"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒരു കൊറോണ കഥ
കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കാത്ത ആർക്കും തടുക്കുവാനാകാത്ത ഒരു സൂക്ഷ്മജീവിയാണ് ഞാൻ. എന്നെ മനുഷ്യർ കൊറോണയെന്നാണ് വിളിക്കുന്നത്. എന്റെ യഥാർത്ഥ പേര് കോവിഡ്-19 എന്നാണ്. ഞാൻ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് ഉത്ഭവിച്ചത്. അവിടെനിന്ന് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഞാൻ പടർന്നു പടർന്നു കയറി. ഞാൻ മൂലം ലക്ഷക്കണക്കിന് മനുഷ്യർ ദിവസേന എല്ലാ രാജ്യങ്ങളിലും മരിച്ചികൊണ്ടിരിക്കുന്നു. ഞാൻ വിണ്ണിൽ നിന്ന് ഭൂമിയിലേക്ക് വന്നത് കുറെ അഹങ്കാരികളുടെ അഹങ്കാരവും സ്വഭാവവും മാറ്റുവാൻ വേണ്ടിയാണ്. ലോകം മുഴുവൻ എന്റെ മുൻപിൽ പകച്ചുനിൽക്കുകയാണ്. ലോകം മുഴുവനിലും ഉള്ള ജനങ്ങളെ മര്യാദ പഠിപ്പിക്കുവാൻ ഈ ലോക്ക്ഡൗൺ കാലത്തിന് കഴിഞ്ഞിട്ടുണ്ട്. പഴയകാല ജീവിതത്തിലേക്ക് തിരിച്ചു പോകുവാൻ മനുഷ്യർ എല്ലാവരും ശ്രമിക്കുന്നു. അന്തരീക്ഷ മലിനീകരണവും താപനിലയും ജലാശയ മലിനീകരണവും കുറഞ്ഞിട്ടുണ്ട്. എന്റെ വിഹാരം കഴിയുമ്പോൾ ഞാൻ വന്നിടത്തേക്കുതന്നെ തിരിച്ചു പോകും. എല്ലാവരും ശൂചിത്വ ബോധത്തോടെ, പരിസ്ഥിതി സൗഹൃദമായി, സഹവർത്തിത്വത്തോടെ, പ്രകൃതിയെ നോവിക്കാതെ, അഹങ്കരിക്കാതെ, സഹജീവികളോട് സഹാനുഭൂതിയോടെ ഇനിയുള്ള കാലം പെരുമാറിയാൽ എന്നെ പോലുള്ള മഹാമാരികൾ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായിക്കൊള്ളും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 14/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ