"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 137: വരി 137:
[[പ്രമാണം:30014 CHRISTMAS1.jpg|ലഘുചിത്രം|വലത്ത്‌|CHRISTMAS]]
[[പ്രമാണം:30014 CHRISTMAS1.jpg|ലഘുചിത്രം|വലത്ത്‌|CHRISTMAS]]
[[പ്രമാണം:30014CHRIST2.jpg|ലഘുചിത്രം|നടുവിൽ|CHRISTMAS]]
[[പ്രമാണം:30014CHRIST2.jpg|ലഘുചിത്രം|നടുവിൽ|CHRISTMAS]]
[[പ്രമാണം:30014 COMP3.jpg|ലഘുചിത്രം|നടുവിൽ|ONAM]]


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==

19:48, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾ

അക്ഷരക്കളരികൾ

  • ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ

  • എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം നടത്തുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു

ഹലോ ഇംഗ്ലീഷ്

  • ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.'

പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ

  • എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

മാസാന്ത്യപരീക്ഷകൾ

  • എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.''


ടാലന്റ് ഡിസ്പേ ബോർഡുകൾ

  • കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.

പ്രഭാത സായാഹ്ന ക്ലാസ്സുകൾ

  • എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു
*എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.

ബോധവത്ക്കരണ ക്ലാസ്സുകൾ

  • വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.പത്താം ക്ലാസ്സ് പഠന ഒരുക്ക ക്ലാസുകളും ശുചിത്വ ബോധവത്ക്കരണ ക്ലാസ്സുകളും വ്യക്തിത്വ വികസന ക്ലാസ്സുകളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എല്ലാ വർഷങ്ങളിലും നടക്കുന്നു

ക്ലാസ്സ് പി ടി എ

  • കൃത്യമായ ഇടവേളകളിൽ ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.പ്രശ്നപരിഹരണത്തിനാവശ്യമായ തീരുമാനങ്ങൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ എടുക്കുന്നു.അത് കുട്ടികളുടെ പഠനനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു.

റിസോഴ്സ് ടീച്ചർ

  • പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുമായി ഒരു IED റിസോഴ്സ് ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്.

ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്

  • ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

നവപ്രഭ

  • ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുന്നോട്ടെത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമായി ആവിഷ്ക്കരിച്ചിരിക്കുന്ന നവപ്രഭ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നു.

ഷോർട്ട്ഫിലിം

പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഷോർട്ട്ഫിലിം

https://www.youtube.com/watch?v=0I1eGEbIjvw

ഷോർട്ട്ഫിലിം
ഷോർട്ട്ഫിലിം

ജനകീയസമിതി

ജനകീയസമിതി
ജനകീയസമിതി
ജനകീയസമിതി

വിവിധ ഹൗസുകൾ

*സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.
  • റെഡ് ഹൗസ്
  • ബ്ളൂ ഹൗസ്
  • ഓറഞ്ച് ഹൗസ്
  • ഗ്രീൻ ഹൗസ്

ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.

സവിശേഷ പ്രവർത്തനങ്ങൾ

  • ചിത്രകലാപഠനം

ക്ലാസ്സ് *സിവിൽ സർവ്വീസ് ഫാറം

  • കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ===
  • പി.ടി.എ മാസ്റ്റർ പ്ലാൻ

പെൻഫ്രണ്ട്സ്

  • പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി

  • കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

*പച്ചക്കറിത്തോട്ടം

*സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു.
*2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.

വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.

  • 2021 അധ്യയന വർഷത്തിലും സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
  • 2022 അധ്യയന വർഷത്തിലും സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
VEGETABLE
VEGETABLE
VEGETABLE

*ഫണ്ട് കളക്ഷൻ

  • എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.

*പൊതിച്ചോറ്

*ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.2021 അധ്യയന വർഷത്തിൽ ,കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ, കുട്ടികൾ നടത്തിയിരുന്ന ഈ ഉദ്യമം അധ്യാപകർ ഏറ്റെടുത്ത് നടത്തുന്നു.
*സ്കൂൾ പത്രം,കലണ്ടർ  

11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

* നമുക്കൊരു ആട് പദ്ധതി

ATTINKUTTY

* കരിയർ ഗൈഡൻസ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

ശാസ്ത്ര പ്രദർശനം

എജ്യു ഫെസ്റ്റ് 2020-  ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....

സഹപാഠിക്കൊരു വീട് പദ്ധതി.

2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിച്ചു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തി.

1 ടീ-ഷർട്ട്- പീസ് കളക്ടീവ് എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സംഘടന 500 ടീ-ഷർട്ടുകൾ സ്കൂളിന് സ്പോൺസർ ചെയ്യുകയും അത് വിറ്റു കിട്ടുന്ന ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്ത‍ു

2കുടുക്ക- ഈ പദ്ധതിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും കുടുക്ക വച്ചിരുന്നു. സഹജീവി സ്നേഹവും സൗഹാർദ്ദ മനോഭാവവും വളർത്താനായി കുട്ടികളുടെ ചെറിയ സമ്പാദ്യങ്ങൾ ഈ കുടുക്കയിൽ നിക്ഷേപിക്കുച്ചു

3 സോപ്പ്,സോപ്പുപൊടി-സയൻസ് ക്ലബ്ബിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സോപ്പ്,സോപ്പുപൊടി എന്നിവ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് വിൽക്കുകയും അതിൽനിന്ന ലഭിച്ച ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്ത‍ു.

4 കരകൗശല വസ്തുക്കളുടെ വിൽപന- ഈ സ്കൂളിലെ 4,5 ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷകർത്താവ് തയ്യാറാക്കിയ കരകൗശല വസ്തുക്കൾ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് പ്രദർശിപ്പിക്കുകയും അത് വിറ്റ് കിട്ടിയ തുക സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.

5ഗെയിമുകൾ-.എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് ഈ ഇടവകയിലെ യുവദീപ്തി അംഗങ്ങൾ പത്തിനം ഗെയിമുകൾ സംഘടിപ്പിക്കുകയും അതിൽ നിന്ന് കിട്ടിയ തുക ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.

6 കട- പി ടി എ ,എം പി ടി എയുടെ നേതൃത്വത്തിൽ ഒരു ലഘുഭക്ഷണശാല പ്രവർത്തിപ്പിക്കുകയും അതിൽ നിന്ന് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.

7 തുണിസഞ്ചി- പ്ലാസ്റ്റിക് വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പി ടി എയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചി വിറ്റ് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.

8 വിദേശ സഹായം -ഒരു വിദേശ മലയാളി സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന നൽകിയ സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് ശ്രീ ചെറിയാൻ ജോസഫ് സ്കൂൾ മാനേജരെ ഏൽപിച്ചു.

    • 2020ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----

അലാറം-പ്രാദേശിക പി ടി എ

  പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ   നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആ					

സർഗ വിദ്യാലയ പ്രോജക്ട്

തുടർന്ന് വായിക്കുക .....

ആഘോഷങ്ങൾ

പ്രവേശനോത്സവം,ഓണം,ക്രിസ്തുുമസ്സ്,തുടങ്ങിയ എല്ലാ ആഘോഷങ്ങളും മധുരം പങ്കുവച്ചും കളികളിലും മത്സരങ്ങളിലുമേർപ്പെട്ടും സമുചിതമായി ആഘോഷിക്കുന്നു.

CHRISTMAS
CHRISTMAS
CHRISTMAS
ONAM

ദിനാചരണങ്ങൾ

അധ്യയന വർഷത്തെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നു

തുടർന്ന് വായിക്കുക .....

ദിനാചരണങ്ങൾ- ഓരോ വർഷത്തേയും പ്രധാനപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി പ്രഥമാധ്യാപികയുടെ നിർദ്ദേശാനുസരണം എല്ലാ ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നു. ക്വിസ്,പ്രസംഗം, ഉപന്യാസം, കഥ, കവിത, മാഗസിനുകൾ ,കാർട്ടൂണുകൾ , ചിത്രങ്ങൾ ഇവ തയ്യാറാക്കുന്നു. കഴിഞ്ഞ വർഷത്തെ എല്ലാ ദിനാ‍ചരണങ്ങളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.എല്ലാദിനങ്ങളുമായിബന്ധപ്പെട്ടസന്ദേശംപ്രഥമാധ്യാപികനൽകിവരുന്നു.

2020-2021 Youtube Channel

https://www.youtube.com/watch?v=8-OYZ8kFQ-Q

https://www.youtube.com/watch?v=HjE4nUBiodY

https://www.youtube.com/watch?v=8xNXW39jK4U

https://www.youtube.com/watch?v=d7BLkT97BHE

https://www.youtube.com/watch?v=D5zcf0YirUQ

https://www.youtube.com/watch?v=8-OYZ8kFQ-Q

https://www.youtube.com/watch?v=as8ibCkhJXs

.....തിരികെ പോകാം.....