ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. കോട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18415 (സംവാദം | സംഭാവനകൾ)
No edit summary
18415 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
'''അദ്ധാപകർ'''  
'''അദ്ധാപകർ'''  
[[പ്രമാണം:18415-20.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മാസ്റ്റർ സി.ജയപ്രകാശ് ]]
[[പ്രമാണം:18415-20.jpg|നടുവിൽ|ലഘുചിത്രം|ഹെഡ്മാസ്റ്റർ സി.ജയപ്രകാശ് ]]
[[പ്രമാണം:18415-21.jpg|നടുവിൽ|ലഘുചിത്രം|രമേശൻ പി. കെ.]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

15:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഒത്തുപള്ളിക്കൂടത്തിന്റെ രൂപത്തിൽ ചോലക്കലത്ത് അഹമ്മദ് എന്നയാൾ മാനേജരായി 1941ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പകുതി ചുമരുള്ള ഒരു ഓലമേഞ്ഞ ചെറിയ കെട്ടിടമായിരുന്നു അന്ന്. ഈ പ്രദേശത്തെ ആളുകൾക് വിദ്യാഭ്യാസത്തിന് കോട്ടക്കലിനെ ആശ്രയിക്കേണ്ടതുകൊണ്ടുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് ആരും സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് മദ്രസയും സ്കൂളും ചേർന്ന ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനം എടുത്തത്. പിന്നീട് വർഷങ്ങൾക്ക്‌ ശേഷം തട്ടാരത്തൊടി പൊടുവണ്ണികാവ് മമ്മുഹാജി എന്നവർ ഈ സ്കൂൾ ഏറ്റെടുക്കുകയും ചുവരോട് കൂടിയ ഒരു കെട്ടിടം നിർമ്മിക്കുകയും ചെയതു.അന്ന് അധ്യാപകർ വീടുകളിൽ പോയി കുട്ടികളെ കൊണ്ടുവരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മുളഞ്ഞിപ്പുലാക്കൽ അബൂബക്കർ ഹാജിക്ക് കൈമാറുകയും പിന്നീട് അത് കറുത്തേടത്ത് ഇയ്യാച്ചക്കുട്ടിയുടെ അധികാരത്തിൽ വരുകയും ചയ്തു. അതിനുശേഷം 1986ൽ ഓരോ ക്ലാസ്സുകളും രണ്ട് ഡിവിഷനുകളായി ഉയർന്നു. അതോടെ രണ്ട് കെട്ടിടങ്ങൾ കൂടി പുതുതായി നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മൂന്ന് ക്ലാസുകളുള്ള പ്രീ. കെ.ഇ.ആർ.കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇയ്യാച്ചക്കുട്ടിയുടെ മരണത്തിനു ശേഷം മകനായ കറുത്തേടത്ത് അബ്‌ദുൾ കരിം ഈ സ്ഥാപനം ഏറ്റെടുത്തു. ഭൗതികപരമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്തു നടന്നു.2016ൽ സ്കൂളിലെ പുതിയ മാനേജരായി വളപ്പിൽ മൊയ്തീൻ കുട്ടി സ്ഥാനമേറ്റു. ഇപ്പോൾ മാറുന്ന മുഖച്ഛായാക്കായി ഒരുങ്ങിനിൽക്കുകയാണ് ഈ വിദ്യാലയം.

അദ്ധാപകർ

ഹെഡ്മാസ്റ്റർ സി.ജയപ്രകാശ്
രമേശൻ പി. കെ.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം