"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:പരിശീലനം.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു]] | |||
'''<nowiki/>'ജീവാമൃതം' നിർമാണ ഏകദിനപരിശീലനം നൽകി''' | |||
[[പ്രമാണം:Jaiva ari.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]] | [[പ്രമാണം:Jaiva ari.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]] | ||
'''പാടങ്ങളെ പാഠങ്ങളാക്കി മാറ്റി സ്വന്തം ബ്രാൻഡിൽ ജൈവ അരിയുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ''' | '''പാടങ്ങളെ പാഠങ്ങളാക്കി മാറ്റി സ്വന്തം ബ്രാൻഡിൽ ജൈവ അരിയുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ''' | ||
18:43, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

'ജീവാമൃതം' നിർമാണ ഏകദിനപരിശീലനം നൽകി

പാടങ്ങളെ പാഠങ്ങളാക്കി മാറ്റി സ്വന്തം ബ്രാൻഡിൽ ജൈവ അരിയുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ
ജൈവ ജീവിതത്തിന്റെ സന്ദേശവും തൊഴിലിന്റെ മഹത്വവും പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിളയിച്ച പൊൻ മണി നെല്ല് കുത്തി അരിയാക്കിയ ഹരിതം ജൈവ അരി യുടെ വിപണനോദ്ഘാടനം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജിക നിർവ്വഹിച്ചു.
35 ശതമാനം തവിട് നിലനിർത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.
പൂർണ്ണമായും ജൈവരീതി പ്രയോഗിച്ചു കൊണ്ട് ഒരേക്കർ പാടത്ത് *പൊൻ മണി" വിത്താണ് വിദ്യാലയം കൃഷിയിറക്കിയത്. കോ വിഡ് തരംഗം ഉണ്ടാകുന്നതിന് മുൻപ് മൂന്നു വർഷം തുടർച്ചയായി ഈ വിദ്യാലയം ഇത്തരത്തിൽ സ്വന്തമായി കൃഷിയിറക്കി അരിയാക്കി മാറ്റി ആവശ്യക്കാർക്ക് നൽകിയിരുന്നു.

ഹരിതം ജീവനവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീരാമജയം എ.എൽ.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾ നട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളരിക്ക, വെണ്ട, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷി ചെയ്തത്. വിദ്യാലയത്തിൽ വേനൽക്കാല പച്ചക്കറിയായി 50 ഗ്രാബാഗിൽ വിവിധ ഇനം പച്ചക്കറികളും നട്ടു വളർത്തുന്നുണ്ട്..
വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുന്നുണ്ട്


നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...
കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...
മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ്
ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.
വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി .
മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
90 മുതൽ 180 വരെ മൂപ്പുള്ള
വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി,
ചോമാല, അടുക്കൻ, ഗന്ധകശാല,
ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ ,
ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....