"ജി.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർത്ത‍ു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}            '''ശതാബ്ദിയും കടന്ന് ബോർഡ്സ്‍ക‍ൂൾ'''‍
{{PSchoolFrame/Pages}}            '''ശതാബ്ദിയും കടന്ന് ബോർഡ്സ്‍ക‍ൂൾ'''‍


ഒരു പ്രദേശത്തെ സാംസ്കാരിക വിളനിലമാണ് അവിടുത്തെ വിദ്യാലയങ്ങൾ. അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നമ്പ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ബൈജു നേഴ്‍സറി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു പ്രസ്ഥുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ലഭ്യമായ വാമൊഴികളുടെ അടിസ്ഥാനത്തിലാണ് നിഗമനം. പിന്നീട് അഞ്ചുവരെയുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്‍ട്രിൿറ്റ് ബോർഡ് രൂപീകരണത്തിനു ശേഷം അതിനു കീഴിൽ വന്നതോടെയാണ് അരിയല്ലൂർ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെട്ടത്. രണ്ടു കെട്ടിടങ്ങളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമുള്ള വെവ്വേറെ സ്കൂളുകളായാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും അന്നത്തെ സാമൂഹിക ചുറ്റുപാടിൽ പഠിക്കാനെത്തിയ പെൺകുട്ടികളുടെ എണ്ണം പരിമിതമായതിനാൽ കുറച്ചുവർഷങ്ങൾക്കുുശേഷം ഇന്ന് നമ്മുടെ സ്കൂൾ നിൽക്കുന്ന അതേ സ്ഥലത്ത്  ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. 1914-ൽ കുഞ്ചുമേനോൻമാഷിനുപകരം മാധവൻമാഷ് വന്നുചേർന്നു. പഴയ കാലംമുതൽക്കുതന്നെ പഠനത്തിലും പാഠ്യേതരമേഖലകളിലും വിദ്യാലയത്തിന്റെ കേളി നാടുംകടന്ന് മറുനാടുകളിൽ പോലുമെത്തിയിട്ടുണ്ട്. പഠനത്തിനപ്പുറം പെരുമാറ്റത്തിലും വൃത്തിയിലും കുട്ടികൾ കേമരാകണമെന്നതുകൊണ്ടാകാം കുളിക്കാത്ത കുട്ടികളെ തൊട്ടടുത്ത അയനിക്കുളത്തിൽ കൊണ്ടുപോയി കുളിപ്പിച്ചിരുന്ന അധ്യാപകർ ഇവിടെയുണ്ടായിരുന്നുവെന്ന്  പ്രായമുള്ള പലരും ഓർത്തെടുക്കുന്നു. കാലംമാറിയതോടെ വിദ്യാലയം പൊതുജനത്തിന്റേതായി. നാട്ടുകാർ ഇതിനെ നെഞ്ചേറ്റി. ഓല മേഞ്ഞ കെട്ടിടങ്ങൾ ഓടിനും വാർപ്പിനും വഴിമാറി. വിദ്യാലയത്തിന്റെ മതിലടക്കം നാട്ടുകാർ ചേർന്ന് കെട്ടിക്കൊടുക്കുന്ന അവസ്തയുണ്ടായി. രക്ഷാകർതൃസമിതിയും നാട്ടുകാരും അധ്യാപകസന്നദ്ധസംഘടനകളും തീരദേശവിഗസനവകുപ്പിന്റെ സഹായത്തോടെ നിർമിച്ച ലൈബ്രറി മികച്ച ഒരു മാതൃകതന്നെയാണ്. രക്ഷാകർതൃസമിതി വേദനം നൽകി ഒരു ലൈബ്രേറിയനും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലൈബ്രേറിയന്റെ സേവനം ലഭിക്കുന്ന പ്രാഥമികവിദ്യാലയങ്ങൾ സംസ്ഥാനത്തുതന്നെ അപൂർവമാണ്. കലാകായികശാസ്ത്രമേളകളുടെ ഭൂപടത്തിൽ ജില്ലയിൽ ഒന്നാമതായി അടയാളപ്പെടുത്തുന്ന പേരുകളിൽ മിക്ക വർഷവും ഈ വിദ്യാലയം സ്ഥാനംപിടിക്കാറുണ്ട്. എന്തിന് ! ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം' വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ സർകാർ പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന അരിയല്ലൂർ ഗവ.യു.പി.സ്കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക തലസ്ഥാന്നമല്ലാതെ മറ്റെന്താണ്?
ഒരു പ്രദേശത്തെ സാംസ്കാരിക വിളനിലമാണ് അവിടുത്തെ വിദ്യാലയങ്ങൾ. അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നമ്പ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ബൈജു നേഴ്‍സറി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു പ്രസ്ഥുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ലഭ്യമായ വാമൊഴികളുടെ അടിസ്ഥാനത്തിലാണ് നിഗമനം. പിന്നീട് അഞ്ചുവരെയുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്‍ട്രിൿറ്റ് ബോർഡ് രൂപീകരണത്തിനു ശേഷം അതിനു കീഴിൽ വന്നതോടെയാണ് അരിയല്ലൂർ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെട്ടത്. [[ക‍ൂട‍ുതൽ വായിക്ക‍ുക]]

16:05, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശതാബ്ദിയും കടന്ന് ബോർഡ്സ്‍ക‍ൂൾ

ഒരു പ്രദേശത്തെ സാംസ്കാരിക വിളനിലമാണ് അവിടുത്തെ വിദ്യാലയങ്ങൾ. അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നമ്പ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ബൈജു നേഴ്‍സറി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു പ്രസ്ഥുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ലഭ്യമായ വാമൊഴികളുടെ അടിസ്ഥാനത്തിലാണ് നിഗമനം. പിന്നീട് അഞ്ചുവരെയുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്‍ട്രിൿറ്റ് ബോർഡ് രൂപീകരണത്തിനു ശേഷം അതിനു കീഴിൽ വന്നതോടെയാണ് അരിയല്ലൂർ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെട്ടത്. ക‍ൂട‍ുതൽ വായിക്ക‍ുക