"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||

ഡിജിറ്റൽ ലൈബ്രറി == | ==
ഡിജിറ്റൽ ലൈബ്രറി == | ||
ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം , വായനാശീലം കുട്ടികളിൽ വളർത്തുന്നതിനായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലായി രൂപ കല്പന ചെയ്തു.ആയതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിനു അനായാസം സാധ്യമാകുന്നു. | ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം , വായനാശീലം കുട്ടികളിൽ വളർത്തുന്നതിനായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലായി രൂപ കല്പന ചെയ്തു.ആയതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിനു അനായാസം സാധ്യമാകുന്നു. | ||
[[പ്രമാണം:28002libraryiconsaghs.png|100px|left|]] | |||
ഗ്രന്ഥശാല | |||

വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.

{| class="wikitable" | |||
|[[പ്രമാണം:28002Library1.jpg|thumb|600px| ഗ്രന്ഥശാല ]] | |||

കളിസ്ഥലം == | ==
കളിസ്ഥലം == |
21:06, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ പച്ചക്കറിത്തോട്ടം
നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികൾക്ക് പ്രത്യേകിച്ച് സസ്യഭുക്കുകൾക്ക്. ആഹാരത്തിൻറെ പോഷകമൂല്യം വർദ്ധിപ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികൾ സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂർത്തിയായ ഒരാൾ 85 ഗ്രാം പഴങ്ങൾ 300 ഗ്രാം പച്ചക്കറികൾ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിർദ്ദേശം എന്നാൽ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉൽപാദനത്തിൻറെ തോത് വച്ച് പ്രതിശീർഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാൻ കഴിയുന്നുള്ളൂ. കൃഷി പാഠങ്ങൾ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാർഷിക പാഠങ്ങൾ ജീവിതത്തിൽ പകർത്താനുമായി,കൃഷിഭവനുകൾ മുഖേന വിദ്യാർത്ഥികൾക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകൾ നൽകുകയും തികഞ്ഞ കാർഷിക ബോധത്തോടെ വിദ്യാർത്ഥികൾ മണ്ണിനെ അറിയാനിറങ്ങി, പച്ചക്കറികൾ നട്ട് പരിപാലിച്ച് അവർ വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്നു......
ജൈവവൈവിധ്യ ഉദ്യാനം
ഏതിനെയും ലാഭക്കണ്ണോടുകൂടി കാണുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ പ്രാധാന്യം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ നഷ്ടപ്പെടുത്തലുകൾ ജൈവവൈവിധ്യത്തിനു തികച്ചും ആഘാതമായിട്ടുണ്ട്. സാമൂഹ്യ മൂല്യ ശോഷണത്തിന്റെ പ്രതിഫലനം പ്രകൃതിയിലും കാണാവുന്നതാണ്. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറ ഒട്ടും ബോധവാന്മാരല്ല.വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യം , വായനാശീലം കുട്ടികളിൽ വളർത്തുന്നതിനായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലായി രൂപ കല്പന ചെയ്തു.ആയതിനാൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് ആവശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിനു അനായാസം സാധ്യമാകുന്നു.
ഗ്രന്ഥശാല
വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.
കളിസ്ഥലം
കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളികൾക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.ഖോ ഖോ, കബടി, ത്രോ ബോൾ,ഷട്ടിൽ,അത്‌ലറ്റിക്സ് എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിലൂടെ കുട്ടികളെ കൂടുതൽ ഊർജ്വസ്വലരാക്കാൻ സാധിക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ഓരോ ക്ലാസ്സുകളിലും ക്ലാസ് ലീഡറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനക്കു പ്രാധാന്യം നൽകി വരുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവു സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും അവർ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി ഭാഷാ അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു.