"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഗവ.യു.പി.എസ് കീച്ചേരി | {{PSchoolFrame/Pages}}<gallery> | ||
പ്രമാണം:26439 xmas celbrn.jpg|ക്രിസ്മസ് ആഘോഷം | |||
</gallery>ഗവ.യു.പി.എസ് കീച്ചേരി | |||
<big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big> | <big>'''<u>2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ</u>'''</big> | ||
22:08, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ക്രിസ്മസ് ആഘോഷം
ഗവ.യു.പി.എസ് കീച്ചേരി
2021 - 22 വർഷത്തെ പഠന പ്രവർത്തങ്ങൾ
പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും
കീച്ചേരി : ഗവ.യുപിഎസ് കീച്ചേരിയിൽ പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും ആഘോഷിച്ചു. രാവിലെ 9.30 മുതൽ കുട്ടികളെ സ്കൂളിലേക്ക് രക്ഷകർത്താക്കൾ എത്തിച്ചു തുടങ്ങി. വാർഡ് മെമ്പർ ശ്രീ.രാജൻ പി യുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ടീച്ചറും , അധ്യാപകരും ചേർന്ന് Thermal scanner ഉപയോഗിച്ചും Sanitize ചെയ്തു കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് സ്വീകരിച്ച് അതാത് ക്ലാസ് റൂമിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി. തുടർന്ന് കോവിഡ് കാലഘട്ടത്തിലെ കുട്ടികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളെ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് വിടുകയും ചെയ്തു

അതിജീവനം
ഗവ.യു.പി.എസ് . കീച്ചേരി കോവിഡ് എന്ന ഈ മഹാമാരിയുടെ കാലത്ത് നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഓരോരുത്തരേയും ക്ലാസ്സ് റൂം അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ 'അതിജീവനം' എന്ന ഈ പരിപാടിയിലൂടെ നടത്താൻ സാധിച്ചു

പ്രീപ്രൈമറി പ്രവേശനോത്സവം
2021 -2022 വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി എൽസി ടീച്ചർ എല്ലാ കൊച്ചു കുരുന്നുകളെയും സ്വാഗതം ചെയ്തു .വളരെ വർണശമ്പളമായി ക്ലാസ് മുറികൾ അലങ്കരിച്ചു കൊണ്ടും കൂടിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത് .

മാതൃ ഭാഷ ദിനാചരണം
ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു

ശാസ്ത്ര ദിനം
സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു കാണിച്ചു .

ലോക വന്യജീവി ദിനം
ലോക വന്യ ജീവി ദിനമായ മാർച്ച് 3 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി .
