"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
== '''ദിനാചരണങ്ങൾ''' ==
== '''ദിനാചരണങ്ങൾ''' ==
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 15 പോലുള്ള ദിനാചരണങ്ങൾ സാധാരണ വലിയ പരിപാടികളോടുകൂടി ആചരിക്കപ്പെടുന്നു.
==== വായനാദിനം ====
വായനാ വാരാഘോഷം വായനാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്.വായനയുടെ ലോകത്തേക്ക് പ്രവേശിക്കാൻ പുസ്തകങ്ങൾ ആഭ്യർഥിച്ച് കുരുന്നുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് തയ്യാറാക്കി നൽകുകയാണ് ഇതിൽ ആദ്യം . കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. വായനയുടെ വസന്തം തീർത്ത് കുട്ടിലൈബ്രറികൾക്ക് തുടക്കം. കുട്ടികളുടെ നേതൃത്വത്തിൽ സജ്ജീകരിക്കപ്പെട്ട ക്ലാസ് റൂം ലൈബ്രറികൾക്ക് പ്രൗഡോജ്ജ്വല തുടക്കം.ജൂൺ മാസം മുതൽ കുട്ടികൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ച നൂറുകണക്കിന് പുസ്തകങ്ങൾ മനോഹരമായി ക്രമീകരിച്ചാണ് ലൈബ്രറികൾ സജ്ജമാക്കിയത്.കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും കുട്ടികൾ വായിച്ചുതീർക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായ രാജേഷ് മോഞ്ചി ലൈബ്രറികൾ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബാബു ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഗിരീഷ് മാരേങ്ങലത്ത് സ്വാഗതവും സ്കൂൾ ലൈബ്രേറിയൻ ടി.എച്ച്.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. രാജേഷ് മോഞ്ചിയുടെ പോർട്രെയിറ് ചിത്ര പ്രദർശനവും നടന്നു.
==== വായനാദിനം ====
*ബഷീർ സ്മൃതികളിൽ വിദ്യാർഥികൾ...*
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളുടെ വരകളിലൂടെ മലയാള സാഹിത്യത്തിലെ സുൽത്താനും കഥാപാത്രങ്ങളുമൊക്കെ [[പ്രമാണം:48553189 02.jpg|thumb|ബഷീർദിനം]]പുനർജനിക്കുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് പ്രിയപ്പെട്ടതായിരുന്ന മാങ്കോസ്റ്റിൻ തൈ വിദ്യാലയങ്കണത്തിൽ നട്ടുപിടിപ്പിച്ചു.ബഷീർ എന്ന എഴുത്തുകാരനോടുള്ള വിദ്യാലയത്തിന്റെ ആദരമായി അദ്ദേഹത്തിന്റെ ത്രിമാനചിത്രം വിദ്യാലചുമരിൽ ഒരുങ്ങുകയാണ്.
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730463" എന്ന താളിൽനിന്ന് ശേഖരിച്ചത്