൽകി. ജല സംരക്ഷണ പ്രതിജ്ഞക്ക് പി.സോമരാജ് നേതൃത്വം നൽകി.
2019-20
തുണി സഞ്ചി വിതരണം
2020 തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ട് ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വരവേറ്റു. ഭൂമിയെ കാക്കാൻ എന്ന സന്ദേശമുയർത്തി വീടുകളിലും കടകളിലും കുരുന്നുകളെത്തി. അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി. തുണി സഞ്ചി വിതരണോദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു. പി.കെ.ഷാജി, റഷീദ്, ജംഷീദ്, സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി .
കുട നിവർത്താം മാനം കാക്കാം
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു.
2018-19
മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന്
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ. മണ്ണു സംരക്ഷണ പോസ്റ്റർ നിർമാണം, മണ്ണിനെ അറിയാം ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു പരിസ്ഥിതി ക്ലബ് ഈ ദിനം ആചരിച്ചത്.
ജലം ജീവാമൃതം സംരക്ഷണ സന്ദേശം
ലോക ജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജല സംരക്ഷണ പോസ്റ്റർ പതിച്ചു. കിളികൾക്ക് തണ്ണീർകുടം ഒരുക്കി പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ പി സോമരാജ്, കെ.കെ.റഷീദ്, വി.ജംഷീദ്, പി.കെ. ഷാജി, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.
മാനം കാക്കാം ഭൂമിക്കു വേണ്ടി
ഒളകര ഗവ.എ ൽ.പി സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഓസോൺ ദിനം ആചരിച്ചു. ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു. മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത്. സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ വേലായുധനും ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, അബ്ദുൽകരീം, പി.കെ ഷാജി, കെ.റഷീദ്, റംസീന, ജോസിന, ജിജിന, കെ.പി ഉസ്മാൻ നേതൃത്വം നൽകി.
സ്കൂളിൽ പേപ്പർ പേനകൾ
സ്കൂളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പടി കടത്താൻ സ്കൂളിലെ മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികൾക്ക് പേപ്പർ പേനകൾ നൽകി ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങളുമായി പൊരുത്തപ്പെട്ട് വളരെ പ്രയാസത്തിൽ കഴിയുന്ന ശിഹാബ് പെരുവള്ളൂരിൽ നിന്നായിരുന്നു പേപ്പർ പേനകൾ ശേഖരിച്ചത്. എന്നാൽ പേപ്പർ പേനകൾ വിദ്യാർഥികൾക്ക് കൗതുകമാവുകയും പിന്നീട് പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ പേപ്പർ പേനകൾ സ്വന്തമായി നിർമ്മിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം നടപ്പിലാക്കുക എന്നതാണ് ഇതുകൊണ്ട് ക്ലബ് ഉദ്ദേശിക്കുന്നത്. അതിനാൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ പേനകൾ നിർമ്മിക്കാനുള്ള സജ്ജീകരണങ്ങൾ ഫണ്ട് ശേഖരിച്ച് വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.
2017-18
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മുഖേന വീടുകളിൽ നട്ടു പിടിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് രക്ഷിതാവ് ശൈലജക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി.