"ജി.യു.പി.എസ് മുഴക്കുന്ന്/നാണുവാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 13: വരി 13:

  ഞങ്ങളും കലാസാഹിത്യവേദി യിലെ പ്രതിനിധികളായ കുട്ടികളെയുംകൊണ്ട് പ്രസ്തുത ദിവസം ഞങ്ങൾ ആശാൻറെ ഭവനത്തിലേക്ക് പോയി... അധ്യാപകരായ ശ്രീമതി സജിത ടി.എൻ, പ്രദീപ് മാസ്റ്റർ, അതുൽ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ എന്നിവർ കുട്ടികൾക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു... വ്യത്യസ്തമായ ഒരു അറിവ് സമ്പാദനവുമായി കടന്നു ചെന്ന ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചു..

         പിടിഎ പ്രസിഡണ്ട് ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുകൂടി മുഖവുരയായി പരാമർശിച്ചുകൊണ്ട് ഞങ്ങളുടെ സ്നേഹ സംഭാഷണങ്ങളിലേക്ക്  എല്ലാവരെയും ആനയിച്ചു... ഈ വേദിക്ക് ആശംസ നേർന്നു കൊണ്ട് ശ്രീ നാണു ആശാനെ പരിചയപ്പെടുത്തി പ്രദീപ് മാസ്റ്റർ സംസാരിച്ചു... നേരിട്ട് പരിചയം ഇല്ലാത്ത കുട്ടികൾക്ക് വ്യക്തി പരിചയം കൃത്യമായ ഉൾക്കൊള്ളാൻ ഈ ഭാഷണം സഹായിച്ചു...

23:12, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാണുവാശാൻ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ മലയാളം പ്രവർത്തന പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു വന്നിരുന്നു... വിദ്യാലയത്തിന് ചുറ്റുപാടും സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ സന്ദർശിച്ച് അവരുടെ അറിവും അനുഭവങ്ങളും സ്വായത്തമാക്കുക എന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഇത് ... വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പേരിൽ ആവിഷ്ക്കരിക്കപ്പെട്ട ഈ പദ്ധതിയിലെ മൂന്നാം ഘട്ടം 2019 നവംബർ 19 ചൊവ്വാഴ്ച ഞങ്ങൾ പൂർത്തിയാക്കി... സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലയിലെ പ്രമുഖ കളരി ആശാനു മായ ശ്രീ .നാണു ആശാന്റെ സമീപത്തേക്ക് ആയിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര... നാട്ടുകാർക്കും പൊതുസമൂഹത്തിനും കളരി വിദ്യാഭ്യാസ മേഖലയിൽ ധാരാളം അറിവും അനുഭവങ്ങളും പകർന്നു കൊടുത്തിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ ധാരാളം കുട്ടികൾ അദ്ദേഹത്തിന് ശിഷ്യന്മാരായി പുറത്തുവന്നിട്ടുണ്ട്... പുതിയ തലമുറയിലെ കുട്ടികളും അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളിൽ വിവിധ വ്യക്തി മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നു...

ഞങ്ങളും കലാസാഹിത്യവേദി യിലെ പ്രതിനിധികളായ കുട്ടികളെയുംകൊണ്ട് പ്രസ്തുത ദിവസം ഞങ്ങൾ ആശാൻറെ ഭവനത്തിലേക്ക് പോയി... അധ്യാപകരായ ശ്രീമതി സജിത ടി.എൻ, പ്രദീപ് മാസ്റ്റർ, അതുൽ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ എന്നിവർ കുട്ടികൾക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു... വ്യത്യസ്തമായ ഒരു അറിവ് സമ്പാദനവുമായി കടന്നു ചെന്ന ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചു..
       പിടിഎ പ്രസിഡണ്ട് ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നുകൂടി മുഖവുരയായി പരാമർശിച്ചുകൊണ്ട് ഞങ്ങളുടെ സ്നേഹ സംഭാഷണങ്ങളിലേക്ക്  എല്ലാവരെയും ആനയിച്ചു... ഈ വേദിക്ക് ആശംസ നേർന്നു കൊണ്ട് ശ്രീ നാണു ആശാനെ പരിചയപ്പെടുത്തി പ്രദീപ് മാസ്റ്റർ സംസാരിച്ചു... നേരിട്ട് പരിചയം ഇല്ലാത്ത കുട്ടികൾക്ക് വ്യക്തി പരിചയം കൃത്യമായ ഉൾക്കൊള്ളാൻ ഈ ഭാഷണം സഹായിച്ചു...
         ഞങ്ങളുടെ സ്കൂളിൻറെ സ്നേഹ സമ്മാനമായി ശ്രീ അതുൽ മാസ്റ്റർ നാണുവാശാനെ പൊന്നാടയണിയിച്ചു.. ഇത് ഞങ്ങളുടെ സ്നേഹം ഹൃദയത്തിൽ സ്വീകരിച്ച അദ്ദേഹം കുടുംബ വിശേഷങ്ങളും, കളരി എന്ന ആയോധനകലയുടെ വിവിധ വശങ്ങളെ പറ്റിയും അനേകം അറിവുകൾ കൈമാറി.... കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു...
       പിന്നീട് അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിൻറെ കളരി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.. കുട്ടികളിൽ തന്നെ ഉണ്ടായിരുന്ന ശിഷ്യഗണങ്ങൾ ധാരാളം അഭ്യാസപ്രകടനങ്ങൾ അവിടെ വച്ച് അവതരിപ്പിച്ചു...
      ശേഷം വീടിനുസമീപത്തെ വൃക്ഷത്തണലിൽ അദ്ദേഹം കളരി എന്ന ആയോധനകല യെക്കുറിച്ച് ദീർഘമായി സംസാരിച്ചു... കുട്ടികൾക്ക് സംശയനിവൃത്തി വരുത്തി ശാന്തമായി സംസാരിച്ചു.. അറിവിൻറെ പുതിയ വാതായനങ്ങളിലേക്ക് ഞങ്ങൾ ഓരോരുത്തരെയും അദ്ദേഹം കൂട്ടിക്കൊണ്ട് പോയി.. ഒരു കളരി ആശാൻ എന്നതിലുപരിയായി നല്ലൊരു മനുഷ്യസ്നേഹിയേയും , ഒരു നല്ല അഭ്യുദയകാംക്ഷിയേയും നേരിട്ടുകണ്ട് സംവദിച്ച ഹൃദയവുമായി ഞങ്ങൾ അവിടെ നിന്നും തിരിച്ചു... അടുത്ത ദൗത്യത്തിനു വേണ്ടി..

🧡🧡🧡🧡🧡🧡🧡🧡