"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
[[പ്രമാണം:റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990).png|ഇടത്ത്‌|ലഘുചിത്രം|371x371px|റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990)]]
[[പ്രമാണം:റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990).png|ഇടത്ത്‌|ലഘുചിത്രം|371x371px|റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990)]]
[[പ്രമാണം:റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005.png|ലഘുചിത്രം|396x396ബിന്ദു|സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005]]
[[പ്രമാണം:റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005.png|ലഘുചിത്രം|396x396ബിന്ദു|സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005]]
[[പ്രമാണം:റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(1990-1996).png|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി]]
[[പ്രമാണം:റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(1990-1996).png|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി 1990-1996]]


[[പ്രമാണം:റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-2010.png|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-201]]
[[പ്രമാണം:റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-2010.png|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-201]]

10:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി 1930 ൽ ബാലഭവനും സ്ഥാപിച്ചു.

പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.

2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.അഭിനന്ദനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്‌ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവൃത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയൊരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും സൗജന്യമായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്

മുൻ സാരഥികൾ

റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി (1925-1934)
റവ. സിസ്റ്റർ മേരി കൊർദുല സി എം സി(1963-1976)
റവ. സിസ്റ്റർ ടെറസിറ്റ സി എം സി (1934-1963)
റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി(1976-1990)
സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ) 1996-2005
റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി 1990-1996
റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)2007-201


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം