"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
=== ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ === | === ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ === | ||
ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. '''[https://youtu.be/wk3yzVyp-lU Interview]''' | 2021 നവംബർ ഒന്നന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. '''[https://youtu.be/wk3yzVyp-lU Interview]''' | ||
* ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക '''[https://youtu.be/U0H7d9attVg promo]''' | * ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക '''[https://youtu.be/U0H7d9attVg promo]''' | ||
15:30, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സമീപകാല പ്രവർത്തനങ്ങൾ
-
ഇടവപ്പാതി- സ്കൂൾ മാഗസിൻ
ലോക വനിതാ ദിനാഘോഷം, 08 മാർച്ച് 2022
ലോക വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 2022 മാർച്ച് 8ന് വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു. ലോക വനിതാ ദിനാഘോഷത്തിന്റ ഭാഗമായി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ സെൽവൻ കെ തന്റെ ചുമതല ഒരു ദിവസത്തേയ്ക്ക് സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോണിന് കൈമാറി. വിദ്യാലയത്തിലെ വനിതകൾ ചേർന്ന് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികൾ ഏകോപ്പിച്ചു. യോഗത്തിൽ ശ്രീമതി ലൈസിമോൾ കെ എസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി റോസ്മി പി ആന്റോ സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപക - അനദ്ധ്യാപക വനിതകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുരുഷന്മാർ വിദ്യാലയത്തിലെ വനിതകളെ പൊന്നാടയണിയിച്ച് ആദരിക്കുകയും, സമ്മാനങ്ങൾ നൽകുകയും, കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു. ശ്രീമതി അശ്വതി അശോകൻ നന്ദി പറഞ്ഞു.
ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച് 2022
വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.
പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും, പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച് ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.
യുദ്ധമില്ലാത്ത ലോകം
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
ലോക മാതൃഭാഷാ ദിനാചരണം - 21-02-2022
- 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.
പരിസര ശുചീകരണം
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.
ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ
2021 നവംബർ ഒന്നന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി. Interview
- ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക promo
പ്രവേശനോത്സവം 2021
ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു
2021 മാർച്ച് എസ് എസ് എൽ സി - 100% വിജയം
2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ 100% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സമ്മേളനം
വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021
വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം
പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി കെ രാമചന്ദ്രൻ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും, പി റ്റി എ അംഗങ്ങളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. വൈകിട്ട് ഓൺലൈനിൽ പരിസ്ഥതി ദിനാഘോഷം സംഘടിപ്പിച്ചു.