"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(pravarthanangal)
വരി 1: വരി 1:
{{PSchoolFrame/Pages}}
== അധ്യാപകദിനം സെപ്റ്റംബർ 5 ==
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ചോക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ശ്രദ്ധേയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 
=== 1. ഗുരു പരിചയം ===
സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.
 
=== 2. ഇത്തിരി നേരം ===
അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ  അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
 
=== 3. അധ്യാപക ദിന സന്ദേശം ===
   ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.
 
=== 4. ഞാനും ഒരു അധ്യാപകനായാൽ ===
പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.
 
== പോയവാരം വാർത്ത അവതരണം ==
   ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ
 
പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു.
 
[https://www.youtube.com/playlist?list=PL-ez0M24V_t8nY-5ncZFc9nflZFZvyQhg ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ]
 
== ഇ ന്യൂസ് ക്വിസ് ==
      ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ഉൾപ്പെടുത്തി പൊതുവിജ്ഞാനത്തിന്പ്രാധാന്യം നൽകി ചോദ്യാവലികൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ മാസവും ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.
 
[https://chokkadgups.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D ഇ ന്യൂസ് ക്വിസ്]
 
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
2021 -2022 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  സ്കൂൾ തല ഉദ്ഘാടനം യുവ എഴുത്തുകാരനും  നോവലിസ്റ്റുമായ ശ്രീ സക്കീർ സാക്കി നിർവഹിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .
 
[https://youtu.be/spiADOQS9bs വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം]
 
== ഫെബ്രുവരി 4 ലോകഅർബുദദിനം ==
അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് [https://youtu.be/8rVFEy8Rx6k ഒരു ശബ്ദസന്ദേശം നൽകി.]
 
== ഫെബ്രുവരി 13 ലോകറേഡിയോദിനം ==
റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും [https://youtu.be/MA0iwmH4u24 ശബ്ദസന്ദേശം നൽകി.]
 
== ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം ==
ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു [https://youtu.be/BLqBYw99eKo ശബ്ദസന്ദേശം നൽകി].
 
== ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം ==
  മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
 
[https://youtu.be/oCMJ9LylhJk ലോകമാതൃഭാഷാദിനം]
 
== 2021 മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം ==
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.
 
[https://youtu.be/p6TrkFWJesM അന്താരാഷ്ട്ര വനിതാദിനം]
 
{{PSchoolFrame/Pages}}

21:38, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപകദിനം സെപ്റ്റംബർ 5

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ചോക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ശ്രദ്ധേയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

1. ഗുരു പരിചയം

സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.

2. ഇത്തിരി നേരം

അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ  അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

3. അധ്യാപക ദിന സന്ദേശം

   ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.

4. ഞാനും ഒരു അധ്യാപകനായാൽ

പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.

പോയവാരം വാർത്ത അവതരണം

   ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ

പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു.

ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ

ഇ ന്യൂസ് ക്വിസ്

      ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ഉൾപ്പെടുത്തി പൊതുവിജ്ഞാനത്തിന്പ്രാധാന്യം നൽകി ചോദ്യാവലികൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ മാസവും ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.

ഇ ന്യൂസ് ക്വിസ്

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2021 -2022 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  സ്കൂൾ തല ഉദ്ഘാടനം യുവ എഴുത്തുകാരനും  നോവലിസ്റ്റുമായ ശ്രീ സക്കീർ സാക്കി നിർവഹിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ഫെബ്രുവരി 4 ലോകഅർബുദദിനം

അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 13 ലോകറേഡിയോദിനം

റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം

ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം

  മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.

ലോകമാതൃഭാഷാദിനം

2021 മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.

അന്താരാഷ്ട്ര വനിതാദിനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം