"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
*
*
*
*
 
<gallery widths="380" heights="230">
പ്രമാണം:47089 vijayolsavam2019 3.jpg
പ്രമാണം:47089 vijayolsavam2019.jpg
</gallery>
==== മൻസ‌ൂർ അലി ടി പി (വിജയോത്സവം കൺവീനർ) ====
==== മൻസ‌ൂർ അലി ടി പി (വിജയോത്സവം കൺവീനർ) ====



16:21, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിജയോത്സവം 2018-19

മൻസ‌ൂർ അലി ടി പി (വിജയോത്സവം കൺവീനർ)

ഉത്ഘാടനം നജീബ് കാന്തപുരം

ഒരോ വിദ്യാർഥിയുടെയും സ്കൂൾ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ് പത്താംക്ലാസിൽ പഠിക്കുന്ന കാലം. എസ് എസ് എൽസി എളുപ്പത്തിൽ പാസാകാൻ കഴിയുമെങ്കിലും ഉയർന്ന ഗ്രേഡും നല്ല അറിവും ഉണ്ടെങ്കിൽ മാത്രമേ തുടർ പഠനങ്ങൾക്ക് വേണ്ടത്ര ഉപകാരപ്പെടുക യുള്ളൂ. ജീവിതത്തിലും പരീക്ഷയിലും എപ്ലസ് നേടുക എന്ന വലിയ ലക്ഷ്യം മുന്നിൽ വെച്ചാണ് എം കെ എച്ച് എം എം ഒ എച്ച് എസ് എസിൽ ഈവർഷത്തെ വിജയോത്സവംപദ്ധതിക്ക് തുടക്കംകുറിച്ചത്. പാഠഭാഗങ്ങൾ എല്ലാം കാര്യക്ഷമമായി നേരത്തെതന്നെ തീർക്കാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നവാസ് പൂനൂർ 9 6 2018 ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രഭാത ക്ലാസുകളും വൈകുന്നേരങ്ങളിൽ അധികപഠനസമയം കണ്ടെത്തിയും വിജയോത്സവം പദ്ധതി മുന്നോട്ടുപോയി. ഓരോ കുട്ടിയുടെയും പഠനവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും ഒരിഫയൽ എന്ന സംവിധാനം ഒരുക്കി. അധ്യപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ നിലവാരങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സഹായകമായി. ഗ്രഹ സന്ദർശനമായിരുന്നു മറ്റൊരു പ്രത്യേകത ഒരോകുട്ടിയും ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് അദ്ധ്യാപകന്റെ മുന്നിലെത്തുന്നത് എന്ന് മനസിലാക്കാൻ ഇതിലൂടെ സാധിച്ചു. 8 കുട്ടികളുടെ വെച്ച് ഓരോ അധ്യാപകനും നൽകുന്ന ദത്തെടുക്കൽ പദ്ധതി ഏറെ പ്രയോജനം ചെയ്തു. തൻറെ കീഴിലുള്ള 8 കുട്ടികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകാൻ ബന്ധപ്പെട്ട അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ക്രിസ്തുമസ് അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.പ്രശസ്തരായ സൈകോളജിസ്റ്റുകളുടെ മോട്ടിവേഷൻ ക്ലാസുകളും കുട്ടികൾക്ക് നൽകി. അധ്യാപകരും രക്ഷാകർത്താക്കളും പലതവണ ഒരുമിച്ചിരുന്നു കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി. ജനുവരി പത്താം തീയതി തന്നെ എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. പഠന നിലവാരത്തിനനുസരിച്ച് അവർക്ക് പ്രത്യേകം പ്രത്യേകം പഠനരീതികൾനൽകാൻ വൈവിധ്യമാർന്ന ഒരു ടൈംടേബിൾ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ പിയർ ഗ്രൂപ്പുകൾ തമ്മിലുള്ള പഠനവും, സംഘ പഠനവും, അധ്യാപകർ നൽകുന്ന ക്ലാസുകളും, ഉച്ചയ്ക്കുശേഷം നടക്കുന്ന പരീക്ഷയും, ഉത്തരപേപ്പറുകളുടെ മൂല്യനിർണയവും ഈ വർ‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകതകളാണ്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമ്പിന്റെ പുരോഗതി അതാതു ദിവസം തനെ വിലയിരുത്താൻ കഴിയും

ജനവരി 19ന് നടന്ന സുഹൈൽ സാർ അരീക്കോടിന് മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ പുത്തനുണർവ്വും പഠനത്തിനുള്ള താൽപര്യവും ലക്ഷ്യബോധവും വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാകുട്ടികൾക്കും ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള നൂറ് ശതമാനം വിജയമാണ് പ്രതീക്ഷിക്കിന്നത. അതിനായി നമുക്ക് പ്രാർത്ഥിക്കാം..പ്രവർത്തിക്കാം.......