"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 55: | വരി 55: | ||
<small>'''ചിത്രം1''' അഞ്ചങ്ങാടിയിൽ നിന്നും പരവനടുക്കത്തേക്കുമുള്ള റോഡ്, '''ചിത്രം 2''' പരവനടുക്കത്തുനിന്നും സ്കൂളിലേക്കും സ്റ്റേറ്റ് ഹൈവേയിലേക്കുമുള്ള റോഡുകൾ, '''ചിത്രം 3''' സ്റ്റേറ്റ് ഹൈവേയിൽ സ്കൂളിലേക്കും മേൽപറമ്പ് ഭാഗത്തേക്കുമുള്ള റോഡ്</small> | <small>'''ചിത്രം1''' അഞ്ചങ്ങാടിയിൽ നിന്നും പരവനടുക്കത്തേക്കുമുള്ള റോഡ്, '''ചിത്രം 2''' പരവനടുക്കത്തുനിന്നും സ്കൂളിലേക്കും സ്റ്റേറ്റ് ഹൈവേയിലേക്കുമുള്ള റോഡുകൾ, '''ചിത്രം 3''' സ്റ്റേറ്റ് ഹൈവേയിൽ സ്കൂളിലേക്കും മേൽപറമ്പ് ഭാഗത്തേക്കുമുള്ള റോഡ്</small> | ||
ഗ്രാമത്തിനു പുറത്ത് നിന്ന് പെരുമ്പള ഗ്രാമത്തിലെ പെരുമ്പള കടവ്, വള്ളിയാടം, മഞ്ചം കൊട്ടുങ്കാൽ, ചെട്ടുംകുഴി, കോളിയടുക്കം, കുന്നാറ, എന്നിവിടങ്ങളിൽ നിന്നും കളനാട് ഗ്രാമത്തിലെ ചളിയങ്കോട്, മേൽപറമ്പ്, വള്ളിയോട്, കീഴൂർ, ചെമ്പിരിക്ക, ചാത്തങ്കൈ, ഒരവങ്കര, മഠം, കടവത്ത്, മാക്കോട്, കൂവത്തൊട്ടി, ദേളി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്. ചെമ്മനാട് ഗ്രാമത്തിന്റെ അതിരു പങ്കിടുന്ന കാസർകോട് മുനിസിപ്പാലിറ്റിയിലെ പുലിക്കുന്ന്, കൊറക്കോട്, സിറാമിക്സ് റോഡ് മുതൽ തളങ്കര, തായലങ്ങാടി ഭാഗങ്ങളിൽ നിന്നും കുട്ടികൾ എത്തുന്നുണ്ട്. ചെമ്മനാട് കടവത്ത് കടവ് സജീവമായിരുന്ന പഴയ കാലത്ത്, പുലിക്കുന്ന്, കൊറക്കോട് ഭാഗത്തെ മുഴുവൻ കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ചന്ദ്രഗിരിപ്പാലം വന്നതോടെ കടവ് നിശ്ചലമായപ്പോൾ സ്കൂളിലേക്ക് വഴിദൂരം കൂടിയപ്പോൾ അവിടെ നിന്നുള്ള കുട്ടികളുടെ എണ്ണം പരിമിതമായി. | ഗ്രാമത്തിനു പുറത്ത് നിന്ന് പെരുമ്പള ഗ്രാമത്തിലെ പെരുമ്പള കടവ്, വള്ളിയാടം, മഞ്ചം കൊട്ടുങ്കാൽ, ചെട്ടുംകുഴി, കോളിയടുക്കം, കുന്നാറ, എന്നിവിടങ്ങളിൽ നിന്നും കളനാട് ഗ്രാമത്തിലെ ചളിയങ്കോട്, മേൽപറമ്പ്, വള്ളിയോട്, കീഴൂർ, ചെമ്പിരിക്ക, ചാത്തങ്കൈ, ഒരവങ്കര, മഠം, കടവത്ത്, മാക്കോട്, കൂവത്തൊട്ടി, ദേളി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്. ചെമ്മനാട് ഗ്രാമത്തിന്റെ അതിരു പങ്കിടുന്ന കാസർകോട് മുനിസിപ്പാലിറ്റിയിലെ പുലിക്കുന്ന്, കൊറക്കോട്, സിറാമിക്സ് റോഡ് മുതൽ തളങ്കര, തായലങ്ങാടി ഭാഗങ്ങളിൽ നിന്നും കുട്ടികൾ എത്തുന്നുണ്ട്. ചെമ്മനാട് കടവത്ത് കടവ് സജീവമായിരുന്ന പഴയ കാലത്ത്, പുലിക്കുന്ന്, കൊറക്കോട് ഭാഗത്തെ മുഴുവൻ കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ചന്ദ്രഗിരിപ്പാലം വന്നതോടെ കടവ് നിശ്ചലമായപ്പോൾ സ്കൂളിലേക്ക് വഴിദൂരം കൂടിയപ്പോൾ അവിടെ നിന്നുള്ള കുട്ടികളുടെ എണ്ണം പരിമിതമായി. |
10:59, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ബടക്കംബാത്ത്
ഗ്രാമാന്തരങ്ങളിലുള്ള പേരിന്റെ കാര്യത്തിൽ എണ്ണത്തിലുള്ള ഒരു പോരു നടന്നാൽ ഒരു പക്ഷെ വിജയതേരു നയിക്കുക ചെമ്മനാട് ഗ്രാമമായിരിക്കും. നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കടവത്തിനെ ചെമ്മനാട് ഗ്രാമത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാം. ഇവിടെ നിന്നു തുടങ്ങുകയാണെങ്കിൽ തൊട്ട് വടക്കുള്ള സ്ഥലം ബടക്കംബാത്തായി. ബടക്കംബാത്ത് തന്നെ പുളിന്റടി, കുണ്ടുവളപ്പ്, എട്ടും വളപ്പ്, തായത്താൾപ്പ്, പുളിച്ചുവട്, തോട്ടത്തിൽ, പുതിയവളപ്പ്, കളരിക്കാൽ ,തൈവളപ്പ്, ബാണ്യംബീട്, നാഗത്തിന്റടി, അരയാൽന്റടി, പൊട്ടം കുളം, കളത്തിലേട്, അങ്ങനെ ഓരോ ചുവടിനും സ്ഥലപേരുകൾ മാറി വരുന്നു.
ചിത്രം1 ചെമ്മനാട് സ്റ്റേറ്റ് ഹൈവേയിൽനിന്നും സ്കുളിനടുത്ത് ബടക്കംബാത്തേകകള്ള വഴി, ചിത്രം 2 സ്റ്റേറ്റ് ഹൈവേയിൽനിന്നും കൊമ്പനടുക്കം റോഡ്, ചിത്രം 3 സ്റ്റേറ്റ് ഹൈവേയിൽ ചന്ദ്രഗിരിപ്പാലം കാസറകോഡ് റോഡ്
ചിറാക്കൽ
ബടക്കംബാത്ത് കഴിഞ്ഞാൽ പിന്നെ വടക്ക് കിഴക്കായി ചിറാക്കൽ, ചിറക്കലിൽ ഒരു ഭാഗം ശാന്തിനഗർ, പിന്നെചന്ദ്രഗിരി തീരം കാങ്കുഴി, കാങ്കുഴി കഴിഞ്ഞാൽ പിന്നെ ഈ പുഴക്കര ചാമക്കടവാണ്. ചാമക്കടവത്ത് തന്നെ മൂച്ചിന്റെപള്ളെ അവിടെ നിന്ന് കിഴക്ക് തെക്കായി കപ്പണയടുക്കമായി. ഇനി ചിറാക്കലിലേക്ക് തിരിച്ചു വന്നാൽ തൊട്ട് തെക്ക് ഭാഗം ചേക്കരം കോട്. ചേക്കരംകോടിന്റെ ഉയർന്ന ഭാഗം ചേക്കരംകോട് കുന്ന്. ചേക്കരംകോട് തൊട്ടുള്ള മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഒരല്പം കൂടുതൽ വ്യാപ്തിയുള്ള പ്രദേശമാണ്. ചേക്കരംകോട് കഴിഞ്ഞാൽ തെക്ക് കുന്നരിയത്ത്, കുന്നരിയത്ത് കുന്ന് ശേഷം തെക്കായി മുണ്ടാങ്കുലം.
മുണ്ടാങ്കുലം
സ്റ്റേറ്റ് ഹൈവേയിൽ കടവത്ത് പോകുന്ന റോഡും ദേളി പോകുന്ന റോഡും സംഗമിക്കുന്ന സന്ധി മുണ്ടാങ്കലം ജംഗ്ഷൻ. ദേളിറോഡിൽ മുണ്ടാങ്കലം കഴിഞ്ഞാൽ കൊളമ്പക്കാൽ മുണ്ടാങ്കലത്തിന് തെക്ക് കല്ലുവരമ്പ് കല്ലുവരമ്പ് കഴിഞ്ഞാൽ ലേസ്യത്ത്.
ചിത്രം1 മുണ്ടാങ്കുലം ജംഗ്ഷനിൽ നിന്നും സ്കുളിനടുത്ത് കടവത്തേക്കുള്ള റോഡ്, ചിത്രം 2 മുണ്ടാങ്കുലം ജംഗ്ഷനിൽ നിന്നും പരവനടുക്കം ദേളി റോഡ്, ചിത്രം 3 സ്റ്റേറ്റ് ഹൈവേ മേൽപറമ്പ് കാഞ്ഞംകാട് റോഡ്
ലേസ്യത്ത്
ലേസ്വത്തിന്റെ മുകൾ ഭാഗം ദേളീ റോഡ് സൈഡിലായി ലേസ്യത്ത് കുന്ന്. ലേസ്യത്ത് കുന്ന് കഴിഞ്ഞാൽ കൊമ്പക്കാലായി. കൊളമ്പക്കാൽ കഴിഞ്ഞാൽ മടുവംകുന്ന് കുന്നരിയത്ത് കുന്നോട് തൊട്ട് കിടക്കുന്നു.
ആലിച്ചേരി
അടുത്ത തടം ആലിച്ചേരി. ആലിച്ചേരിയുടെ തെക്ക് ഭാഗം എരിഞ്ഞിക്കാൽ പിന്നെ കുനിയിൽ. ആലിച്ചേരി മറി (തടത്തിന് പഴമക്കാരായ നാട്ടുകാർ മറി എന്നു പറയും) കഴിഞ്ഞാൽ കോലാട്ടി മറി. കോലാട്ടി മറിക്ക് കിഴക്ക് മുത്തനാട് മറി. മുത്തനാടിനോട് തൊട്ട് പാലോത്ത്.
പാലോത്ത്
പാലോത്ത് തന്നെ മാടിക്കാൽ, കാവുങ്കാൽ, പള്ളം പിന്നെ തൊട്ടി. പിന്നെ കുനിയിൽ. കുനിയിൽ കഴിഞ്ഞാൽ മനക്കോത്ത്, കരക്കക്കാൽ, ഇടൂൽ, കാട്ടാമ്പള്ളി, ആലക്കയം, നഞ്ചിൽ അങ്ങനെ മാവിലയെത്താം. (കൊളമ്പക്കാൽ നിന്ന് ദേളി റോഡ് തെക്ക് ഭാഗം കല്ലുവളപ്പ്, ഈകോട്, കണിയാൻ തൊട്ടി, മാവില റോഡ്, പേരാൾപ്പ് കഴിഞ്ഞാലും മാവിലയായി.)
മാവില
മാവില റോഡ് കഴിഞ്ഞാൽ പുള്ളത്തൊട്ടി, കൈന്താർ വരെ വ്യാപിച്ച പ്രദേശമാണ്. മാവില റോഡിന്റെ താഴെ തൊടുക്കുളവും കൈന്താറിന്റെ ഒരറ്റമായി വരും. പിന്നീട് പരവനടുക്കമായി. (ലേസ്യത്ത് കഴിഞ്ഞാൽ ഒരു ഭാഗം താനംപുരക്കൽ. ബായാൾപ്പും അഞ്ഞൂറ്റാൾപ്പും (അയിൻകുറ്റി വളപ്പ്) മറ്റൊരു ഭാഗം പിന്നെ നെച്ചിപടുപ്പും, വളപ്പോത്തും. അവിടെ ന്ന് കോട്ടരുവം കിഴക്കോട്ട് കയറിയാലും പരവനടുക്കമായി)
പരവനടുക്കം
ചിത്രം1 കപ്പണടുക്കം ജംഗ്ഷനിൽ നിന്നും അഞ്ചങ്ങാടിയിൽ എത്തുന്ന റോഡ്, ചിത്രം 2 അഞ്ചങ്ങാടിയിൽ നിന്നും പരവനടുക്കത്തേക്കുള്ള റോഡ്, ചിത്രം 3 അഞ്ചങ്ങാടിയിൽ നിന്നും ദേളി ഭാഗത്തേക്കുള്ള റോഡ്
വിശാല പരവനടുക്കത്ത് നേരത്തെ പറഞ്ഞ കൈന്താർ, മണിയങ്കാനം, മച്ചിനടുക്കം, തലക്കളായി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. തെട്ടടുത്ത് മച്ചിനടുക്കം. മച്ചിനടുക്കം കഴിഞ്ഞാൽ ദേളിക്കു മുമ്പായി തായത്തൊടി. മച്ചിനടുക്കത്തിന് താഴെ കണ്ണോത്ത് കഴിഞ്ഞാൽ തായൂർ കഴിഞ്ഞാൽ കളനാട് ഗ്രാമം. പരവനടുക്കം അഞ്ചങ്ങാടി കഴിഞ്ഞാൽ കിഴക്ക് പാലിച്ചിയടുക്കം എത്തും. പാലിച്ചിയടുക്കം കോണത്തു മൂല കഴിഞ്ഞാൽ നേരത്തെ പറഞ്ഞ നഞ്ചിലെത്തും ആലക്കയത്തിന്റെ കിഴക്ക് ഭാഗത്ത് ആലക്കംപടിക്കൽ. അടുത്ത് തന്നെ കലിച്ചാമരം. കാലിച്ചാമരം പാലോത്തിനു് തൊട്ടു കിടക്കുന്നു. ആലക്കം പടിക്കലിനു സമീപം തോട്ടുംകര കഴിഞ്ഞാൽ പിന്നെ മുമ്പ് പറഞ്ഞ പാലോത്തായി.
കപ്പണയടുക്കം
പാലോത്തിന് മറുവശം കപ്പണയടുക്കം എന്ന വിശാലമായ പ്രദേശമാണ്. കല്ലുകൊത്തിക്കെണ്ടിരുന്ന കപ്പണക്കുഴികൾ നിറഞ്ഞ പ്രദേശമാണിത്.
ചിത്രം1 കപ്പണടുക്കം ജംഗ്ഷനിൽ നിന്നും പരവനടുക്കത്തേക്കുള്ള റോഡ്, ചിത്രം 2 കപ്പണടുക്കം ജംഗ്ഷനിൽ നിന്നും കൊമ്പനടുക്കത്തേക്കുള്ള റോഡ്, ചിത്രം 3 കപ്പണടുക്കം ജംഗ്ഷനിൽ നിന്നും ബടക്കംബാത്ത് സ്കൂളിലേക്കുള്ള റോഡ്
ചാമക്കടവ്
കാങ്കുഴി കഴിഞ്ഞാൽ പിന്നെ ഈ പുഴക്കര ചാമക്കടവാണ്. ചാമക്കടവത്ത് തന്നെ (മുമ്പ് സൂചിപ്പിച്ച മൂച്ചിന്റെ പള്ളെ, ശേഷം മുള്ളാർക്കം തൊട്ടി അവിടെ നിന്ന് കിഴക്ക് തെക്കായി കപ്പണയടുക്കമായി.) വീണ്ടും നമ്മുടെ സ്കൂളിലേക്ക് മടങ്ങിയാൽ കടവത്തിനു തൊട്ടു തെക്കു ഭാഗം കൊവ്വൽ പിന്നെ മണൽ. മണൽ കഴിഞ്ഞാൽ കോളിയാട്. കോളിയാട് കോട്ടരുവത്തെത്തുന്നു. അവിടെ നിന്ന് തൊട്ടുള്ള ചളിയങ്കോട് കടവത്തെത്തുമ്പോൾ കളനാട് ഗ്രാമമായി.
നമ്മുടെ സ്കൂളിലേക്ക്
ചിത്രം1 അഞ്ചങ്ങാടിയിൽ നിന്നും പരവനടുക്കത്തേക്കുമുള്ള റോഡ്, ചിത്രം 2 പരവനടുക്കത്തുനിന്നും സ്കൂളിലേക്കും സ്റ്റേറ്റ് ഹൈവേയിലേക്കുമുള്ള റോഡുകൾ, ചിത്രം 3 സ്റ്റേറ്റ് ഹൈവേയിൽ സ്കൂളിലേക്കും മേൽപറമ്പ് ഭാഗത്തേക്കുമുള്ള റോഡ്
ഗ്രാമത്തിനു പുറത്ത് നിന്ന് പെരുമ്പള ഗ്രാമത്തിലെ പെരുമ്പള കടവ്, വള്ളിയാടം, മഞ്ചം കൊട്ടുങ്കാൽ, ചെട്ടുംകുഴി, കോളിയടുക്കം, കുന്നാറ, എന്നിവിടങ്ങളിൽ നിന്നും കളനാട് ഗ്രാമത്തിലെ ചളിയങ്കോട്, മേൽപറമ്പ്, വള്ളിയോട്, കീഴൂർ, ചെമ്പിരിക്ക, ചാത്തങ്കൈ, ഒരവങ്കര, മഠം, കടവത്ത്, മാക്കോട്, കൂവത്തൊട്ടി, ദേളി എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ വരുന്നുണ്ട്. ചെമ്മനാട് ഗ്രാമത്തിന്റെ അതിരു പങ്കിടുന്ന കാസർകോട് മുനിസിപ്പാലിറ്റിയിലെ പുലിക്കുന്ന്, കൊറക്കോട്, സിറാമിക്സ് റോഡ് മുതൽ തളങ്കര, തായലങ്ങാടി ഭാഗങ്ങളിൽ നിന്നും കുട്ടികൾ എത്തുന്നുണ്ട്. ചെമ്മനാട് കടവത്ത് കടവ് സജീവമായിരുന്ന പഴയ കാലത്ത്, പുലിക്കുന്ന്, കൊറക്കോട് ഭാഗത്തെ മുഴുവൻ കുട്ടികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്. ചന്ദ്രഗിരിപ്പാലം വന്നതോടെ കടവ് നിശ്ചലമായപ്പോൾ സ്കൂളിലേക്ക് വഴിദൂരം കൂടിയപ്പോൾ അവിടെ നിന്നുള്ള കുട്ടികളുടെ എണ്ണം പരിമിതമായി.