"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപ‍ുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍ക‍ൂളാണ് 1964 ൽ യ‍ു.പി.എസ്.ആയ‍ും 1980 ൽ ഹൈസ്‍ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ് അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ
എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779215" എന്ന താളിൽനിന്ന് ശേഖരിച്ചത്