"എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
സംസ്കാര സമയത്തിന് വഴിമാറി കൊടുത്ത സഹ്യാദ്രിയിലെ പാലക്കാടൻ ചുരം എത്തിയ മുഖച്ഛായ നിലനിൽക്കുന്ന കൊടുമ്പ് ഗ്രാമം .ഗ്രാമത്തിനു നടുവിലൂടെ നിസ്സംഗയായ് തപസ്വിനിയെ പോലെ ഒഴുകിനീങ്ങുന്ന ശോകനാശിനി .കേരള സംസ്കാരത്തിൻറെ പ്രതീകം പോലെ കർഷകൻറെ സ്വപ്നങ്ങൾക്ക് കരുത്തേകിയ സഹ്യാദ്രിയുടെ ഓമനപുത്രി പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമലയിൽ നിന്നാണ് ഈ നദിയുടെ ഉത്ഭവം കേരളത്തെയും തമിഴകത്തെ യും തമ്മിൽ സംയോജിപ്പിക്കുന്ന ഈ നദിക്ക് ഭാരതപ്പുഴ എന്ന പേര് അനർത്ഥം ആണ് അവൾ - പാപനാശിനി ശോകനാശിനി, ചിറ്റൂർ പുഴ , കണ്ണാടിപ്പുഴ എന്നീ അപരനാമത്തിൽ അറിയപ്പെടുന്നു. അന്നപൂർണ്ണയായും പാലക്കാടൻ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉയരങ്ങളിൽ സമൃദ്ധിയുടെ പൊൻ കതിരുകൾ ചൂടി നിൽക്കുന്നു.വയലുകളിൽ ഒതുങ്ങിനിൽക്കുന്ന തെങ്ങുകൾ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹരിതാഭമായ വയലേലകൾ വരമ്പുകൾ തോറും പച്ചക്കുടനിവർത്തി - കാര്യക്കാരന്മാരെപ്പോലെവയലിലേക്ക് മിഴിയും നട്ടു നിൽക്കുന്ന കരിമ്പനകൾ .ഉത്സവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന പാലക്കാടൻ സംസ്കാരത്തിന്റെ ഒരു ശരിപകർപ്പാണ് കൊടുമ്പ് .വേലയും , അയ്യപ്പൻവിളക്കുകളും പൊറാട്ടുനാടകങ്ങളും ഇവിടത്തെ ഗ്രാമീണ ജീവിതത്തെ ആഹ്ലാദ ഭരിതമാക്കുന്നു.കേരളത്തനിമ നിറഞ്ഞ തിരുവാലത്തൂർ തമിഴകത്തിന് മുഖഭാവങ്ങളുമായി നിൽക്കുന്ന കൊടുമ്പ് തേർവിഥിയും വ്യത്യസ്ത ഐതിഹ്യ സംസ്കാരങ്ങളെ കോർത്തിണക്കുന്ന കഥകളുടെ വിള ഭൂമിയാണ് കൊച്ചുഗ്രാമം . മനുഷ്യൻറെ സ്വപ്നങ്ങളും ഭാവനകളും ഭക്തി വിശ്വാസങ്ങളും കോർത്തിണക്കിയ ഇന്നും സ്പന്ദിക്കുന്ന കഥകളാണവ.
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും  ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു.

== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==
വരി 48: വരി 50:
== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
== പ്രധാന വ്യക്തികൾ, സംഭാവനകൾ ==
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഒ.വി.വിജയൻ തന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിൽ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധൻ കെ.എ.ദാമോദരൻ ഈ പഞ്ചായത്തിൽ ഏറെ നാൾ താമസിച്ചിരുന്നു.

== പൈതൃകം, പാരമ്പര്യം ==
ശതാബ്ദങ്ങളും പഴക്കമുള്ള സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമായ കൊടുമ്പ് ഗ്രാമം ചോള രാജാക്കന്മാരുടെ അധീനതയിലായിരുന്നു.ചോള സൈന്യത്തിലെ ഒരു വിഭാഗമായ സേനൈ മുതലികൾ കൊടുമ്പാളൂർ ദേശവാസികളായിരുന്നു. ശൈവമതാനുയായികളായഅവർ വീരശൈവ ശെങ്കുന്ത മുതലിയാർമാർ എന്നറിയപ്പെടുന്നു.അവരുടെ കുലത്തൊഴിൽ നെയ്ത്തായിരുന്നു.കേരളത്തിലെക്ക്  പടനയിച്ചെത്തിയ ചോളന്മാരുടെ ആശ്രിതരായി വന്ന ഇവർ പ്രതിയോഗികളൊന്നുമില്ലാത്തതിനാൽ മടങ്ങിപോയില്ല. കൊടുമ്പാളൂർകാർ തിങ്ങിപ്പാർക്കുന്ന സ്ഥലമെന്ന പേരിൽ ആ ദേശത്തിന് കൊടുമ്പ് എന്ന നാമം ലഭിച്ചു.ചിലപ്പതികാരത്തിൽ കൊടുമ്പാളൂരിന് " കൊടുമ്പൈ "എന്ന് വിശേഷിപ്പിക്കുന്നത് ഈ ദേശമായി കൊടുമ് നിവാസികൾക്ക് ഉണ്ടായിരുന്ന ബന്ധം ദൃഢമാക്കുന്നു.ചോളന്മാരുടെ വിജയനഗര സംസ്കാരം ഇവിടത്തെ ജനങ്ങളിലേക്കും സംക്രമിച്ചു ട്ടുണ്ട് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഏകദേശം 13 ആം ശതകത്തിലായിരിക്കാം കൊടുമ്പ് ക്ഷേത്രത്തിന്റെ ഉത്സവകാലമെന്ന് പറയപ്പെടുന്നു. തഞ്ചാവൂർ ശിൽപ്പികളുടെ മകുടോദാഹരണമായ ക്ഷേത്ര ഗോപുരങ്ങളും കമനീയ ശിൽപങ്ങളും ഇവിടെ ഇന്നും കാണുന്നുണ്ട്
പ്രശസ്ത നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ  ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഖസാക്ക് എന്ന സ്ഥലത്തിന്റെ പ്രാഗ് രൂപമാണ് തസറാക്ക് .കൊടുമ്പ് പഞ്ചായത്തിന്റെ അതിർത്തി ദേശമായഈ ഗ്രാമം ഇന്നും പരിഷ്കാരങ്ങൾ കടന്നുചെല്ലാൻ മടിക്കുന്ന ഒരു ഉൾനാടൻ പ്രദേശമാണ് നിറംമങ്ങിയ പള്ളി മിനാരങ്ങളും , ഷേയ്ക്കിന്റെ സാന്നിദ്ധ്യവും , അറബിക്കുളവും ,ശിവരാമൻ നായരുടെ ഞാറ്റുപുര യും , യാഗാശ്വത്തിനൊത്തുള്ള മൈമുനയും ,അള്ളാപ്പിച്ച മൊല്ലാക്ക യും ,തുന്നൽക്കാരൻമാധവൻ നായരും,മന്ദബുദ്ധിയായ അപ്പു ക്കിളിയും, കൊലുസിന്റെ കിലുകിലാരവം മുഴക്കി കുണുങ്ങി ചിരിച്ചോടി മറയുന്ന തലയിൽ തട്ടമിട്ട കുഞ്ഞാമിനയും ഗ്രാമാന്തരീക്ഷത്തിൽ  ഇന്നും ഒളിമങ്ങാതെ ജീവിക്കുന്നു. വിജയന്റെ സഹോദരിയായ ശാന്ത ടീച്ചർകുറച്ചുകാലം പണ്ട് ഇവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.അന്ന് സഹോദരിയോടൊപ്പം താമസിച്ചിരുന്ന വിജയൻ ഈ ഗ്രാമീണ കഥാപാത്രങ്ങളെ ഇതിഹാസകഥാപാത്രങ്ങളാക്കി മാറ്റി.നൂറ്റാണ്ടുകൾക്കുമുമ്പ് പൂർവ്വ റഷ്യയിലെ ഖസാക്കിസ്ഥാനിൽ നിന്നുംകുതിരകളുമായി വന്ന അറബികൾ ഇവിടെ താവളമടിച്ചിരുന്നതിനാലാണ് ഈ ദേശത്തിന് തസറാക്ക് എന്ന പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
.
=== സ്വാതന്ത്ര്യസമരചരിത്രത്തിൽ ===
ഗ്രാമ വൃദ്ധന്മാരുടെ നെഞ്ച്കങ്ങളിൽ നിന്നും നിറം മങ്ങാതെ നിൽക്കുന്ന ചരിത്രസ്മരണകൾ മാത്രമേ ഉള്ളൂ.സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ദേശീയ ധാരണയുമായി ഇണങ്ങിച്ചേരാൻ ഈ ഗ്രാമത്തിന് കഴിഞ്ഞിരുന്നു എന്ന വസ്തുത അഭിമാനാർഹമാണ്.ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിൻറെ സന്ദേശം ഭാഷാഭേദങ്ങളും അക്കങ്ങളും ഭേദിച്ച് ഇവിടെ എത്തി ഇന്നും കൊമ്പിലെ തെരുവോരങ്ങളിലെ പഴമയുടെ പൂപ്പൽപിടിച്ച കൊച്ചു വീടുകൾ തോറും ചർക്കകളുടെയും തറികളുടെയും ശബ്ദങ്ങൾ മാറ്റൊലി കൊള്ളുന്നു.ഐതിഹാസികമായ ക്വിറ്റിന്ത്യാ സമരം ഉണർത്തിവിട്ട കൊടുങ്കാറ്റ് ഭാരതത്തിലെ ഗ്രാമീണജനതയിൽ സ്വാതന്ത്ര്യബോധത്തിന്റെ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ് കൊടുമ്പിന്റെ സ്വാതന്ത്ര്യ
സമരചരിത്രം .നിറംമങ്ങാത്ത ഓർമ്മയുടെ ഛായാചിത്രം പോലെ ഇന്നും രാമ ഹൃദയങ്ങളിൽ ആകെ നിറഞ്ഞു നിൽക്കുന്ന ഉജ്ജ്വലനായ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു തെക്കില്ലത്ത് ബാലകൃഷ്ണൻ നായർ.അക്ഷരങ്ങളിലൂടെ അറിവിൻറെ ലോകത്തേക്ക് ഇളംതലമുറയെ നയിച്ച ബാലകൃഷ്ണൻ മാസ്റ്റർ ബ്രിട്ടീഷുകാരുടെ മേൽക്കോയ്മക്കെതിരെ അടിപതറാതെ സന്ധിയില്ലാത്ത സമരം ചെയ്ത ഒരു കർമ്മഭടനായിരുന്നു.ബ്രിട്ടീഷ് സൈന്യം കോയമ്പത്തൂരിൽ നിന്നും ഇവിടെയെത്തി സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താതിരിക്കാൻ വേണ്ടി നറുകംപുള്ളി പാലവും, തോട്ടു പാലവും  തകർക്കുവാൻ സമരസേനാനികൾ രഹസ്യമായി തീരുമാനിച്ചു അതിനുവേണ്ടി അവർക്ക് ഒരുക്കിയ ബോംബുകളിൽ ഒന്ന് അപ്രത്യക്ഷമായി പൊട്ടി അതാണ് പ്രസിദ്ധമായ തിരുവാലത്തൂർ ബോംബ് കേസ്.ബ്രിട്ടീഷ് ഭരണാധികാരികൾ സമര ഭടന്മാരെയും അനുഭാവികളെയും വേട്ടയാടി ബാലകൃഷ്ണൻമാസ്റ്ററായിരുന്നു മുഖ്യപ്രതി.അദ്ദേഹത്തെ ജയിലിലടച്ചു.പോലീസ് വളരെ ക്രൂരമായി പീഠിപ്പിച്ചു.

18:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കാര സമയത്തിന് വഴിമാറി കൊടുത്ത സഹ്യാദ്രിയിലെ പാലക്കാടൻ ചുരം എത്തിയ മുഖച്ഛായ നിലനിൽക്കുന്ന കൊടുമ്പ് ഗ്രാമം .ഗ്രാമത്തിനു നടുവിലൂടെ നിസ്സംഗയായ് തപസ്വിനിയെ പോലെ ഒഴുകിനീങ്ങുന്ന ശോകനാശിനി .കേരള സംസ്കാരത്തിൻറെ പ്രതീകം പോലെ കർഷകൻറെ സ്വപ്നങ്ങൾക്ക് കരുത്തേകിയ സഹ്യാദ്രിയുടെ ഓമനപുത്രി പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമലയിൽ നിന്നാണ് ഈ നദിയുടെ ഉത്ഭവം കേരളത്തെയും തമിഴകത്തെ യും തമ്മിൽ സംയോജിപ്പിക്കുന്ന ഈ നദിക്ക് ഭാരതപ്പുഴ എന്ന പേര് അനർത്ഥം ആണ് അവൾ - പാപനാശിനി ശോകനാശിനി, ചിറ്റൂർ പുഴ , കണ്ണാടിപ്പുഴ എന്നീ അപരനാമത്തിൽ അറിയപ്പെടുന്നു. അന്നപൂർണ്ണയായും പാലക്കാടൻ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉയരങ്ങളിൽ സമൃദ്ധിയുടെ പൊൻ കതിരുകൾ ചൂടി നിൽക്കുന്നു.വയലുകളിൽ ഒതുങ്ങിനിൽക്കുന്ന തെങ്ങുകൾ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹരിതാഭമായ വയലേലകൾ വരമ്പുകൾ തോറും പച്ചക്കുടനിവർത്തി - കാര്യക്കാരന്മാരെപ്പോലെവയലിലേക്ക് മിഴിയും നട്ടു നിൽക്കുന്ന കരിമ്പനകൾ .ഉത്സവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന പാലക്കാടൻ സംസ്കാരത്തിന്റെ ഒരു ശരിപകർപ്പാണ് കൊടുമ്പ് .വേലയും , അയ്യപ്പൻവിളക്കുകളും പൊറാട്ടുനാടകങ്ങളും ഇവിടത്തെ ഗ്രാമീണ ജീവിതത്തെ ആഹ്ലാദ ഭരിതമാക്കുന്നു.കേരളത്തനിമ നിറഞ്ഞ തിരുവാലത്തൂർ തമിഴകത്തിന് മുഖഭാവങ്ങളുമായി നിൽക്കുന്ന കൊടുമ്പ് തേർവിഥിയും വ്യത്യസ്ത ഐതിഹ്യ സംസ്കാരങ്ങളെ കോർത്തിണക്കുന്ന കഥകളുടെ വിള ഭൂമിയാണ് കൊച്ചുഗ്രാമം . മനുഷ്യൻറെ സ്വപ്നങ്ങളും ഭാവനകളും ഭക്തി വിശ്വാസങ്ങളും കോർത്തിണക്കിയ ഇന്നും സ്പന്ദിക്കുന്ന കഥകളാണവ.

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു.

പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത്. ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് 1964-ൽ നിലവിൽ വന്നു.

കിഴക്ക് പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി പഞ്ചായത്ത്, തെക്ക് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വടക്ക് മരുതറോഡ് പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ.

പ്രദേശത്തിന്റെ പ്രകൃതി.

ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്.

ഈ പ്രദേശം ഏകദേശം പൂർണമായും നിരപ്പായാണ് കാണപ്പെടുന്നത്. ഇടക്കിടെ കുന്നിൻ പ്രദേശങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ പ്രധാന മൺതരങ്ങൾ മണൽമണ്ണ്, പുളിമണ്ണ്, കളിമണ്ണ്, ചക്കരമണ്ണ്, ചുവന്നമണ്ണ്, എന്നിവയാണ്.25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്നു.

ചരിത്രപരമായ വിവരങ്ങൾ

തൊഴിൽ മേഖലകൾ

വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് കൊടുമ്പ്. ബി. പി. എൽ സിസ്റ്റംസ് ആണ് വൻകിടവ്യവസായിക മേഖലയിൽ പെടുന്ന കമ്പനി. കളിമൺ പാത്ര നിർമ്മാണം, മുളയുൽപ്പന്ന നിർമ്മാണം, ഖാദിനൂൽ, പ്രതിമ നിർമ്മാണം, നെയ്ത്ത് എന്നിവയാണ് പരമ്പരാഗത വ്യവസായങ്ങൾ. തടിവ്യവസായം, അരികുത്ത് മില്ലുകൾ, പ്രസ്, ഇർച്ചമിൽ തുടങ്ങിയവ ചെറുകിട സംരംഭങ്ങളിൽപ്പെടുന്നു.

കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽകാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്താണ് കൊടുമ്പ്. ബി.പി.എൽ സിസ്റ്റംസ് ആണ് വൻകിട വ്യവസായിക മേഖലയിൽ പെടുന്ന കമ്പനി. കളിമൺപാത്ര നിർമ്മാണം, മുളയുൽപ്പന്ന നിർമ്മാണം, ഖാദിനൂൽ, പ്രതിമ നിർമ്മാണം, നെയ്ത്ത് എന്നിവയാണ് പരമ്പരാഗത വ്യവസായങ്ങൾ.

സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ

25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ജനസംഖ്യ 20984 ആണ്. 73% സാക്ഷരതയുള്ള പഞ്ചായത്തിൽ 10287 പേർ പുരുഷൻമാരും 10697 പേർ സ്ത്രീകളുമാണ്. 5 റേഷൻകടകളും ഒരു മാവേലി സ്റ്റോറുമടക്കം ആറ് കേന്ദ്രങ്ങളാണ് പഞ്ചായത്തിന്റെ പൊതു വിതരണരംഗത്ത് പ്രവർത്തിക്കുന്നത്.

ജില്ല :പാലക്കാട് ബ്ളോക്ക് :പാലക്കാട് വിസ്തീർണ്ണം :25.42ച.കി.മീ വാർഡുകളുടെ എണ്ണം :15 ജനസംഖ്യ :18034 പുരുഷൻമാർ :8897 സ്ത്രീകൾ :9137 ജനസാന്ദ്രത :709 സ്ത്രീ : പുരുഷ അനുപാതം :1000:1027 മൊത്തം സാക്ഷരത :76.16 സാക്ഷരത (പുരുഷൻമാർ) :84.42 സാക്ഷരത (സ്ത്രീകൾ) :68.15 Source : Census data 2001

പഞ്ചായത്തിൽ ഗതാഗതയോഗ്യമായ 52.14 കിലോമീറ്റർ റോഡുണ്ട്. പാലക്കാട്- ചിറ്റൂർ റൂട്ടിലുള്ള എൻ.എച്ച്.47-ഉം എൻ.എച്ച്.213-മാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ. കണ്ണാടി അക്വിഡക്ട് പാലം, കൊടുമ്പിനെയും പാലത്തുള്ളിയെയും ബന്ധിപ്പിക്കുന്ന സബ്മേഴ്സിബിൾ പാലം, വണ്ടിത്തോട് പാലം, പാലയംകാട് പാലം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പാലങ്ങൾ. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചാണ് പ്രധാന സർവ്വീസുകൾ നടത്തുന്നത്. പഞ്ചായത്തിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളവും തുറമുഖവും യഥാക്രമം കോയമ്പത്തൂരും കൊച്ചിയുമാണ്. പാലക്കാടാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ.പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം കരിങ്കരപ്പള്ളിയിലാണ്

സ്ഥാപനങ്ങൾ

1913-ൽ കൊടുമ്പിൽ സ്ഥാപിച്ച എ.ജി.എം.എൽ.പി സ്കൂളായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. വി.പി.എൽ.പി.എസ് കരിങ്കരപ്പള്ളി, ജി.എൽ.പി.എസ് തിരുവാലത്തൂർ, എസ്.ബി.യു.പി.സ്കൂൾ, ഓലശ്ശേരി ഗോപാൽ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവയാണ് മറ്റു വിദ്യാലയങ്ങൾ.ഉന്നത വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന സ്ഥാപനങ്ങൾ ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജും, പ്രൈം വുമൺസ് എഞ്ചിനിയറിങ്ങ് കോളേജുമാണ്. 1979-ൽ സ്ഥാപിച്ച ഗവ.പോളിടെക്നിക്കാണ് മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

.പഞ്ചായത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ കേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. കൊടുമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രം, ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, ഓലശ്ശേരി സർക്കാർ ആയുർവേദ ആശുപത്രി എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കാടാംകോട്, അമ്പലപറമ്പ്, ഓശ്ശേരി എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്.

പഞ്ചായത്തിലെ വിവിധ പരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് കൊടുമ്പ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും, സുബ്രഹ്മണ്യ ക്ഷേത്രം കല്യാണ മണ്ഡപവും. ഗ്രാമത്തിലെ വാർത്താവിനിമയ കേന്ദ്രങ്ങളായ ടെലിഫോൺ എക്സ്ചേഞ്ചും തപാൽ ആഫീസും കൊടുമ്പിൽ സ്ഥിതി ചെയ്യുന്നു. ബാങ്കിംഗ് മേഖലയിൽ ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും, കൊടുമ്പ് സർവ്വീസ് സഹകരണ ബാങ്കും പിരുവുശാലയിൽ പ്രവർത്തിക്കുന്നുണ്ട്. ബി.പി.എൽ കമ്പനിയും, കൈരളി റിസോർട്ടുമാണ് പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനങ്ങൾ.

നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ഹൈന്ദവ ദേവാലയങ്ങളിൽ കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രവും, തിരുവാലത്തൂർ രണ്ടു മൂർത്തി ക്ഷേത്രവും പ്രധാന ക്ഷേത്രങ്ങളാണ്. കാടാംകോട് ഇസ്ളാം പള്ളിയും, പിരിവുശാല ക്രിസ്ത്യൻ പള്ളിയും മറ്റ് ആരാധനാലയങ്ങളാണ്.

പ്രധാന വ്യക്തികൾ, സംഭാവനകൾ

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഒ.വി.വിജയൻ തന്റെ പ്രശസ്ത നോവൽ ഖസാക്കിന്റെ ഇതിഹാസത്തിൽ ആധാരമാക്കിയ ‘ഖസാക്ക്’ ഇവിടുത്തെ തസ്രാക്ക് എന്ന സ്ഥലമാണ്. പ്രശസ്ത വ്യോമയാന സാങ്കേതിക വിദഗ്ദ്ധൻ കെ.എ.ദാമോദരൻ ഈ പഞ്ചായത്തിൽ ഏറെ നാൾ താമസിച്ചിരുന്നു.

പൈതൃകം, പാരമ്പര്യം

ശതാബ്ദങ്ങളും പഴക്കമുള്ള സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമായ കൊടുമ്പ് ഗ്രാമം ചോള രാജാക്കന്മാരുടെ അധീനതയിലായിരുന്നു.ചോള സൈന്യത്തിലെ ഒരു വിഭാഗമായ സേനൈ മുതലികൾ കൊടുമ്പാളൂർ ദേശവാസികളായിരുന്നു. ശൈവമതാനുയായികളായഅവർ വീരശൈവ ശെങ്കുന്ത മുതലിയാർമാർ എന്നറിയപ്പെടുന്നു.അവരുടെ കുലത്തൊഴിൽ നെയ്ത്തായിരുന്നു.കേരളത്തിലെക്ക് പടനയിച്ചെത്തിയ ചോളന്മാരുടെ ആശ്രിതരായി വന്ന ഇവർ പ്രതിയോഗികളൊന്നുമില്ലാത്തതിനാൽ മടങ്ങിപോയില്ല. കൊടുമ്പാളൂർകാർ തിങ്ങിപ്പാർക്കുന്ന സ്ഥലമെന്ന പേരിൽ ആ ദേശത്തിന് കൊടുമ്പ് എന്ന നാമം ലഭിച്ചു.ചിലപ്പതികാരത്തിൽ കൊടുമ്പാളൂരിന് " കൊടുമ്പൈ "എന്ന് വിശേഷിപ്പിക്കുന്നത് ഈ ദേശമായി കൊടുമ് നിവാസികൾക്ക് ഉണ്ടായിരുന്ന ബന്ധം ദൃഢമാക്കുന്നു.ചോളന്മാരുടെ വിജയനഗര സംസ്കാരം ഇവിടത്തെ ജനങ്ങളിലേക്കും സംക്രമിച്ചു ട്ടുണ്ട് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഏകദേശം 13 ആം ശതകത്തിലായിരിക്കാം കൊടുമ്പ് ക്ഷേത്രത്തിന്റെ ഉത്സവകാലമെന്ന് പറയപ്പെടുന്നു. തഞ്ചാവൂർ ശിൽപ്പികളുടെ മകുടോദാഹരണമായ ക്ഷേത്ര ഗോപുരങ്ങളും കമനീയ ശിൽപങ്ങളും ഇവിടെ ഇന്നും കാണുന്നുണ്ട്

പ്രശസ്ത നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഖസാക്ക് എന്ന സ്ഥലത്തിന്റെ പ്രാഗ് രൂപമാണ് തസറാക്ക് .കൊടുമ്പ് പഞ്ചായത്തിന്റെ അതിർത്തി ദേശമായഈ ഗ്രാമം ഇന്നും പരിഷ്കാരങ്ങൾ കടന്നുചെല്ലാൻ മടിക്കുന്ന ഒരു ഉൾനാടൻ പ്രദേശമാണ് നിറംമങ്ങിയ പള്ളി മിനാരങ്ങളും , ഷേയ്ക്കിന്റെ സാന്നിദ്ധ്യവും , അറബിക്കുളവും ,ശിവരാമൻ നായരുടെ ഞാറ്റുപുര യും , യാഗാശ്വത്തിനൊത്തുള്ള മൈമുനയും ,അള്ളാപ്പിച്ച മൊല്ലാക്ക യും ,തുന്നൽക്കാരൻമാധവൻ നായരും,മന്ദബുദ്ധിയായ അപ്പു ക്കിളിയും, കൊലുസിന്റെ കിലുകിലാരവം മുഴക്കി കുണുങ്ങി ചിരിച്ചോടി മറയുന്ന തലയിൽ തട്ടമിട്ട കുഞ്ഞാമിനയും ഗ്രാമാന്തരീക്ഷത്തിൽ ഇന്നും ഒളിമങ്ങാതെ ജീവിക്കുന്നു. വിജയന്റെ സഹോദരിയായ ശാന്ത ടീച്ചർകുറച്ചുകാലം പണ്ട് ഇവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.അന്ന് സഹോദരിയോടൊപ്പം താമസിച്ചിരുന്ന വിജയൻ ഈ ഗ്രാമീണ കഥാപാത്രങ്ങളെ ഇതിഹാസകഥാപാത്രങ്ങളാക്കി മാറ്റി.നൂറ്റാണ്ടുകൾക്കുമുമ്പ് പൂർവ്വ റഷ്യയിലെ ഖസാക്കിസ്ഥാനിൽ നിന്നുംകുതിരകളുമായി വന്ന അറബികൾ ഇവിടെ താവളമടിച്ചിരുന്നതിനാലാണ് ഈ ദേശത്തിന് തസറാക്ക് എന്ന പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. .

സ്വാതന്ത്ര്യസമരചരിത്രത്തിൽ

ഗ്രാമ വൃദ്ധന്മാരുടെ നെഞ്ച്കങ്ങളിൽ നിന്നും നിറം മങ്ങാതെ നിൽക്കുന്ന ചരിത്രസ്മരണകൾ മാത്രമേ ഉള്ളൂ.സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ദേശീയ ധാരണയുമായി ഇണങ്ങിച്ചേരാൻ ഈ ഗ്രാമത്തിന് കഴിഞ്ഞിരുന്നു എന്ന വസ്തുത അഭിമാനാർഹമാണ്.ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിൻറെ സന്ദേശം ഭാഷാഭേദങ്ങളും അക്കങ്ങളും ഭേദിച്ച് ഇവിടെ എത്തി ഇന്നും കൊമ്പിലെ തെരുവോരങ്ങളിലെ പഴമയുടെ പൂപ്പൽപിടിച്ച കൊച്ചു വീടുകൾ തോറും ചർക്കകളുടെയും തറികളുടെയും ശബ്ദങ്ങൾ മാറ്റൊലി കൊള്ളുന്നു.ഐതിഹാസികമായ ക്വിറ്റിന്ത്യാ സമരം ഉണർത്തിവിട്ട കൊടുങ്കാറ്റ് ഭാരതത്തിലെ ഗ്രാമീണജനതയിൽ സ്വാതന്ത്ര്യബോധത്തിന്റെ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ് കൊടുമ്പിന്റെ സ്വാതന്ത്ര്യ സമരചരിത്രം .നിറംമങ്ങാത്ത ഓർമ്മയുടെ ഛായാചിത്രം പോലെ ഇന്നും രാമ ഹൃദയങ്ങളിൽ ആകെ നിറഞ്ഞു നിൽക്കുന്ന ഉജ്ജ്വലനായ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു തെക്കില്ലത്ത് ബാലകൃഷ്ണൻ നായർ.അക്ഷരങ്ങളിലൂടെ അറിവിൻറെ ലോകത്തേക്ക് ഇളംതലമുറയെ നയിച്ച ബാലകൃഷ്ണൻ മാസ്റ്റർ ബ്രിട്ടീഷുകാരുടെ മേൽക്കോയ്മക്കെതിരെ അടിപതറാതെ സന്ധിയില്ലാത്ത സമരം ചെയ്ത ഒരു കർമ്മഭടനായിരുന്നു.ബ്രിട്ടീഷ് സൈന്യം കോയമ്പത്തൂരിൽ നിന്നും ഇവിടെയെത്തി സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താതിരിക്കാൻ വേണ്ടി നറുകംപുള്ളി പാലവും, തോട്ടു പാലവും തകർക്കുവാൻ സമരസേനാനികൾ രഹസ്യമായി തീരുമാനിച്ചു അതിനുവേണ്ടി അവർക്ക് ഒരുക്കിയ ബോംബുകളിൽ ഒന്ന് അപ്രത്യക്ഷമായി പൊട്ടി അതാണ് പ്രസിദ്ധമായ തിരുവാലത്തൂർ ബോംബ് കേസ്.ബ്രിട്ടീഷ് ഭരണാധികാരികൾ സമര ഭടന്മാരെയും അനുഭാവികളെയും വേട്ടയാടി ബാലകൃഷ്ണൻമാസ്റ്ററായിരുന്നു മുഖ്യപ്രതി.അദ്ദേഹത്തെ ജയിലിലടച്ചു.പോലീസ് വളരെ ക്രൂരമായി പീഠിപ്പിച്ചു.