"എം ടി യു പി എസ് തൃക്കുന്നപ്പുഴ/ഹിന്ദി ക്ലബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(hindi)
 
No edit summary
 
വരി 10: വരി 10:

               ജൂലൈ  31 പ്രേംചന്ദ് ദിനത്തിൽ ഹിന്ദി സാമ്രാട്ട് പ്രേംചന്ദ് ജീ അനുസ്‌മരണം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികളിൽ രാജ്യസ്നേഹം വർദ്ധിപ്പിക്കുന്നതിനായി സ്വതന്ത്ര്യദിനത്തിൽ ഹിന്ദി ദേശ ഭക്തി ഗീതം,പ്രസംഗം, കവിതാലാപനം തുടങ്ങിയ ഇതര മത്‌സരങ്ങൾ നടത്തുകയും ചെയ്‌തു. ബാംസുരി ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

<gallery>
35348 pich1.jpg
35348 pich2.jpg
35348 pich3.jpg
35348 pichindi.jpg
</gallery>

15:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ബാംസുരി ഹിന്ദി ക്ലബ്ബ്

            ഹിന്ദി ഭാഷയിലെ പരിജ്ഞാനം വളർത്തുന്നതിനായും ഒാരോ പഠിതാക്കളേയും ഹിന്ദി ഭാഷയിൽ മികവുറ്റവരാക്കാൻ വേണ്ടിയും മുൻവർഷത്തിലേതുപോലെ തന്നെ ഈ വർഷവും ഹിന്ദി ക്ലബ്ബ് രൂപവത്‌ക്കരിച്ചു .കഴി‍ഞ്ഞ വർഷം എല്ലാവരും ഏകസ്വരത്തിൽ അംഗീകരിച്ച ബാംസുരി ഹിന്ദി ക്ലബ്ബ് എന്ന നാമം മാറ്റം വരുത്താതെ നിലനിർത്തി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുൻവർഷങ്ങളിൽ സ്‌കൂളിൽ നടത്തി വന്ന പ്രവർത്തനങ്ങൾ ഭാഷയോടുള്ള സ്‌നേഹവും ഭാഷ പഠനത്തോടുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ സാധിച്ചതിൽ ക്ലബ്ബിന്റെ പ്രവർത്തകർ കൃതാർത്ഥരാണ്.

              ബാംസുരി ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടുപേരു വീതം പ്രതിനിധികളായി തെരഞ്ഞെടുത്തു.ക്ലബ്ബിൽ അംഗങ്ങളാവാനുള്ള കുട്ടികളുടെ മത്‌സരം മുൻവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അനുസ്‌മരിപ്പിക്കുന്നതും വരും ദിവസങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതുമായിരുന്നു.

           ബാംസുരി ഹിന്ദി ക്ലബ്ബിന്റെ പ്രഥമ പ്രവർത്തനം എന്ന നിലയിൽ കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി എല്ലാ വ്യാഴാഴ്‌ച്ച പ്രാർത്ഥനയും പ്രതിജ്ഞയും ഹിന്ദിയിലാക്കി.അതിന്റെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പ്രതിജ്ഞ ഹിന്ദിയിൽ ചാർട്ടിൽ ഒട്ടിക്കാൻ നിർദേശം നൽകി. ഓരോ ക്ലാസിലേയും പഠിതാക്കളിലെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും `ആജ്‌ കാ ശബ്ദ് 'പദ്ധതി നടപ്പിലാക്കി.

തൽഫലമായി എല്ലാ ക്ലാസുകളിലും ബാംസുരി ഹിന്ദി ക്ലബ്ബ് ബോർഡ് സ്ഥാപിക്കുകയും ചെയ്‌തു.ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ മുൻപന്തിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസിലും മുന്നോക്ക പിന്നോക്ക വിഭാഗക്കാരെ കണ്ടെത്തി പഠനപുരോഗതിക്കായി `സഹായക് ഹസ്‌ത് ' [കൈതാങ്ങ്] എന്ന പദ്ധതി നടപ്പിലാക്കി