"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 85: | വരി 85: | ||
ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകുന്നു. | ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകുന്നു. | ||
=== എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. === | |||
സ്കൂളിൽ എട്ടാം ക്ലാസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നൂറോളം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട് . അപേക്ഷകരിൽ നിന്നും പ്രവേശന പരീക്ഷയുടെ | |||
അടിസ്ഥാനത്തിൽ 2021 2022 വർഷത്തേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കും. | |||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
! colspan="4" |2020-2023 അംഗങ്ങൾ | ! colspan="4" |2020-2023 അംഗങ്ങൾ | ||
21:33, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

| 15051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15051 |
| യൂണിറ്റ് നമ്പർ | 233 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | WAYANAD |
| വിദ്യാഭ്യാസ ജില്ല | WAYANAD |
| ഉപജില്ല | S.BATHERY |
| ലീഡർ | JAGAN.K.J |
| ഡെപ്യൂട്ടി ലീഡർ | SHAHANA.K.M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sri JOY VM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Smt.JISHA K DOMINIK |
| അവസാനം തിരുത്തിയത് | |
| 09-03-2022 | Assumption |

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവൽകരിച്ച വർഷംതന്നെ നമ്മുടെസ്കൂളിലും പ്രവർത്തനമാരംഭിച്ചു (2018) .എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020
ഡഗജിറ്റൽ മാഗസിൻ 2021
School News
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു..
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളുമായി ബന്ധപ്പെട്ട താളുകൾ വളരെ മനോഹരമാക്കുന്നതിന് ശ്രമിക്കുന്നു. സ്കൂൾ സംബന്ധിച്ച വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകളും മറ്റും ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ മികവുകൾ,നേട്ടങ്ങൾ,പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ഒൻപതാം ക്ലാസ്സിലേയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും അവർക്ക് നിശ്ചിത ചുമതലകൾ നൽകുകയുമായിരുന്നു. ഗ്രൂപ്പ് ചുമതലയുള്ളവർ അവരവരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ടൈപ്പ് ചെയ്ത് അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ ശേഖരിക്കുകയും അവ ചേർക്കുകയും ചെയ്യുകയും ചെയ്യുന്നു .മറ്റൊരു ഗ്രൂപ്പിന് എഡിറ്റിംഗ് ചുമതല നൽകുന്നു. ഈ ഗ്രൂപ്പ് ചേർത്തിട്ടുള്ള വിവരങ്ങൾ വായിക്കുകയും വിവരങ്ങളിലെ പിശകുകൾ തിരുത്തുകയും ചെയ്യുന്നു.ഈ വർഷമാണ് വിക്കിപേജ് മനോഹരമാക്കുന്നതിനുവേണ്ടി കൂടുതൽ ശ്രമങ്ങൾനടത്തിയത് കൈറ്റ്സിലെ വിദ്യാർഥികൾ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ തുടരുന്നു..
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
9-ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ -ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നിരുന്നു.
തിരിച്ചറിയൽ കാർഡ് നൽകും
ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് നൽകുന്ന തിരിച്ചറിയൽ കാർഡ് നൽകും. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന വർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.




20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിഷ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു.
വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ തുടരുന്നു.
പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള തുടർ പരിശീലനങ്ങൾ ഐടി ലാബിൽ വെച്ച് നടത്തപ്പെടുന്നു.ആനിമേഷൻ ഗ്രാഫിക്സ്, ടൈപ്പിംഗ് ,സ്ക്രാച്ച് .മേഖലകളിലുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച പ്രോഡക്ടുകൾ ഫോൾഡറുകളിൽ സൂക്ഷിക്കുന്നു.കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകളാക്കി തിരിച്ച് നടത്തുന്നു.
ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ,വിദ്യാർഥികൾ ഹൈസ്കൂളിലെ എ.ടി.എൽ .ലാബ് സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇൻസ്ട്റെക്ടർ ശ്രീ മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു .എ.ടി.എൽ ലാബിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.സന്ദർശനം കുട്ടികളിൽ വലിയ ആവേശമുണർത്തി.
അമ്മമാർക്ക് പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മമാർക്കും വിദ്യാർഥികൾക്കും ഐ.ടി അധിഷ്ഠിത കാര്യങ്ങളിൽ സഹായങ്ങൾ നൽകി വരുന്നു. കഴിഞ്ഞവർഷം അംഗങ്ങൾ അമ്മമാർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി.
ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു. അങ്ങനെ വിദ്യാർഥികളുടെ തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ചു അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ നിയമങ്ങൾ പാലിച്ചുകൊണ്ടൂം സാമൂഹ്യ അകലം പാലിച്ചു കൊണ്ടും നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല.
ഏകജാലക അപേക്ഷ
കഴിഞ്ഞവർഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏകജാലക അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായം നൽകി .സ്കൂളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ,സ്കൂളിൽ പഠിച്ചു പോയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
ഹൈടെക് സ്കൂൾ പ്രഖ്യാപനം
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സംപൂർണ്ണ ഹൈടെക് സ്കൂൾ" പദ്ധതിയുടെ പ്രഖ്യാപനം നമ്മുടെ സ്കൂളിലും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം എസ് വിശ്വനാഥൻ അധ്യക്ഷനായിരുന്നു.ശ്രീ .ടോമി സ്വാഗതവും ഐ.ടി കോഡിനേറ്റർ ശ്രീ .വി.എം.ജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
ഹൈടെക് ക്ലാസ് റൂം മെയിൻറനൻസ്
സ്കൂളിലെ 18 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയ നിലയ്ക്ക് അവയുടെ പരിപാലനവും പ്രധാനപ്പെട്ടത് തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഹൈടെക് ക്ലാസ് മുറികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി പ്രത്യേകം ശ്രദ്ധിക്കുന്നു. അവർ ടീമുകളായി തിരിഞ്ഞ് നിശ്ചിത ക്ലാസുകളുടെ ചുമതല ഏറ്റെടുക്കുന്നു. അവിടെ ലാപ്ടോപ്പ് പ്രൊജക്ടർ , മറ്റ് കേബിളുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവ പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെയും ,സ്കൂൾ എസ്. ഐ .ടി .സി യുടെയും നേതൃത്വത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പലപ്പോഴും കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അനുഭവപ്പെടാറുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.പ്രധാനമായും mirror display വരാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട്. ഈ കാര്യം വിദ്യാർത്ഥികളെ പ്രത്യേകമായി പരിശീലിപ്പിച്ച് ഉറപ്പിച്ചിട്ടുണ്ട്.
ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെ വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല.

വിക്ടേഴ്സ് ന്യൂസ് തയ്യാറാക്കൽ
വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
ഡിജിറ്റൽ മാഗസിനുകൾ
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി വരുന്നു .അവ ഡിജിറ്റൽ രൂപത്തിൽ തന്നെ കുട്ടികൾക്ക് വായിക്കുന്നതിന് അവസരമൊരുക്കുന്നു.
ഡിജിറ്റൽസ്കൂൾ ഇലക്ഷൻ

കോവിഡ് കാലത്തിന് മുൻപ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾഇലക്ഷൻ ഡിജിറ്റൽ രൂപത്തിൽ നടത്തുകയുണ്ടായി .ഡിജിറ്റൽ ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുകയും എല്ലാ ക്ലാസുകളിലും ഇൻസ്റ്റാൾ ചെയ്യുകയും, ഇലക്ഷൻ നടത്തുന്നതിന് സഹായിക്കുകയും ചെയ്തു.
എക്സ്പെർട്ട് ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ സൈബർ സംബന്ധിയായ വിഷയങ്ങളിൽ എക്സ്പെർട്ട് ക്ലാസുകൾ നടത്തുകയുണ്ടായി .വിവിധ വിഷയങ്ങളിൽ എക്സ്പെർട്ട്കളായ ആളുകളെ ക്ഷണിക്കുകയും കുട്ടികൾക്ക് ക്ലാസുകൾ നൽകുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് സൈബർ കുറ്റകൃത്യങ്ങൾ ,സൈബർ സുരക്ഷാ എന്നീ മേഖലകളെ കുറിച്ച് ക്ലാസുകൾ നൽകി.
ഉബണ്ടു ഇൻസ്റ്റലേഷൻ.

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടുവിന്റെ പ്രചരണാർത്തം രക്ഷിതാക്കൾക്ക് സൗജന്യമായി ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകി .താല്പര്യമുള്ള രക്ഷിതാക്കൾക്ക് ഐടി ലാബിൽ വെച്ച് ഉബുണ്ടു സോഫ്റ്റ്‌വെയറിന്റെ പ്രായോഗികമായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയതിനാൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രത്യേകം പണമോ പെർമിഷനോ ആവശ്യമില്ല.
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി.
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി തുടരുന്നു. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷമുള്ള ഒരു മണിക്കൂർ സമയമാണ് ഉപയോ
ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകുന്നു.
എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
സ്കൂളിൽ എട്ടാം ക്ലാസ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. നൂറോളം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട് . അപേക്ഷകരിൽ നിന്നും പ്രവേശന പരീക്ഷയുടെ
അടിസ്ഥാനത്തിൽ 2021 2022 വർഷത്തേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കും.
| 2020-2023 അംഗങ്ങൾ | |||
|---|---|---|---|
| class | ad. no | name | class |
| 1 | 10395 | ശ്രേയ പി ബി | 9 |
| 2 | 10403 | ഹിബ ഫർസാന | 9 |
| 3 | 10406 | ഹംന ഫാത്തിമ | 9 |
| 4 | 10413 | ലിബിയ സൂസൻ | 9 |
| 5 | 10428 | ആയിഷ ഹനാൻ | 9 |
| 6 | 10439 | അജ്വ ഫൈസൽ | 9 |
| 7 | 10450 | അമൃത സിബി | 9 |
| 8 | 10461 | അതുൽ അരവിന്ദ് | 9 |
| 9 | 10467 | ദത്താത്രേയൻ | 9 |
| 10 | 10488 | മിത്തിൽ മാത്യു | 9 |
| 11 | 10503 | എൽദോസ് സജി | 9 |
| 12 | 10525 | അഭിഷേക് പി എം | 9 |
| 13 | 10529 | ദേവനന്ദൻ | 9 |
| 14 | 10562 | മിന്നാ മരിയ ജോസഫ് | 9 |
| 15 | 10566 | അനന്തു എ | 9 |
| 16 | 10596 | നന്ദന എം ആർ | 9 |
| 17 | 10608 | ഐശ്വര്യ പ്രമോദ് | 9 |
| 18 | 10633 | ആര്യനന്ദ കെഎസ് | 9 |
| 19 | 10995 | അഭിരാം ടിപി | 9 |
| 20 | 10402 | ആദികേശ് വി ആർ | 9 |
| 21 | 10405 | ഋഷി കേശ് | 9 |
| 22 | 10408 | സാലിമ എസ് | 9 |
| 23 | 10427 | ശിഫ ഷെറിൻ എം പി | 9 |
| 24 | 10430 | ജോയൽ ജോൺ ഷാജി | 9 |
| 25 | 10443 | ശ്രീനന്ദന | 9 |
| 26 | 10460 | ജസ ജിജി ജോസഫ് | 9 |
| 27 | 10466 | സാറ സജി | 9 |
| 28 | 10472 | രാജേഷ് | 9 |
| 29 | 10496 | റണ്ണാം യാസ്മിൻ | 9 |
| 30 | 10510 | പർവീൻ പിപി | 9 |
| 31 | 10534 | അൻസില കെഎം | 9 |
| 32 | 10560 | പൂജ സജീവ് | 9 |
| 33 | 10565 | ജസ്റ്റിന് തോമസ് | 9 |
| 34 | 10568 | ഋതു റെയ്ച്ചൽ | 9 |
| 35 | 10597 | അഷിത എംപി | 9 |
| 36 | 10617 | അഭിനന്ദ് രവി | 9 |
| 37 | 10938 | അനിത ജിഷ പോൾ | 9 |
| 38 | 1096 | റഹ്മത്ത് കെ | 9 |
| 39 | 10526 | വിഷ്ണു സിജി | 9 |
| 40 | 10535 | മുഹമ്മദ് ദിനാൻ | 9 |

ലിറ്റിൽ കൈറ്റ്സ് ഗാലറി
-
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
-
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
-
എൽ.കെ സർട്ടിഫിക്കറ്റ്