"ജി യു പി എസ് പുത്തൻചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeenashaji (സംവാദം | സംഭാവനകൾ) കൂട്ടിചേർത്തു |
Jeenashaji (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 33 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 40 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻചിറ. തൃശ്ശുർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പുത്തൻചിറ. പുത്തൻചിറ എന്ന പേരിൽ തന്നെയാണ് വില്ലേജും അറിയപ്പെടുന്നത്. പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുഴുവനായും പുത്തൻചിറ വില്ലേജിൽ ഉൾപ്പെടുന്നു. പ്രദേശികമായി മറ്റുപേരുകളിലറിയപ്പെടുന്ന എന്നാൽ പുത്തൻചിറയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്, കൊമ്പത്തുകടവ്, വെള്ളൂർ, മാണിയംകാവ്, കിഴക്കെ പുത്തൻചിറ, മങ്കിടി, കരിങ്ങാച്ചിറ എന്നിവ. | |||
'''''പേരിനു പിന്നിൽ''''' | '''''പേരിനു പിന്നിൽ''''' | ||
17:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 33 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 40 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 15 കി. മി ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻചിറ. തൃശ്ശുർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പുത്തൻചിറ. പുത്തൻചിറ എന്ന പേരിൽ തന്നെയാണ് വില്ലേജും അറിയപ്പെടുന്നത്. പുത്തൻചിറ ഗ്രാമപഞ്ചായത്ത് മുഴുവനായും പുത്തൻചിറ വില്ലേജിൽ ഉൾപ്പെടുന്നു. പ്രദേശികമായി മറ്റുപേരുകളിലറിയപ്പെടുന്ന എന്നാൽ പുത്തൻചിറയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്, കൊമ്പത്തുകടവ്, വെള്ളൂർ, മാണിയംകാവ്, കിഴക്കെ പുത്തൻചിറ, മങ്കിടി, കരിങ്ങാച്ചിറ എന്നിവ.
പേരിനു പിന്നിൽ
ബുദ്ധൻചിറയാണ് പുത്തൻചിറയായത് എന്നു കരുതപ്പെടുന്നു. സമീപത്തെങ്ങും പഴയ ചിറ ഇല്ലാത്തതിനാൽ പുത്തൻ എന്നതിനു കാലഗണനാസൂചകമായ അർത്ഥം എടുക്കുന്നത് യുക്തിസഹമല്ല. മറിച്ച് പുത്തര് അഥവാ ബുദ്ധർ എന്നതിൽ നിന്നുത്ഭവിച്ച പദമാൺ പുത്തൻ. ബുദ്ധനേയും ജൈനതീർത്ഥങ്കരന്മാരേയും കേരളത്തിൽ പുത്തൻ, പുത്തരച്ചൻ എന്നൊക്കെ വിളിച്ചിരുന്നു. ചിറ എന്നതിന് നീർക്കര, മതിൽ, സ്ഥലം, പറമ്പ്, അണക്കെട്ട് എന്നൊക്കെയാണ് അർത്ഥം. ബുദ്ധ-ജൈന ക്ഷേത്രങ്ങൾ ഉണ്ടായിരുന്ന ഈ സ്ഥലത്ത് മേൽ പറഞ്ഞവയിലെന്തെങ്കിലും ഉണ്ടായിരിക്കണമെന്നും അതിൽ നിന്നുമാണ് പുത്തൻചിറ എന്ന പേരുവരാൻ കാരണമെന്ന് സ്ഥലനാമ ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു വാദം. ആദ്യകാലങ്ങളിൽ പുത്തൻചിറയും പരിസരപ്രദേശങ്ങളും മഹാദേവൻ പട്ടണമെന്ന കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞു നിർത്തുന്നതിനായി രണ്ടോ മൂന്നോ നൂറ്റാണ്ടിൽ പെരുമാക്കൻമാർ ഒരു ചിറ നിർമ്മിച്ചു.
ചേരൻ പെരുമാൾ പുത്തൻ (അന്ന് പൈസയെ വിളിച്ചിരുന്ന പേര്) എറിഞ്ഞുകൊണ്ടാണ് ചിറ പണിയാനുള്ള സ്ഥലം അടയാളപ്പെടുത്തിയത്. അതിനുശേഷം പുത്തൻചിറ എന്ന് വിളിച്ചുപോരുന്നു എന്ന് കരുതുന്നു.
ഭൂപ്രകൃതി
പുത്തൻചിറ നെയ്തക്കുടി തണ്ണീർത്തടം
പുത്തൻചിറ മുഴുവനായും കേരളത്തിന്റെ മിഡ്ലാൻഡ്സ് എന്നറിയപ്പെടുന്ന ഇടനാട്ടിൽ കിടക്കുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട് കോൾ തണ്ണീർ തടത്തിന്റെ ഭാഗമാണ് ഇത്.ഗ്രാമത്തിന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾതാരതമ്യേന ഉയർന്നതാണ്. പ്രധാനമായും ലാറ്ററൈറ്റ് മണ്ണ് ആണ് ഈ ഭാഗങ്ങളിൽ കാണപ്പെടുന്നത്. തെക്ക്, തെക്കുകിഴക്കൻ പ്രദേശങ്ങൾ താഴ്ന്നതും പ്രധാനമായും ചളി നിറഞ്ഞ മണ്ണുള്ളതുമാണ്.ഉപ്പുവെള്ളം നിറഞ്ഞ ഈ പ്രദേശങ്ങൾ വേമ്പനാട് കോൾ പ്രദേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ പ്രദേശങ്ങളിൽ ചെമ്മീൻ, മൽസ്യകൃഷി നടത്തിവരുന്നു. പൊക്കാളി നെൽകൃഷിയ്ക്കും ഈ പ്രദേശങ്ങൾ പ്രശസ്തമാണ്.
പുത്തൻചിറയുടെ സമീപ പ്രദേശങ്ങൾ
• മാള ഗ്രാമപഞ്ചായത്ത്
ആളൂർ ഗ്രാമപഞ്ചായത്ത്
• വേളൂക്കര ഗ്രാമപഞ്ചായത്ത്
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
മറ്റു സ്ഥാപനങ്ങൾ
• തൃപ്പേക്കുളം ശിവക്ഷേത്രം
• പുത്തൻചിറ ഫൊറോന പള്ളി
പുത്തൻചിറ ഫൊറോന പള്ളി
കൊമ്പത്തുകടവ് പള്ളി
• മറിയം ത്രേസ്യയുടെ ജന്മഗൃഹം8]
• കരിങ്ങാചിറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം, പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്ന്.
പുത്തൻചിറ കിഴക്കെ പള്ളി
• കരിങ്ങാചിറ മസ്ജിദ്
മാലിക് ബിൻ ദീനാർ ഇസ്ലാമിക് & ആർട്സ് കോളേജ് (വാഫി കോഴ്സ്)
പുത്തൻചിറ ഗവ. ഹെൽത്ത് സെന്റർ
• പുത്തൻചിറ ശ്രീ തൃച്ചക്രപുരം ക്ഷേത്രം
പകരപ്പിള്ളി ശ്രീ അയ്യപ്പക്ഷേത്രം
പുത്തൻചിറ സദനം
കരിങ്ങാചിറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം, പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്ന്.
പുത്തൻചിറ കിഴക്കെ പള്ളി
• കരിങ്ങാചിറ മസ്ജിദ്
• മാലിക് ബിൻ ദീനാർ ഇസ്ലാമിക് & ആർട്സ് കോളേജ് (വാഫി കോഴ്സ്)
പുത്തൻചിറ ഗവ. ഹെൽത്ത് സെന്റർ
പുത്തൻചിറ ശ്രീ തൃച്ചക്രപുരം ക്ഷേത്രം
പകരപ്പിള്ളി ശ്രീ അയ്യപ്പക്ഷേത്രം
പുത്തൻചിറ സദനം
പുത്തൻചിറ പാറമേൽതൃക്കോവിൽ ശ്രീ കൃഷ്ണ സ്വാമി അമ്പലം
• കൊമ്പത്ത്കടവ് ഭഗവതിക്ഷേത്രം
വില്ല്വമംഗലത്ത് കളരി വിഷ്ണുമായ ക്ഷേത്രം
ജീവിച്ചുമരിച്ചവർ
ഇ. കെ. ദിവാകരൻ പോറ്റി
പ്രമുഖ ഹിന്ദി വിദ്വാൻ ആയിരുന്ന ഇദ്ദേഹം ഹിന്ദിയിലെ പല സാഹിത്യകൃതികളും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1918 ൽ പുത്തൻചിറയിൽ
ജനിച്ച ഇദ്ദേഹം 2005 ൽ തന്റെ എൺപത്തിയേഴാമത്തെ വയസ്സിൽ അന്തരിച്ചു. ഒരു ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പ്രമുഖ ഹിന്ദി എഴുത്തുകാരനായിരുന്നു പ്രേംചന്ദിന്റെ ഗോദാനം, രംഗഭൂമി, നിർമ്മല, രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ മുതൽ ഗംഗ വരെ തുടങ്ങിയ കൃതികൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തിന് വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഹിന്ദിയ്ക്ക് പുറമെ പല വിദേശഭാഷകളിൽ നിന്നും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. പുത്തൻചിറയിലെ ഗ്രാമീണ വായനശാല സ്ഥാപിച്ചതിൽ മുൻകൈ എടുത്തത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വായനശാല 2006 മുതൽ മലയാളത്തിലെ മികച്ച വിവർത്തകനുള്ള ദിവാകരൻ പോറ്റി അവാർഡ്നൽകിപ്പോരുന്നു.
മറിയം ത്രേസ്യ
സിറോ മലബാർ സഭയിലെ വാഴ്ത്തപ്പെട്ട എന്ന ഗണത്തിലുള്ള കന്യാസ്ത്രീയും സാമൂഹ്യസേവികയും ആയിരുന്നു മറിയം ത്രേസ്യ അഥവ മദർ മറിയം ത്രേസ്യ (1876 ഏപ്രിൽ 26 – 1926 ജൂൺ 8 ) പുത്തൻചിറ ഫൊറോന പള്ളി ഇടവകയിലെ ചിറമ്മൽ മങ്കിടിയാൻ കുടുംബത്തിലാണ് ഇവർ ജനിച്ചത്. ഇവർ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനിമഠം ഇന്ന് നാല്വ്യത്യസ്ത രാജ്യങ്ങളിലായി പ്രവർത്തിയ്ക്കുന്നു. 2000 -മാണ്ടിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവരെ വാഴ്ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു. ഈ പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ഭാരതത്തിൽ നിന്നുള്ള നാലാമത്തെ ആളാണ് മറിയം ത്രേസ്യ