"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 10: | വരി 10: | ||
= സുൽത്താൻ ബത്തേരി നഗരസഭ = | = സുൽത്താൻ ബത്തേരി നഗരസഭ = | ||
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് '''സുൽത്താൻ ബത്തേരി'''. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി. | കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് '''സുൽത്താൻ ബത്തേരി'''. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി. | ||
=== അസംപ്ഷൻ ഹൈസ്കൂൾ === | |||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും [[വയനാടിന്റെ]] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു | |||
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
20:34, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ നഗരത്തിലെത്തുന്നവർക്ക് കൗതുകമാണ് ഇവിടത്തെ കാഴ്ചകൾ.. എന്നാൽ കൗതുകം തോന്നുന്നവർ കുറച്ചു നേരമൊന്ന് സൂക്ഷിച്ച് നോക്കിയാൽ അവർ അതിശയിച്ചു പോകും.വൃത്തിയും ശുചിത്വവും ഒപ്പം വർണ്ണ്ങ്ങൾ വാരിവിതറിയതുപോലെ പൂക്കൾ നിറഞ്ഞതുമായ മനോഹരമായ ഒരു നഗരം.ഹരിതാഭമായ ഈ നഗരം നമ്മുടെ കേരളത്തിലേതാണ് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത. ഒരു മിഠായി കടലാസ് പോലും ഈ നഗരത്തിൽ ഒരിടത്തും വീണുകിടക്കാറില്ല. കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിലുള്ള ട്രാഫിക് സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, ഭംഗിയുള്ള പൊതുവേദികൾ...
സുൽത്താൻ ബത്തേരി (ഗണപതിവട്ടം)

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറിയപ്പെട്ട ഈ സ്ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തിൽ കാലക്രമത്തിൽ അത് സുൽത്താൻ ബത്തേരിയെന്നാവുകയായിരുന്നു.മൈസൂരിന്റെ മലബാർ അധിനിവേശകാലത്തു സുൽത്താൻ ഈ ജൈന ക്ഷേത്രം ആയുധപ്പുരയായി ഉപയോഗിച്ചതിനാലാണ് ഗണപതിവട്ടം സുൽത്താൻ ബാറ്ററിയായത്. വീരപഴശ്ശിയും ഈസ്റ്റിന്ത്യ കമ്പനിയും രാജവംശത്തിലെ കേരളകോട്ടയംവർമ്മ പഴശ്ശി രാജാ തനികവകാശപ്പെട്ട വയനാടിനുവേണ്ടി ഈസ്റ്റിന്ത്യാ കമ്പനിയുമായി ആറു വർഷക്കാലം നടത്തിയ യുദ്ധം ഇന്ത്യാ ചരിത്രത്തിലെ ഐതിഹാസികമായഏടുകളിൽ ഒന്നാണ്. ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിരണ്ടിൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ വയനാട് കമ്പനിയുടെ കീഴിലായി. പരമ്പരാഗതമായി തനിക്കവകാശപ്പെട്ട വയനാട് തിരിച്ചു പിടിക്കാനായി നടത്തിയ ഒളിയുദ്ധം ആയിരത്തിഎണ്ണൂറ്റി അഞ്ചിൽ പഴശ്ശിയുടെ മരണത്തോടെ അവസാനിച്ചു.തലയ്ക്കൽ ചന്തു, എടച്ചേന കുങ്കൻ എന്നീ പടത്തലവൻമാരുടെ സഹായത്തോടെ ബ്രിട്ടീഷ് പടയെ തടയാൻ ആറ് വർഷക്കാലം പഴശ്ശി ശ്രമിച്ചെങ്കിലും അധുനിക വെടിക്കോപ്പുകളും യുദ്ധതന്ത്രങ്ങളും വശമാക്കിയ ബ്രിട്ടീഷ് പട്ടാളം ടി.എച്ച്. ബാബറുടെ നേതൃത്വത്തിൽ പഴശ്ശിപ്പടയെ അമർച്ച ചെയ്തു. താമരശ്ശേരി, കുറ്റ്യാടി, പേരിയ ചുരങ്ങളും വയനാട്ടിലെ പ്രധാന പാതകളും ബ്രിട്ടീഷ് സൈനിക നീക്കത്തിനായി പണികഴിക്കപ്പെട്ടവയാണ്.ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും അരനൂറ്റാണ്ട് മുൻപ് വയനാട്ടിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ധീരമായ പോരാട്ടം നടത്തിയ തലയ്ക്കൽ ചന്തുവിനെ കുറിച്ചോ, എടച്ചേന കുങ്കനെ കുറിച്ചോ കുറിച്യ കലാപത്തെ കുറിച്ചോ ഇന്ത്യൻ ചരിത്രത്തിൽ പരാമർശം പോലുമില്ലാത്തത് അന്നും ഇന്നും വയനാട് അവഗണിക്കപ്പെട്ടതിന്റെ തെളിവാണ്.

പേരിനു പിന്നിൽ
പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ ( Batteria ) എന്ന പദത്തിൽ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറിയപ്പെട്ട ഈ സ്ഥലത്തെ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചിരുന്നത്. സുൽത്താന്റെ ആയുധപുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തിൽ കാലക്രമത്തിൽ അത് സുൽത്താൻ ബത്തേരിയെന്നാവുകയായിരുന്നു
സുൽത്താൻ ബത്തേരി നഗരസഭ
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് സുൽത്താൻ ബത്തേരി. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി.
അസംപ്ഷൻ ഹൈസ്കൂൾ
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ടെക്നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി
- ദ ഗ്രീൻഹില്സ് പബ്ലിക് സ്കൂൾ, മൂലങ്കാവ്
- ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കല്ലൂർ
- സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ
- അസംപ്ഷൻ സ്കൂൾ
- സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്
- സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം
- ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ
- ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി
- ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സുൽത്താൻ ബത്തേരി.
- മാർ ബസലിഔസ് ബി.എഡ് കോളേജ്, സുൽത്താൻ ബത്തേരി
- WM0 ദാറുൽ ഉലൂം അറബിക് കോളേജ് സുൽത്താൻ ബത്തേരി
- w.m.o, C.B.S.C ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂൾ , ബത്തേരി
- ഭാരതീയ വിദ്യാഭവൻ ബത്തേരി