ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12073 (സംവാദം | സംഭാവനകൾ)
12073 (സംവാദം | സംഭാവനകൾ)
വരി 152: വരി 152:


== '''18.ശാസ്ത്ര ദിനം''' ==
== '''18.ശാസ്ത്ര ദിനം''' ==
ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി എട്ടാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു
<gallery widths="300" heights="300">
<gallery widths="300" heights="300">
പ്രമാണം:12073sasthradinam1.jpg
പ്രമാണം:12073sasthradinam1.jpg

23:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 2021 ജൂൺ ഒന്നിന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് ഷംന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി രജനിയായിരുന്നു. ഓൺലൈനായി ചടങ്ങിൽ എത്തിച്ചേർന്ന മുഴുവൻപേരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി, എസ് എം സി ചെയർമാൻ സുഗുണൻ ടിവി, സീനിയർ അസിസ്റ്റൻറ് ശകുന്തള ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അൽഫോൺസ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ബിആർസി ഹോസ്ദുർഗ് നടത്തിയ വീട്ടുമുറ്റത്തൊരു പ്രവേശനോത്സവം പരിപാടിയിൽ ഒന്നാം തരത്തിലെ അൽവിഷ ബി കെ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ വീഡിയോ കാണാം :https://youtu.be/yVdu8I57N3Y വീഡിയോ കാണാം :https://youtu.be/bb2R_XN4nQI

ഞങ്ങളുമുണ്ട് ഓൺലൈനിൽ

ജിഎച്ച്എസ് പുല്ലൂർ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരെക്കൂടി ഓൺലൈൻ പഠനത്തിൽ പങ്കാളികളാ ക്കുന്നതിനും  സ്മാർട്ട്ഫോൺ ചാലഞ്ച് ആരംഭിച്ചു. സ്മാർട്ട് ഫോൺ ചാലഞ്ചിന്റെ ഉദ്ഘാടനം വിദ്യാർത്ഥികൾക്കുള്ള ഫോൺ പ്രധാനാധ്യാപിക പിടിഎ പ്രസിഡണ്ടിന് കൈമാറി നിർവഹിച്ചു. തുടർന്ന് എൽപി,യുപി ,ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വാങ്ങി നൽകി. തുടർന്ന് വിവിധ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഈ ചാലഞ്ചിൽ പങ്കാളികളായി.

കൊറോണ കാലത്തെ പോസിറ്റീവ് പാരന്റിംഗ്

കൊറോണക്കാലത്ത് എങ്ങനെ വിദ്യാർത്ഥികളിൽ മാനസികോല്ലാസം വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് സമഗ്ര ശിക്ഷ കേരള യുടെയും കാസർഗോഡ് ഡയറ്റ് ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . ഇതിൻറെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടന്നു. കുട്ടിയുടെ അക്കാദമിക, മാനസിക, വൈകാരിക വികാസത്തിന് ഉതകുന്ന പൊതു ഇടമാണ് വിദ്യാലയം എന്ന തിരിച്ചറിവ് രക്ഷിതാക്കളിൽ ഉണ്ടാക്കുക , ഓൺലൈൻ ക്ലാസുകൾ വഴി കുട്ടിക്ക് നേടാൻ സാധിക്കാതെ പോയ ചില വളർച്ച വികാസ മേഖലകൾ ഉണ്ടെന്ന് രക്ഷാകർത്താക്കളെ ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ പരിപാടിയുടെ ഉദ്ദേശ്യങ്ങൾ.വീട് വിദ്യാലയം ആകുമ്പോൾ രക്ഷാകർത്താക്കൾ എങ്ങനെ അവർക്ക് അധ്യാപകൻ ആകണം എന്നത് സംബന്ധിച്ചും ക്ലാസ്സില് നിർദ്ദേശം നൽകി

വീഡിയോ കാണാം:https://youtu.be/TVYhI38bH7g

ദിനാചരണങ്ങൾ

1.പരിസ്ഥിതി ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2021 വർഷത്തെ പരിസ്ഥിതി ദിനം 'വീട്ടുമുറ്റത്തൊരു ഫലവൃക്ഷതൈ' എന്ന ആശയത്തോടെ ആരംഭിച്ചു. തുടർന്ന് ഓരോ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി. കൊറോണയുടെ സാഹചര്യത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനായാണ് നടത്തിയത് .ഓൺലൈൻ ആഘോഷപരിപാടികൾക്ക് മ്യൂസിക് ടീച്ചറായ ശ്രീമതി സംഗീതയുടെ പരിസ്ഥിതി ദിന ഗാനത്തോടെ തുടക്കമായി. പരിസ്ഥിതി ദിന സന്ദേശം നൽകിയത് റിട്ടയേഡ് എ ഇ  ആയ ശ്രീ .ജയരാജൻ മാസ്റ്റർ ആയിരുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഒരു ദിനത്തിൽ മാത്രം കൊണ്ടാടേണ്ട ഒന്നല്ല എന്നും പ്രകൃതിദുരന്തങ്ങളെ ചെറുക്കണം എങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ എന്ന ആശയവും അദ്ദേഹം നൽകി. ഇതിനോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണവും വിവിധ കലാപരിപാടികളും അരങ്ങേറി.

വീഡിയോ കാണാം :https://youtu.be/1TlwH9n1RHw

2.വായനാ ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വായനാവാരാചരണം ജൂൺ 19 മുതൽ ആരംഭിച്ചു .ജൂൺ 19 ന് ഹൈസ്കൂൾ വിഭാഗത്തിന്വായനാദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ബിജു കാഞ്ഞങ്ങാട് ആയിരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള വായനാദിന സന്ദേശം നൽകിയത് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സരസ്വതി കെ എം ആയിരുന്നു. വായനാ വാരാചരണത്തിന് ആദ്യദിവസം 'അമ്മ വായന' എന്ന പേരിൽ സംഘടിപ്പിച്ച രക്ഷിതാക്കളുടെ വായനാനുഭവം പങ്കുവെക്കൽ എന്ന പരിപാടി രക്ഷിതാക്കൾ വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു വിജയിപ്പിച്ചു. വായനാനുഭവങ്ങളും കഥകളും കവിതകളും അവർ കുട്ടികളുമായി പങ്കുവെച്ചു. രണ്ടാം ദിനം ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രഭാഷണം നടത്തി. മൂന്നാം ദിനം കൃതികളും അവയുടെ ഗ്രന്ഥകർത്താക്കളുടെ യും ചർച്ചകൾ നടത്തി. വായന വാരാചരണത്തിന്റെ നാലാം ദിനം കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാക്കളും ചർച്ചകളിൽ നിറഞ്ഞു നിന്നു. അഞ്ചാം ദിവസം വാർത്താവായന ആയിരുന്നു. വായനാ വാരത്തെപറ്റിയുള്ള വാർത്തകൾ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

വീഡിയോ കാണാം ഭാഗം 1 :https://youtu.be/FISqakuckn0 വീഡിയോ കാണാം ഭാഗം2:https://youtu.be/mqy80GbVOxo

3.ലഹരി വിരുദ്ധ ദിനം

2021 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ കുട്ടികളുടെ ചിത്രരചനയും വീഡിയോ പ്രദർശനവും നടന്നു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോകൾ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുകയും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്തു.

4.യോഗാ ദിനം

2021 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതിന് ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ-ഇരിയ ഹെൽത്ത് ക്ലബ്ബ് ഓൺലൈനായി യോഗ പരിശീലനം നടത്തി. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ മറ്റു കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും യോഗ ദിനത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് യോഗാഭ്യാസം ചെയ്യുകയും അതിൻറെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സ്കൂളിന് ലഭ്യമാക്കുകയും ചെയ്തു.

വീഡിയോ കാണാം :https://youtu.be/MWa_sKXTsz0

5.ബഷീർ ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ 2021ജൂലൈ അഞ്ചിന് ബഷീർ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തി. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ മലയാള വിഭാഗം അധ്യാപികയായ ശാന്ത ജയദേവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കൃതികളും കഥാപാത്രങ്ങളും എന്നിവയെ സംബന്ധിച്ച് ചർച്ചകൾ എന്നിവയുണ്ടായി. യ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബഷീർ  കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ടുള്ള ചെറു സ്കിറ്റും വീഡിയോ മുഖേന അവതരിപ്പിച്ചു. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ

6.ലോക ജനസംഖ്യാ ദിനം

ഈ വർഷത്തെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യാ വളർച്ചയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ഉപന്യാസ രചന നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.

7.പ്രേംചന്ദ് ജയന്തി

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

8.കോവിഡും കുട്ട്യോളും ബോധവൽക്കരണ ക്ലാസ്

ഭാരതീയ ചികിത്സ വകുപ്പ് (ആയുർവേദം )കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ  ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിൽ കോവിഡും കുട്ട്യോളും എന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  സംഘടിപ്പിച്ചു.ഓൺലൈൻ പഠനത്തിലെ ശരിയും തെറ്റുകളും മനസ്സിലാക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 7 /8 /2021, 8/8/2021 തീയതികളിലായിരുന്നു ബോധവൽക്കരണ ക്ലാസ്. ഗവൺമെൻറ് ആയുർവേദ ആശുപത്രി പടന്നക്കാടിലെ ഡോക്ടർ റഹ്മത്തുള്ള .കെ .അവർകൾ രാത്രി 7 .30 മുതൽ ഗൂഗിൾ മീറ്റിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ഓൺലൈൻ പഠനത്തിൽ പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കേണ്ടതിലേക്കായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് വളരെ ഫലപ്രദമായ ഒരു ഗ്ലാസ് ആയിരുന്നു അത്. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ

9.ഹിരോഷിമ ദിനം

2021 ആഗസ്റ്റ് 6 ഹിരോഷിമ ദിനം, 2021 ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ പ്രത്യേക പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ആഘോഷിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകിയത് ജിയുപിഎസ് പുല്ലൂർ ഇരിയ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം ബാലകൃഷ്ണൻ നായർ ആയിരുന്നു. ക്രാഫ്റ്റ് ടീച്ചറായ ശ്രീമതി. സ്മിതയുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം നടന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ മുഴുവൻ വിദ്യാർത്ഥികളും ഓൺലൈനായി ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തുകയുണ്ടായി.

10. സ്വാതന്ത്ര്യദിനം

പ്രമാണം:12073swathanthryam2021.png ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രധാനാധ്യാപിക ദേശീയ പതാക ഉയർത്തുകയും വീട്ടിലിരുന്നുകൊണ്ട് കുട്ടികൾ ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവ: ബ്രണ്ണൻകോളേജ് തലശ്ശേരിയിലെ മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോക്ടർ. രാജശ്രീ ആർ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് പിടിഎ പ്രസിഡൻറ് ആയ ശ്രീമതി സുനിതാ വി വി , എസ് എം സി ചെയർമാൻ ശ്രീ. സുഗുണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അൽഫോൻസ ഡോമിനിക് എന്നിവരാണ്. തുടർന്ന് സമ്മാനദാന ചടങ്ങ് നടന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ക്ലാസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

വീഡിയോ കാണാം ഭാഗം 1:https://youtu.be/zM5RVloxz0M

വീഡിയോ കാണാം ഭാഗം 2 :https://youtu.be/zM5RVloxz0M

11.ഓണാഘോഷം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഓണാഘോഷം ഇക്കുറി ഓൺലൈൻ ആയിരുന്നു. എങ്കിൽപോലും ഓണാഘോഷത്തിന് മാറ്റ് ഒട്ടും കുറയാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് നാടൻ പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഓണപ്പൂക്കളം നിർമ്മിക്കുകയും ഈ മത്സരത്തെ മികവുറ്റതാക്കുകയും ചെയ്തു. എൽ പി വിഭാഗം കുട്ടികൾക്കായി നാടൻ പൂക്കളെ പരിചയപ്പെടുത്തൽ, ഓണപ്പാട്ട്, ഓണപ്പതിപ്പ് നിർമ്മാണം ഇനി മത്സരങ്ങൾ നടന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇരുന്നുകൊണ്ടുള്ള കുട്ടികളുടെ ഓണാഘോഷം നിറങ്ങളാൽ ഭംഗിയാക്കി.

വീഡിയോ കാണാം: https://youtu.be/UUb0orBePG8

12.അധ്യാപക ദിനം

2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. 2021 സെപ്റ്റംബർ അഞ്ചിന് 10 30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികളാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു

വീഡിയോ കാണാം: https://youtu.be/nqPcuYnC04A

13.ഓസോൺ ദിനം

ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവന്റെ നിലനിൽപ്പിന് എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

14.ഗാന്ധി ജയന്തി

2021 വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഒക്ടോബർ 2 ന് നടന്നു.  2021 ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ഓൺലൈനായി കാര്യപരിപാടികൾ ആരംഭിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചിത്രരചന നടന്നു. കുട്ടികൾ ഗാന്ധിജിയായി അവതരിപ്പിക്കുന്ന വീഡിയോയുടെ പ്രദർശനം നടന്നു. കൂടാതെ കുട്ടികൾ അവരവരുടെ വീടുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ അയക്കുകയുണ്ടായി. വീട്ടിലൊരു കൃഷിത്തോട്ടം തയ്യാറാക്കൽ എന്നതായിരുന്നു ഈ വർഷത്തെ മത്സരയിനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ഒക്ടോബർ 30 ന് കാർഷികവൃത്തിയുടെ പുരോഗതി റിപ്പോർട്ട് ഫോട്ടോ ഉൾപ്പെടെ നൽകുന്ന രീതിയിൽ ആയിരുന്നു മത്സരം. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി കവിതകൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി.

15.ശിശു ദിനം

ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ 2021ലെ ശിശുദിനാഘോഷം നവംബർ പതിനാലിന് ഞായറാഴ്ച പത്തുമണിക്ക് ഓൺലൈനായി നടന്നു. ചടങ്ങിന് സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ ആയിരുന്നു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി സുനിത വി വി യായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബി ആർ സി ഹോസ്ദുർഗ് ലെ സംഗീത വിഭാഗം അധ്യാപികയായ ശ്രീമതി സംഗീത അവർകൾ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് മദർ പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി ശൈലജ , എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ, സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള ടീച്ചർ , സ്റ്റാഫ് സെക്രട്ടറി അൽഫോൻസാ ഡൊമിനിക് എന്നിവരാണ്. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചത് പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചറായിരുന്നു. തുടർന്ന് പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

16.രാമാനുജൻ ദിനം

രാമാനുജൻ ദിനമായ ഡിസംബർ 22 വ്യത്യസ്ത പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഗണിതശാസ്ത്രക്ലബ്ബ് ആഘോഷിച്ചു. 'രാമാനുജൻ ഗണിതത്തിന് നൽകിയ സംഭാവനകൾ' എന്ന വിഷയത്തിൽ പ്രധാന അധ്യാപികയായ ശ്രീമതി ഷോളി .എം .സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻറ് സുനിത വി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത അധ്യാപകൻ ശ്രീ .വിനയൻ .ഇ സ്വാഗത ഭാഷണം നടത്തി. ഗണിത ക്ലബ്ബ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ക്ലബ്ബംഗങ്ങൾ സംഖ്യാ പാറ്റേണുകൾ , ജാമിതീയ രൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചു

17.റിപ്പബ്ലിക്ക് ദിനം

കൊറോണ എന്ന മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജിഎച്ച്എസ് പുല്ലൂർ രിയ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ കൃത്യം ഒൻപതു മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ഗൈഡ്സ് റെഡ് ക്രോസ് വിഭാഗം കുട്ടികൾ മാത്രമായിരുന്നു ചടങ്ങിനു എത്തിച്ചേർന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ ചടങ്ങിന് ആശംസയർപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് വിദ്യാർത്ഥികൾ ആഘോഷങ്ങളില് പങ്കാളികളായി.ദേശീയ ഗാനം ആലാപനം, പതിപ്പ് തയ്യാറാക്കൽ എന്നിവയായിരുന്നു കുട്ടികളുടെ മത്സരയിനങ്ങൾ

18.ശാസ്ത്ര ദിനം

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി എട്ടാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു <gallery widths="300" heights="300"> പ്രമാണം:12073sasthradinam1.jpg പ്രമാണം:12073sasthradinam2.jpg പ്രമാണം:12073sasthradinam3.jpg പ്രമാണം:12073sasthradinam4.jpg /gallery>

റെഡ് ക്രോസ്

സ്കൂൾ വാർത്താ ചാനൽ

ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളും സമയബന്ധിതമായി വിദ്യാർത്ഥി കളിലേക്ക് എത്തിക്കുന്നതിനായി 2021  ജൂൺ ഒന്നിനു തന്നെ സ്കൂളിൻറെ വാർത്താ ചാനൽ ആരംഭിച്ചു. ഇതിൽ വാർത്താ അവതരണം നടത്തുന്നതും വാർത്തകൾ തയ്യാറാക്കി എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ എഡിറ്റിംഗ് മുതലായ അണിയറയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു.

സ്കൂൾ വാർത്തകൾ എപ്പിസോഡ് 2 : https://youtu.be/Zd-nT-epmdE

സ്കൂൾ വാർത്തകൾ എപ്പിസോഡ് 3

https://youtu.be/iDkKgcHMeCg

ഡിജിറ്റൽ സർട്ടിഫിക്കറ്റ്

കോവിഡ് കാലത്ത് സ്കൂളിൽ നടത്തിയിട്ടുള്ള മുഴുവൻ ഓൺലൈൻ മത്സരങ്ങളുടെയും സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് ഓൺലൈനായി തന്നെ നൽകി. അർഹതയ്ക്ക് അതത് സമയം ലഭിക്കുന്ന അംഗീകാരം കൂടുതൽ വിദ്യാർത്ഥികളെ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും പ്രേരിപ്പിച്ചു.ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ്