"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
ഓണവും ഓണാഘോഷങ്ങളും ഇനിയും കടന്നു വരും . ഈ മഹാമാരി ഒഴിഞ്ഞുപോയി കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള നല്ല ഒരു ഓണക്കാലവും ഓണാഘോഷവും നമുക്ക് സ്വപ്നം കാണാം . | ഓണവും ഓണാഘോഷങ്ങളും ഇനിയും കടന്നു വരും . ഈ മഹാമാരി ഒഴിഞ്ഞുപോയി കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള നല്ല ഒരു ഓണക്കാലവും ഓണാഘോഷവും നമുക്ക് സ്വപ്നം കാണാം . | ||
* '''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സ്കൂളുകളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നുവരുന്നു. | |||
നമ്മുടെ വിദ്യാലയത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം നടന്നു. | |||
തുടർന്ന് 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട് | |||
3, 4 ക്ലാസുകളിലെ കുട്ടികൾക്കായി കഥാരചന, കവിതാ രചന , ചിത്രരചന എന്നീ മത്സരങ്ങൾ നടന്നു. | |||
യു.പി ക്ലാസുകളിലെ കുട്ടികൾക്കായി കഥാരചന , കവിതാരചന, ചിത്രരചന, കാവ്യാലാപനം, നാടൻപാട്ട്, ആസ്വാദനം, ഏകാംഗാഭിനയം എന്നിങ്ങനെ ഏഴുതരം പരിപാടികൾ ആണ് നടന്നത്. ഓരോ ഇനത്തിലും വിജയികളായ കുട്ടികളെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. | |||
* '''വായന ദിനാചരണം - 20 21- ജി.യു.പി.സ്കൂൾ അരയി''' | |||
ജൂൺ 19 ശനിയാഴ്ച ഗൂഗിൾ മീറ്റിൽ നടന്ന ചടങ്ങ് കവിയും പ്രാസംഗികനും അധ്യാപകനുമായ ശ്രീ സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ HM - ഹരിദാസ് . എം.കെ. വായന ദിന സന്ദേശം നൽകി | |||
ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ പഠനം നടത്തുന്ന നമ്മുടെ മക്കൾക്ക് വിനയൻ മാസ്റ്ററുടെ അവതരണവും തനത് ശൈലികളും ഏറെ പുതുമയും അറിവ് പകർന്നു നൽകുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തി. | |||
അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു | |||
* '''ഹിരോഷിമ ദിനം''' | |||
1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം കൂടി കടന്നുപോയി .ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ചത് 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ നഗരമായ ഹിരോഷിമയിലാണ് .നിരപരാധികളായ ജനങ്ങളുടെ മുകളിൽ രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്ക ആഗസ്റ്റ് ആറിന് ഹിരോഷിമയിലും ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ആറ്റം ബോംബുകൾ വർഷിച്ചു. | |||
1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ ലിറ്റിൽ ബോംബ് എന്ന അണുബോംബ് ജനറൽ പോൾടിബറ്റ്സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ B-29 ബോംബർ വിമാനമായ എനോളഗേയിൽ നിന്ന് വർഷിച്ചപ്പോൾ സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി .പർവ്വത സമാനമായ പുക കൂൺ ആകൃതിയിൽ 40000 അടി ഉയരത്തിൽ വരെ ഉയർന്നുപൊങ്ങി .ഒന്നര ലക്ഷത്തോളം പേർ നിമിഷാർദ്ധംകൊണ്ട് ഇല്ലാതാവുകയും മുപ്പത്തിയേഴായിരത്തോളം പേർക്ക് ആണവവികിരണ തോത് ഗുരുതരമായ പൊള്ളലേറ്റ പോകുകയും ചെയ്തു .അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാലു ലക്ഷത്തിലധികം ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് ഇന്നും നരകയാതന അനുഭവിക്കുന്നു . | |||
അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച് ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി. രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി . | |||