"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
'''{{prettyurl|SSPBHSS KADAKAVUR}}
'''{{prettyurl|SSPBHSS KADAKAVUR}}
<font size=6><center>സൗകര്യങ്ങൾ</center></font size>
<font size=6><center>സൗകര്യങ്ങൾ</center></font size>
#<b>മൂന്ന് ഏക്കർ എട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. </b>
#<b>മൂന്ന് ഏക്കർ എട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. </b>
#<b>ആധുനിക സ്കൂൾ കെട്ടിടം. </b>
#<b>ആധുനിക സ്കൂൾ കെട്ടിടം. </b>
# <b>അമ്പതിൽപരം ക്ലാസ്സ്‌ മുറികൾ</b>
# <b>അമ്പതിൽപരം ക്ലാസ്സ്‌ മുറികൾ</b>
വരി 31: വരി 31:
#<b>വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി. </b>
#<b>വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി. </b>
#<b>സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്. </b>
#<b>സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്. </b>
#<b>എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റസ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. </b>
#<b>എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. </b>
#<b>കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പ്കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു. </b>
#<b>കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു. </b>
#<b>കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട, പാൽ എന്നിവ നൽകുന്നു. </b>
#<b>കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട,പാൽ എന്നിവ നൽകുന്നു. </b>
#<b>യോഗ പരിശീലനം. </b>
#<b>യോഗ പരിശീലനം. </b>

22:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ എട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും ഹയർ സെക്കന്ററിക്കുമായി 7 കെട്ടിടങ്ങളിലായി 56 ക്ലാസ്സ്‌ മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനുപുറമേ സ്കൂളിൻ്റെ മുന്നിലും പുറകിലുമായി ബാസ്കറ്റ് ബോൾ, വോളിബാൾ ക്വാർട്ടർ കുട്ടികൾക്ക് പരിശീലനത്തിനായി സജ്ജമാണ്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് കമ്പ്യൂട്ടർ ലാബുകളുമുണ്ട്. അപ്പർ പ്രൈമറി - ഹൈസ്ക്കൂളിനും, ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഐടി @ സ്‌കൂൾ പ്രോജക്റ്റിന്റെ (കൈറ്റ് ) സഹായത്തോടെ അപ്പർ പ്രൈമറി വിഭാഗത്തിലെ 4 ക്ലാസ്സ്‌ മുറികളും ഹൈസ്കൂൾ 25 ക്ലാസ്സ്‌ മുറികളും, മാനേജ്മെന്റ്, പൂർവവിദ്യാർഥി കൂട്ടായ്മയും ചേർന്ന് ഹയർ സെക്കന്ററി ക്ലാസുകൾ 2 ഉം ഹൈടെക്കായി മാറി. ഇതോടൊപ്പം മാനേജ്മെൻ്റിൻ്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ഏഴ് ലാപ്‌ടോപ്പുകൾ കൂടി ലഭ്യമായി. 2017-ൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .

സ്കൂളിൻ്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 10000-ത്തി ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാ മുറിയും സ്കൂളിൻ്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എട്ട് മുതൽ പത്ത് വരെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്‌ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ മുറികൾ ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിൻ്റെ പരിസര പ്രദേശത്തേയ്ക്ക് സ്കൂൾ മാനേജ്മെൻ്റിൻ്റെ മേൽ നോട്ടത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. എം എൽ എ യുടെ സഹായ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും പാചകം ചെയുന്നത്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കേരളാഗവൺമെൻ്റിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മാനേജ്മെൻ്റ് , പി.ടി.എ, അധ്യാപകൻ, അനധ്യാപകർ, പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ ചേർന്ന് സ്കൂളിന്റെ വികസനം സാധ്യമാക്കുന്നു .

സൗകര്യങ്ങൾ
  1. മൂന്ന് ഏക്കർ എട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  2. ആധുനിക സ്കൂൾ കെട്ടിടം.
  3. അമ്പതിൽപരം ക്ലാസ്സ്‌ മുറികൾ
  4. നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തേഴോളം കമ്പ്യൂട്ടറുകളുണ്ട്.
  5. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  6. ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി.
  7. ശുദ്ധമായ കുടിവെള്ള സ്രോതസ്, സ്വന്തമായി കിണർ, വാട്ടർ കണക്ഷൻ ലഭ്യമാണ്.
  8. മഴക്കുഴി സംവിധാനം നിർമ്മിച്ചിട്ടുണ്ട്.
  9. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും.
  10. സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൈടെക് അവബോധ ക്ലാസ്സ്‌ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ നൽകുന്നു.
  11. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .
  12. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിൻ്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് .
  13. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  14. ആധുനികമായ പാചകപ്പുര.
  15. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
  16. പൂർവ വിദ്യാർഥികൾ പുസ്തകങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റ് പഠനോപകരണങ്ങൾ നൽകുന്നു.
  17. ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .
  18. ഹൈസ്ക്കൂളിനും, അപ്പർ പ്രൈമറി വിഭാഗത്തിനുമായി ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
  19. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.
  20. കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ലാബ്‌ സൗകര്യം ഉണ്ട്.
  21. അധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ നൽകി.
  22. വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി.
  23. സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്.
  24. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
  25. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
  26. കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട,പാൽ എന്നിവ നൽകുന്നു.
  27. യോഗ പരിശീലനം.