"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{അപൂർണ്ണം}}
{{Needs Info}}
{{Needs Info}}{{വൃത്തിയാക്കേണ്ടവ}}  
{{വഴികാട്ടി അപൂർണ്ണം}} {{PSchoolFrame/Header}}
{{വഴികാട്ടി അപൂർണ്ണം}} {{PSchoolFrame/Header}}
{{prettyurl| A.U.P.S. Vengery}}
{{prettyurl| A.U.P.S. Vengery}}

16:17, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. വേങ്ങേരി.
വിലാസം
വേങ്ങേരി

വേങ്ങേരി പി.ഒ.
,
673010
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽvengeriaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17465 (സമേതം)
യുഡൈസ് കോഡ്32040501904
വിക്കിഡാറ്റQ64552749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ.പി
പി.ടി.എ. പ്രസിഡണ്ട്ദീപ
എം.പി.ടി.എ. പ്രസിഡണ്ട്അനീഷ്യ
അവസാനം തിരുത്തിയത്
05-03-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വേങ്ങേരി യു പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് പട്ടണത്തിൽ നിന്നും സുമാർ 7 കി .മി വടക്കു മാറി സ്ഥിതി ചെയ്യുന്ന വിദ്യാലയ മാണ് വേങ്ങേരി യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്ന വിദ്യാലയമാണിത് .മുമ്പത്തെ വേങ്ങേരി അംശത്തിൽ 1905 -ൽ സ്ഥാപിച്ച ഈ വിദ്യാലയം ,മധുരക്കണ്ടി ആണ്ടിക്കുട്ടി എന്നവർ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു .ഈ കാലഘട്ടത്തിൽ തന്നെ യാണ് വേങ്ങേരി അംശത്തിൽ വിദ്യാലയങ്ങളായി വരതൂർ ജി എൽ പി സ്കൂളും പ്രവർത്തനം ആരംഭിച്ചത് .വര്ഷങ്ങള്ക്കു ശേഷം ഇത്‌ വേങ്ങേരി തണ്ണീർപന്തൽ ജംഗ്ഷന് കിഴക്കു ഭാഗത്തു വാളങ്ങാട്ടു പറമ്പിലേക്ക് മാറ്റുകയുണ്ടായി .പിന്നീട് 1940 ൽ ഈ വിദ്യാലയം ഇന്ന് വേങ്ങേരി യു പി സ്കൂൾ നിൽക്കുന്ന കോംപൗണ്ടിന് മുൻപിൽ കോഴിക്കോട് ബാലുശ്ശേരി റോഡിനു കിഴക്കു ചെമ്പലംപറമ്പിലേക്ക് മാറ്റി .ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം തുടർന്നു.അവിടെയാണ് മാനേജർ ആണ്ടിക്കുട്ടി എന്നവരുടെ മകൻ ഭാനുമാസ്റ്ററും ,ഞാറക്കാട്ടു അപ്പുമാസ്റ്ററും ,മധുരക്കണ്ടി ജനാർദ്ദനൻ മാസ്റ്ററും അധ്യാപകരായി പ്രവർത്തിച്ചിരുന്നത് .1946 ൽ മധുരക്കണ്ടി ഭാനുമാസ്റ്റർ സ്കൂളിന്റെ മാനേജറായി നിശ്ചയിക്കപ്പെടുകയും ,1949 -50 ൽ ഈ വിദ്യാലയത്തെ എട്ടാം ക്ലാസ് വരെയുള്ള ഹയർ എലിമെന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .പിന്നീട് അമ്പതുകളുടെ അവസാനത്തിൽ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിനു പകരം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി പുതിയ വിദ്യാഭ്യാസ നിയമം സർക്കാർ പ്രഖ്യാപിച്ചു .ഈ കാലഘട്ടത്തിൽ സ്കൂളിൽ 29 ഓളം ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു .35 അധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു . വേങ്ങേരി നാടിൻെറ ചരിത്രം പരിശോധിച്ചാൽ ഈ സ്കൂളിൻെറ തിരുമുറ്റത്ത് നിന്നും അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നുപോയ നിരവധി ആളുകളെ നമ്മൾക്ക് കാണാം .അവരിലേറെ പേരും പിന്നീട് രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട് . കാലക്രമത്തിൽ ഗവണ്മെന്റ് ,എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അന്നത്തെ മാനേജരായിരുന്ന മധുരക്കണ്ടി അശോകൻ സർ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്താനുള്ള അംഗീകാരം നേടിയെടുത്തു .തുടർന്ന് ഈ സ്കൂളിൽ 2003 ൽ ഒന്നാം സ്റ്റാൻഡേർഡിലേക്കും പ്രവേശനം ആരംഭിച്ചുഒരു പ്രദേശത്തിൻെറ സാംസ്കാരികവും ,സാമൂഹ്യവുമായ വളർച്ച കൈവരിക്കുന്നതിന് വിദ്യാലയങ്ങൾക്ക് നിർണ്ണായക പങ്കാണ് ഉള്ളത് .വേങ്ങേരി യു പി സ്കൂൾ ഇത്തരത്തിൽ മാതൃകയായി മാറിയ സ്കൂളാണ് .പി ടി എ ,മാതൃസംഗം ,സ്കൂൾവികസനസമിതി ,പൂർവവിദ്യാർഥി സമിതി ,സ്കൗട്ട് ,ജെ ർ സി ,എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബ് ആണ് കുട്ടികൾക്ക് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

ആയിരത്തിനു താഴെ വിദ്യാർഥികൾ പഠിക്കുന്ന വേങ്ങേരി യു പി സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്‍മെന്റ് എക്കാലത്തും ശ്രദ്ധാലുവാണ് .2003 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതിനുശേഷം ,മുൻ മാനേജർ മധുരക്കണ്ടി അശോകൻ സാറിൻെറ നേതൃത്വത്തിൽ ഒരു മൂന്നുനില കെട്ടിടം തന്നെ ഇവിടെ പണിയാൻ സാധിച്ചു .അതോടൊപ്പം മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്റൂമും ആരംഭിച്ചു .കൂടാതെ എം ൽ എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പെഡഗോജി പാർക്കിൻെറ ഭാഗമായി സയൻസ് ലാബ് ,മാത്‍സ് ലാബ് എന്നിവയും ഇവിടെയുണ്ട് .കുട്ടികൾക്ക് ഇരുന്നു വായിക്കാനും റെഫെറൻസിനും മികച്ച ഒരു ലൈബ്രറിയും റീഡിങ് ഹാളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ഏറ്റവും മികച്ച കളിസ്ഥലവും ഇവിടെയുണ്ട് .

മികവുകൾ

കലാ-കായിക -ശാസ്ത്രമേളകളിൽ മികച്ച പ്രകടനം ..ചേവായൂർ സബ് -ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രെറി.എൽ എസ് എസ് , യു എസ് എസ് സ്കോളര്ഷിപ്പിലെ മികച്ച പ്രകടനം സ്കൂളിൻെറ ആഭിമുഖ്യത്തിൽ വോളിബാൾ പരിശീലനത്തിലൂടെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച കായിക താരങ്ങൾ .അവധി ദിനങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ..

മലയാള മനോരമ ഒളിമ്പിക്സ് കയ്യെഴുത്തു മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .യുറീക്ക ,മലർവാടി ,അക്ഷരമുറ്റം തുടങ്ങിയ ക്വിസ് മൽത്സരങ്ങളിൽ മികച്ച പ്രകടനം .

ഫോട്ടോ ഗാലറി

ദിനാചരണങ്ങൾ


പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ,വേങ്ങേരി യു പി സ്കൂൾ

വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം 27.01.2017 വെള്ളിയാഴ്ച രാവിലെ 11മണിക്ക് വാർഡ് കൗൺസിലർ കെ .രതീദേവി നിർവഹിച്ചു .അന്നേ ദിവസം രാവിലെ 10മണിക്ക് സ്കൂൾ അസംബ്ലി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംപരിപാടികൾ സംബന്ധിച്ച ലഘു വിവരണം ഹെഡ് മാസ്റ്റർ സി .വിജയൻ നടത്തി .വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ പ്രോടോകോൾ പ്രതിജ്ഞ എടുത്തു .തുടർന്ന് ഗ്രീൻ പ്രോടോകോൾ പ്രഖ്യാപനത്തിനുശേഷം എന്താണ് ഗ്രീൻ പ്രോടോകോൾ എന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ അസംബ്ലിയിൽ വായിച്ചു .അസംബ്ലിക്കു ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു .പി ടി എ അംഗങ്ങൾ ,വികസനസമിതി അംഗങ്ങൾ ,. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, തുടങ്ങിയവർ ക്യാമ്പസിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്‌തു.ശേഷം സ്കൂളിന് ചുറ്റും മനുഷ്യമതിൽ തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കി തന്ന പ്രതിജ്ഞ എടുത്തു .പി ടി എ പ്രസിഡന്റ് ജരീർ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു .പ്രസ്തുത ദിവസം പദ്ധതിയുമായി ബന്ധപ്പെട്ടു .സ്കൂളിൽ എത്തിയ മുഴുവൻ ആളുകൾക്കും ചായയും ലഘു കടിയും വിതരണം ചെയതു ..

അദ്ധ്യാപകർ

വിജയൻ സി
ജിഷ എം
ശ്രീജ പി
സാജിദ പി
സുധീഷ് പി
ഷീബ എം
അനീഷ് മോഹൻ കെ സി
ശറഫുദ്ധീൻ പി പി
അമ്പിളി പി പി
ഷെജില വി കെ
അനീഷ് കൃഷ്ണൻ പി
രേഖ കെ
ഹസീന എം ടി
ദീപ കെ
സ്മിത ഇ സി
സിന്ധു മനോമോഹനൻ
സിനി കെ
ബിനിത എം ഇ
ലിജ എ
സാജിദ് പി
സിന്ധു പി
ബിൻസി ബി എസ്
ശ്രീജിത്ത് എം
ഷിജിന സി എസ്
മംഗളറാണി വി സി
സീന കെ എസ്
സജ്‌ന എം സി
ഷീബ ടി കെ
സിന്ധു പി
ധന്യ ബി ആർ
റെജില വി കെ
ഷൈജു സി എം (ഓഫീസ് അസിസ്റ്റന്റ്)


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.304715,75.794764|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._വേങ്ങേരി.&oldid=1708265" എന്ന താളിൽനിന്ന് ശേഖരിച്ചത്