"ജി.യു.പി.എസ്. മണ്ണാർക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:Vayanavaram.jpg|ലഘുചിത്രം]]
[[പ്രമാണം:Vayanavaram.jpg|ലഘുചിത്രം]]
[[പ്രമാണം:Hindi 12.jpg|ലഘുചിത്രം]]
'''<u><big>ക്ലബ്ബുകൾ</big></u>'''  
'''<u><big>ക്ലബ്ബുകൾ</big></u>'''  



15:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

വായന ക്ലബ്

കോവിഡ് കാലത്ത് ജി.എം. യു.പി. സ്കൂളിൽ , വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസങ്ങളിലും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതിനായി വായന ക്ലബ്ബ് എന്ന പേരിൽ ഒരു വാട്ട്സ് ആപ്പ്ഗ്രൂപ്പു തന്നെ രൂപീകരിച്ചു.

ഓർമ്മയിലെ ഓണം

ഓർമ്മയിലെ ഓണം എന്ന വിഷയവുമായി കുട്ടികളോട് സംവദിക്കാൻ, സാഹിത്യ ലോകത്തെ പ്രമുഖരായ ശ്രീ പി. കെ ഗോപി , ശ്രീ.പി.സുരേന്ദ്രൻ , ശ്രീ.KPS പയ്യനെടം, അധ്യാപകനായ ശ്രീ. ശക്തി വേൽ,  നാടൻ പാട്ടുകലാ കാരനായ ശ്രീ.ജനാർദ്ദനൻ പുതുശ്ശേരി, അധ്യാപക പ്രമുഖരായ ശ്രീ. KC അലി ഇക്ബാൽ , ശ്രീ.പി.ഹരിഗോവിന്ദൻ എന്നിവർ എത്തി.

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന അധ്യാപകരാകാൻ അവസരം നൽകി. മിക്ക കുട്ടികളും മികച്ച പ്രകടനം നടത്തി. ഈ ദിനത്തിൽ അധ്യാപക ശ്രേഷ്ഠരായ ശ്രീമതി PA രമണീഭായ് , ശ്രീ. വേണുപുഞ്ചപ്പാടം എന്നിവർ കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി.

ആരോഗ്യ പക്ഷാചരണം

ആരോഗ്യ പക്ഷാചരണത്തിന്റെ ഭാഗമായി Dr.ശ്രീമതി പമീലി, Dr. ശ്രീ. PM ദിനേശൻ , Dr. ശ്രീമതി അസ്മാബി, മറ്റു ആരോഗ്യ വിദഗ്ധരായ അധ്യാപകർ എന്നിവർ കുട്ടികൾക്ക് ക്ലാസ്സ് നൽകി.

ശിശുദിനം

ശിശുദിനത്തിൽ കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ അവസരം നൽകി. പ്രമുഖസാഹിത്യകാരനായ ശ്രീ. വൈശാഖൻ, മണ്ണാർക്കാട് AEO ശ്രീ അനിൽകുമാർ, സാഹിത്യകാരനും അധ്യാപകനുമായ   ശ്രീ സിബിൻ ഹരിദാസ്  , അധ്യാപകരായ ശ്രീ. വിനോദ് സേതുമാധവൻ, ശ്രീമതി ഗിരിജ തുടങ്ങി അനേകം പേർ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മുന്നിലെത്തി.

അനുദിന കഥകൾ

വായന ക്ലബ്ബ്ഗ്രൂപ്പിലൂടെ അനുദിനവും ഹെഡ് മാസ്റ്റർ ശ്രീ. KK വിനോദ് കുമാർ കുട്ടികൾക്ക് ചിന്താശേഷി ഉണർത്തുന്ന തരത്തിലുള്ള കഥകൾ പറഞ്ഞു കൊടുക്കുന്നു. കൂടാതെ വിവിധ ഭാഷയിലുള്ള വാർത്തകൾ മറ്റു വിജ്ഞാനപ്രദമായ ചോദ്യോത്തര പംക്തി , കുട്ടികൾ സ്വയം അവതരിപ്പിക്കുന്ന ഓരോ ദിനങ്ങളുടേയും പ്രസക്തി , ദിനാചരണങ്ങളിൽ നടത്തുന്ന വിവിധ കാര്യങ്ങൾ, തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ശാസ്ത്ര ക്ലബ് - ശാസ്ത്ര രംഗം

https://www.facebook.com/254795638453133/videos/682673566061978/?sfnsn=wiwspmo

ഗണിത ക്ലബ്

ഭാഷ ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്