"സ്‌കൂൾ... സമൂഹത്തിന് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
=== ഭഷ്യ സുരക്ഷ    ===
=== ഭഷ്യ സുരക്ഷ    ===
ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും ഭക്ഷണം പാഴാക്കിക്കളയുകയും ചെയ്യുന്നതിലുടെ  കുടുംബ ബഡ്ജറ്റ് താറുമാറാകുന്നതായും മനസിലാക്കി കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഒരു ബോധവൽക്കരണ ക്‌ളാസ് ഓൺലൈൻ അയി നടത്തുകയുണ്ടായി .അനാവശ്യമായി വാങ്ങിക്കൂട്ടുന്ന ഭക്ഷണങ്ങൾ ആവശ്യക്കാർക്ക് നൽകുന്നതിനും റേഷൻ വാങ്ങാതെ അത് നഷ്ടപ്പെടുത്തുന്നവർ അത് വാങ്ങി ആവശ്യക്കാർക്ക് നൽകുവാനും നിർദ്ദേശിച്ചു .ഭക്ഷണത്തിന്റെ മൂല്യവും നല്ല ഭക്ഷണമേതെന്ന തിരിച്ചറിവും വെബ്ബിനാറിലൂടെ കുട്ടികൾക്കുണ്ടായി . പാഴാക്കി കളയുന്ന ഭക്ഷണം വീട്ടു പരിസരത്തും അതുപോലെ തന്നെ വഴിവക്കുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് മൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും കുട്ടികൾ ചർച്ച ചെയ്തു. അഥവാ ഏതെങ്കിലും വിധത്തിൽ ഭക്ഷണം പാഴായാൽ അത് ശാസ്ത്രീയമായ രീതിയിൽ  ജൈവവളമാക്കി മാറ്റാനുള്ള ഉള്ള മാർഗങ്ങളും കുട്ടികൾ പങ്കുവെച്ചു . ഭക്ഷണം പാഴാക്കാതിരിക്കുക എന്നത് കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു .

=== പ്രഥമം പ്രഥമശുശ്രൂഷ ===
കോവിഡ് കളത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ആരോഗ്യ സംരക്ഷണം .ലിറ്റിൽ കൈറ്റ്സ്, സീഡ് ,ഗൈഡ്‌സ് ,റെഡ്ക്രോസ് ,എസ് പി സി ,എൻ സി സി എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ "പ്രഥമം പ്രഥമശുശ്രൂഷ" എന്ന പേരിൽ ഫസ്റ്റ് എയ്ഡിനെക്കുറിച്ചു ഒരു വെബ്ബിനാർ നടത്തുകയുണ്ടായി .കോട്ടയം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ക്‌ളാസ് നയിച്ചു .തങ്ങൾക്കു ലഭിച്ച പാഠങ്ങൾ കുട്ടികൾ അവരവരുടെ ക്‌ളാസ്സുകളിലെ കുട്ടികൾക്ക് പകർന്നു നൽകി .
=== ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ===
സ്കൂളിലും വീട്ടിലും പ്രാവർത്തികമാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളും അതിലൂടെ ലഭ്യമായ നേട്ടങ്ങളും വിഷയാവതരണത്തിലൂടെ മാതാപിതാക്കളും കുട്ടികളും മനസ്സിലാക്കി. വൈദ്യുത ഊർജ്ജം സംരക്ഷിക്കുന്നതിൽ കുട്ടികൾ കാണിച്ച താൽപര്യം അത്ഭുതാവഹമായിരുന്നു എന്ന്  രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .തീർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ കൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചും മുഖ്യ പ്രഭാഷകനായ ശ്രീരാജ് സാർ സംസാരിച്ചു .കാർബൺ ക്രെഡിറ്റ് കുട്ടികൾക്ക് കിട്ടിയ പുതിയ ആശയമായിരുന്നു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളും അവരുടെ മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു ലഭിച്ച അറിവുകൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ സ്കൂൾ  ടീച്ചർ കോ- ഓർഡിനേറ്റർ കുട്ടികളെ ചുമതലപ്പെടുത്തി. 6  മാസങ്ങളോളം നീണ്ടു നിന്ന ഈ പ്രവർത്തനത്തിൽ വൈദ്യുതി ബില്ലിലുണ്ടായ മാറ്റം അതിശയകരമാണ് എന്നാണ് മാതാപിതാക്കളുടെ അഭിപ്രായം .
=== കരയുന്ന പുഴ ===
നദി മലിനീകരണം വ്യാപകമായ ഈ കാലഘട്ടത്തിൽ കുട്ടികൾ തങ്ങളുടെ വാർഡുകളിലൂടെ  ഒഴുകുന്ന കൊടൂരാർ, മീനച്ചിലാർ ,ഇവയുടെ കൈത്തോടുകൾ തുടങ്ങിയവയുടെ മാലിന്യപ്രശ്നങ്ങൾ കണ്ടെത്തുകയും വാർഡ് മെമ്പർമാരെ അറിയിക്കുകയും ചെയ്തു. ഗൂഗിൾ മീറ്റിലൂടെ  ഒരു ബോധ വൽക്കരണ വെബ്ബിനാർ സംഘടിപ്പിച്ചു .പുതുപ്പള്ളി ,വിജയപുരം   പഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും വിവിധ വാർഡുകളിലെ വാർഡ് മെമ്പർമാർ വെബിനാറിൽ പങ്കെടുത്തു. കുട്ടികൾ ഉന്നയിച്ച ജലാശയങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ കുട്ടികൾക്ക് ഉറപ്പുകൊടുത്തു. പുതുപ്പള്ളി ജോർജിയൻ തീർഥാടന കേന്ദ്രത്തിലെ നദീ തീരവും എലിപുലിക്കാട്ട് പാലത്തിനുസമീപവും "നാലുമണിക്കാറ്റു പോലുള്ള സംവിധാനവും നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ കുട്ടികളുടെ നേതൃത്വത്തി നടന്നു കൊണ്ടിരിക്കുന്നു .
=== ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിനത്തിൽ ആദരവ്.. ===
കോവിഡിന്റെമുന്നണി പോരാളികളായ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിനത്തിൽ മൗണ്ട് കാർമൽ സ്കൂളിന്റെ ആദരവ്..
കോട്ടയം ജില്ലാ ആശുപത്രിയിലെ മുപ്പതോളം ഡോക്ടർമാരെയാണ് ആദരിച്ചത്.... ഹെഡ്മിസ്ട്രസ്സ് സി ജെനിനും കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി പാട്ടപ്പറമ്പിലും പരിപാടികൾക്ക് നേതൃത്വം നൽകി .പ്രത്യേകം തയ്യാറാക്കിയ ഫലകവും സമ്മാനങ്ങളും നൽകിയാണ് ഡോക്ടർമാരെ ആദരിച്ചത് . കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള അറിയാവുന്ന എല്ലാ ഡോക്ടർമാർക്കും ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കി കുട്ടികൾ പോസ്റ്റ് ചെയ്തു.
"https://schoolwiki.in/സ്‌കൂൾ..._സമൂഹത്തിന്_വേണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്