"എ.എം.എൽ.പി.എസ്.എപ്പിക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:WhatsApp Image 2022-03-11 at 10.48.59 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-11 at 10.48.59 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.52 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]]
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.52 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]]
[[പ്രമാണം:WhatsApp Image 2022-03-11 at 9.51.53 PM (1).jpg|ലഘുചിത്രം|വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ]]
'''വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്'''
'''വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്'''



16:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി യൂണിറ്റ് ഏപ്പിക്കാട്
കബ് ബുൾബുൾ വിദ്യാർത്ഥികൾ കനോളീസ് പ്ലാന്റിൽ
പാവ കളിക്കുള്ള പാവ നിർമ്മാണത്തിൽ
സിംപിൾ എകിസ്പെരിമെൻറ്
മരത്തിൽ കൊത്തുപണി പരിശീലിക്കുന്നു
വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ
ബുൾബുൾ ഉത്സവ്
വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ
വയനാട് സംസ്ഥാന കബ്ബുൾ ഉത്സവത്തിൽ

വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്

ഹരിത ക്ലബ്ബ്

വിദ്യാലയവും പരിസരവും ഹരിത മനോഹരമാക്കാൻ വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയും പ്രകൃതിയോടിണങ്ങിയുള്ള പഠനം നടക്കുന്നതിനു വേണ്ടിയുമായി കുട്ടികളെ സജ്ജരാക്കുന്നതിനുവേണ്ടി രൂപീകരിച്ച ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നത് ശ്രീമതി സഫിയ എം കെ ആണ്.

സുരക്ഷാ ക്ലബ്ബ്

വിദ്യാലയത്തിൽ കുട്ടികളുടെ അച്ചടക്കവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിനെ നേതൃത്വം വഹിക്കുന്നത് ശ്രീ.സി മുഹമ്മദ് ആണ്.

സോഷ്യൽ ക്ലബ്ബ്

ചരിത്ര പരമായ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. മറിയം വെള്ളാട്ടു ചോലയാണ്.

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി നടത്തുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി ബുസ്താന ഷെറിൻ .സി ആണ്

ഗണിത ക്ലബ്ബ്

ഗണിത പരമായ കഴിവുകൾ വളർത്തിയെടുക്കുന്ന അതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി.റീന എൻ വി - ആണ്.

ഹെൽത്ത് ക്ലബ്

കുട്ടികളിൽ ആരോഗ്യം നിലനിർത്തുന്നതിൻ്റെ ആവശ്യകഥ മനസ്സിലാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് സജി മോൾ വിഎസ് ആണ്.

പ്രവർത്തിപരിചയ ക്ലബ്

കുട്ടികളിൽ നിർമ്മാണപ്രവർത്തനങ്ങളിൽ ഉള്ള കഴിവ് വികസിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. ഖൈറുന്നിസ പി .കെ ആണ്.

സ്ക്കൂൾ ലൈബ്രറി

ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.

കബ്ബ്&ബുൾ-ബുൾ

കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി

കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും

ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എയുമാണ് നേതൃത്വം വഹിക്കുന്നത്.

*എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.

2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ജെ .ആർ. സി

"ആരോഗ്യം" ,"സേവനം" "സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 2018 നവംബർ 14 ശിശു ദിനത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന ആദ്യ ജെ ആർ സി യൂണിറ്റിന് തുടക്കംകുറിച്ചു. കൗൺസിലറായി ശ്രീമതി. ബുസ്താന ഷിറിൻ. സി യാ ണ് നേതൃത്വം വഹിക്കുന്നത് .

*സേവന മനോഭാവം വളർത്തിയെടുക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജെ .ആർ .സി ക്ലാസുകൾ നൽകി വരുന്നുണ്ട്.

*പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി.

*പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ജെ. ആർ .സി കേഡറ്റുകൾ വലിയൊരു തുക സഹായമായി നൽകിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം