"ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 14: | വരി 14: | ||
=== പരിസ്ഥിതി ക്ലബ്ബ് === | === പരിസ്ഥിതി ക്ലബ്ബ് === | ||
[[പ്രമാണം:Colony11.jpg|ലഘുചിത്രം|181x181ബിന്ദു]] | |||
നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത് തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്. | നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത് തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്. | ||
13:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാന ക്ലബ്ബുകൾ
സ്കൂളിന്റെയും കുട്ടികളുടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. അതിൻറെ പ്രവർത്തനം വളരെ നന്നായി നടന്നു പോകുന്നു.
ഭാഷ ക്ലബ്
കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു. അതിൻറെ ഭാഗമായി അധ്യാപകരും കുട്ടികളും ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു. കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും അധ്യാപകരും നടത്തിപ്പോരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. പക്ഷേ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഭയത്തോടെയാണ് കാണുന്നത് എന്ന സത്യം മനസ്സിലാക്കി അത് മാറ്റിയെടുക്കാനുള്ള ഹലോ ഇംഗ്ലീഷ് പോലുള്ള പല പ്രവർത്തനങ്ങളും നടത്തുന്നു.
ഗണിത ക്ലബ്ബ്
സ്കൂളിൽ വളരെ ഭംഗിയായി ഗണിത ക്ലബ് പ്രവർത്തിച്ച് പോരുന്നു. കുട്ടികൾക്ക് ഗണിത തോടുള്ള താൽപര്യം വർദ്ധിപ്പിക്കാൻ കളികളിലൂടെ ഗണിതം പഠിക്കുക, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. കൂടാതെ ഗണിതം മധുരം ആകാൻ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒത്തുചേർന്നു ശിൽപശാലകളും കുട്ടികൾക്കായി ഗണിത കിറ്റ് നിർമ്മാണവും തുടങ്ങി പല പ്രവർത്തനങ്ങളും നടന്നു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്

നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത് തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്.
ശാസ്ത്രക്ലബ്ബ്
ശാസ്ത്രം വളരെ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്ര അറിവുകൾ കുട്ടികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കായി ഒരു സയൻസ് ലാബ് ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ലാബിൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടക്കുകയും ചെയ്യുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ചരിത്രത്തിലെ പ്രാധാന്യം വിളിച്ചോതുന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ. നമ്മുടെ ചുറ്റുപാടുമുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ച് അതിൻറെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു പോരുന്നു.
ആരോഗ്യ ക്ലബ്
പലരോഗങ്ങളും നമ്മെ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളിൽ ഒരു ആരോഗ്യ ക്ലബ്ബിൻറെ പ്രവർത്തനം അത്യാവശ്യമാണ്. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാനും രോഗങ്ങളെ എങ്ങനെ അകറ്റാം എന്നത് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും അത് പ്രാവർത്തികമാക്കാനും ഈ ക്ലബ്ബ് പ്രവർത്തനം വഴി സാധിക്കുന്നു. ഈ ക്ലബ്ബിലെ ഒരു പ്രധാന പ്രവർത്തനം ഡ്രൈഡേ ആചരണമാണ്. മാത്രമല്ല മറ്റു ശുചീകരണപ്രവർത്തനങ്ങളും നടന്നു പോരുന്നു.