"ബി എസ് യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BSUPS25463 (സംവാദം | സംഭാവനകൾ) (BSUPS25463 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1792548 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
BSUPS25463 (സംവാദം | സംഭാവനകൾ) (BSUPS25463 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1796956 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ (ബി എസ് യു പി എസ് കാലടി). | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ (ബി എസ് യു പി എസ് കാലടി). |
15:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കാലടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പർ പ്രൈമറി സ്കൂൾ (ബി എസ് യു പി എസ് കാലടി).
ചരിത്രം
1936 ഏപ്രിൽ 26, ശ്രീ ശങ്കര ജയന്തി ദിനത്തിൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ശതാബ്‌ദിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയുടെ പവിത്രമായ മണ്ണിൽ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിതമായി. ഇവിടെ 4 കുട്ടികളുമായി ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിനു കീഴിൽ സംസ്കൃതപഠനത്തിനായി ഒരു സ്കൂൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമദ് ആഗമാനന്ദസ്വാമികൾ 1937 മെയ് 2നു സംസ്കൃത മിഡിൽ സ്കൂളിന് തറക്കല്ലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി രാമസ്വാമി അയ്യർ 04-02-1938 നു വിദ്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സ്വാമിജി കേരളത്തിലുടനീളം സഞ്ചരിച്ച് പല ഉന്നത വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ആരംഭിച്ച ഈ വിദ്യാലയം സാധാരണജനങ്ങൾക്ക് സംസ്കൃത പഠനത്തിനു പുറമേ ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പിന്നീട് 1945ൽ ഹൈസ്കൂളും, 1950ൽ പ്രൈമറി സ്കൂളും ആരംഭിച്ചു. 2000 ത്തിൽ ഹയർസെക്കൻഡറി വിഭാഗവും തുടങ്ങി. കാലടി പ്രദേശത്തിന്റെ 5-6 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവരുമായിരുന്നു. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന അവർക്ക് ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുവാനും അങ്ങനെ ഉയർന്ന നിലയിലേക്ക് എത്തിച്ചേരുവാനും സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിനു കീഴിൽ ഒരു ട്രൈബൽ ഹോസ്റ്റൽ പ്രവർത്തിച്ചു വരുന്നു. ആദിവാസി മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിലെത്തിയിട്ടുണ്ട് എന്ന കാര്യവും സന്തോഷത്തിന് വകനൽകുന്നു.
ഭൗതികസൗകര്യങ്ങൾ
14 ക്ലാസ് മുറികളും, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റോർ റൂം എന്നിവ ഉൾപ്പെടെ മൂന്നു നിലയുള്ള നല്ലൊരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. നല്ലൊരു കളിസ്ഥലമുണ്ട് ടൈൽ വിരിച്ച നടപ്പാതകളും ചുറ്റുമതിലും ഗേറ്റും മാനേജ്മെൻറ് നിർമിച്ചു നൽകിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കെ പി ഗോവിന്ദൻ നമ്പൂതിരി
കെ രാഘവൻപിള്ള
എൻ കൃഷ്‌ണൻ എമ്പ്രാൻ
ഡി രാമൻ നമ്പൂതിരിപ്പാട്
കെ എൻ സുബ്രമണ്യൻ നമ്പൂതിരി
വി ശങ്കരൻ നമ്പൂതിരി
പി നാരായണൻ നമ്പൂതിരി
പി ജി അച്യുതൻപിള്ള
എൻ ശാരദാമ്മ
എം കെ ലീലാവതി
കെ ബാലകൃഷ്ണൻപിള്ള
ആർ ജി ശാസ്ത്രി
സി കെ ഇന്ദിരാദേവി
എം ശ്രീദേവി
കെ പി മാലതിയമ്മ
ആർ അമ്മിണിയമ്മ
പി വി ഭാരതിയമ്മ
പി ജെ സാറാമ്മ
എ കാർത്യായനിയമ്മ
എം കെ സീതക്കുട്ടിയമ്മ
വി ഗോപാലകൃഷ്‌ണൻ നായർ
സി പി ലളിതാദേവി
ബി വിജയലക്ഷ്മി
എം സുജാദേവി
എം ആർ സാവിത്രി
സി വി ലത
എ പി ശാന്തകുമാരി
പി അംബികാകുമാരി
എ എം ജയശ്രീ
ബി വസന്തകുമാരി
കെ എസ് അനന്തശർമ്മ
പി രതി
പി വി ജയശ്രീ
എൻ ജി സുനിലാൽ
ആർ ശാരദാമ്മ
എ വി സുലോചന
പി ജി ശ്യാമസുന്ദരൻ
ടി സന്ധ്യ
എസ് ആശ
കെ എൻ മായ
കെ ബാലാമണി
എം എസ് മോഹൻകുമാർ
എസ് കെ നിളാദേവി
പി പി മുരളീധരൻ നായർ
കെ പി വസന്തകുമാരി
പി രാധാദേവി
നേട്ടങ്ങൾ
U. S. S, Nu Maths, M. T. S. E, സംസ്‌കൃതം സ്കോളർഷിപ്പ്, വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു വരുന്നു. ഉപജില്ലാ സംസ്കൃതോത്സവത്തിൽ 31 വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കുട്ടികൾക്കായി ഡെയിലി ക്വിസ് പ്രോഗ്രാം നടത്തിവരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അക്ഷരശ്ലോകപാരായണത്തിൽ പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രതേക പരിശീലനവും കൊടുക്കുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ബഷി. വി. വി ഒരു സാധാരണ കർഷക കുടുംബത്തിൽ വേലായുധൻ എന്ന കർഷകന്റെ പുത്രനായി ജനിച്ചു. അമ്മ കാർത്യായനി അദ്ദേഹത്തെ നല്ലശീലങ്ങളും അച്ചടക്കവും പഠിപ്പിച്ചു. ഡോ. ബഷി വി വിയുടെ സ്കൂൾ വിദ്യാഭ്യാസം കാലടി ശ്രീബ്രഹ്മന്ദോദയം സംസ്‌കൃതം സ്കൂളിൽ ആയിരുന്നു (1962-1968). അദ്ദേഹം ഇന്ന് കാർഡിയോളജി വിഭാഗത്തിലെ കാർഡിയോവാസ്‌ക്യൂലർ തൊറാസിസ് ശസ്ത്രക്രിയാവിദഗ്ധൻ എന്ന ഉന്നതിയിലെത്തിനിൽക്കുന്നു ഒപ്പം ഇന്ത്യൻ കാർഡിയോവാസ്‌ക്യൂലർ തൊറാസിസ് ശസ്ത്രക്രിയാവിദഗ്ധരുടെ അസോസിയേഷന്റെ 51 ആം പ്രസിഡന്റ് സ്ഥാനം ഡോ. ബഷി വഹിക്കുന്നു.
വഴികാട്ടി
{{#multimaps:10.16849,76.44408|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എം.സി.റോഡ് സംസ്ഥാന പാതയിൽ കാലടി പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും 1 കി.മി അകലം.
- എം.സി.റോഡ് സംസ്ഥാന പാതയിൽ ആദി ശങ്കരസ്തൂപത്തിൽ നിന്നും 1 കി.മി അകലം.
- എം.സി.റോഡ് സംസ്ഥാന പാതയിൽ കാലടി ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ നിന്നും മലയാറ്റൂർ റോഡിലൂടെ 100 മീറ്റർ പിന്നിട്ടശേഷം ആശ്രമം റോഡിൽ പ്രവേശിച്ചു തുടര്ന്നു 600 മീറ്റർ അകലം.