"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
===<font color="#036a70"> <u>ഒരു വിദ്യാലയം പിറവിയെടുക്കുന്നു....</u></font> === | ===<font color="#036a70"> <u>ഒരു വിദ്യാലയം പിറവിയെടുക്കുന്നു....</u></font> === | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഇവിടെ അധിവസിക്കുന്ന ആദിവാസി വിഭാഗമാണ് | ഇവിടെ അധിവസിക്കുന്ന ആദിവാസി വിഭാഗമാണ് <font color="#e72fff"> '''പളിയർ'''</font>. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി സമീപ പ്രദേശത്ത് എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്രാ സൗകര്യം ഇല്ലായിരുന്നു. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയമാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' | ||
</p> | </p> | ||
<p style="text-align:justify"> | <p style="text-align:justify"> |
11:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ചക്കുപള്ളം : പഴമയുടെ പ്രൗഢിയും ഏലത്തിന്റെ സുഗന്ധവും പേറുന്ന നാട്
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവാസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "ചക്കുകൾ ധാരാളമുള്ള പ്രദേശം" എന്ന അർത്ഥത്തിലാണ് "ചക്കുപള്ളം" എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. എന്നാൽ "പള്ളം" എന്ന തമിഴ് വാക്കിന് താഴ്ന്ന പ്രദേശം, താഴ് വര, കുഴി എന്നെല്ലാം അർത്ഥമുണ്ട്. അതിനാൽ മലകൾക്കിടയിലുള്ള പ്രദേശം എന്ന അർത്ഥത്തിലാവാം ചക്കുപള്ളം എന്ന സ്ഥലനാമം സിദ്ധിച്ചതെന്നും കരുതുന്നു. സമീപ പ്രദേശങ്ങളായ അട്ടപ്പള്ളം, മൂങ്കിപ്പള്ളം എന്നീ സ്ഥലങ്ങൾക്ക് ചക്കുപള്ളത്തിന്റേതിന് സമാനമായ ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ളതും അത്തരം വാദത്തെ സാധൂകരിക്കുന്നതാണ്. എങ്കിലും ആദ്യത്തെ വാദത്തിനാണ് പ്രദേശത്ത് ഏറെ പ്രചാരം.
ഒരു വിദ്യാലയം പിറവിയെടുക്കുന്നു....
ഇവിടെ അധിവസിക്കുന്ന ആദിവാസി വിഭാഗമാണ് പളിയർ. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി സമീപ പ്രദേശത്ത് എങ്ങും തന്നെ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേയ്ക്ക് യാത്രാ സൗകര്യം ഇല്ലായിരുന്നു. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഇത്തരം ഒരു അവസ്ഥയിൽ ആദിവാസികളുടെ പഠനപുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.
നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്രീകൃഷ്ണന്റെ അമ്പലം ഉണ്ടായിരുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ അത് സ്കൂളിന് സമീപം പാതയോരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു (ശ്രീ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രം ചക്കുപള്ളം). ഇക്കാലത്ത് എം സി ചാക്കോ എന്ന വ്യക്തി ഇവിടെ എത്തുകയും സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പത്തോളം കുട്ടികളെ സംഘടിപ്പിച്ച് സർക്കാർ പുറംപോക്ക് ഭൂമിയിൽ ഒരു വേങ്ങമരച്ചുവട്ടിൽ സ്കൂളിന് നാന്ദി കുറിച്ചു. ആരംഭ കാലത്ത് സ്കൂൾ "വേങ്ങമര പള്ളിക്കൂടം" എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് നിലവിലെ ചക്കുപള്ളം പളിയക്കുടി ഊരുമൂപ്പനും, ആദ്യകാല വിദ്യാർത്ഥിയുമായ ശ്രീ എ. ഗണേശൻ ഓർത്തെടുക്കുന്നു. തുടർന്ന് നാട്ടുകാർ സർക്കാരിന് നിവേദനം നൽകുയും 1951ൽ അഞ്ച് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും, നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും പ്രദേശവാസികളായ കുട്ടിക്കളും സ്കൂളിന്റെ ഭാഗമായി മാറി.
ആദ്യകാല രേഖകൾ
വളർച്ചയുടെ പടവുകൾ...
തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ സർക്കാർ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം പഠനത്തിനായി വിദ്യാർത്ഥികൾ അണക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പോയിത്തുടങ്ങി. 1982-83 ൽ യു പി ആയും, 1984-85ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. അണക്കര ഗവൺമെന്റ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. തൊട്ടടുത്ത വർഷം, 1988 ൽ സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും 33 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു. 16 ആൺകുട്ടികളും 17 പെൺകുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇവരിൽ 22 പേർ വിജയിച്ചു. 16 ആൺകുട്ടികളിൽ 14 പേരും, 17 പെൺകുട്ടികളിൽ 8 പേരും വിജയിച്ചു. 1987ൽ, കേരള ചരിത്രത്തിലെ ഏക എസ്. എസ്. സി. പരീക്ഷയിൽ മികച്ച വിജയവുമായി തുടങ്ങിയ സ്കൂൾ പിന്നീട് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു.