"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(കൂട്ടിച്ചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
J R C
J R C കൗൺസിലർ - മിലി ടീച്ചർ
ജി.എച്ച്.എസ് മടത്തറ ക്കാണി
ജി.എച്ച്.എസ് മടത്തറ ക്കാണി
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്

21:46, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

J R C

J R C കൗൺസിലർ - മിലി ടീച്ചർ

ജി.എച്ച്.എസ് മടത്തറ ക്കാണി ജൂനിയർ റെഡ്ക്രോസ് മടത്തറക്കാണി ഗവ: ഹൈസ്കൂളിൽ 2012 മുതൽ ജെ.ആർ.സി.യുടെ ഓരോ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി A, B, C എന്നീ ലെവലുകളിലായി ആകെ 60 കുട്ടികളാണ് യൂണിഫോമോടു കൂടി ഓരോ വർഷവും പ്രവർത്തിക്കുന്നത്.പഠനപ്രവർത്തനങ്ങളോടൊപ്പം പഠനേതര പ്രവർത്തനങ്ങളിലും, സ്കൂളിൽ നടക്കുന്ന പൊതുപരിപാടികളിലും ജെ.ആർ.സി. കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു.

    ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കുട്ടികൾക്കു വേണ്ടിയിട്ടുള്ള സന്നദ്ധ സംഘടനയാണ് ജൂനിയർ റെഡ് കോസ്.  " ആരോഗ്യം, സേവനം,   സൗഹൃദം" തുടങ്ങിയ മേഖലകളിലെല്ലാം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

ആതുരസേവനത്തിന്റെ ഭാഗമായി അനാഥ മന്ദിര സന്ദർശനം , ധനസഹായം, ഭക്ഷണ വിതരണം തുടങ്ങിയവയും , ഹോസ്പിറ്റലുകൾ, സ്കൂൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ , പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം, കാൻസർ രോഗികൾക്ക് ധനസഹായം, പ്രളയ സമയത്ത് വിവിധ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികളുടെ വിതരണം, ധനസഹായം, സ്കൂൾ പരിസരത്ത് വഴിയോരത്തുള്ള പാവപ്പെട്ട ആളുകൾക്ക് പൊതിച്ചോർ വിതരണം, 'ഉഷ്ണകാലത്ത് പറവകൾക്കൊരു പാനപാത്രം ' എന്ന പദ്ധതിപ്രകാരം പക്ഷികൾക്ക് ജലലഭ്യത ഉറപ്പാക്കൽ , കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കൽ (യോഗ , പ്രഥമ ശുശ്രൂഷ, ട്രാഫിക് നിയമങ്ങൾ, കൗമാര കാലത്തെ പ്രശ്നങ്ങൾ, ലഹരി വിരുദ്ധ ക്ലാസ്, ദിനാചരണങ്ങൾ ), കൊറോണ തു ടങ്ങിയ സമയത്ത് തന്നെ മാസ്ക്ക് , സാനിറ്റൈസർ എന്നിവയുടെ നിർമാണം വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.